ജീവിതത്തിൽ സമാധാനം ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ അയർക്കാരുമായി സ്വരച്ചേർച്ചയില്ലെങ്കിൽ സമാധാനം നഷ്ടപ്പെട്ടതു തന്നെ. ഊഷ്മളമായ പെരുമാറ്റവും സാമീപ്യവും കൊണ്ട് അയൽക്കാരുടെ ഹൃദയത്തിലിടം നേടാം. നല്ല അയൽക്കാരാകാം ചില ടിപ്സുകളിതാ:
- പുതുതായി താമസത്തിന് എത്തിയ ആളാണെങ്കിൽ അയൽക്കാർക്ക് മുന്നിൽ വികലമായ ഒരു ഇമേജ് ഉണ്ടാകാതെ സൂക്ഷിക്കുക. പുതിയയിടത്ത് എല്ലാവരേയും പരിചയപ്പെടാം. അതിന് നിങ്ങൾ തന്നെ തുടക്കമിടണം. ഹൃദ്യമായ പുഞ്ചിരിയോടെ അയൽക്കാരുമായി സംസാരിക്കുക. അതോടെ അപരിചിതത്വത്തിന്‍റെ മതിൽ കെട്ടുകൾ പൊളിച്ച് അയൽക്കാരും സൗഹൃദത്തിനായി കൈനീട്ടും.
- കോളനിയിൽ പുതുതായി എത്തിയതാണെങ്കിൽ പുഞ്ചിരിയോടെ അയൽക്കാരെ അഭിവാദ്യം ചെയ്യാം. അല്ലെങ്കിൽ അവരെ വീട്ടിലേക്ക് സ്വാഗതം ചെയ്യാം.
- അയൽക്കാരുടെ ജീവിത സാഹചര്യം അറിയാൻ ശ്രമിക്കുക. കലഹങ്ങൾ ഒഴിവാക്കാനത് സഹായിക്കും. ഉദാ: അയൽക്കാരൻ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നയാളാണെങ്കിൽ രാവിലേയും വൈകുന്നേരവും ഏറെ വിശ്രമിക്കുന്നവരാകാം. ആ സമയത്ത് അവർക്ക് ശല്യമുണ്ടാകാത്ത വിധം ടിവി വയ്‌ക്കാം. മറ്റ് ജോലികൾ ചെയ്യാം. കുട്ടികൾ ഒച്ചവച്ച് കളിക്കുന്നതും ഓടുന്നതും ചാടുന്നതുമൊക്കെ ഒഴിവാക്കണം. ഇത് അയൽബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും. അവരുടെ കാര്യത്തിൽ നിങ്ങൾ ശ്രദ്ധ വച്ചാൽ അവരുടെ പെരുമാറ്റവും നിങ്ങൾക്ക് അനുകൂലമാവും.
- മുകൾ നിലയിൽ താമസിക്കുന്നവരാണെങ്കിൽ ഭാരിച്ച ഉപകരണങ്ങൾ ഫർണ്ണീച്ചറുകൾ വലിക്കുന്നതും മറ്റും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാം. താഴെ നിലയിൽ താമസിക്കുന്നവർക്കിത് അലോസരമുണ്ടാക്കാം. അതുകൊണ്ട് ഭാരിച്ച വസ്‌തുക്കൾക്കിടയിൽ റബ്ബർ മാറ്റോ മറ്റോ വിരിച്ച് ഇത്തരം ശബ്ദങ്ങൾ ഒഴിവാക്കാം.
- കാലടിയുടെ ഉച്ചത്തിലുള്ള ശബ്ദം താഴെ താമസിക്കുന്നവർക്ക് ശല്യമുണ്ടാക്കാം. അത്തരം സാഹചര്യം ഒഴിവാക്കുക.
- വീട്ടിൽ വളർത്തു മൃഗമുണ്ടെങ്കിൽ അവയെ ചങ്ങലയിലിട്ട് വളർത്തണം. നായയെ അഴിച്ചു വിടുന്നത് അയൽക്കാർക്ക് ഭീതിയുണ്ടാക്കും. അവ ചിലപ്പോൾ അയൽക്കാരെ കടിക്കുകയും മറ്റും ചെയ്യാം.
- പാർക്കിംഗ് മര്യാദകൾ പാലിക്കുന്നതും പ്രധാനമാണ്. മറ്റുള്ളവരുടെ വഴി തടയും വിധം കാർ, ബൈക്ക് മുതലായ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പാർക്കിംഗ് മര്യാദകൾ പാലിക്കുക വഴി അയൽക്കാരുമായി കലഹമുണ്ടാകുന്നത് ഒഴിവാക്കാനാവും.
- അയൽക്കാരുമായി എപ്പോഴും ഹൃദ്യമായ ബന്ധം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണം. സ്വയം മുന്നിട്ടിറങ്ങി അവരെ ചായ സൽക്കാരത്തിനായി ക്ഷണിക്കാം. നല്ല അന്തരീക്ഷം മനസ്സിൽ ആശ്വാസവും സന്തോഷവും നിറയ്‌ക്കും. എന്തെങ്കിലും അത്യാവശ്യമുള്ള സമയത്ത് ഇതേ അയൽക്കാർ സഹായിക്കാൻ ഓടിയെത്താം.
- ഒച്ചവച്ചുള്ള സംസാരം ഒഴിവാക്കുക. മിതമായ ഒച്ചയിൽ സംസാരിക്കാം. ഒച്ചയെടുത്ത് ഫോണിൽ സംസാരിക്കുന്നതും ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നവരെ വിലക്കിയാൽ അത് വലിയൊരു കലഹത്തിന് കാരണമാകാം.
- അയൽക്കാരുമായി എപ്പോഴും നല്ല ആശയവിനിമയം നടത്തിയിരിക്കണം. അവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നത് ഒഴിവാക്കുക. ആർക്കെങ്കിലും എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ അതറിഞ്ഞ് അവരെ സഹായിക്കാം.
- വീട്ടിൽ പാർട്ടിയോ മറ്റോ സംഘടിപ്പിക്കുന്നുണ്ടെങ്കിൽ അക്കാര്യം മുൻക്കൂട്ടി അയൽക്കാരെ അറിയിച്ച് അവരുടെ സാന്നിധ്യം ഉറപ്പു വരുത്തണം. അതിനാൽ അത്തരം ആഘോഷങ്ങളുടെ പേരിലുള്ള ഒച്ചയും ബഹളവും അവർക്ക് അസഹനീയമായി തോന്നുകയുമില്ല.
- വീട്ടിലെ വേസ്‌റ്റ് വസ്‌തുക്കൾ ഡസ്റ്റ്ബിന്നിൽ നിക്ഷേപിക്കുക. അത് അവിടേയും ഇവിടേയും വലിച്ചെറിയരുത്. ചിലപ്പോൾ ഇക്കാരണം കൊണ്ട് അയൽബന്ധം ശിഥിലമാകാം. പൊതു സ്‌ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
- അയൽപക്കത്തുള്ള മുതിർന്നവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുക. ആവശ്യമുള്ളവർക്ക് സഹായമെത്തിക്കാം.
- നിങ്ങളുടെ പെരുമാറ്റം, രീതികൾ, സമീപനങ്ങൾ മറ്റുള്ളവരെ അലോസരപ്പെടുത്തുന്നുണ്ടോ എന്ന കാര്യത്തിൽ ജാഗ്രത പുലർത്തുക.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और