എലിയൊരു സാമൂഹിക ജീവിയാണ്. അപാരമായ സെൻസ് ഓഫ് ഹ്യൂമർ ഉള്ള ജീവി. പ്രത്യേകിച്ചും തന്‍റെ ചങ്ങാതിമാർക്കൊപ്പം കളിക്കുമ്പോൾ ഉള്ളിൽ അനുകമ്പയുള്ളവരാണത്രേ എലികൾ. രണ്ടെലികളിൽ ഒരാൾക്ക് എന്തെങ്കിലും അപകടം പിണഞ്ഞാൽ മറ്റേയാൾക്ക് കിട്ടുന്ന തീറ്റവസ്‌തു അപകടം പറ്റിയയാൾക്ക് കൊടുത്ത് ആ എലി പട്ടിണിയിരിക്കുമത്രേ. ഏറെക്കുറെ മനുഷ്യരെപ്പോലെയാണ് ഇവറ്റകളുടെ രീതികളും.
എന്നാലും ശാരീരികമായി എലികളും മനുഷ്യരും തമ്മിൽ യാതൊരു സമാനതകളുമില്ല. അതുകൊണ്ട് തന്നെ എലികളിൽ നടത്തുന്ന പരീക്ഷണ – ഗവേഷണങ്ങളൊന്നും തന്നെ മനുഷ്യർക്ക് യാതൊരു പ്രയോജനവും ചെയ്യില്ല.
ഒരു വശത്ത് മൃഗസ്നേഹത്തെക്കുറിച്ചും കാരുണ്യത്തെപ്പറ്റിയും സംസാരിക്കുകയും മറുവശത്ത് കോടിക്കണക്കിന് എലികളെ പരീക്ഷണങ്ങൾക്ക് വിധേയമാകുന്നതിനെപ്പറ്റി മൗനം പാലിക്കുകയും ചെയ്യുകയെന്നത് എത്ര ദയനീയമാണ്. ഒരു ഗുണവുമുണ്ടാക്കാത്ത ഇത്തരം ശാസ്ത്ര പരീക്ഷണങ്ങൾക്കൊടുവിൽ അവ മരണപ്പെടുകയല്ലേ.
ഗവേഷണങ്ങൾക്ക് പിന്നിലെ സത്യാവസ്‌ഥ
ശാസ്ത്രീയ ഗവേഷണങ്ങളിൽ 60 ശതമാനത്തിലധികവും പ്രതിഫലം പറ്റുന്ന ശാസ്ത്രജ്ഞരാണ്. മാസം തോറുമുള്ള വേതനം കൈപ്പറ്റാൻ വേണ്ടിയാണ് ശാസത്രജ്ഞർ അനാവശ്യമായി പരീക്ഷണങ്ങൾ നടത്തുന്നത്. ഏകദേശം 30 ശതമാനം ഗവേഷണങ്ങളും ആവർത്തനങ്ങൾ മാത്രമാണ്.
ഇന്ത്യ ഒരു തരത്തിലുമുള്ള മെഡിക്കൽ എക്സിപെരിമെന്‍റുകളും, മൃഗങ്ങളെ പരീക്ഷണവസ്‌തുവാക്കിയുള്ള ഗവേഷണങ്ങളും അംഗീകരിച്ചിട്ടില്ല. ഇതിനായി ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ ഓപ്പറേഷൻ ആന്‍റ് ഡെവലപ്പ്മെന്‍റുമായി (ഒഇസിഡി) ഒരു അന്താരാഷ്ട്ര പ്രോട്ടോക്കോളും ഇന്ത്യ ഒപ്പു വച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായാണ് നമ്മുടെ ഏതാനും ശാസ്ത്രജ്‌ഞർ അന്താരാഷ്ത്ര തലത്തിൽ നടക്കുന്ന ഗവേഷണങ്ങൾ ആവർത്തിക്കുന്നത്.
ഗവേഷണങ്ങൾ ആവർത്തിക്കുന്ന ശാസ്ത്രജ്‌ഞർക്കാകട്ടെ സമയം ചെലവഴിക്കാനുള്ള ഒരവസരം മാത്രമാണിത്. മെഡിസിൻ പഠിക്കുന്ന വിദ്യാർത്ഥികൾ പരീക്ഷയിൽ മാർക്ക് നേടാൻ വേണ്ടി ഉപയോഗിക്കുന്ന കഴിവിന്‍റെ അത്രയും മാത്രമേ ഇവർക്കുള്ളൂ. കേവലം 5 ശതമാനം ഗവേഷണങ്ങൾ മാത്രമേ കാര്യമായി നടക്കുന്നുള്ളൂ. അതിൽ തന്നെ 0.1ശതമാനം ഗവേഷണങ്ങൾ മാത്രമേ ഫലം കാണാറുള്ളൂ.
ഇത്രയൊക്കെ ഗവേഷണങ്ങൾ എലികൾക്ക് മീതെ നടക്കുന്നുണ്ടെങ്കിലും മനുഷ്യർക്കായി അതൊന്നും സ്വീകരിക്കാറില്ല. എന്തെങ്കിലും ഗവേഷണം നടക്കുന്നുവെന്ന് ബോധ്യപ്പെടുത്താനാണ് ഗവേഷകർ ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്.
ക്രൂരതയ്ക്കും വേണ്ടേ ഒരു പരിധി
എലികൾ പാവം ജീവികളായതു കൊണ്ടും അനായാസം അവ പെരുകുന്നതു കൊണ്ടുമാണ് ശാസ്ത്രജ്‌ഞർ അവയെ പരീക്ഷണ വസ്‌തുവാക്കുന്നത്. മനുഷ്യ ശരീരത്തിന്‍റെ സങ്കീർണ്ണതകളെ മനസ്സിലാക്കുന്നതിന് പകരം ഒരു കോടി എലികളുടെ ജീവനാണ് അവർ ഇത്തരത്തിൽ എടുത്തത്. നമ്മൾ ഹിറ്റ്ലറിനെ ക്രൂരനെന്ന് വിളിക്കാറുണ്ട്. ആ നിലയ്‌ക്ക് മൃഗങ്ങളെ ഈ വിധം കൊന്നൊടുക്കുന്ന നമ്മെ എന്താണ് വിളിക്കേണ്ടത്?
പരീക്ഷണങ്ങളുടെ പേരിലാണ് ഇത്തരം ചെറിയ ജീവികളെ വല്ലാതെ ദ്രോഹിക്കുന്നത്. അത്തരം ക്രൂരതകളറിഞ്ഞാൽ ഒരു പക്ഷേ നമ്മൾ ഞെട്ടിപോകും:-
- എലികൾക്ക് ഷോക്കടിപ്പിച്ച് അവയ്ക്ക് എത്രമാത്രം വേദന താങ്ങാൻ പറ്റുമെന്ന് പരിശോധിക്കുന്നു.
- ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരീക്ഷണവേളയിൽ എലികളുടെ ശരീരമാകെ കീറിമുറിച്ച് വികൃതമാക്കുകയും ചില പ്രത്യേക അവയവങ്ങളില്ലാതെ ജീവികൾ എങ്ങനെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്ന് നിരീക്ഷിക്കുന്നു.
- ചില പ്രത്യേക പരീക്ഷണങ്ങളിൽ ഇവറ്റയുടെ ശരീരത്തിൽ പരീക്ഷണങ്ങളിൽ തുടങ്ങി മേഥംഫൈറ്റാമൈൻ തുടങ്ങിയ ഔഷധങ്ങൾ വരെ പമ്പ് ചെയ്യുന്നു.
- കാൻസർ ഉള്ള ട്യൂമറും മനുഷ്യ ശരീരത്തിലെ കോശങ്ങളും ഇവയിൽ നിക്ഷേപ്പിച്ച് രോഗത്തിന്‍റെ പാരമ്പര്യ സാധ്യതകളെ പരീക്ഷണ – നിരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നു.
- എലിയുടെ തലയിൽ ദ്വാരമിട്ട് എലിയെ കൊണ്ട് ചില രാസലായനികൾ കുടിപ്പിക്കുന്നു. തലച്ചോറിൽ വേഗത്തിൽ നടക്കുന്ന റിയാക്ഷനുകളെ നിരീക്ഷിക്കാനാണിത്.
- ക്രൂരത അവിടം കൊണ്ടും അവസാനിക്കുന്നില്ല. ഉപയോഗ ശേഷം എലിയെ അതേപ്പടി ഏതെങ്കിലും ചവറ്റുകുട്ടയിൽ നിക്ഷേപിക്കും.
- നിർദ്ദയമായ പരീക്ഷണം
- ചില വ്യവസായ കമ്പനികളാകട്ടെ പെണ്ണെലികളെ വളർത്തുകയും ചെയ്യുന്നുണ്ട്. ശരീരത്തെ തളർത്തി കളയുന്ന രോഗങ്ങളായ കാൻസർ ട്യുമർ, അമിതവണ്ണം, പരാലിസിസ്, കുറഞ്ഞ പ്രതിരോധശേഷി, പഴുപ്പ് തുടങ്ങിയ അസ്വസ്ഥതകളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കായാണ് ഇവയെ ഉപയോഗപ്പെടുത്തുന്നത്. ഇത് മാത്രമല്ല ഈ പെണ്ണെലികളെ പരീക്ഷണങ്ങൾക്കായി ലോകം മുഴുവനുമുള്ള പരീക്ഷണശാലകളിലേക്ക് അയക്കുകയും ചെയ്യുന്നു. നിരുപദ്രവകാരികളായ ഇത്തരം ജീവികളുടെ മേൽ നടത്തുന്ന പരീക്ഷണങ്ങൾ നിഷ്ഠൂരവും യാതൊരു ആവശ്യവുമില്ലാത്തതുമാണ്. ഞാൻ ഇത്തരം പ്രവർത്തികളിൽ അങ്ങേയറ്റം വേദനിക്കുന്നു.
- ഗവേഷകരും വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും തമ്മിൽ യാതൊരു വ്യത്യാസവും എനിക്ക് തോന്നുന്നില്ല രണ്ട് കൂട്ടരും നിർദ്ദേഷികളായവരെ കൊന്നൊടുക്കുകയല്ലേ! ഗവേഷണങ്ങൾക്കൊടുവിൽ ശാസ്ത്രജ്‌ഞർ എലികളെ ചെളിവെള്ളത്തിൽ നീന്താനായി ഇടുകയും അതോടെ എലികൾ രക്ഷപ്പെടുന്നതിനുള്ള വഴികൾ തേടുകയും ചെയ്യുന്നു.
- എലികളെ 131 ഡിഗ്രി ഫാരൻ ഹീറ്റ് ചൂടുള്ള പ്ലെയിറ്റിൽ വയ്‌ക്കുന്നു. ചൂടേറ്റ് വേദനിക്കുന്ന എലി കരയാൻ എത്ര സമയമെടുക്കുമെന്ന് നിരീക്ഷിക്കാൻ വേണ്ടിയുള്ള പരീക്ഷണമാണിത്. യാതൊരുവിധ വേദനസംഹാരികളും നൽകാതെ എലിയുടെ വാൽ മുറിച്ചു കളയുന്നു. എലികളിൽ പരീക്ഷണാർത്ഥം നടത്തുന്ന ശസ്ത്രക്രിയകളെല്ലാം തന്നെ അനസ്തേഷ്യ നൽകാതെയാണ് ചെയ്യുന്നത്. മാത്രവുമല്ല ശസ്ത്രക്രിയക്കു ശേഷം വേദനസംഹാരികളൊന്നും നൽകുകയുമില്ല. പരീക്ഷണവേളയിൽ എലികൾക്ക് പൊള്ളലേൽക്കാം, പരിക്കുകൾ ഉണ്ടാകാം. വിഷം നൽകാം, അവയ്‌ക്ക് തീറ്റയൊന്നും നൽകാതെ പട്ടിണിക്കിടാം, അതുമല്ലെങ്കിൽ ലഹരിയുള്ള മരുന്നുകൾ നൽകി തലച്ചോറിൽ മാറ്റങ്ങൾ ഉണ്ടാക്കാം. ഏതുതരം പരീക്ഷണമായാലും അത് എത്ര വേദനയുളവാക്കുന്നതായാലും അവയ്ക്കൊന്നും യാതൊരു നിയന്ത്രണങ്ങളുമില്ല. മാത്രവുമല്ല വേദനസംഹാരികളായ ഔഷധങ്ങൾ ആവശ്യമുണ്ടെന്ന ധാരണയും ഗവേഷകർക്കില്ല.
- പരീക്ഷണശാലകളിൽ കൂടുകൾക്കകത്ത് കഴിയുന്ന എലികളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടാൽ തന്നെ മനസ്സിലാകും അവ എത്രമാത്രം ഭയഭീതരാണെന്ന്. തങ്ങളിൽ ആരെയാണ് ഷോക്കേൽപിക്കുക അല്ലെങ്കിൽ ക്രൂരമായതും വേദനയുള്ളവാക്കുന്നതുമായ പരീക്ഷണപ്രക്രിയകൾക്ക് വിധേയമാകാൻ പോകുന്നതെന്ന് ഈ മിണ്ടാപ്രാണികൾക്ക് അറിയുകയില്ല. സ്വന്തം കൂട്ടുകാർ കൺമുന്നിൽ ദാരുണമായി കൊല്ലപ്പെടുന്ന കാഴ്ച കാണാൻ വിധിക്കപ്പെട്ടവരാണ് ഈ പാവം ജീവികൾ.
- പരീക്ഷണം, പല മൃഗങ്ങൾ
- എല്ലാ വർഷവും ഈ മൂന്ന് പരീക്ഷണങ്ങളും നടത്തുന്നു.
- കണ്ണുകളുടെ പരീക്ഷണം
- ഐ ഇറിറ്റൻസി അല്ലെങ്കിൽ ഡ്രേജ് ടെസ്‌റ്റ് ചെയ്യുന്ന വേളയിൽ മൃഗങ്ങളുടെ കണ്ണുകളിൽ ഒരു രാസവസ്‌തു നിർബന്ധപൂർവ്വം ഒഴിക്കുന്നു. അനസ്തേഷ്യയും വേദനസംഹാരികളും നൽകാതെയുള്ള ഇത്തരം പരീക്ഷണങ്ങളിൽ മൃഗങ്ങൾ കടുത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ചില മൃഗങ്ങളാകട്ടെ അസഹനീയമായ വേദനയിൽ നിന്നും മോചനം നേടുന്നതിന് പിടഞ്ഞ് പിടഞ്ഞ് നട്ടെല്ലിന് ഒടിവുകൾ വരെ സംഭവിച്ച് മരണപ്പെടുന്നു.
- സ്കിൻ ടെസ്‌റ്റ്
- ചർമ്മത്തിലുണ്ടാകുന്ന റിയാക്ഷനുകളെ തിരിച്ചറിയുന്നതിന് മൃഗങ്ങളുടെ സംവേദന ക്ഷമതയേറിയ ചർമ്മ ഭാഗത്ത് ജീവന് തന്നെ ആപത്തുണ്ടാക്കുന്ന രാസവസ്‌തു പുരട്ടുന്നു. അതോടെ തുറന്നിരിക്കുന്ന മുറിവിൽ നിന്നും രക്‌തസ്രാവം ഉണ്ടാകുകയും ചെയ്യും.
- ഓറൽ ടോക്സിസിറ്റി
- ഈ പരീക്ഷണവേളയിൽ എൽഡി 50 എന്ന രാസവസ്‌തു 14 മുതൽ 28 ദിവസം വരെ മൃഗങ്ങളെ കൊണ്ട് കുടിപ്പിക്കുന്നു. മൃഗങ്ങൾ കൊല്ലപ്പെടും വരെ ഈ പ്രക്രിയ തുടരും.
- ഇന്ന് ആണെലികളിലും പെണ്ണെലികളിലും നടക്കുന്ന പരീക്ഷണങ്ങൾ 3 ആർന്‍റെ ഭാഗമല്ല. 3 ആർ എന്നാൽ റിപ്ലേസ്മെന്‍റ്, റിഡക്ഷൻ, റിഫൈൻമെന്‍റ് എന്നതിന്‍റെ ചുരുക്കപ്പേരാണ്. പരീക്ഷണങ്ങൾക്കായി മൃഗങ്ങൾക്ക് പകരമായി കമ്പ്യൂട്ടറിൽ രൂപീകരിക്കുന്ന മാതൃക ഉപയോഗിക്കുന്ന രീതിയാണ്
- റിപ്ലേസ്മെന്‍റ്. റിഡക്ഷൻ എന്നാൽ വളരെ കുറച്ച് മാത്രം മൃഗങ്ങളെ പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുകയെന്നതാണ്. റിഫൈൻമെന്‍റ് എന്നാൽ വളരെ കുറച്ച് വേദനയുളവാകുന്ന പരീക്ഷണരീതികൾ അവലംബിക്കുകയെന്നതാണ്.
- മൃഗങ്ങളെ പരീക്ഷണങ്ങൾക്ക് തയ്യാറാക്കും മുമ്പ് ശാസ്ത്രജ്‌ഞന്മാർ ഇന്‍റേണൽ ഓവർസൈറ്റ് കമ്മിറ്റി ( ഇഎസിയുസി) യിൽ 3 ആർ മാനദണ്ഡങ്ങൾ പ്രകാരം അനുമതി തേടാറുണ്ട്. യഥാർത്ഥത്തിൽ ഇത്തരം നിയമങ്ങൾ പരീക്ഷണാ വേളയിൽ എലികൾക്ക് അല്ലെങ്കിൽ മൃഗങ്ങൾക്ക് ബാധകമാകാറില്ല.
- മറ്റൊന്നു കൂടിയുണ്ട്. പരീക്ഷണവേളയിൽ മൃഗങ്ങൾക്കുമേൽ എത്ര വേണമെങ്കിലും ക്രൂരത കാണിക്കാനുള്ള ഇളവും ശാസ്ത്രജ്ഞന്മാർക്കുണ്ട്. അതും അനാവശ്യമായ കാര്യമാണ്.
- ആർത്രൈറ്റിസ് ടെസ്‌റ്റ്
- മരുന്നുകൾ പരീക്ഷണങ്ങളിൽ എലികൾക്ക് ഉണ്ടാകുന്ന ആർത്രൈറ്റിസ് പ്രശ്നങ്ങൾ വ്യായാമ പ്രക്രിയരായ കഠിനതരമാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ശരിയായ പരീക്ഷണമല്ലെന്ന് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
- എലിക്ക് കയ്‌പുള്ള വസ്‌തു നുണയാനാവും
- ശാസ്ത്രജ്‌ഞർ 10 എലികളുടെ കഴുത്തിൽ മുറിവുണ്ടാക്കിയാണ് ഈ പരീക്ഷണം നടത്തുക. ഒരു ഞരമ്പ് മുറിക്കാനാണിങ്ങനെ ചെയ്യുന്നത്. ഇതിന് പുറമെ മറ്റ് 10 എലികളുടെ ചെവിയിലെ ഡയഫ്രം പങ്ച്ചർ ചെയ്യുന്നു. ഞരമ്പ് മുറിച്ച് വേർപ്പെടുത്താനാണിത്. ക്രൂരത മറയ്‌ക്കാൻ ശാസ്ത്രജ്ഞർ ശാസ്ത്രത്തിന്‍റെ മറപിടിക്കുകയാണ്. പരീക്ഷണങ്ങളുടെ പേരിൽ ചെലവഴിക്കുന്ന പണത്തെയും മൃഗങ്ങളെ കൊന്നൊടുക്കുന്നതിനേയും ആരും ചോദ്യം ചെയ്യാതിരിക്കാനാണിത്.
- ഒരിക്കലും ഇത്തരം ക്രൂരതകൾ ആർക്കും നീതികരിക്കാനാവില്ല. കാരണം പരീക്ഷണ വേളയിൽ എലികൾ അനുഭവിക്കുന്ന പീഡകൾ അസഹനീയമാണ്.
- ഇന്ത്യിൽ ഡിപിസിഎസ് ഇഎ മൃഗങ്ങളെ പരീക്ഷണങ്ങൾക്ക് വിധേമാക്കുന്നത്. നിരീക്ഷിക്കുകയും റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യുന്നു. ഒരു യൂണിവേഴ്‌സിറ്റി ഗവേഷകൻ റിസർച്ചിനായി ചെലവഴിച്ചത് 20 വർഷമാണ്. അദ്ദേഹം നടത്തിയ പരീക്ഷണം എന്തായിരുന്നെന്നോ? വെള്ളം നിറച്ച ടബ്ബിനിടയിൽ ഒരു കാർഡിൽ എലിയെ ഇരുത്തുക. ഏറെ സമയം കഴിയുന്നതോടെ എലി വെള്ളത്തിൽ വീഴും. എലി എപ്പോൾ ഉറങ്ങും ഉണർന്നിരിക്കുന്ന സമയത്ത് ചെയ്യുന്ന ജോലികളെല്ലാം അവയ്‌ക്ക് ഉറക്കത്തിലും ചെയ്യാനാവുമോയെന്ന് പരീക്ഷിക്കാനായിരുന്നു ഈ ഗവേഷണം. യഥാർത്ഥത്തിൽ ഇത്തരം ശാസ്ത്രജ്‌ഞന്മാരെയാണോ നമുക്കാവശ്യം? ഇവരെയൊക്കെ ഭ്രാന്താശുപത്രിയിൽ അയക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചും ഈ ഗവേഷകനെ ഭയത്തേയും മരണത്തേയും കണ്ട് രസിക്കുന്ന മാനസികരോഗികളിവർ.