ഭക്ഷണം മിച്ചം വന്നാൽ സൂക്ഷിക്കാൻ ഫ്രിഡ്ജ് കൂടിയേ പറ്റു.. എന്നാൽ ഫ്രിഡ്ജിൽ വച്ച വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷണങ്ങൾ ഉപയോഗിക്കുമ്പോൾ പലതും ശ്രദ്ധിക്കുകയും വേണം. അങ്ങനെ ശ്രദ്ധിക്കേണ്ട ചില കര്യങ്ങൾ മനസിലാക്കാം.

  • ഫ്രിഡ്ജിൽ വച്ച ആഹാര സാധനങ്ങൾ ഉപയോഗിക്കുമ്പോൾ തിളയ്‌ക്കുന്നതുവരെ ചൂടാക്കുക. എന്നാൽ പലതവണ ചൂടാക്കി കഴിക്കരുത്.
  • പാകം ചെയ്‌ത ഭക്ഷണം ഫ്രിഡ്ജിൽ വച്ച ശേഷം വീണ്ടും ചൂടാക്കി ഫ്രിഡ്ജിൽ വയ്‌ക്കരുത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കും.
  • പച്ചക്കറികൾ, പഴങ്ങൾ എന്നിവ വാങ്ങി ഉടനെ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. കഴുകി തുടച്ച് പ്രത്യേകം കവറിലാക്കി വയ്ക്കണം.
  • മുട്ട തുറന്ന ട്രേയിൽ ഡോറിൽ വയ്‌ക്കുന്നത് സുരക്ഷിതമല്ല. അടച്ച ബോക്‌സിനുള്ളിലാക്കി ഉള്ളിൽ വയ്‌ക്കാം. അല്ലെങ്കിൽ നല്ല പോളിത്തീൻ കവറിൽ കെട്ടി ഫ്രിഡ്ജിൽ വയ്‌ക്കാം.
  • ബാക്കി വന്ന ഭക്ഷണം ആഴം കുറഞ്ഞ ചെറിയ പാത്രങ്ങളിലാക്കി അടച്ചു വയ്‌ക്കാം.
  • പകുതി ഉപയോഗിച്ച കാനിലുള്ള ഭക്ഷ്യ വസ്‌തുക്കൾ വായു കടക്കാത്ത മറ്റു പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ വയ്‌ക്കണം. തുറന്ന കാനുകൾ കൂടുതൽ സമയം ഫ്രിഡ്ജിൽ വയ്ക്കരുത്. പാക്ക്ഡ് ഫുഡും പൊട്ടിച്ച പടി വയ്‌ക്കരുത്.
  • പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണം പ്രത്യേകം സീൽ ചെയ്‌ത് വെവ്വേറെ വയ്‌ക്കുക.
  • ബാക്കി വന്ന ആഹാരം ഫ്രിഡ്ജിൽ നിന്ന് എടുത്ത ശേഷം തിളപ്പിച്ച് മാത്രം ഉപയോഗിക്കുക.
  • ചൂടുള്ള ഭക്ഷണങ്ങൾ തണുപ്പിച്ചതിനു ശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക.
  • മത്സ്യം, മാംസം സൂക്ഷിക്കുമ്പോൾ
  • പാകം ചെയ്യാത്ത മാംസം, മത്സ്യം, കക്ക എന്നിവ ഓരോ പ്രാവശ്യത്തെ ആവശ്യത്തിനുള്ളത് ബാച്ചുകളാക്കി തിരിച്ച് സീൽ ചെയ്‌ത് കവറിൽ വയ്‌ക്കുക.
  • ഒരാഴ്ചത്തേക്കുള്ള മത്സ്യം, മാംസം എന്നിവ ഫ്രീസറിൽ വെവ്വേറെ വയ്‌ക്കണം. ഇവയിൽ നിന്ന് ഊറി വരുന്ന ദ്രാവകം മറ്റ് ഭക്ഷ്യവസ്‌തുക്കളിലേയ്‌ക്ക് പടരുന്നത് തടയണം.
  • മത്സ്യം, മാംസം ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് ഡീഫ്രോസറ്റ് ചെയ്തതിനു ശേഷം വീണ്ടും ഫ്രീസറിൽ വയ്‌ക്കരുത്.
  • ഓരോ പ്രാവശ്യത്തെ ആവശ്യത്തിനുള്ളതും പ്രത്യേകം സൂക്ഷിക്കുക.
  • ഒരു ദിവസത്തിൽ കൂടുതൽ സമയം മീൻ ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്നുണ്ടെങ്കിൽ മീനുകൾ ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി വയ്‌ക്കുക.
  • മീൻ വാങ്ങി കൊണ്ടുവന്ന ഉടനെ ഒരു മൺചട്ടിയിൽ ഇട്ട് വെള്ളം ഒഴിച്ച് കല്ലുപ്പ് ഇട്ട് വയ്‌ക്കുക. മീൻ വൃത്തിയാക്കി കഴിഞ്ഞാൽ ഉപ്പും പുരട്ടി വയ്ക്കുക.
  • ഫ്രിഡ്ജിൽ വെട്ടിയ മീൻ വലിയ പ്ലാസ്റ്റിക്‌ പാത്രത്തിൽ സൂക്ഷിക്കുന്നതാണ് ഉചിതം. ഈ പാത്രം ഫ്രീസറിൽ പോളിത്തീൻ ബാഗിൽ പൊതിഞ്ഞ് സൂക്ഷിക്കാം.
  • അടുത്ത ദിവസം ഉപയോഗിക്കാനായി മീൻ തയ്യാറാക്കി വയ്ക്കുമ്പോൾ, അതിൽ ഉപ്പും മഞ്ഞളും നാരങ്ങാനീരും പുരട്ടിപ്പിടിപ്പിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മീനിന്‍റെ പുതുമ നഷ്‌ടപ്പെടില്ല.
  • ഒരാഴ്ചയിൽ കൂടുതൽ പഴക്കമുള്ള സാധനങ്ങൾ ഒഴിവാക്കുക.
  • എക്സ്പയറി ഡേറ്റ് കഴിഞ്ഞവ ഒരു കാരണവശാലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.
और कहानियां पढ़ने के लिए क्लिक करें...