സൂര്യതാപം, ടാൻ, വിയർപ്പ്, ദുർഗന്ധം എന്നിവയ്ക്ക് കാരണമാകുന്ന വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് മഴക്കാലം ആശ്വാസം നൽകുന്നു. എന്നാൽ മഴക്കാലം ആശ്വാസകരമാണെങ്കിലും അതിനോടൊപ്പം ഉള്ള ഈർപ്പവും നനഞ്ഞ കാലാവസ്ഥയും വിവിധ തരത്തിലുള്ള അണുബാധകൾക്ക് കരണമാകുന്നു. മഴക്കാലമായതിനാൽ വലിയ സൗന്ദര്യ പരിചരണങ്ങൾ ആവശ്യമില്ലെന്ന് കരുതാൻ വരട്ടെ. മഴക്കാലത്ത് പലതരം അണുബാധയും ബാക്ടീരിയയും ഫംഗസ് ബാധയും മറ്റും ചർമ്മത്തിൽ ഉണ്ടാകുന്ന സാഹചര്യം കൂടിയാണ് എന്നോർക്കുക.
മഴക്കാലത്തോട് അടുക്കുമ്പോൾ, ചർമ്മത്തിൽ അണുബാധകൾ ഉണ്ടാകാനുള്ള സാഹചര്യമായതിനാൽ ചർമ്മത്തിന് അധിക പരിചരണ൦ നല്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതുണ്ട്. ശുചിത്വവും പരിചരണവുമാണ് ഇവിടെ പരിഗണിക്കേണ്ട ഘടകങ്ങൾ.
മഴക്കാലത്ത് ഫംഗൽ, ബാക്ടീരിയ അണുബാധ തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തുന്നതിലൂടെ കാൽവിരലുകളിൽ അണുബാധ ഉണ്ടാകുന്നു. ചൊറിച്ചിലും നീറ്റലും അലർജിയും മഴക്കാലത്ത് മറ്റൊരു തരത്തിലുള്ള പ്രശ്നമായി മാറുന്നു.
വരണ്ട ചർമ്മ തരം
വരണ്ടതും കേടായതുമായ ചർമ്മത്തെ പരിപാലിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളുടെ അഭാവമാണ് ചർമ്മത്തിന് ഉണ്ടാകുന്ന വരൾച്ചയ്ക്ക് കാരണം. വരണ്ട ചർമ്മത്തിന്‍റെ അവസ്ഥ മഴക്കാലത്ത് കൂടുതൽ വഷളാകുന്നു.
- വരണ്ട ചർമ്മമുള്ള വ്യക്തി ചർമ്മത്തിൽ ജലാംശം നിലനിർത്താനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കണം. ചർമ്മം വൃത്തിയുള്ളതും ഈർപ്പമുള്ളതുമായിരിക്കണം. ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ടോണറുകൾ ഉപയോഗിക്കരുത്.
- ജോജോബ ഓയിൽ, തൈര്, തേൻ എന്നിവ മിക്സ് ചെയ്‌ത ഒരു പായ്ക്ക് പുരട്ടി 10 മിനിറ്റിനു ശേഷം മൃദുവായ ഫേസ് വാഷ് ഉപയോഗിച്ച് കഴുകുന്നത് വരണ്ട ചർമ്മത്തിന് വളരെ ഗുണം ചെയ്യും.
- ബദാം, തേൻ എന്നിവയുടെ മിക്സ് പുരട്ടി അഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുന്നത് വരണ്ട ചർമ്മത്തെ മൃദുലവും സ്‌നിഗ്ദ്ധവും ആക്കും.
എണ്ണമയമുള്ള ചർമ്മത്തിന്
ദിവസം 2-3 തവണ മുഖം കഴുകി അധിക എണ്ണ നീക്കം ചെയ്യണം.
എണ്ണമയമുള്ള ചർമ്മ സംരക്ഷണ നുറുങ്ങുകൾ
- അടഞ്ഞുകിടക്കുന്ന ചർമ്മ സുഷിരങ്ങൾ തുറക്കുന്നതിനും മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള ഫേഷ്യൽ സ്‌ക്രബുകൾ ഉപയോഗിക്കാം.
- കടലമാവ്, പാൽ, തേൻ, നാരങ്ങ എന്നിവയുടെ ഒരു പായ്ക്ക് എണ്ണമയമുള്ള ചർമ്മത്തിന് പുതിയതും തിളക്കമുള്ളതുമായ രൂപം നൽകുന്നു.
- ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത് തണുത്ത വെള്ളത്തേക്കാൾ ഗുണം ചെയ്യും. കാരണം ചൂടുവെള്ളം ചർമ്മത്തിലെ എണ്ണയെ എളുപ്പത്തിൽ അലിയിക്കാൻ സഹായിക്കുന്നു.
- ഏതെങ്കിലും ഓയിലിന്‍റെയും റോസ് വാട്ടറിന്‍റെയും മിശ്രിതം മോയ്സ്ചുറൈസറായി പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത് ചർമ്മത്തെ ആരോഗ്യകരവും എണ്ണമയമില്ലാത്തതുമാക്കുന്നു.
- പപ്പായയുടെ പൾപ്പ് അല്ലെങ്കിൽ ഓട്‌സ് സ്‌ക്രബ് പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാൽ എണ്ണമയമുള്ള ചർമ്മത്തിന് പുതുമയും തിളക്കവും നൽകും.
കോമ്പിനേഷൻ സ്കിൻ
ഇത്തരത്തിലുള്ള ചർമ്മത്തിന് അധിക പരിചരണം ആവശ്യമാണ്. വരണ്ട പ്രദേശം പതിവായി വൃത്തിയാക്കുകയും മോയ്സ്ചുറൈസ് ചെയ്യുകയും വേണം. കൂടാതെ എണ്ണമയമുള്ള പ്രദേശം വരണ്ട ചർമ്മവുമായി പൊരുത്തപ്പെടുന്നതിന് സ്‌ക്രബ്ബ് ചെയ്യുകയും ടോൺ ചെയ്യുകയും വേണം. ദിവസവും ആരോഗ്യമുള്ള കുറ്റമറ്റ ചർമ്മം നേടാനുള്ള ഏറ്റവും നല്ല മാർഗമാണ് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് .