മൺസൂൺ ഗാർഡനിംഗ് ടിപ്സ്

ഫ്ളാറ്റിന്‍റെ ബാൽക്കണികൾ വളരെ വില കൂടിയ ചെടികൾ കൊണ്ട് അലങ്കരിക്കുന്ന രീതി ഇപ്പോൾ വളരെ വർദ്ധിച്ചിരിക്കുന്നു. സമയം ക്രിയാത്മകമായി വിനിയോഗിക്കാൻ കഴിയുന്ന ഒന്നാണ് പൂന്തോട്ട പരിപാലനം. പൂച്ചട്ടികളിലും ഗ്രോബാഗുകളിലും ഇഷ്ടപ്പെട്ട പൂച്ചെടികളും പച്ചക്കറികളും നട്ടുവളർത്തുന്നതിനൊപ്പം മറ്റ് പലതരം കൃഷികളും പരീക്ഷിച്ച് നോക്കാറുണ്ട്.  മഴയിലും വെയിലിലും ചെടികൾ ശോഭയോടെ നിലനിർത്താൻ പ്രത്യേക പരിചരണം ആവശ്യമാണ്. മഴക്കാലം തുടങ്ങുമ്പോൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം അഡീനിയം, അഗ്ലോനെമ, ക്രോട്ടൺ, പാം തുടങ്ങിയ മിക്ക സസ്യങ്ങളുടെയും വേരുകൾ ചീയുകയും ആ സസ്യങ്ങൾ പതുക്കെ നശിക്കുകയും ചെയ്തേക്കാം. മിക്ക വീടുകളിലും ബാൽക്കണിയിലും ടെറസിലും ഉള്ള പൂന്തോട്ടങ്ങൾ ചട്ടിയിൽ നട്ടുണ്ടാക്കുന്നതാണ്. അവയുടെ വേരുകൾ ഒരു ചെറിയ ചട്ടിയിൽ ആയതിനാൽ അവയ്ക്ക് അധിക പോഷണവും പരിചരണവും ആവശ്യമാണ്. മഴക്കാലത്ത് അവ നന്നായി വളരുന്നുവെന്ന് ഉറപ്പാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

ചട്ടിയിൽ മണ്ണ് വ്യത്തിയായി സൂക്ഷിക്കാൻ പലപ്പോഴും പാത്രങ്ങൾക്കടിയിൽ പ്ലേറ്റുകൾ വയ്ക്കാറുണ്ട്. പക്ഷേ മഴക്കാലത്ത് ഈ പ്ലേറ്റുകൾ വെള്ളം കൊണ്ട് നിറയും. ഒരു വശത്ത് ഈ നിറച്ച വെള്ളം ചട്ടിയിൽ വളരുന്ന ചെടികളുടെ വേരുകൾക്ക് കേടുവരുത്തുമ്പോൾ മറുവശത്ത് വെള്ളത്തിൽ ഡെങ്കിപ്പനി പോലുള്ള രോഗങ്ങളുടെ ബാക്ട‌ീരിയകൾ വളരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മഴ തുടങ്ങിയാലുടൻ പാത്രങ്ങൾക്കടിയിൽ നിന്ന് പ്ലേറ്റുകൾ നീക്കം ചെയ്യുന്നതാണ് ഉചിതം.

  • മഴക്കാലത്ത് ചട്ടിയുടെ അടിയിലുള്ള ഡ്രയിനേജ് ദ്വാരം പരിശോധിക്കുക. മഴവെള്ളം മുഴുവൻ ഡ്രയിനേജ് ദ്വാരത്തിലൂടെ പുറത്തേക്ക് ഒഴുകിപ്പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. വെള്ളം നിറഞ്ഞു നിന്നാൽ ചെടി അഴുകിപ്പോകും. ചട്ടിയുടെ മുകൾ ഭാഗത്ത് വെള്ളമുണ്ടെങ്കിൽ ചട്ടി ചെറുതായി ചരിച്ചു വെള്ളം നീക്കം ചെയ്യുക.
  • കരിഞ്ഞുണങ്ങിയ സസ്യങ്ങൾക്ക് മഴക്കാലമാവുമ്പോൾ പുതു ജീവൻ ലഭിക്കും. എന്നാൽ ഈ സീസണിൽ വിവിധതരം പ്രാണികളും സസ്യങ്ങളെ ആക്രമിക്കും. ഇവയിൽ നിന്ന് അവയെ സംരക്ഷിക്കാൻ 1 ലിറ്റർ വെള്ളത്തിൽ 1 ടേബിൾ സ്‌പൂൺ ലിക്വിഡ് സോപ്പ് കലർത്തി ആഴ്ചയിൽ ഒരിക്കൽ ചെടികളിൽ തളിക്കുക.
  • വളരെ കുറച്ച് വെള്ളം മാത്രം ആവശ്യമുള്ള അഡീനിയം, കള്ളിച്ചെടി, ജേഡ് പ്ലാന്‍റ്, പാം തുടങ്ങിയ കുറഞ്ഞ പരിപാലനം ആവശ്യമുള്ള സസ്യങ്ങൾ 2-3 മഴയ്ക്ക് ശേഷം മഴവെള്ളത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന സ്‌ഥലത്ത് സൂക്ഷിക്കണം.
  • മഴ തുടരെ പെയ്യുന്നതിനാൽ ചട്ടിയിലെ മണ്ണ് നനഞ്ഞിരിക്കുന്നതിനാൽ കള പറിച്ചെടുക്കാൻ കഴിയില്ല. അതുകൊണ്ട് കാലാവസ്‌ഥ അൽപം തെളിഞ്ഞതായി കാണുമ്പോഴെല്ലാം ചെടികൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്ന തരത്തിൽ കള പറിച്ചു.
  • സസ്യങ്ങൾക്ക് നൈട്രജൻ സമ്പുഷ്ടമായ ഭക്ഷണം നൽകേണ്ട ശരിയായ സമയമാണിത്. രാസവളങ്ങൾ ഉപയോഗിക്കുന്നതിന് പകരം ഓരോ ചെടിയിലും 1 ടേബിൾ സ്‌പൂൺ ജൈവ വളമോ ചാണക വളമോ ചേർക്കുക. ഇത് ചെടിക്ക് ആവശ്യമായ പോഷണം നൽകുകയും വേഗത്തിൽ വളരുകയും ചെയ്യും.
  • മഴവെള്ളം സസ്യങ്ങൾക്ക് ജീവൻ രക്ഷിക്കുന്ന ഒന്നായി പ്രവർത്തിക്കുന്നു. അതിനാൽ എല്ലാ ഇൻഡോർ സസ്യങ്ങളും കുറച്ച് ദിവസത്തേക്ക് തുറന്ന സ്ഥലത്ത് വയ്ക്കുക. അതു വഴി അവയ്ക്ക് മഴവെള്ളം പ്രയോജനപ്പെടുത്താൻ കഴിയും. പക്ഷേ അവയിൽ വെള്ളം കൂടുതൽ നിറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
  • പുതിയ ചെടികൾ നടുന്നതിനും വെട്ടിയെടുത്ത് പറിച്ച് നടുന്നതിനും. ഈ സീസൺ ഏറ്റവും അനുയോജ്യമായ സമയമാണ്. അതിനാൽ ഈ ദിവസങ്ങളിൽ നിങ്ങൾക്ക് ഇഷ്‌ടമുള്ള ചെടികൾ നടാം.

മൺസൂൺ ഫിറ്റ്നസ് ടിപ്സ്

ഭൂരിഭാഗം പേരും മഴക്കാലത്ത് അൽപമൊന്ന് മടിപിടിച്ചിരിക്കാറുണ്ട്. വീട്ടമ്മയായാലും ഉദ്യോഗസ്‌ഥകളായാലും പുറത്തുപോയി വർക്കൗട്ട് ചെയ്യാൻ മഴക്കാലത്ത് ഇഷ്ടപ്പെടാറില്ല. ഈ സാഹചര്യത്തിൽ ദഹനപ്രക്രിയ മന്ദഗതിയിലാകുന്നതിനൊപ്പം മറ്റ് ചില അസ്വസ്‌ഥതകളും ഉണ്ടാകും. മഴക്കാലത്ത് പുറത്തൊന്നും പോകാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഈസി ഫിറ്റ്നസ് ടി‌പ്സുകളുണ്ട്.

മുംബൈ സൈബോൾ ഡാൻസ് ആന്‍റ് ഫിറ്റ്നസ് സെന്‍ററിലെ ഫിറ്റ്‌നസ് എക്സ്പെർട്ട് മനീഷാ കപൂർ നിർദ്ദേശിക്കുന്ന ചില ഫിറ്റ്നസ് ടിപ്‌സുകളിതാ.

  • ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ അമിതമായി വിയർക്കാറുണ്ട്. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടതാവശ്യമാണ്. പകൽ 10-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • കുക്കുംബർ, സീസൺ ഫലങ്ങളാ യ തണ്ണിമത്തൻ മുതലായവ ധാരാളമായി കഴിക്കുക
  • വർക്കൗട്ട് ആസ്വാദ്യകരമായ രീതിയിൽ ചെയ്യുക. ഡാൻസ് ചെയ്യാൻ ഇഷ്ട‌പ്പെടുന്നവരാണെങ്കിൽ ഡാൻസും ചെയ്യാം. കുറഞ്ഞത് 15 മുതൽ 20 മിനിറ്റ് വരെ വർക്കൗട്ട് ചെയ്യാം.
  • വേനൽക്കാലത്തും മഴക്കാലത്തും അടിക്കടി പുറത്തിറങ്ങാനാവില്ലല്ലോ. അതുകൊണ്ട് വീട്ടിലിരുന്ന് ബോഡി വെയ്റ്റ് എക്സർസൈസ്, സ്ട്രച്ചസ് തുടങ്ങിയവ ചെയ്യാം.
  • വർക്കൗട്ടിന് മുമ്പായി പ്രോപ്പർ വാം അപ്പ് ചെയ്യാൻ മറക്കരുത്. അല്ലെങ്കിൽ പേശികളിൽ പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്.
  • വർക്കൗട്ടിനുശേഷം കൂൾ ഡൗൺ പൊസിഷൻ അവലംബിക്കണം.
  • ഏത് സമയത്തും വർക്കൗട്ട് ചെയ്യാം. എന്നാലും രാവിലെയും വൈകുന്നേരവുമാണ് വർക്കൗട്ട് ഉചിതം. ഈ സമയം അന്തരീക്ഷത്തിൽ അൽപം തണുപ്പുണ്ടാകും.
  • വർക്കൗട്ട് ചെയ്യുന്ന വേളയിൽ എപ്പോഴും മൂക്കിലൂടെ ശ്വാസമെടുക്കുക. മൂക്കിലൂടെ ശ്വാസമെടുക്കുന്നതുകൊണ്ട് മൂവ്മെന്‍റ്സ് അൽപം സ്ലോ ആകാമെങ്കി ലും തളർച്ചയൊന്നുമില്ലാതെ വളരെ വേഗം കലോറി എരിച്ച് കളയപ്പെടും.
  • വർക്കൗട്ട് ചെയ്യുന്ന വേളയിൽ ഇളം നിറത്തിലുള്ളതും ആശ്വാസപ്രദവുമായ വസ്ത്രമണിയുക.
  • വർക്കൗട്ട് ചെയ്യുന്ന വേളയിൽ തളർച്ച തോന്നുന്നുണ്ടെങ്കിൽ ഉടനടി ഇഷ്ടപ്പെട്ട പാട്ട് കേൾക്കുക. അതുവഴി മനസ്സിൽ ഉണ്ടായ നെഗറ്റീവ് വിചാരത്തിൽ നിന്നും മുക്‌തി നേടാം. പകൽ മുഴുവൻ ഓടി നടന്ന് ജോലി ചെയ്യുമ്പോൾ അത് തീർക്കുന്നതിന്‍റെ ടാർജറ്റിലായിരിക്കും മനസ്സ്. വർക്കൗട്ട് ചെയ്യുന്ന വേളയിൽ മനസ്സിൽ ജോലിയെപ്പറ്റിയുള്ള ചിന്തകൾ വരാം.
  • വീട്ടുകാർക്കൊപ്പം വ്യായാമം ചെ യ്യാം. ഇത് മടുപ്പുളവാക്കുകയില്ലെന്ന് മാത്രമല്ല വർക്കൗട്ട് ആവേശകരവുമാക്കാം.
  • ശരിയായ ഡയറ്റ് പാലിക്കുക. അമിതമായി മധുരപലഹാരങ്ങളോ വറുത്ത് പൊരിച്ച ഭക്ഷ്യവസ്‌തുക്കളോ കഴിക്കുന്നത് ഒഴിവാക്കാം. ഭക്ഷണത്തിൽ കൂടിയ അളവിൽ പച്ചക്കറികളും ഫലങ്ങളും ഉൾപ്പെടുത്തണം.
  • മഴക്കാലത്ത് പുറത്ത് പോകുന്ന അവസരങ്ങളിൽ വാഴപ്പഴം, തണ്ണിമത്തൻ, ആപ്പിൾ എന്നിവ മുറിച്ച് കയ്യിൽ കരുതുക. ഇതിന് പുറമേ നാരങ്ങാവെള്ളം, മോര്, കുടംപുളി ജ്യൂസ് എന്നിവ കുടിക്കുക.
  • പുറത്ത് പോകുമ്പോൾ വെള്ളം കുപ്പിയിൽ കരുതുക. ഈ വെള്ളത്തിൽ പൊതീനയില, കുക്കുംബർ, നാരങ്ങ എന്നിവ ചെറിയ കഷ്ണങ്ങളാക്കി ഇടുക. വെള്ളം കുടിക്കുമ്പോൾ അവയുടെ എല്ലാം സ്വാദും തണുപ്പും കിട്ടും. ഒപ്പം ഫ്രഷുമാകും.
  • ഉപ്പിന്‍റെ അളവ് ഏറെയുള്ളതും എണ്ണയിൽ പൊരിച്ച ഭക്ഷ്യവസ്‌തുക്കളും ഒഴിവാക്കുക. അച്ചാർ. ചിപ്‌സ്, ചട്‌നി എന്നിവ ഒഴിവാക്കാം.
  • ഭക്ഷണം തയ്യാറാക്കുമ്പോൾ മല്ലി കൂടുതലായി ഉപയോഗിക്കണം. ശരീരത്തിന് ഇവ തണുപ്പ് നൽകും. ഗരം മസാല അമിതമായി ഉപയോഗിക്കേണ്ടതില്ല.
  • ദീർഘസമയം മുറിച്ച് വച്ചതും തുറന്ന് വച്ചതുമായ പഴങ്ങൾ മഴക്കാലത്ത് കഴിക്കാൻ പാടില്ല. ഈ സമയത്ത് ബാക്ടീരിയ വേഗം പെരുകും.
  • പാകം ചെയ്യുന്നതിനുമുമ്പ് പച്ചക്കറികൾ നന്നായി കഴുകുക.
  • ആവശ്യം വരികയാണെങ്കിൽ ഇളം ചൂട് വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് അതിൽ പച്ചക്കറി ഇട്ട് വയ്ക്കാം.
  • 7-8 മണിക്കൂർ ഉറങ്ങുക.
  • ഉറക്കക്കുറവ് ആരോഗ്യത്തെ ബാധിക്കും.
  • മഴക്കാലത്ത് എന്തെങ്കിലും പുതുതായി ഒരു ഹോബി കണ്ടെത്തുക.
  • പുറത്തുപോയി വരുന്ന അവസരങ്ങളിൽ മെഡിക്കേറ്റഡ് സോപ്പ് ഉപയോഗിച്ച് കൈയും കാലും കഴുകുക. വ്യക്തി ശുചിത്വത്തിൽ ഇത് പ്രധാനമാണ്.
  • ഈ കാലാവസ്‌ഥയിൽ പാദങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകണം. മഴക്കാലത്ത് അഴുക്ക് വെള്ളത്തിൽ ചവിട്ടി കാലുകളിൽ ഇൻ ഫക്ഷൻ ഉണ്ടാകാം. അതുകൊണ്ട് പാദങ്ങളിൽ നനവേൽക്കാതെ നോക്കുക. ആവശ്യമുള്ളപ്പോൾ പാദങ്ങളിൽ ബോറിക് ആസിഡ് അല്ലെങ്കിൽ പൗഡർ വിതറുക.
  • അനാവശ്യമായി മഴ നനയുന്നത് പനി പോലെയുള്ള അസുഖങ്ങൾക്ക് കാരണമാകും. പനി വരാതെ സൂക്ഷിക്കുക.
  • കാലാവസ്‌ഥ എത്ര തന്നെ മോശ മായാലും ശരി ആ സമയമത്രയും ആസ്വാദ്യകരമാക്കാൻ ഇഷ്ടപ്പെട്ട സംഗീതം കേൾക്കുക. പുസ്‌തകങ്ങൾ വായിക്കുക. ഒപ്പം സന്തോഷത്തോടെയിരിക്കാൻ പരിശ്രമിക്കുക. ഇത് മാനസികാരോഗ്യം വർദ്ധിപ്പിക്കും. ഇനി ഈ മഴക്കാലത്തെ സന്തോഷത്തോടെ വരവേൽക്കാം.

മൺസൂൺ സ്കിൻ കെയർ

മഴക്കാലത്ത് ചർമ്മത്തിൽ അണുബാധ, മുഖത്ത് വരൾച്ച, ശരീരത്തിൽ ചുണങ്ങുകൾ, പാദങ്ങളിലും നഖങ്ങളിലും ഫംഗസ് തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാനുള്ള പരിഹാരങ്ങൾ ഇതാ:

  1. ചർമ്മത്തിന്‍റെ അലർജി ഒഴിവാക്കുക

ത്വക്ക് അലർജി ഉണ്ടാകാതിരിക്കാൻ ക്ലൻസിംഗ് , ടോണിംഗ്, മോയ്സ്ചറൈസിംഗ് എന്നിവ ആവശ്യമാണ്. ചർമ്മം ഡ്രൈ ആകുന്നത് തടയാൻ  പോഷകാഹാരം കഴിക്കേണ്ടതും ആവശ്യമാണ്.

  1. സംരക്ഷണവും പ്രധാനമാണ്

വീടിന് പുറത്തിറങ്ങുന്നതിന് മുമ്പ് മുടിയിൽ ആന്‍റി പൊല്യൂഷൻ സ്പ്രേ ഉപയോഗിക്കുക. ചർമ്മത്തെ സംരക്ഷിക്കേണ്ടതും പ്രധാനമാണ്, അതിനാൽ സൺസ്‌ക്രീൻ, കറ്റാർ വാഴ ജെൽ എന്നിവ ഉപയോഗിക്കാം. ഇത് ചർമ്മത്തിൽ ഒരു സംരക്ഷിത പാളി സൃഷ്ടിച്ച് ചർമ്മ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. 6- 7 മണിക്കൂർ ചർമ്മത്തിലെ സുഷിരങ്ങൾ അടച്ച് മലിനീകരണം മൂലമുണ്ടാകുന്ന കേടുപാടുകൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.

  1. ജലാംശം നിലനിർത്തുക

ചർമ്മത്തിൽ ജലാംശം നിലനിർത്താനും പുനരുജ്ജീവിപ്പിക്കാനും, പതിവായി എക്സ്ഫോളിയേറ്റിഗും സ്‌ക്രബ്ബിംഗും ഗ്ലോ പായ്ക്കുകൾ പ്രയോഗിക്കുന്നതും ആവശ്യമാണ്. വീടിന് പുറത്തിറങ്ങുമ്പോൾ വിഷ മലിനീകരണത്തെ ചെറുക്കുന്നതിന് വീട്ടിൽ നിർമ്മിച്ച പായ്ക്കുകൾ ഉപയോഗിക്കുന്നതും നല്ലതാണ്.

  1. മുടിയുടെ ആരോഗ്യം നിലനിർത്തുക

മഴക്കാലത്ത് പലതരം രാസവസ്തുക്കളും വിഷ പദാർത്ഥങ്ങളും മഴ വെള്ളത്തിൽ കലരുന്നതിനാൽ മഴക്കാലത്ത് നനയുന്നത് മൂലം മുടി അനാരോഗ്യകരമാക്കിയേക്കാം. ഈ സാഹചര്യത്തിൽ, നല്ല ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക. ഇവ മുടി മൃദുലമാക്കുകയും മൊയ്‌സ്ചർ നഷ്ടമാകാതെ സൂക്ഷിക്കുകയും ചെയ്യുന്നു. പതിവായി എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതും വളരെ പ്രധാനമാണ്, മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പത്തിന്‍റെ അളവ് വളരെ കൂടുതലാണ്, ഇത് മൂലം മുടിയുടെ വേരുകൾ അടഞ്ഞു പോയേക്കാം.

  1. മുടിയിൽ ആവി കൊള്ളിക്കുക

എണ്ണ പുരട്ടിയതിനു ശേഷവും ആവി പിടിക്കലും മാസ്‌കിംഗും ചെയ്യണം. വീട്ടിൽ ഒരു മാസ്ക് തയ്യാറാക്കണമെങ്കിൽ, വാഴപ്പഴം, ഒലിവ് ഓയിൽ, അംല, ഷിക്കാക്കായ് തുടങ്ങിയ ചേരുവകൾക്കൊപ്പം അവോക്കാഡോ ഉപയോഗിക്കുക എന്നതാണ് ഏറ്റവും മികച്ച ഓപ്ഷൻ. കൃത്യമായ ഇടവേളകളിൽ മുടി ചീകുക.

  1. അണുബാധ ഒഴിവാക്കേണ്ടത് പ്രധാനമാണ്

മഴക്കാലത്ത് സിന്തറ്റിക് അല്ലെങ്കിൽ ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, അല്ലാത്തപക്ഷം ചർമ്മത്തിലെ അണുബാധ, ചുണങ്ങ് തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ചർമ്മത്തെ എല്ലാത്തരം അണുബാധകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്ന സോപ്പ്, ബോഡി ലോഷൻ തുടങ്ങിയ ഉൽപ്പന്നങ്ങളും ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

  1. എണ്ണമയമുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്

മുഖക്കുരുവും തിണർപ്പും തടയാൻ എപ്പോഴും മുഖം വൃത്തിയായി സൂക്ഷിക്കുക. അമിതമായ എണ്ണമയമുള്ള മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. മേക്കപ്പ് ഉൽപ്പന്നങ്ങൾ ചർമത്തോട് ഇണങ്ങുന്ന അടിസ്ഥാനത്തിലായിരിക്കണം. ഇതുകൂടാതെ, ഉയർന്ന നിലവാരമുള്ള മേക്കപ്പ് ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക, കാരണം ഉയർന്ന താപനിലയും ഈർപ്പവും കാരണം ചർമ്മം പെട്ടെന്ന് അണുബാധയ്ക്ക് ഇരയാകും.

  1. ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കുക

ഫാസ്റ്റ് ഫുഡും അനാരോഗ്യകരമായ ഭക്ഷണവും കഴിക്കരുത്. ഇനി കഴിച്ചാൽ തന്നെ ഭക്ഷണം പുതിയതും ചൂടുള്ളതുമാണെന്ന് ഉറപ്പാക്കണം. മുൻകൂട്ടി പാകം ചെയ്ത ഭക്ഷണം കഴിക്കരുത്. നിങ്ങളുടെ ശരീരം ആരോഗ്യകരമായി നിലനിർത്താൻ, ദിവസവും 10- 12 ഗ്ലാസ് വെള്ളം കുടിക്കുക, ശരീരത്തിൽ അടങ്ങിയിരിക്കുന്ന വിഷ പദാർത്ഥങ്ങൾ മൂത്രത്തിലൂടെ പുറത്തുവരും. ശരീരം വൃത്തിയായി സൂക്ഷിക്കുക. ഇതിനായി രാവിലെയും വൈകുന്നേരവും കുളിക്കുക.
– ആഷ്മീൻ മുഞ്ജാൽ, ഹെയർ ആൻഡ് മേക്കപ്പ് എക്സ്പെർട്ട്

പണി മഴവെള്ളത്തിലും കിട്ടും!!

ആളുകൾക്ക് മഴ ഇഷ്ടമാണ്. എന്നാൽ മൺസൂൺ കാലത്ത്, മുതിർന്നവരായാലും കുട്ടികളായാലും വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ പല വലിയ രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ടാണ് മഴക്കാലത്ത് വീട്ടിലെ ചില ശീലങ്ങൾ മാറ്റി നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നതിനുള്ള ചില കാര്യങ്ങൾ ഇവിടെ പറയുന്നത്.

പച്ചക്കറി /പഴം ശുദ്ധജലത്തിൽ കഴുകണം

മഴക്കാലത്ത് ഭൂമിയിൽ വസിക്കുന്ന ഭൂരിഭാഗം പ്രാണികളും ഉപരിതലത്തിലേക്ക് വരുന്നു, ഇത് പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയെ മലിനമാക്കുന്നു. അതിനാൽ, പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനുമുമ്പ്, അവ ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകുക, ആവശ്യമെങ്കിൽ, രോഗം ഒഴിവാക്കാൻ പൊട്ടാസ്യം പെർമാങ്കനെറ്റും ഉപയോഗിക്കാം. പച്ചക്കറിയും പഴവും മുറിച്ചെടുക്കും മുൻപ് അല്പം നേരം ഉപ്പു വെള്ളത്തിൽ കൂടി ഇടുക.

തിളപ്പിച്ചാറിയ വെള്ളം

മഴക്കാലത്ത് ഏറ്റവും കൂടുതൽ അണുബാധയുണ്ടാകുന്നത് വെള്ളത്തിൽ കൂടിയാണ്. കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുക. അത് തന്നെ സ്വയം കുടിക്കുക. വൃത്തിയിൽ പ്രത്യേകം ശ്രദ്ധിക്കുക, കൊതുകിനെ ഒഴിവാക്കാനും രോഗാണുക്കളെ അകറ്റുന്ന ലിക്വിടുകൾ ഉപയോഗിക്കാനും മറക്കണ്ട.

മഴ കൂടുതൽ നനയണ്ട

മഴയിൽ കളിക്കാൻ കുട്ടികൾക്ക് വലിയ ഇഷ്ടാണ്. എന്ന് കരുതി കുട്ടികളെ മഴയിൽ ഒരുപാടു നനയാൻ അനുവദിക്കരുത്. സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ നനഞ്ഞാൽ ഉടൻ അവരെ ശുദ്ധജലത്തിൽ കുളിപ്പിച്ച ശേഷം തണുപ്പ് മാറ്റുക. കുട്ടികളുടെ ശരീരത്തിന്‍റെ വൃത്തിയും ശ്രദ്ധിക്കുക. അവരുടെ കളിസ്ഥലവും വൃത്തിയായി സൂക്ഷിക്കുക.

ഡോക്ടറുടെ ഉപദേശം

മഴക്കാലത്തു കുട്ടികളുടെ മാത്രമല്ല പ്രായമായവരുടെയും പ്രതിരോധശേഷി ദുർബലമാവുകയും രോഗങ്ങൾ പെട്ടെന്ന് ആക്രമിക്കുകയും ചെയ്യുന്നു. അതിനാൽ ഈ സീസണിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക. മഴക്കാലത്ത് രോഗങ്ങൾ വരാതിരിക്കാൻ കുട്ടികളെ അഴുക്കിൽ നിന്ന് അകറ്റി നിർത്തുക.

കൂളർ, എസി വൃത്തിയായി സൂക്ഷിക്കുക

മഴക്കാലത്ത് കൂളർ, എസി, ചെടിച്ചട്ടി എന്നിവയിൽ പലപ്പോഴും അഴുക്കുവെള്ളം അടിഞ്ഞുകൂടും. ദിവസേന വൃത്തിയാക്കാൻ ശ്രമിക്കുക. ശ്രദ്ധിച്ചില്ലെങ്കിൽ മലേറിയ, വയറിളക്കം മുതലായ പല വലിയ രോഗങ്ങളും നേരിടേണ്ടിവരും.

മഴക്കാലത്തെ പനി തടയാൻ

ഈ സീസണിൽ ജലദോഷവും പനിയും വളരെ വേഗത്തിൽ പടരുന്നു. പനിയും മഴക്കാലവുമായുള്ള ബന്ധം പുതിയ കാര്യമല്ല. പനി ഒരു ആരോഗ്യമുള്ള മനുഷ്യനെപ്പോലും കിടക്കയിലേക്ക് തള്ളിയിടും. അതുകൊണ്ടാണ് ചില പ്രധാന മുൻകരുതലുകൾ എടുക്കേണ്ടത്. മഴക്കാലത്ത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പനിയിൽ നിന്ന് രക്ഷിക്കാൻ കഴിയുന്ന ചില എളുപ്പവഴികൾ.

കൈ കഴുകുക: ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ നിർബന്ധമായും കഴുകണം. സോപ്പ് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ, സാനിറ്റൈസർ ഉപയോഗിക്കുക.

മാസ്ക് ഉപയോഗിക്കുക: വീട്ടിൽ ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കുക. പുറത്ത് പോകുമ്പോൾ പതിവായി മാസ്ക് വെയ്ക്കാം. അതല്ലെങ്കിൽ മുഖം ഒരു തൂവാലകൊണ്ട് മറയ്ക്കുക. ഇതുമൂലം രോഗം പകരുന്നത് കുറയ്ക്കാം.

തണുത്ത ഭക്ഷണങ്ങൾ കഴിക്കരുത്: ഈ ദിവസങ്ങളിൽ ഐസ്ക്രീം, ശീതളപാനീയങ്ങൾ, മറ്റേതെങ്കിലും തണുത്ത ഭക്ഷണം ഇവ കഴിക്കരുത്. ഈ സീസണിൽ വൈറൽ അണുബാധ പെട്ടെന്ന് പടരുന്നു.

ആരോഗ്യകരമായ ഭക്ഷണം: പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണം ഈ ദിവസങ്ങളിൽ കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാകും. അങ്ങനെ പനി, മറ്റ് അണുബാധകൾ എന്നിവയോട് ധൈര്യത്തോടെ പോരാടാനാകും.

ധാരാളം വെള്ളം കുടിക്കുക: ഇൻഫ്ലുവൻസയിൽ നിന്ന് ഒരാളെ രക്ഷിക്കാൻ കഴിയുന്ന ഒരു ചെലവുകുറഞ്ഞ പ്രതിവിധിയാണ് വെള്ളം. പ്രതിദിനം 3 ഗ്ലാസ് വെള്ളം മാത്രം കുടിക്കുന്ന ആളുകൾക്ക് തൊണ്ടവേദന, മൂക്കടപ്പ് എന്നിവ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ചൂടുള്ള ചായ കുടിക്കുക: മഴക്കാലത്ത് ഒരു കപ്പ് ചായയെങ്കിലും കുടിക്കണം. ചായയിൽ ഇഞ്ചിയും ഏലക്കായും ചേർത്താൽ നന്നായിരിക്കും. പക്ഷേ ചായയ്ക്ക് അടിമയാകരുത്. ഇത് ഒരു സ്വാഭാവിക ആന്‍റിബയോട്ടിക്കായി പ്രവർത്തിക്കുന്നു.

ടെൻഷൻ വേണ്ട: സമ്മർദ്ദം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിങ്ങൾക്ക് പനി കൂടുതൽ വേഗത്തിൽ പിടിപെടും. സ്ട്രെസ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും.

പുകവലി ഉപേക്ഷിക്കുക: പുകവലി പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. പ്രത്യേകിച്ച് ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ ദുർബലമാക്കുകയും ചെയ്യുന്നു. മഴക്കാലത്ത് കുറച്ചു ചൂട് ആയിക്കോട്ടെ എന്ന് കരുതി പുകവലി തുടങ്ങേണ്ട.

മഴക്കാലത്ത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം

മഴ കൊടുമ്പിരികൊണ്ടിരിക്കുന്നു. മഴ പകരുന്ന തണുപ്പും കുളിരും ആസ്വാദ്യകരമാണെങ്കിലും പകർച്ചവ്യാധികൾക്കും മറ്റ് അസുഖകൾക്കും മഴക്കാലം കരണമാകാറുണ്ട്. അണുബാധ, ഫ്ലൂ, ജലദോഷം, പനി, മഞ്ഞപിത്തം പോലെയുള്ള അസുഖങ്ങൾ ഈ സമയത്ത് സർവ്വസാധരണമായി വരുന്ന അസുഖങ്ങളാണ്.  ഈ സാഹചര്യത്തിൽ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിലൂടെ ഇത്തരം രോഗങ്ങളെ ഫലപ്രദമായി ചെറുക്കാൻ കഴിയും.
ഇത് സംബന്ധിച്ച് വാശി ഫോർട്ടിസ് ഹീരാദാനി ഹോസ്‌പിറ്റലിലെ ഇന്‍റേണൽ മെഡിസിൻ വിഭാഗം ഡയറക്ടർ ഫറാ ഇഗ്ലേ നൽകുന്ന ചില വിവരങ്ങൾ:

എന്താണ് ഇമ്മ്യൂണിറ്റി

നമ്മുടെ ശരീരത്തിലെ ആന്തരിക പ്രതിരോധ വ്യവസ്ഥയെയാണ് ഇമ്മ്യൂണിറ്റി അഥവാ രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. ബാഹ്യ മൂലികകളിൽ നിന്നും ശരീരത്തിന് സുരക്ഷ ഉറപ്പു വരുത്തുകയാണ് ഇത് ചെയ്യുന്നത്. ഉദാഹരണത്തിന്, ഏതെങ്കിലും വൈറസോ, ബാക്ടീരിയയോ ശരീരത്തിൽ പ്രവേശിക്കുകയാണെങ്കിൽ സങ്കീർണ്ണമായ രോഗപ്രതിരോധ സംവിധാനം അതിനെ ചെറുക്കുന്നു. കാരണം ഈ പ്രവർത്തനത്തിന് വ്യത്യസ്തങ്ങളായ കോശങ്ങളാണ് പ്രവർത്തിക്കുക. അവ ശരീരത്തിന് സുരക്ഷ ഉറപ്പ് വരുത്തി ശരീരത്തെ ഹെൽത്തിയാക്കുന്നു.

ആക്റ്റീവ് ഇമ്മ്യൂണിറ്റി പോലെ പ്രതിരോധം പല തരത്തിലുണ്ട്. ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയയോ, വൈറസോ ആക്രമിക്കുമ്പോൾ രോഗപ്രതിരോധശേഷി സ്വമേധയാ ലഭിക്കുന്നതാണ് ഒന്ന്. ഇത്തരത്തിൽ ശരീരത്തിൽ നേരത്തെ ലഭിച്ച ആന്‍റിബോഡീസും പ്രതിരോധ കോശങ്ങളും ബാക്ടീരിയകളെ മറ്റും നശിപ്പിക്കുന്നു.

രോഗ പ്രതിരോധത്തിന്‍റെ മറ്റൊരു രീതിയാണ് പാസ്സീവ് ഇമ്മ്യൂണിറ്റി. വൈറസിൽ നിന്നും മറ്റും സുരക്ഷ ലഭിക്കുന്നതിനായി ബാഹ്യതലത്തിൽ നിന്നും ആന്‍റിബോഡീസ് ശരീരത്തിൽ പ്രദാനം ചെയ്യുന്നു. എന്നാൽ ശരീരം ആന്തരികമായി ശക്തി പ്രാപിച്ചാൽ മാത്രമേ ഇത് ബാക്ടീരിയകളെ മറ്റും ചെറുക്കുന്നതിനായി ശക്തി പ്രാപിക്കൂ. ശരീരം ശക്തി പ്രാപിക്കുന്നതിനായി നല്ല ഭക്ഷണ രീതിയ്‌ക്കൊപ്പം നല്ല ശീലങ്ങളും പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മഴക്കാലത്ത്.

ഈറ്റ് റൈറ്റ് ഫുഡ്

വിശപ്പു ശമിപ്പിക്കുന്നതിനായി എല്ലാവരും ഭക്ഷണം കഴിക്കാറുണ്ട്. എന്നാൽ വയറു നിറയെ ഭക്ഷണം കഴിച്ചതുകൊണ്ട് ഇമ്മ്യൂണിറ്റി ബൂസ്റ്റ് ആവണമെന്നില്ല. മറിച്ച് ശരിയായ ഭക്ഷണം തെരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. അതായത്, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അതിനാൽ മഴക്കാലത്ത് ശരിയായ ഡയറ്റ് പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

വിറ്റാമിൻ സി റിച്ച് ഫുഡ്

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകിച്ചും മഴക്കാലത്ത് വിറ്റാമിൻ സി അടങ്ങിയ ഭക്ഷ്യവസ്തുക്കളും പഴങ്ങളും കഴിച്ചിരിക്കണം. ഉദാ: മാതാളനാരങ്ങ, ഓറഞ്ച്, വാഴപ്പഴം, ആപ്പിൾ, മുന്തിരി, കിവി, ബ്രോക്കോലി, യെല്ലോ ബെൽ പെപ്പർ, തക്കാളി, പപ്പായ, പച്ച ഇലവർഗ്ഗങ്ങൾ എന്നിവ തീർച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കണം. ഇവയെല്ലാം തന്നെ പോഷകങ്ങളാലും ആന്‍റിഓക്സിഡന്‍റുകളാലും സമൃദ്ധമാണ്. ബാക്ടീരിയ, വൈറസ് എന്നിവയിൽ നിന്നും അവ ശരീരത്തിന് ഫുൾ പ്രൊട്ടക്ഷൻ നൽകുന്നതിനൊപ്പം നമ്മെ ആന്തരികമായി സ്‌ട്രോംഗും ആക്കും.
മാത്രവുമല്ല സീസണൽ അസുഖങ്ങളായ പനി, ജലദോഷം എന്നിവയിൽ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യും. ശരീരം സ്വയം വിറ്റാമിൻ സി ഉത്പാദിപ്പിക്കാറില്ല. അതിനാൽ ശരീരത്തിൽ അത് ലഭ്യമാക്കുന്നതിന് പോഷക സമൃദ്ധമായ ഭക്ഷ്യവസ്തുക്കളും സപ്ലിമെന്‍റുകളും കഴിക്കേണ്ടത് അത്യാവശ്യമാണ്.

ഗുഡ് ഇൻടേക്ക് ഓഫ് പ്രോട്ടീൻ

ബാഹ്യമായ കാര്യങ്ങളെ നമുക്ക് കൺട്രോൾ ചെയ്യാനാവില്ല എന്നാൽ സ്വന്തം ശരീരത്തിൽ നടക്കുന്ന കാര്യത്തെ സ്വന്തം ഡയറ്റിലൂടെ നിയന്ത്രിച്ച് ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യാം. ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുന്നതിനു വിറ്റാമിൻ എ, സി, ഡി, ബി6, ബി12 എന്നിവ ഏറ്റവും ആവശ്യമാണ്. ശരാശരി ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിയ്ക്ക്‌ സ്വന്തം ശരീരഭാരം അനുസരിച്ച് ഓരോ കിലോഗ്രാമിനും ഒരു ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. അതായത് 60 കിലോയുള്ള ഒരു വ്യക്തിയ്ക്ക്‌ ദിവസേന 60 ഗ്രാം പ്രോട്ടീൻ ആവശ്യമെന്നർത്ഥം.

അതിനായി ചെറുപയർ, മുട്ട, സോയാബീൻ, പനീർ, മുളപ്പിച്ച ധാന്യങ്ങൾ, ബേക്ക്ഡ് റാഗി, ഓട്സ്, സീഡ്‌സ്, നട്സ്, ഡയറി പ്രോഡക്ട്സ്, പീനട്ട് ബട്ടർ, പരിപ്പ് ഇനങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തണം. അതിലൂടെ ശരീരാരോഗ്യം വർദ്ധിപ്പിച്ച് ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യാം.

ധാതുക്കൾ

രോഗപ്രധിരോധശേഷി നിലനിർത്തുന്നതിനു വിറ്റാമിനുകൾക്കൊപ്പം ധാതുക്കളും (മിനറൽസ്) ആവശ്യമാണ്. എല്ലുകളുടെയും പല്ലുകളുടെയും മാംസപേശികളുടെയും ആരോഗ്യത്തിന് ധാതുക്കൾ കൂടിയേ തീരൂ. എന്നാൽ ശരീരത്തിൽ ഇതിന്‍റെ അഭാവം ഉണ്ടായാൽ പുതിയ സെല്ലുകൾ രൂപീകരിക്കപ്പെടുകയില്ല. അത് നമ്മുടെ പ്രതിരോധത്തെ ക്ഷയിപ്പിക്കുന്നതിനൊപ്പം അണുബാധ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കും.

ഈ സാഹചര്യത്തിൽ രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ഡയറ്റിൽ ധാതുക്കൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. അതിനായി അയൺ, സിങ്ക്, മഗ്നീഷ്യം, പൊട്ടാഷ്യം, സെലീനിയം, എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തണം. ഇത് മംസപേശികളെ ബലപ്പെടുത്താനും മസ്‌തിഷ്‌ക്ക വികാസത്തിനും സഹായിക്കും. ഒപ്പം കോശ നിർമ്മാണത്തിനും ധാതുക്കൾ ആവശ്യമാണ്.

വെള്ളം കുടിക്കുക

കാലാവസ്ഥ ഏതു തന്നെയായാലും സ്വയം ഹൈഡ്രേറ്റ് ആയിരക്കിരിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും മഴക്കാലത്ത്. കാരണം ഇത്തരം തണുത്ത കാലാവസ്ഥയിൽ വെള്ളം കുടിക്കാൻ മടിക്കാറുണ്ട്. വെള്ളം ശരീരത്തിലെ കോശങ്ങളിൽ ഓക്സിജനെ എത്തിക്കുന്നത്തിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. തത്ഫലമായി ശരീരം ശരിയായി പ്രവർത്തിക്കും. മാത്രവുമല്ല ശരീരത്തിലെ ടോക്സിനുകളെ പുറംതള്ളുന്നതിനും വെള്ളം ആവശ്യമാണ്. ഇതുകൊണ്ട് പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന ദുഷ്പ്രഭവത്തെ തടയുകയും ചെയ്യാം.

മറ്റൊന്ന്, ശരിയായ രക്തപ്രവാഹം പ്രതിരോധ വ്യവസ്ഥയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. നല്ലൊരു അളവുവരെ രക്തപ്രവാഹം വെള്ളത്തെ ആശ്രയിക്കുന്നുണ്ട്. എന്നാൽ പര്യാപ്‌തമായ അളവിൽ വെള്ളം കുടിച്ചില്ലായെങ്കിൽ നമ്മുടെ അവയവ വ്യവസ്ഥയിൽ പോഷകങ്ങൾ അനായാസം എത്താതെ വരാം അതിനാൽ ദിവസവും 9-10 ഗ്ലാസ് വെള്ളം വരെ കുടിച്ചിരിക്കണം. നാരങ്ങ വെള്ളം, കരിക്കിൻ വെള്ളം, ജ്യൂസ് എന്നിവയും കഴിക്കാം.

ക്വാളിറ്റി സ്ലീപ്

ചിലർ പറയുന്നത് കേട്ടിട്ടില്ലേ 10-12 മണിക്കൂർ ഉറങ്ങിയിട്ടും ഉന്മേഷം തോന്നുന്നില്ലായെന്ന്. എന്നാൽ 5 മണിക്കൂർ മാത്രം ഉറങ്ങുന്ന ചിലർ ഉന്മേഷമുള്ളവരും ഊർജ്ജസ്വലരുമായിരിക്കുന്നത് കണ്ടിട്ടില്ലേ. അതിനർത്ഥം അവർക്കു ക്വാളിറ്റി സ്ലീപ് ലഭിക്കുന്നുവെന്നതാണ്. ക്വാളിറ്റി സ്ലീപ് നമ്മടെ പ്രതിരോധ വ്യവസ്ഥയെ മികച്ചതാക്കുന്നു. ശരിയായ ഉറക്കമില്ലാത്തവരിൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.

അതിനാൽ സ്വയം റീചാർജ് ചെയ്യുന്നതിനും ഇമ്മ്യൂൺ സിസ്റ്റം ശക്തമാക്കുന്നതിനും ദിവസവും 7-8 മണിക്കൂർ ഉറങ്ങേണ്ടത് ആവശ്യമാണ്. ഇത് രോഗസംക്രമണത്തെ തടയും.

സ്‌ട്രെസ് ബസ്റ്റിംഗ് എക്സർസൈസ്

എക്സർസൈസ് സ്ട്രെസ്സിനെ അകറ്റുമെന്നു മാത്രമല്ല മറിച്ച് മാംസപേശികളെയും എല്ലുകളെയും ബലപ്പെടുത്തും. ഒപ്പം ഇമ്മ്യൂണിറ്റി സ്ട്രോംഗ് ആക്കും. അത് മാത്രമല്ല രക്ത പ്രവാഹത്തെയും അത് മെച്ചപ്പെടുത്തും. വെയിറ്റ് മാനേജ് ചെയ്യുന്നതിനൊപ്പം നല്ല ഉറക്കം ലഭിക്കാനും വ്യായാമം സഹായിക്കും. അതിനാൽ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് പതിവാക്കുക. ഡീപ് ബ്രീത്, ബ്രിസ്ക്ക് വാക്ക്, ഡാൻസിംഗ്, റണ്ണിംഗ്, ജോഗിംഗ്, ഏറോബിക്സ്, എന്നിങ്ങനെയുള്ള എക്സർസൈസുകൾ ചെയ്യാം.

ഇതും ശ്രദ്ധിക്കുക

കുളിക്കുക: മഴവെള്ളത്തിലുള്ള കുളി എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. പ്രത്യേകിച്ചും കുട്ടികൾക്ക്. അതിനാൽ മഴ നനയേണ്ടി വന്നാൽ വീട്ടിലെത്തിയ ശേഷം ഉടനടി കുളിക്കുക. കാരണം മഴവെള്ളത്തിൽ ബാക്ടീരിയകളും മറ്റും ഉണ്ടാവും. അവ നഖത്തിലൂടെയോ വായയിലൂടെയോ ശരീരത്തിനകത്ത് പ്രവേശിക്കാം. ഈ സാഹചര്യത്തിൽ ഇളം ചൂട് വെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യപ്രദമാണ്. കുളിക്കുന്നതിനു ആന്‍റി സെപ്റ്റിക് സോപ്പ് ഉപയോഗിക്കാം.

പഴങ്ങളും പച്ചക്കറികളും ക്ളീൻ ചെയ്യാം: പഴങ്ങളും പച്ചക്കറികളും നന്നായി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. കാരണം അവയിൽ ഹാനികാരകങ്ങളായ അണുക്കളും വിഷപദാർത്ഥങ്ങളും ഉണ്ടാകാം. അവ കഴുകി വൃത്തിയാക്കാതെ ഉപയോഗിച്ചാൽ അസുഖം പിടിപെടാനുള്ള സാധ്യതയുണ്ട്. അതിനാൽ അവ പരിപൂർണ്ണമായി വൃത്തിയാക്കിയ ശേഷം ഉപയോഗിക്കാം.

മഴക്കാലത്ത് ശരിയായ പാദരക്ഷകൾ

സീസണ് അനുസരിച്ച് പാദരക്ഷകൾ ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. മൺസൂണിൽ ധരിക്കാൻ കഴിയുന്ന ഫാഷനബിൾ ആയ പാദരക്ഷകളെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം. ശൈത്യകാലത്തും വേനൽക്കാലത്തും പാദരക്ഷകളുടെ ഫാഷനിൽ മാറ്റം വരുമ്പോൾ, മഴക്കാലത്ത് എന്തുകൊണ്ട് അങ്ങനെ ആയിക്കൂടെ? മൺസൂൺ സീസണിൽ, പാദരക്ഷകളുടെ നിരവധി ഓപ്ഷനുകൾ വിപണിയിൽ ലഭ്യമാകും, അങ്ങനെ മഴക്കാലത്തും നിങ്ങളുടെ ശൈലിക്ക് ചാരുത പകരുക.

  1. റെയിൻ ബൂട്ടുകളും പ്ലാസ്റ്റിക് സ്ലിപ്പറുകളും

വർണ്ണാഭമായ ഫ്ലിപ്പ് ഫ്ലോപ്പുകൾ, ഫ്ലോട്ടറുകൾ, റെയിൻ ബൂട്ടുകൾ, പ്ലാസ്റ്റിക് ചപ്പലുകൾ എന്നിവയാൽ വിപണി നിറഞ്ഞിരിക്കുകയാണെന്ന് ഫുട്‌വെയർ ഡിസൈനർ രേഖ കപൂർ പറയുന്നു. ചുവപ്പ്, നീല, മഞ്ഞ, പച്ച എന്നിങ്ങനെ എല്ലാ നിറങ്ങളിലും ഇവ ലഭ്യമാണ്. ഇതുകൂടാതെ, ഫ്ലവർ പ്രിന്‍റുകളിലും മറ്റ് ആകർഷകമായ ഡിസൈനുകളിലും ഇവ കാണപ്പെടുന്നു. ഇത് വളരെ രസകരമായ ലുക്ക്‌ നൽകും കൂടാതെ മഴക്കാലത്ത് നിങ്ങൾ തികച്ചും വ്യത്യസ്തമായി കാണപ്പെടും.

  1. മൺസൂണിന് അനുയോജ്യമായ പാദരക്ഷകൾ എങ്ങനെ തിരഞ്ഞെടുക്കാം

മഴക്കാലത്ത് പാദരക്ഷകൾ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. ഈ ദിവസങ്ങളിൽ, ഷൂസ് ധരിക്കാൻ പാടില്ല, കാരണം മഴയുള്ള ദിവസങ്ങളിൽ ഷൂസ് നനഞ്ഞാൽ ഫംഗസ് അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സാഹചര്യത്തിൽ ഈ സീസണിൽ കാലുകൾക്ക് പ്ലാസ്റ്റിക് സ്ലിപ്പറുകളും മറ്റും ധരിക്കുന്നത് സുരക്ഷിതമാണ്.

  1. മൺസൂണിൽ ബാക്ക്‌ലെസ് ഷൂസ് പരീക്ഷിക്കൂ

ബാക്ക്‌ലെസ് ഷൂകളാണ് മഴക്കാലത്ത് ട്രെൻഡ്. ഫ്ലിപ്പ് ഫ്ലോപ്പുകൾക്കുള്ള ഒരു സ്റ്റൈലിഷ് ബദലാണ് ഇവ. അവ ധരിക്കാനും അഴിക്കാനും വളരെ എളുപ്പമാണ്. 200 രൂപ വരെയാണ് ഇവയുടെ വില എന്നതിനാൽ പോക്കറ്റിന് വലിയ ഭാരമില്ല.

  1. ഷൂസ് ശ്രദ്ധിക്കാൻ മറക്കരുത്

പ്ലാസ്റ്റിക് ഷൂസും സ്ലിപ്പറുകളും മഴക്കാലത്ത് കൂടുതൽ വിറ്റഴിക്കുമെന്നും ഇത്തവണ ഗം ബൂട്ടുകളുടെ പ്രത്യേക ശേഖരം വിപണിയിലുണ്ടെന്നും ഈ രംഗത്തുള്ളവർ പറയുന്നു. മഴക്കാലത്ത് ചെരിപ്പുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കൂടുതൽ ശ്രദ്ധ വേണം. മൺസൂൺ കാലത്തു പ്ലാസ്റ്റിക് ചെരുപ്പുകൾ മികച്ചതാണ്. പ്ലാസ്റ്റിക് ഷൂകളോ ചെരുപ്പുകളോ വൃത്തിഹീനമാകുമ്പോൾ ബ്രഷ് ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാം.

  1. റബ്ബർ ഷൂസ് ശ്രദ്ധിക്കുക

റബ്ബർ ഷൂകളോ ചപ്പലുകളോ ധരിക്കുകയാണെങ്കിൽ ഉപയോഗത്തിന് ശേഷം ഉടൻ തന്നെ അവ ഫാനിന്‍റെ അടിയിൽ വെച്ച് ഉണക്കുക, കാരണം നനഞ്ഞ റബ്ബർ ദുർഗന്ധം ഉണ്ടാക്കും. പാദരക്ഷകൾ പെട്ടെന്ന് നശിക്കാൻ തുടങ്ങുകയും ചെയ്യും.

  1. സ്പോർട്സ് ഷൂസ് ഉണക്കാൻ മറക്കരുത്

നിങ്ങൾ സ്‌പോർട്‌സ് ഷൂസ് ധരിക്കുകയാണെങ്കിൽ പുറത്തു പോയി വന്ന ഉടൻ ലെയ്‌സ് തുറന്ന് ഷൂസ് ഉണങ്ങാൻ വയ്ക്കുക. അവ ഉടനടി ഉണങ്ങി സൂക്ഷിച്ചാൽ, ഷൂസ് കേടാകാതെ സംരക്ഷിക്കപ്പെടും.

  1. മൺസൂൺ ഷൂകൾ അലമാരയിൽ സൂക്ഷിക്കരുത്

നിങ്ങളുടെ ഷൂകൾ പൂർണ്ണമായും ഉണങ്ങുന്നത് വരെ അടച്ച അലമാരയിൽ സൂക്ഷിക്കരുത്, അല്ലാത്തപക്ഷം അവ കേടാകും. അവയിൽ ഫംഗസും പിടിപെടും.

  1. സൺസ്‌ക്രീൻ

ഷൂസിന് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ, ഓരോ പ്രാവശ്യവും ഉപയോഗിച്ച ശേഷം വെയിലത്ത് ഉണങ്ങാൻ വയ്ക്കുക. ഇത് ഉള്ളിൽ വളരുന്ന ബാക്ടീരിയകളെയും നശിപ്പിക്കും.

  1. മഴക്കാലത്ത് ലെതർ വേണ്ടെന്ന് പറയുക

മഴക്കാലത്ത് തുകൽ ഷൂസുകളും ചെരിപ്പുകളും ധരിക്കരുത്. ധരിക്കുന്നത് വളരെ പ്രധാനമാണെങ്കിൽ അവയിൽ വാക്സ് പോളിഷ് പുരട്ടിയ ശേഷം മാത്രം ഉപയോഗിക്കുക. മെഴുക് പ്രയോഗിക്കുന്നതിലൂടെ ഷൂസിന് നേർത്ത സംരക്ഷണ പാളി ലഭിക്കുന്നതിൽ പെട്ടന്ന് കേടുപാടുകൾ ഉണ്ടാവില്ല.

കൂട്ടിന് വേണം ക്യൂട്ട് കുട

കുട എല്ലാ കാലത്തും സീസണിലും ആവശ്യമായ ഒരു സംഗതി ആണ്. എന്നാൽ ഈ മഴക്കാലത്ത് നമുക്ക് എല്ലാവർക്കും ഒരു കുട ഒട്ടും ഒഴിച്ച് കൂടാൻ ആവില്ല. എന്നാൽ കുട വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. കുടയുടെ നിറവും ബട്ടണും പരിശോധിച്ച് മാത്രമാണ് മിക്കവരും കുട വാങ്ങുന്നത്. എന്നാൽ അങ്ങനെ ചെയ്യുന്നത് ശരിയല്ല.

മറ്റ് സാധനങ്ങൾ വാങ്ങുന്നതിന് ചില മാനദണ്ഡങ്ങൾ പാലിക്കുന്നത് പോലെ, ഒരു കുട വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരു കുട വാങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ, കടയിൽ പോയി ആദ്യം താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ പരിശോധിക്കുക, അതിനുശേഷം മാത്രമേ കുട എടുക്കാവു.

  1. രണ്ടു കാലാവസ്ഥയിലും ഉപയോഗിക്കാവുന്നത്

കുട വാങ്ങുന്നതിന് മുമ്പ് തന്നെ അതിന്‍റെ ഗുണങ്ങൾ കാണണം. കുട വാങ്ങുമ്പോൾ മഴക്കാലത്തും വേനൽ കാലത്തും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിലുള്ളത് ആയിരിക്കണം കുട എന്ന കാര്യം കൂടി ഓർക്കണം. വേനൽക്കാലത്തു സൂര്യ രശ്മികളെ ഫലപ്രദമായി തടയുന്നതും ആവണം കുട. മഴക്കാലത്തു അവ വെള്ളത്തെയും തടഞ്ഞു നിർത്തണം.

  1. കുടയുടെ വൃത്താകൃതി

കുടയുടെ വൃത്താകൃതി നോക്കി വാങ്ങുക. വൃത്താകൃതി ഉള്ള കുടയിൽ രണ്ടുപേർക്ക് ഒരു കുടക്കീഴിൽ പോകേണ്ടി വന്നാൽ, അവർ നനയാതെ രക്ഷപ്പെടും അല്ലെങ്കിൽ കയ്യിൽ ഒരു ബാഗ് ഉണ്ടെങ്കിൽ അതും മഴയിൽ നിന്ന് രക്ഷിക്കപ്പെടും. മറ്റു ആകൃതികൾ അത്രയും ഗുണം ചെയ്യില്ല.

  1. കുടയുടെ ഹാൻഡിൽ സൗകര്യപ്രദമായിരിക്കണം

കുടയുടെ വൃത്താകൃതിയോടൊപ്പം, അതിന്‍റെ ഹാൻഡിൽ കൂടി പരിശോധിക്കുക, കാരണം നമ്മൾ അത് പിടിച്ചാണ് എപ്പോഴും നടക്കുക. അതുകൊണ്ട് കുടയുടെ പിടി സുഖകരമായിരിക്കണം ഒപ്പം ബലം ഉള്ളതും ആയിരിക്കണം. കൂടുതൽ നേരം പിടി പിടിച്ചാലും കൈകളിൽ വേദന ഉണ്ടാകാത്തതും ആയിരിക്കണം.

  1. കുടയുടെ നീളം 10 അല്ലെങ്കിൽ 11 ഇഞ്ച്

നിങ്ങളുടെ കുടയുടെ നീളം കുറഞ്ഞത് 10 അല്ലെങ്കിൽ 11 ഇഞ്ച് ആയിരിക്കണമെന്ന് ഓർമ്മിക്കുക. കൂടാതെ ഒരിക്കലും വില നോക്കി മാത്രം കുട വാങ്ങരുത്, കുടയുടെ ഗുണനിലവാരം പ്രത്യേകം ശ്രദ്ധിക്കുക.

  1. ഷാഫ്റ്റ് ശക്തമായിരിക്കണം

കുടയുടെ ഷാഫ്റ്റ് ശക്തമായിരിക്കണം. ഒരു കുട വാങ്ങുമ്പോൾ, അതിന്‍റെ തുണിയിലും പ്രത്യേക ശ്രദ്ധ നൽകുക, കാരണം നല്ല തുണി ആണെങ്കിൽ മാത്രമേ അത് കനത്ത മഴയിൽ നനയാതെ നിങ്ങളെ സംരക്ഷിക്കുകയുള്ളു. പലപ്പോഴും ചില കുടകൾ കനത്ത മഴയിൽ വിറച്ചു തുള്ളാൻ തുടങ്ങും അല്ലെങ്കിൽ വെള്ളം തെറിക്കുന്നത് തടയില്ല.

  1. കുട്ടികൾക്കായി പ്രത്യേക കുട

ചെറിയ കുട്ടികൾക്കായി നിരവധി തരം കുടകൾ വിപണിയിൽ ലഭ്യമാണ്, കുടയുടെ ആകൃതിയിലുള്ള തൊപ്പികളും ലഭ്യമാണ്, അവ ഹാൻഡ്‌സ് ഫ്രീ എന്നതിനൊപ്പം മഴയിൽ നിന്ന് സംരക്ഷിക്കുന്നു, അതിനാൽ കഴിയുമെങ്കിൽ കുട്ടികൾക്കും അത്തരം കുടകൾ വാങ്ങുക. ഇതൊരു മികച്ച പരിഹാരമാണ്.

ഈ എളുപ്പ നടപടികളെല്ലാം സ്വീകരിക്കുന്നതിലൂടെ, നിങ്ങൾക്കും നല്ലതും മികച്ചതുമായ ഒരു കുട തിരഞ്ഞെടുക്കാം.

കൊതുകു നിവാരണം പുതിയ രീതിയിൽ

മഴക്കാലം ചൂടിൽ നിന്ന് ആശ്വാസം നൽകുന്നുണ്ടെങ്കിലും മറ്റ് പല പ്രശ്നങ്ങളുമുണ്ട്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ തുടങ്ങിയ കൊതുകുകൾ മൂലമുണ്ടാകുന്ന രോഗങ്ങളുടെ വ്യാപനം ഈ ദിവസങ്ങളിൽ വർദ്ധിച്ചുവരികയാണ്. ഇന്ന്, കോയിൽ മുതൽ കാർഡുകൾ വരെ, സ്പ്രേ മുതൽ ക്രീമുകൾ വരെ വിവിധ തരം കൊതുകുനിവാരണങ്ങൾ വിപണിയിൽ ലഭ്യമാണ്.

ഇവ കൂടാതെ ഇലക്ട്രോണിക് കൊതുകു നശീകരണ ഉപകരണങ്ങളും ആപ്പുകളും ലഭ്യമാണ്. അൾട്രാസൗണ്ട് ഉൽപ്പാദിപ്പിക്കുന്ന ആന്‍റി കൊതുക് ഉപകരണങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്. ഈ ഉപകരണങ്ങൾ ഉയർന്ന ഫ്രീക്വൻസിയിൽ ഒരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നുവെന്ന് അവ നിർമ്മിക്കുന്ന കമ്പനികൾ അവകാശപ്പെടുന്നു. ഈ അൾട്രാസോണിക് ശബ്ദം കൊതുകുകളെ അടുത്തേക്ക് പറക്കുന്നതിൽ നിന്ന് തടയുന്നു.

ഇവ കൂടാതെ കൊതുകിനെ തുരത്തുമെന്ന് പറയുന്ന ചില മൊബൈൽ ആപ്പുകളും വന്നിട്ടുണ്ട്. ഇന്ന് കൊതുകിനെ നേരിടാൻ വിപണിയിൽ ധാരാളം ഉപാധികൾ ഉണ്ടെങ്കിലും കൊതുകുശല്യം തുടരുന്നു എന്നതാണ് വാസ്തവം.

വിവിധ കമ്പനികളുടെ കോയിലുകൾ, സ്പ്രേകൾ, ക്രീമുകൾ തുടങ്ങിയവയാണ് ഓരോ വീട്ടിലും ഉപയോഗിക്കുന്നത്. അനുദിനം പുതിയ തരം കൊതുക് നിയന്ത്രിക്കുന്ന ചെടികൾ വരെ വിപണിയിൽ വരുന്നുണ്ട്. എന്നാൽ ഇത് ഉപയോഗിച്ചിട്ടും കൊതുകുകൾ കുറയുന്നില്ല. യഥാർത്ഥത്തിൽ കൊതുക് താൽക്കാലത്തേക്ക് മാറി നിൽക്കുന്നു എന്നതിനാൽ ലാഭകരമായ ബിസിനസ് ആണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇന്ത്യയിൽ ഇത് 5-600 കോടിയുടെ ബിസിനസ് ആണ്. ഇത് മാത്രമല്ല, ഈ ബിസിനസ്സ് ഓരോ വർഷവും 7 മുതൽ 10% വരെ വർദ്ധിക്കുന്നു. എന്നാൽ വ്യാപാരം തഴച്ചുവളരുന്നതിനനുസരിച്ച് കൊതുകുകളുടെ ശല്യവും വർദ്ധിക്കുകയാണ്.

അതേ സമയം ശാസ്‌ത്രീയ വസ്‌തുതകൾ കാണിക്കുന്നത്‌, വിപണിയിൽ എത്രത്തോളം ശക്തമായ റിപ്പല്ലന്‍റ് വരുന്നുവോ, അതിനെതിരെ പോരാടാൻ കൊതുകുകൾ സ്വയം കൂടുതൽ ശക്തി സൃഷ്‌ടിക്കുന്നു. അങ്ങനെയാണെങ്കിൽ, കൂടുതൽ നൂതനമായ റിപ്പല്ലന്‍റ് വിപണിയിൽ വരുമ്പോൾ, അത് മനുഷ്യർക്ക് കൂടുതൽ അപകടകരമാകും, കാരണം കൊതുകുകൾക്ക് അതിനെയും നേരിടാൻ കഴിയും.

ആരോഗ്യ പ്രശ്നങ്ങൾ

കൊതുക് റിപ്പല്ലന്‍റ് ഉണ്ടാക്കുന്ന എല്ലാ കമ്പനികളും കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര കീടനാശിനി ബോർഡിൽ രജിസ്റ്റർ ചെയ്യണം. ബോർഡിന്‍റെ പ്രവർത്തനം ഇത്രമാത്രം. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ, കീടനാശിനികളുടെ ആരോഗ്യപ്രശ്നങ്ങൾ നിരീക്ഷിക്കാൻ മാർഗ്ഗങ്ങളില്ല. കൊതുക് തിരി ഉൾപ്പെടെയുള്ള വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്, റൂം ഫ്രെഷനറുകൾ മുതൽ സുഗന്ധമുള്ള സോപ്പുകൾ, ഡിറ്റർജന്‍റ് പൗഡറുകൾ അല്ലെങ്കിൽ അലക്കു ഉൽപ്പന്നങ്ങൾ വരെ.

വാഷിംഗ്ടൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണം കാണിക്കുന്നത് ഏതെങ്കിലും പ്രശസ്തമായ കമ്പനിയാണ് അവ നിർമ്മിച്ചതെങ്കിൽ പോലും അവയിൽ രാസസുഗന്ധം ഉപയോഗിക്കുന്നു, ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

യഥാർത്ഥത്തിൽ, അസറ്റോൺ, ലിമോണീൻ, അസറ്റാൽഡിഹൈഡ്, ബെൻസീൻ, ബ്യൂട്ടാഡീൻ, ബെൻസോ പൈറീൻ തുടങ്ങിയ വിവിധ തരം രാസവസ്തുക്കൾ ഇവയിൽ സുഗന്ധം സൃഷ്ടിക്കാൻ ഉപയോഗിക്കുന്നു. ഇവയുടെ ഏറ്റവും മോശം ഫലം നാഡീവ്യവസ്ഥയിലാണ്. ആസ്ത്മ, ശ്വാസകോശ രോഗങ്ങൾ, ജനിതക വൈകല്യങ്ങൾ, രക്താർബുദം തുടങ്ങിയവയും ഇവയിൽ നിന്നുള്ള അപകടസാധ്യതയാണ്. ഇതുകൂടാതെ, ചില ആളുകൾക്ക് അലർജി, കണ്ണുകളിൽ ചൊറിച്ചിൽ എന്നിവയും പരാതിപ്പെടുന്നു.

കൊതുകുകൾ മൂലമുണ്ടാകുന്ന രോഗങ്ങൾക്കും മരണങ്ങൾക്കും ഇടയിൽ പ്രതീക്ഷ നൽകുന്ന ഒരു വാർത്ത കൂടിയുണ്ട്. കൊൽക്കത്ത രാജ്ഭവനിൽ കൊതുകിനെ കൊല്ലുന്നതിനും പ്രതിരോധിക്കുന്നതിനും വേണ്ടിയുള്ള കാമ്പെയ്‌നിനിടെ, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ പ്രാണി വിഭാഗത്തിലെ ദേവാശിഷ് ബിശ്വാസ് അത്തരം ചില കൊതുകുകളെ കണ്ടു, മനുഷ്യനെ ഉപദ്രവിക്കുന്നതിനുപകരം മാരകമായ കൊതുകുകളെ ഇവ ഇല്ലാതാക്കുന്നു. പൊതുവേ, ഈ കൊതുകിന്‍റെ പേര് എലെഫന്‍റ് കൊതുക് എന്നാണ്. മനുഷ്യരക്തത്തിന് പകരം, ഈ ഇനത്തിൽപ്പെട്ട കൊതുകുകൾ ഡെങ്കിപ്പനിയുടെ ഈഡിസ് ഈജിപ്തി ലാർവകളെ ആണ് തിന്നുന്നത്.

കൊതുകു നിവാരണത്തിനായി ചൈന ഇത്തരം കൊതുകുകളെ മാത്രം ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. ദക്ഷിണ ചൈനയിലെ ഒരു സംഘം ശാസ്ത്രജ്ഞർ കൊതുകുകളുടെ മുട്ടകളിൽ ഒൽവാച്ചിയ എന്ന ബാക്ടീരിയ കുത്തിവച്ച് രോഗബാധയുള്ള കൊതുകിനെ പുറത്തു വിട്ടു.

രോഗം ബാധിച്ച ഈ ആൺകൊതുകുകൾ രോഗബാധയില്ലാത്ത പെൺകൊതുകുമായി ഇണചേരുമ്പോൾ, ഈ ബാക്ടീരിയ പെൺകൊതുകിൽ പ്രവേശിച്ച് കൊതുക് പരത്തുന്ന രോഗങ്ങളുടെ ബാക്ടീരിയകളെ നശിപ്പിക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

അതേസമയം, സിംഗപ്പൂരിലും തായ്‌ലൻഡിലും മലേറിയ, ഡെങ്കി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുകളെ നിയന്ത്രിക്കാൻ ആനക്കൊതുകുകൾ എന്ന പ്രത്യേക ഇനം കൊതുകുകളെ ഉപയോഗിക്കുന്നു. അതുകൊണ്ടാണ് ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുകളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഈ ഗുണം ചെയ്യുന്ന കൊതുകിന്‍റെ ലാർവ വ്യാപിപ്പിക്കാൻ കോർപറേഷൻ ശ്രമം നടത്തുന്നത്.

ഡെങ്കിപ്പനിയുടെ ഈഡിസ് കൊതുകുകളുടെ തലസ്ഥാനമായി കൊച്ചിയും കോൽക്കൊത്തയും ഒക്കെ മാറിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിനുമുമ്പ് ഡൽഹി ഈഡിസ് കൊതുകുകളുടെ വിഹാരകേന്ദ്രമായിരുന്നു.

ശ്രീലങ്കയ്‌ക്ക് കൊതുക് പരത്തുന്ന രോഗങ്ങളെ കീഴടക്കാൻ കഴിയുമെങ്കിൽ, ചൈനയ്‌ക്കും സിംഗപ്പൂരിനും തായ്‌ലൻഡിനും കൊതുകിനെ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്ക് കഴിയില്ല? ആനക്കൊതുകിലൂടെ മാരകമായ കൊതുകുകളെ രാജ്യത്ത് മുഴുവൻ നിയന്ത്രിക്കുന്നതിന് ദേശീയ പരിപാടി തയ്യാറാക്കണം.

കൊതുകുകടിക്കുള്ള വീട്ടുവൈദ്യങ്ങൾ

  • കൊതുക് കടിച്ച ഭാഗത്ത് നാരങ്ങാനീര് പുരട്ടുക. കൊതുകുകടി മൂലമുണ്ടാകുന്ന ചൊറിച്ചിൽ പെട്ടെന്ന് ശമിക്കും, അതുപോലെ തന്നെ അണുബാധയ്ക്കുള്ള സാധ്യതയും ഇല്ലാതാകും.
  • തുളസിയില നാരങ്ങാനീരിൽ കലർത്തി പുരട്ടാം.
  • കറ്റാർവാഴയുടെ ജെൽ 10-15 മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുന്നതും ആശ്വാസം നൽകും.
  • വെളുത്തുള്ളി അല്ലെങ്കിൽ ഉള്ളി പേസ്റ്റ് ബാധിച്ച ഭാഗത്ത് നേരിട്ട് തടവുക. പേസ്റ്റ് കുറച്ച് നേരം വെക്കുക. എന്നിട്ട് നന്നായി കഴുകുക. വെളുത്തുള്ളിയുടെയോ ഉള്ളിയുടെയോ ഗന്ധത്തിൽ നിന്നും കൊതുകുകൾ ഓടിപ്പോകുന്നു.
  • ബേക്കിംഗ് സോഡ വെള്ളത്തിൽ ലയിപ്പിച്ച് ഒരു കോട്ടൺ തുണിയിൽ മുക്കി ബാധിത പ്രദേശത്ത് പുരട്ടി 10-12 മിനിറ്റ് വിടുക. പിന്നീട് ഇളം ചൂടുവെള്ളത്തിൽ കഴുകിയാൽ ആശ്വാസം ലഭിക്കും.
  • ഐസ് ക്യൂബുകൾ കടിയേറ്റ സ്ഥലത്ത് 10-12 മിനിറ്റ് ഇടവിട്ട് വയ്ക്കുക. ഐസ് ഇല്ലെങ്കിൽ, ബാധിത പ്രദേശത്ത് കുറച്ച് സമയത്തേക്ക് തണുത്ത വെള്ളം ഒഴിക്കുക.
  • ചൊറിച്ചിൾ മാറാൻ ടൂത്ത് പേസ്റ്റ് ഫലപ്രദമാണ്. നിങ്ങളുടെ വിരലിൽ അല്പം പേസ്റ്റ് എടുത്ത് കൊതുക് കടിച്ച ഭാഗത്ത് തടവുക.
  • കാലാമൈൻ ലോഷനും ഉപയോഗിക്കാം. യഥാർത്ഥത്തിൽ, കാലാമൈൻ ലോഷനിൽ സിങ്ക് ഓക്സൈഡ്, ഫെറിക് ഓക്സൈഡ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ചൊറിച്ചിലും അണുബാധയും തടയാൻ ഫലപ്രദമാണ്.
  • ചൊറിച്ചിലും വീക്കവും കുറയ്ക്കുന്നതിനും ഡിയോഡറന്‍റ് സ്പ്രേ ഫലപ്രദമാണ്, കാരണം അതിൽ അലുമിനിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്, ഇത് വേദനയും വീക്കവും തടയുന്നു.

മൺസൂൺ സ്കിൻ കെയർ

സൂര്യതാപം, ടാൻ, വിയർപ്പ്, ദുർഗന്ധം എന്നിവയ്ക്ക് കാരണമാകുന്ന വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് മഴക്കാലം ആശ്വാസം നൽകുന്നു. എന്നാൽ മഴക്കാലം ആശ്വാസകരമാണെങ്കിലും അതിനോടൊപ്പം ഉള്ള ഈർപ്പവും നനഞ്ഞ കാലാവസ്ഥയും വിവിധ തരത്തിലുള്ള അണുബാധകൾക്ക് കരണമാകുന്നു. മഴക്കാലമായതിനാൽ വലിയ സൗന്ദര്യ പരിചരണങ്ങൾ ആവശ്യമില്ലെന്ന് കരുതാൻ വരട്ടെ. മഴക്കാലത്ത് പലതരം അണുബാധയും ബാക്ടീരിയയും ഫംഗസ് ബാധയും മറ്റും ചർമ്മത്തിൽ ഉണ്ടാകുന്ന സാഹചര്യം കൂടിയാണ് എന്നോർക്കുക.

മഴക്കാലത്തോട് അടുക്കുമ്പോൾ, ചർമ്മത്തിൽ അണുബാധകൾ ഉണ്ടാകാനുള്ള സാഹചര്യമായതിനാൽ ചർമ്മത്തിന് അധിക പരിചരണ൦ നല്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതുണ്ട്. ശുചിത്വവും പരിചരണവുമാണ് ഇവിടെ പരിഗണിക്കേണ്ട ഘടകങ്ങൾ.

മഴക്കാലത്ത് ഫംഗൽ, ബാക്ടീരിയ അണുബാധ തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തുന്നതിലൂടെ കാൽവിരലുകളിൽ അണുബാധ ഉണ്ടാകുന്നു. ചൊറിച്ചിലും നീറ്റലും അലർജിയും മഴക്കാലത്ത് മറ്റൊരു തരത്തിലുള്ള പ്രശ്നമായി മാറുന്നു.

വരണ്ട ചർമ്മ തരം

വരണ്ടതും കേടായതുമായ ചർമ്മത്തെ പരിപാലിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളുടെ അഭാവമാണ് ചർമ്മത്തിന് ഉണ്ടാകുന്ന വരൾച്ചയ്ക്ക് കാരണം. വരണ്ട ചർമ്മത്തിന്‍റെ അവസ്ഥ മഴക്കാലത്ത് കൂടുതൽ വഷളാകുന്നു.

  • വരണ്ട ചർമ്മമുള്ള വ്യക്തി ചർമ്മത്തിൽ ജലാംശം നിലനിർത്താനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കണം. ചർമ്മം വൃത്തിയുള്ളതും ഈർപ്പമുള്ളതുമായിരിക്കണം. ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ടോണറുകൾ ഉപയോഗിക്കരുത്.
  • ജോജോബ ഓയിൽ, തൈര്, തേൻ എന്നിവ മിക്സ് ചെയ്‌ത ഒരു പായ്ക്ക് പുരട്ടി 10 മിനിറ്റിനു ശേഷം മൃദുവായ ഫേസ് വാഷ് ഉപയോഗിച്ച് കഴുകുന്നത് വരണ്ട ചർമ്മത്തിന് വളരെ ഗുണം ചെയ്യും.
  • ബദാം, തേൻ എന്നിവയുടെ മിക്സ് പുരട്ടി അഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുന്നത് വരണ്ട ചർമ്മത്തെ മൃദുലവും സ്‌നിഗ്ദ്ധവും ആക്കും.

എണ്ണമയമുള്ള ചർമ്മത്തിന്

ദിവസം 2-3 തവണ മുഖം കഴുകി അധിക എണ്ണ നീക്കം ചെയ്യണം.

എണ്ണമയമുള്ള ചർമ്മ സംരക്ഷണ നുറുങ്ങുകൾ

  • അടഞ്ഞുകിടക്കുന്ന ചർമ്മ സുഷിരങ്ങൾ തുറക്കുന്നതിനും മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള ഫേഷ്യൽ സ്‌ക്രബുകൾ ഉപയോഗിക്കാം.
  • കടലമാവ്, പാൽ, തേൻ, നാരങ്ങ എന്നിവയുടെ ഒരു പായ്ക്ക് എണ്ണമയമുള്ള ചർമ്മത്തിന് പുതിയതും തിളക്കമുള്ളതുമായ രൂപം നൽകുന്നു.
  • ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത് തണുത്ത വെള്ളത്തേക്കാൾ ഗുണം ചെയ്യും. കാരണം ചൂടുവെള്ളം ചർമ്മത്തിലെ എണ്ണയെ എളുപ്പത്തിൽ അലിയിക്കാൻ സഹായിക്കുന്നു.
  • ഏതെങ്കിലും ഓയിലിന്‍റെയും റോസ് വാട്ടറിന്‍റെയും മിശ്രിതം മോയ്സ്ചുറൈസറായി പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത് ചർമ്മത്തെ ആരോഗ്യകരവും എണ്ണമയമില്ലാത്തതുമാക്കുന്നു.
  • പപ്പായയുടെ പൾപ്പ് അല്ലെങ്കിൽ ഓട്‌സ് സ്‌ക്രബ് പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാൽ എണ്ണമയമുള്ള ചർമ്മത്തിന് പുതുമയും തിളക്കവും നൽകും.

കോമ്പിനേഷൻ സ്കിൻ

ഇത്തരത്തിലുള്ള ചർമ്മത്തിന് അധിക പരിചരണം ആവശ്യമാണ്. വരണ്ട പ്രദേശം പതിവായി വൃത്തിയാക്കുകയും മോയ്സ്ചുറൈസ് ചെയ്യുകയും വേണം. കൂടാതെ എണ്ണമയമുള്ള പ്രദേശം വരണ്ട ചർമ്മവുമായി പൊരുത്തപ്പെടുന്നതിന് സ്‌ക്രബ്ബ് ചെയ്യുകയും ടോൺ ചെയ്യുകയും വേണം. ദിവസവും ആരോഗ്യമുള്ള കുറ്റമറ്റ ചർമ്മം നേടാനുള്ള ഏറ്റവും നല്ല മാർഗമാണ് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് .

മഴക്കാലത്ത് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിനുള്ള നുറുങ്ങുകൾ

  • സോപ്പ് ഫ്രീ ക്ലെൻസർ ഉപയോഗിച്ച് ചർമ്മം ദിവസവും വൃത്തിയാക്കുകയും ചർമ്മത്തിൽ മൃദുവായി തടവി മൃതകോശങ്ങൾ നീക്കം ചെയ്യുകയും വേണം.
  • ചർമ്മത്തിൽ ജലാംശം നിലനിർത്താൻ മഴക്കാലത്ത് ജല ഉപഭോഗം വർദ്ധിപ്പിക്കണം. ചർമ്മത്തിന് എല്ലായ്പ്പോഴും വ്യക്തിയേക്കാൾ ദാഹമുണ്ട്.
  • സുഷിരങ്ങൾ അടയ്ക്കുന്നതിനും ചർമ്മത്തിന്‍റെ പിഎച്ച് ബാലൻസ് പുനഃസ്ഥാപിക്കുന്നതിനും ഓരോ തവണ മുഖം കഴുകിയതിനു ശേഷവും ടോണർ ഉപയോഗിക്കണം.

മൺസൂണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലം എന്നത് ചർമ്മത്തിലെ നിർജ്ജലീകരണം തടയുന്നു; അതിനാൽ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ പതിവായി മോയ്സ്ചറൈസ് ചെയ്യണം.

  • ചർമ്മത്തിന്‍റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടാതെ ചർമ്മത്തെ ശുദ്ധീകരിക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. ക്ലെൻസിംഗ് ഏജന്റ് സൗമ്യമായിരിക്കണം, എന്നാൽ ചർമ്മത്തിലെ അഴുക്കും പൊടിയും നീക്കം ചെയ്യാൻ അത് ശക്തവുമായിരിക്കണം. മഴക്കാലത്ത് പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങൾ അനുയോജ്യമാണ്.
  • മഴക്കാലത്തെ മലിനജലം കാൽവിരലുകളിലും നഖങ്ങളിലും അണുബാധയ്ക്ക് കാരണമാകും.
  • പ്രമേഹ രോഗികൾ അവരുടെ പാദങ്ങൾ വരണ്ടതും വൃത്തിയുള്ളതുമായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • വെള്ളക്കെട്ടുകളിൽ നടക്കുന്നത് ഒഴിവാക്കുകയും ഷൂസ്, സോക്‌സ്, റെയിൻകോട്ട് എന്നിവ വൃത്തിയായും ഉണക്കി സൂക്ഷിക്കുകയും വേണം.

മഴക്കാലത്ത് മുഖക്കുരു, മറ്റ് കുരുക്കൾ എന്നിവയ്ക്കുള്ള വീട്ടുവൈദ്യങ്ങൾ

മുഖക്കുരു: മുൾട്ടാണിമിട്ടി, ഗ്രാമ്പൂ എണ്ണ, ചന്ദനപ്പൊടി, വേപ്പില പേസ്റ്റ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ പായ്ക്കുകൊണ്ട് മുഖക്കുരി ഒഴിവാക്കാം. ഈ പേസ്റ്റ് ഉണ്ടാക്കി ദീർഘകാലം വരെ സൂക്ഷിച്ച് വയ്ക്കാം . മുഖക്കുരു ഉള്ളയിടത്തു മാത്രം പുരട്ടാം.

അക്‌നെ: മഴക്കാലത്ത് മുഖക്കുരു ഒരു സാധാരണ പ്രശ്നമാണ്. ഫുള്ളർ എർത്ത്, കർപ്പൂരം, ഗ്രാമ്പൂ എണ്ണ എന്നിവ വെള്ളത്തിൽ കലർത്തി പുരട്ടുന്നത് ഇതിന് ഫലപ്രദമാണ്. ശേഷം തണുത്ത വെള്ളത്തിൽ കഴുകണം.

മഴക്കാലത്ത് ചർമ്മപരിപാലത്തിനുള്ള വഴികൾ

മഴക്കാലത്ത് മികച്ച ചർമ്മാരോഗ്യം നിലനിർത്തുന്നതിനു തക്കാളി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. തക്കാളി ഉപയോഗിച്ച് നിങ്ങൾക്ക് മികച്ച രീതിയിൽ ചർമ്മം പരിപാലിക്കാം. ഇതിനായി നിങ്ങൾ നല്ല പഴുത്ത തക്കാളി എടുക്കണം. ഇനീ തക്കാളി പൾപ്പ് ചർമ്മത്തിൽ പുരട്ടി പൂർണ്ണമായും ഉണങ്ങുന്നത് വരെ വിടുക. ശേഷം കഴുകിക്കളയാം. മഴക്കാലത്ത് ഈ പ്രതിവിധി ഉപയോഗിച്ച് ചർമ്മത്തിന്‍റെ തിളക്കവും യുവത്വവു൦ വീണ്ടെടുക്കാം.

ശരിയായ ആരോഗ്യകരമായ ഭക്ഷണക്രമം

മഴക്കാലത്ത് ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്, അതുവഴി ചർമ്മം നന്നായി പരിപാലിക്കപ്പെടും. പുറത്ത് തയ്യാറാക്കുന്ന ഭക്ഷണം വൃത്തിയുള്ളതായിരിക്കില്ല. അതുപോലെ നിങ്ങളുടെ പരിസരത്തിന് ചുറ്റും വെള്ളം കെട്ടിക്കിടന്ന് ധാരാളം സൂക്ഷ്മാണുക്കൾ വളരാൻ നല്ല സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെ ആക്രമിക്കുകയും എല്ലാത്തരം അണുബാധകൾക്കും കാരണമാകുകയും ചെയ്യുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണക്രമം നിങ്ങളുടെ ചർമ്മത്തിൽ പ്രതിഫലിക്കും എന്നതും ശ്രദ്ധിക്കേണ്ടതാണ്. എല്ലാത്തരം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാര രീതി തെരഞ്ഞെടുക്കുക.

സ്കിൻ ടോണിംഗ്

ഒരു ക്ലെൻസറോ ഫേസ് വാഷോ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയാൽ മാത്രം പോരാ ഫലപ്രദമായ ടോണിംഗ് പ്രതിവിധിയായി ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ചർമ്മത്തിലെ സുഷിരങ്ങൾ തുറന്ന് ശ്വസിക്കാൻ ഇത് സഹായിക്കും. സുഷിരങ്ങൾ തുറക്കപ്പെടുകയും ചർമ്മത്തിന് ആവശ്യമായ ഈർപ്പം ലഭിക്കാനും ചർമ്മത്തെ ഇത് തയ്യാറാക്കു൦.

അതിനായി മികച്ച ബ്രാൻഡിലുള്ള ഒരു ടോണർ നിങ്ങൾ തെരഞ്ഞെടുക്കണം.. ടോണർ ചർമ്മത്തിന്‍റെ നിറത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുക. ഇത് കോട്ടൺ ബോളിൽ എടുത്ത് ചർമ്മത്തിൽ പുരട്ടുക, പ്രത്യേകിച്ച് മുഖത്തും കഴുത്തിലും. ടോണർ പ്രയോഗിച്ചതിന് ശേഷം ചർമ്മത്തിലുണ്ടാകുന്ന വ്യത്യാസത്തെ മനസിലാക്കാൻ സഹായിക്കും.

കറ്റാർ വാഴ ജെൽ

മഴക്കാലത്ത് നിങ്ങളുടെ ചർമ്മത്തെ എല്ലാത്തരം ബാക്ടീരിയകളിൽ നിന്നും മുക്തമാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത പ്രതിവിധിയാണിത്. കുളി കഴിഞ്ഞ ശേഷം മഴക്കാലത്ത് ചിലപ്പോൾ ദേഹമാസകലം ചൊറിച്ചിലുണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ, കറ്റാർവാഴ ജെല്ലിൽ ഏതാനും തുള്ളി ആന്‍റിസെപ്റ്റിക് ലോഷൻ ഒഴിച്ച് ആ വെള്ളത്തിൽ കുളിക്കാം. കുളിച്ചതിന് ശേഷം കറ്റാർ വാഴ ജെൽ ശരീരത്തിലുടനീളം പുരട്ടാൻ മറക്കരുത്. മഴക്കാലത്ത് ദോഷകരമായ എല്ലാത്തരം ബാക്ടീരിയകളിൽ നിന്നും സൂക്ഷ്മാണുക്കളിൽ നിന്നും നിങ്ങളുടെ ചർമ്മത്തെ മുക്തമാക്കാൻ ഇത് സഹായിക്കും.

വെജി മൺസൂൺ

സ്റ്റഫ് ചെയ്ത വെണ്ടയ്ക്ക

ചേരുവകൾ:

ഫ്രഷ് സോഫ്റ്റ് വെണ്ടയ്ക്ക- 250 ഗ്രാം

ഉള്ളി പേസ്റ്റ്- 2 ടീസ്പൂൺ

ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂൺ

വറുത്തുപൊടിച്ച ചെറുപയർ മാവ്- 2 ടീസ്പൂൺ

മുളകുപൊടി- 2 ടീസ്പൂൺ

മല്ലിപൊടി- 2 ടീസ്പൂൺ

മഞ്ഞൾപൊടി- അര ടീസ്പൂൺ

ഉണങ്ങിയ മാങ്ങാപൊടി- 1 ടീസ്പൂൺ

കടുക്- 1 ടീസ്പൂൺ

എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഓരോ വെണ്ടയിലും ചെറിയൊരു സ്ലിറ്റ് ഉണ്ടാക്കുക. ഉള്ളിലെ എല്ലാ കുരുക്കളും നീക്കം ചെയ്യുക. ഒരു ടീസ്പൂൺ എണ്ണ ചൂടാക്കിയ ശേഷം ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ വഴറ്റുക.

വറുത്ത ചെറുപയർ മാവ് മിക്സ് ചെയ്ത് ഉപ്പ് ചേർത്ത് തണുത്ത ശേഷം ഈ മിശ്രിതം ഓരോ വെണ്ടയ്ക്കയിലും നിറയ്ക്കുക.

ഒരു നോൺസ്റ്റിക്ക് പാനിൽ എണ്ണ ചൂടാക്കി വെണ്ടയ്ക്ക നന്നായി മൊരിച്ചെടുക്കുക.

മിക്സഡ് വെജിറ്റബിൾ ഡിലൈറ്റ്

ചേരുവകൾ:

പാവയ്ക്ക- 3

ഫ്രഞ്ച് ബീൻസ്- 1

കാരറ്റ്- 1

കോളിഫ്ളർ- 50 ഗ്രാം

ഉരുളക്കിഴങ്ങ്- 1

തക്കാളി- 3

സവാള നീളത്തിൽ അരിഞ്ഞത്- 2 ടേബിൾ സ്പൂൺ

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂൺ

ഗ്രാമ്പൂ- 4

കുരുമുളക്- 10

ഏലയ്ക്ക-1

കറുവാപ്പട്ട- അരയിഞ്ച്

വയണയില- 2

പച്ചമുളക് നീളത്തിൽ അരിഞ്ഞത്- 2 എണ്ണം

മല്ലിയില- 1 ടേബിൾ സ്പൂൺ

ജീരകം- 1 ടീസ്പൂൺ

എണ്ണ- 2 ടീസ്പൂൺ

അലങ്കരിക്കാൻ അൽപം മല്ലിയില

തയ്യാറാക്കുന്ന വിധം

പാവയ്ക്ക കുരു നീക്കി 4 ആയി മുറിക്കുക. കാരറ്റ്, ഫ്രഞ്ച് ബീൻസ് ഒരിഞ്ച് നീളത്തിൽ മുറിക്കുക. ഉരുളക്കിഴങ്ങ് നീളത്തിൽ മുറിക്കുക.

ഒരു നോൺസ്റ്റിക്ക് പാനിൽ എണ്ണ ചൂടാക്കി എല്ലാ മസാലകളും ചേർക്കുക. ഇവ വഴറ്റി കഴിഞ്ഞാൽ സവാള ചേർത്ത് വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ശേഷം മല്ലിയില ചേർക്കുക.

അരിഞ്ഞ എല്ലാ പച്ചക്കറികളും ചേർത്ത് തക്കാളി നീളത്തിൽ 8 കഷണങ്ങളാക്കി അതിൽ ചേർക്കുക. ഉപ്പ് ചേർത്ത് ചെറിയ തീയിൽ പച്ചക്കറികൾ വേവിക്കുക. തക്കാളിയിലെ വെള്ളം പറ്റിയ ശേഷം സർവിംഗ് പ്ലെയിറ്റിൽ വിഭവം വിളമ്പി മല്ലിയില കൊണ്ട് അലങ്കരിച്ച് സെർവ്വ് ചെയ്യുക.

ചുരയ്ക്ക ക്യൂബ്സ്

ചേരുവകൾ

കടലമാവ്- മുക്കാൽ കപ്പ്

ചെറുപയർ പൊടി- കാൽ കപ്പ്

ചുരയ്ക്ക ചെറുതായി മുറിച്ചത്- ഒരു കപ്പ്

ഇഞ്ചി, പച്ചമുളക് ചെറുതായി അരിഞ്ഞത്- ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി പേസ്റ്റ്- അര ടീസ്പൂൺ

മഞ്ഞൾപൊടി- കാൽ ടീസ്പൂൺ

മല്ലിയില അരിഞ്ഞത്- ഒരു വലിയ സ്പൂൺ

ജീരകം- ഒരു ചെറിയ സ്പൂൺ

കായം- ഒരു നുള്ള്

എണ്ണ- 2 ടേബിൾ സ്പൂൺ

ഉപ്പ്, മുളക് സ്വാദനുസരിച്ച്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ കടലമാവും ചെറുപയർ പൊടിയും നന്നായി മിക്സ് ചെയ്യുക. അതിൽ ജീരകം, കായം എണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർക്കുക. 2 കപ്പ് വെള്ളം ചേർത്ത് ബാറ്റർ ഉണ്ടാകുക. അത് 10 മിനിറ്റ് മൂടി വയ്ക്കുക.

നോൺസ്റ്റിക്ക് പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി കായവും ജീരകവുമിടുക. ശേഷം ചുരയ്ക്കയും തയ്യാറാക്കിയ മാവും ചേർക്കാം. ചെറുതീയിൽ തുടർച്ചയായി ഇത് ഇളക്കുക.

മാവ് വെള്ളം വറ്റി കട്ടി ആകുന്നതോടെ എണ്ണ പുരട്ടിയ പ്ലെയിറ്റിലേക്ക് പകരുക. അര ഇഞ്ച് കനത്തിൽ ഇത് പരത്തുക. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കുക. നോൺസ്റ്റിക് പാനിൽ എണ്ണ ചൂടാക്കി ചുരയ്ക്ക ക്യൂബ്സ് ഇരുവശവും നന്നായി മൊരിച്ചെടുക്കുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें