ഔട്ടിംഗിന് പോകാൻ പ്ലാനുണ്ടോ? എങ്കിൽ ലുക്കിൽ അടിമുടി മാറ്റം വരുത്തി സൂപ്പർ ഡ്യൂപ്പർ ഫാഷനബിളാകാൻ തയ്യാറായിക്കോളൂ. എങ്ങനെയെന്നല്ലേ? റെഗുലർ ഔട്ട് ഫിറ്റിൽ കിടിലനൊരു ചേഞ്ച് വരുത്തി അണിഞ്ഞു നോക്കൂ. ഒപ്പം ചുവടെ കൊടുത്തിരിക്കുന്ന സ്റ്റൈലൻ രീതികളും ഫോളോ ചെയ്ത് നോക്കൂ…. വൗ വണ്ടർഫുൾ! എന്ന് നിങ്ങൾക്കും സ്വയം തോന്നും.
1. ഫുൾസ്ലീവ് കാഷ്യൽ ഷർട്ട്, ടീഷർട്ട് അല്ലെങ്കിൽ ടോപ്പ് ആണ് അണിയുന്നതെങ്കിൽ അതിന്‍റെ കൈ 2-3 ഫോൾഡാക്കി ത്രീഫോർത്ത് സ്ലീവാക്കുക. ഇതുപോലെ ത്രീഫോർത്ത് സ്ലീവാക്കാം. വളരെ നിസാരമായ കാര്യമാണെങ്കിലും ഇത് നിങ്ങൾക്ക് റിച്ച് ഫാഷനബിൾ ലുക്ക് നൽകും.
2. ഷോർട്സ്, ടീഷർട്സ് എന്നിവയുടെ സ്ലീവ്സ് പോലെ ജീൻസ്, ജെഗ്ഗിൻസ്, പാന്‍റ് എന്നിവ റഗുലർ സ്റ്റൈലിൽ ധരിക്കുന്നതിന് പകരം ബോട്ടം ശരിയായി ഫോൾഡ് ചെയ്ത് സിംഗിൾ അല്ലെങ്കിൽ ഡബിൾ കഫ് തയ്യാറാക്കാം. സ്പോർട്ടി ഫാഷൻ ലുക്ക് കിട്ടാൻ ഈ സ്റ്റൈൽ യോജിച്ചതാണ്.
3. ടീഷർട്ട്, ഷർട്ട്, ഷോർട്ട്, ലോംഗ് എന്നീ ഡ്രസ്സിനൊപ്പം ജാക്കറ്റ് അണിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ജാക്കറ്റ് ധരിക്കുന്നതിന് പകരം ജാക്കറ്റ് വെറുതെ ചുമലുകളിൽ ഹാംഗ് ചെയ്‌തിട്ട് സ്ലീവ്സ് ഫ്രീയായിടുക. ഈ ന്യൂ സ്റ്റൈൽ ആരേയും ആകർഷിക്കും.
4. ഹ്യൂജ് സൈസിനൊപ്പം സ്മോൾ സൈസ് ഔട്ട് ഫിറ്റ് കോംബിനേഷനും ഫാഷനബിൾ ലുക്ക് നൽകും. ഉദാ: ക്രോപ് ടോപ്പിനൊപ്പം പലാസോ, ഷോർട്ട് ഷർട്ടിനൊപ്പം ലെയേഡ് ഷർട്ട്, ഷോർട്സിനൊപ്പം ഓവർസൈസ് ടോപ്പ്, ഷോർട്ട് ഡ്രസ്സിനൊപ്പം നീ അല്ലെങ്കിൽ ആംഗിൾ ലെംഗ്ത് ജാക്കറ്റ് അല്ലെങ്കിൽ ഷ്രഗ് കൂളായി അണിയാം.
5. ഇനി ഫുൾവൈറ്റ് ലുക്കിലും ഏറെ ഫാഷനബിളാകാം. ഉദാ: വൈറ്റ് ജീൻസിനൊപ്പം വൈറ്റ് ഷർട്ട് അണിഞ്ഞാൽ ലുക്ക് സൂപ്പറായി. ഒപ്പം വൈറ്റ് ഫൂട്‍വിയറും വൈറ്റ് ഹാൻഡ് ബാഗും കൂടി ക്യാരി ചെയ്‌താൽ പിന്നെ പറയാനുണ്ടോ? എന്നാൽ വാച്ച്, ഇയർറിംഗ്സ്, നെക്ക് പീസ്, കഫ് തുടങ്ങി ബാക്കിയുള്ള ആക്സസറീസ് കളർഫുൾ ആയിരിക്കും.
6. ഫാഷനബിളാകാൻ മറ്റൊരു ചെപ്പടി വിദ്യയുമുണ്ട്. വൈറ്റ്- ബ്ലാക്ക്, ഗ്രീൻ-റെഡ് തുടങ്ങിയ കോമൺ കോമ്പിനേഷൻ ധരിക്കുന്നതിന് പകരം അൺകോമൺ ഷെയിഡ്സ് കോംബിനേഷൻ ട്രൈ ചെയ്യാം. ഉദാ: ബേബി ബ്ലൂവിനൊപ്പം ഡീപ്യെല്ലോ, ഇൻഡിഗോ, പ്ലം മസ്റ്റാറ്റ് ഷെയിറ്റ്, പർപ്പിൾ- റെഡ്, ഡാർക്ക് ബ്ലൂ- ഡീബ്ലൂ, ഓറഞ്ച് – യെല്ലോ തുടങ്ങിയ കോംബിനേഷനുകൾ ഈസിയായി ക്യാരി ചെയ്‌തോളൂ. വാട്ട് എ കൂൾ യാർ എന്ന് കൂട്ടുകാർ ആർത്തുവിളിക്കും.
7. പ്രിന്‍റഡ് ഔട്ട്ഫിറ്റിനൊപ്പം സിംഗിൾ ഷെയ്ഡ് വിയർ കോംബിനേഷൻ നിങ്ങളെ മിസ് ബ്യൂട്ടിഫുള്ളാക്കും. ഉദാ: പ്ലെയിൻ വൈറ്റ് ടോപ്പിനൊപ്പം പ്രിന്‍റഡ് സ്കർട്ട് അണിഞ്ഞു നോക്കൂ. അതുപോലെ പ്രിന്‍റഡ് പാന്‍റിനൊപ്പം പ്ലെയിൻ വൈറ്റ്, ഓഫ് വൈറ്റ് അല്ലെങ്കിൽ യെല്ലോ ഷർട്ട്, പ്രിന്‍റഡ് ഡ്രസ്സിനൊപ്പം സിംഗിൾ ഷെയ്ഡ് എന്നിവയും ട്രൈ ചെയ്യാം.
8. ഡിഫറന്‍റ് ഔട്ട് ഫിറ്റിനൊപ്പം സ്കാർഫ്, സ്റ്റോൾ, ഷോൾ കോംബിനേഷൻ സൂപ്പർ കളർഫുൾ ലുക്ക് നൽകും. ഉദാ: വെസ്റ്റേൺ ടോപ്പ് അല്ലെങ്കിൽ ടീ ഷർട്ടിനൊപ്പം സ്കാർഫ് കഴുത്തിലൂടെ ചുറ്റിയിട്ട് സ്റ്റൈലിഷാകാം. ഇന്ത്യൻ ട്യൂണിക്ക് – കുർത്തിക്കൊപ്പം സ്റ്റേൾ വൺസൈഡായി തോളിൽ തൂക്കിയിട്ടു നോക്കൂ. സാരിയാണെങ്കിൽ ഷാൾ രണ്ട് ശത്തുമായി ഇട്ട് കവർ ചെയ്‌തുനോക്കൂ. സൂപ്പർ… അല്ലേ.
9. ബെൽറ്റ്, നോട്ട്, റിബൺ എന്നിവ പേഴ്സണാലിറ്റിയെ സ്റ്റൈലിഷ് ആക്കും. ഉദാ: സ്കിന്നി ജീൻസിനൊപ്പം തിൻ ബൈൽറ്റ് അണിയുന്നത്. ഷോർട്സ് അല്ലെങ്കിൽ ലോംഗ് ഡ്രസ്സിന് മുകളിൽ ബ്രോച്ച് ഉള്ള ബെൽറ്റ് ധരിക്കാം. സ്കർട്ട് പലാസോയ്ക്ക് ഒപ്പം റിബൺ കെട്ടാം. ബോൾഡ് ഷെയിഡ്സിലുള്ള ബെൽറ്റ് തെരഞ്ഞെടുക്കാം. ഇത് പേഴ്സണാലിറ്റിയെ ഹൈലൈറ്റ് ചെയ്യും.
10. സ്വന്തം പേഴ്സണാലിറ്റിയ്ക്ക് ഫാഷനബിൾ ടച്ച് പകരാൻ കൈവശം റൗണ്ടഡ് ഹാറ്റും കൂടി വയ്‌ക്കുക. ഔട്ട്ഡോർ, ട്രാവലിംഗിനും മറ്റും പോകുമ്പോൾ ഹാറ്റും കൂടി അണിയൂ. എന്നാൽ ഹാറ്റ് ധരിക്കുമ്പോൾ മുടി ലൂസായിയിടാം. ഒന്നുകൂടി സ്റ്റൈലിസ്റ്റ് ലുക്ക് കിട്ടാൻ ഹാറ്റ് അൽപം ക്രോസാക്കി അണിയുക.
11. ഹെയർ സ്റ്റെലിംഗിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിങ്ങൾ കൂടുതൽ സ്റ്റൈലിഷ് ആകും. അതിനായി ഹെയർ സ്റ്റൈലിംഗും കട്ടിംഗും നടത്തി ഫാഷനബിളാകാം. സ്റ്റൈപ്പ്, ലെയർ അല്ലെങ്കിൽ ഫ്രണ്ട് ബാംഗ്സ് ഉള്ള ഹെയർ കട്ട് തെരഞ്ഞെടുക്കാം. അല്ലെങ്കിൽ മുടി ഹൈ പോണിയാക്കി കെട്ടി വയ്ക്കാം. മുടിയിൽ മാസിബണ്ണും തയ്യാറാക്കാം. സ്വന്തം ഹെയർസ്റ്റൈൽ ദീർഘ സമയം ഫാഷനബിളായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കളറിംഗ് ചെയ്യാം. അതിനുശേഷം ഹെയർ സ്ട്രെയിറ്റ് ചെയ്യുകയോ കേൾ ചെയ്യുകയോ ആവാം.
12. ഔട്ട് ഫിറ്റുമായി യോജിക്കുന്ന ബിഗ്സൈസ് ഇയർറിംഗ്സ്, ലോംഗ് നെക്ക്പീസ്, സ്റ്റൈലിഷ് ഹാൻസഡ് കഫ്, ഡൾസിൽവർ ഫിഗൽ റിംഗ്, ഹാൻഡ് ഹാർനെസ്, ഹെഡ്ഗിയർ തുടങ്ങിയ ട്രെൻഡി ആക്സസറീസിൽ ഏതെങ്കിലുമൊന്ന് സ്റ്റൈൽ സ്റ്റേറ്റ്മെൻറാക്കാം.
13. ഹെയർ ബാൻഡ്, ഹ്യൂജ് ഹെയർ ക്ലിപ്പ്, ക്യൂട്ട് ബക്കിൾ, സ്മാർട്ട് ഹെയർ പിൻ, ഹെയർ ബോ എന്നിവയും ഫാഷനബിൾ ലുക്കിന് ധാരാളമാണ്. പക്ഷ ഒരു കാര്യം ശ്രദ്ധിക്കണം. സ്വന്തം ഔട്ട്ഫിറ്റിന് യോജിച്ചതാവണം ആക്സസറീസ്.
14. ഔട്ട്ഫിറ്റിന്‍റെ സ്റ്റൈലിംഗിലും ആക്സസറീസിലും മാത്രമല്ല മേക്കപ്പിലും വേണം സ്മാർട്ട് ട്രിക്സ് അതുവഴി പേഴ്സണാലിറ്റിയെ ഹൈലൈറ്റ് ചെയ്യാം. സ്മോക്കി ഐ മേക്കപ്പ്, ഡസ്ക്കി ഐഷാഡോ, നാച്ചുറൽ ഷെയിഡ് ബ്ലഷ് ഓൺ, ചുണ്ടുകളിൽ ടച്ച് ചെയ്യാൻ ബോൾഡ് ഷെയ്ഡിലുള്ള മാറ്റ് ലിപ്സ്റ്റിക്ക് എന്നിവയൊക്കെ അതിൽ ഉൾപ്പെടാം.
15. ഡിഫറന്‍റ് ടൈപ്പിലുള്ള അട്രാക്ടീവ് നെയിൽ ആർട്ട് പരീക്ഷിക്കാം. നീണ്ട നഖങ്ങളിൽ പ്ലെയിൻ ബ്ലാക്ക്, വൈറ്റ് സിൽവർ ഗോൾഡൻ അല്ലെങ്കിൽ ബോൾഡ് ഷെയിഡുകളായ റെഡ്, പിങ്ക്, ഓറഞ്ച്, ബ്ലൂ എന്നീ നിറങ്ങളുടെ മാറ്റ് ഫിനിഷ് നെയിൽ പോളിഷ് നിങ്ങളെ ഫാഷൻ ഐക്കണാക്കും.
16. ഫാഷനബിൾ ലുക്കിന് ഔട്ട്ഫിറ്റിന് മാച്ചിംഗ് ആക്കുന്ന ആക്സസറീസിന് പകരം മാച്ചിംഗ് അല്ലാത്ത ഫുട്‍വിയർ അണിയാം. ഉദാ: ജീൻസിനൊപ്പം മോസ്ഡി, ഷോട്സിനൊപ്പം ഗ്ലേഡിയേറ്റർ സാൻഡിൽ ലെഗ്ഗിൻസിനൊപ്പം പെൻസിൽ ഹീൽ സാൻഡിൽ എന്നിവ ട്രൈ ചെയ്യാം. മിസ്ഡ് മാച്ചിന്‍റെ ഈ കോംബിനേഷൻ നിങ്ങളെ കൂടുതൽ ആകർഷകയാക്കും.
17. റെഗുലർ വാച്ചിന് പുറമെ ബിഗ് സൈസ് സ്പോർട്ടി, ഗോൾഡൻ, സിൽവർ, മെറ്റൽ അല്ലെങ്കിൽ ജ്വല്ലഡ് വാച്ച് അണിഞ്ഞ് എല്ലാവരുടെയും ആകർഷണ കേന്ദ്രമാകാം. ജെൻറ്സ് വാച്ച് അണിയുന്നതും ഡിഫറന്‍റ് ലുക്ക് നൽകും.
ഒരു പ്രധാന കാര്യം കൂടി ഡ്രസ്സിനെക്കാൾ ഡ്രസ്സ് എങ്ങനെ ക്യാരി ചെയ്യുന്നു? ഏത് തരത്തിലുള്ള ആക്സസറീസ് അണിഞ്ഞിരിക്കുന്നു എന്നിവയാണ് ഏറ്റവും പ്രധാനമെന്ന കാര്യം ഓർക്കുക. അതുകൊണ്ട് ഫാഷനബിൾ സ്റ്റൈൽ സ്വന്തമാക്കുന്നതിനായി സ്വന്തം ഫിഗറിനെപ്പറ്റി നല്ല ധാരണയുണ്ടാകണം. ശരിയായ ഡ്രസ്സും അതിനിണങ്ങുന്ന ആക്സസറീസും തെരഞ്ഞെടുക്കുന്നതിലും കൂടുതൽ ശ്രദ്ധ വേണം.