ഒരു ദശകം മുമ്പ് സസ്യാഹാരം മാംസാഹാരം എന്നിവയെ പച്ച, ചുവപ്പ് എന്നീ നിറങ്ങളിൽ കുത്തിട്ട് അടയാളപ്പെടുത്തുന്ന സംവിധാനമൊരുക്കുകയുണ്ടായി. ആ സമയത്ത് പാൽ വ്യവസായികളും വിദ്യാസമ്പന്നരുമൊക്കെ പാൽ ഒരു സസ്യാഹാരമാണെന്നും അതുകൊണ്ട് പച്ച നിറത്തിലുള്ള കുത്തിട്ട് അടയാളപ്പെടുത്തണമെന്നും വാദിക്കുകയുണ്ടായി. ഒടുക്കം അതിന് വഴങ്ങേണ്ടി വന്നു. പൂർണ്ണമായും സസ്യാഹാരികളും വെണ്ണ കഴിക്കുന്നവരുമായിട്ടുള്ളവർ പറയുന്ന ഒരു കാര്യമുണ്ട്. എന്തുകൊണ്ടാണ് വെണ്ണയിൽ നിന്നും മോശമായ ഗന്ധമുയരുന്നതെന്ന്?
ഫാറ്റ് സോഡിയവും കൊഴുപ്പുമുള്ള ഒരു ഹൈകലോറി പാലുൽപ്പന്നമായതിനാലാണത്. സാധാരണ ഗതിയിൽ വെണ്ണയിൽ 70 ശതമാനം കൊഴുപ്പാണ് ഉള്ളത്. അതും സാച്ചുറേറ്റഡ് ഫാറ്റ് അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ. ഇത് ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമാകാം. വെസ്റ്റേൺ ഡയറ്റിൽ വെണ്ണ സാച്ചുറേറ്റഡ് ഫാറ്റിന്‍റെ ഏറ്റവും വലിയ സ്രോതസ്സാണ്. അമേരിക്കയിൽ മൂന്നിലൊന്ന് മധ്യവയസ്സ്ക്കരും 12.5 മില്യൺ കുട്ടികളുൾപ്പെടെയുള്ള കൗമാരക്കാരും അമിതവണ്ണമുള്ളവരാണ്.
നമ്മുടെ രാജ്യത്ത് വലിയൊരു അളവിൽ സസ്യാഹാരികളാണ് ഉള്ളത്. വീട്ടിലുണ്ടാക്കുന്ന ആരോഗ്യദായകമായ ഭക്ഷണത്തോടാണ് നമുക്കിഷ്ടവും. അതുകൊണ്ട് നമുക്കും ആരോഗ്യദായകമായ ശീലങ്ങൾ പഠിക്കാം. പൊണ്ണത്തടി പ്രശ്നമായിട്ടുള്ള രാജ്യക്കാരുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് പൊണ്ണത്തടി ഒരു കാരണമായിട്ടുണ്ട്.
പാലിൽ ലഹരി
ഏകദേശം 12 ഇഞ്ച് വലിപ്പമുള്ള ചീസ് പിസ്സയുടെ മൂന്നിലൊന്ന് ഭാഗത്തിൽ ഏകദേശം 6 ഗ്രാം സാച്ചുറേറ്റഡ് ഫാറ്റും 27 മില്ലിഗ്രാം കൊളസ്ട്രോളും കൂടാതെ 13 ഗ്രാം കൊഴുപ്പും ഉണ്ടാകും. ഒരു ഔൺസ് വെണ്ണയിൽ 6 ഗ്രാം സാച്ചുറേറ്റഡ് ഫാറ്റും 9 ഗ്രാം കൊഴുപ്പുമുണ്ടാകും. പക്ഷേ സ്കിമ്മ്ഡ് മിൽക്കിൽ ഫാറ്റിന്‍റെ അളവ് കുറവായിരിക്കും.
എന്നാലും നമ്മൾ പാൽ കുടിക്കും. വെണ്ണ, പനീർ മുതലായവ കഴിക്കുന്നത് തുടരും. ആളുകൾ എന്തുകൊണ്ട് പാൽ കുടിക്കുന്നു? എന്തുകൊണ്ട് പനീർ കഴിക്കുന്നു? എന്നതിനെപ്പറ്റി ഏറെ വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്. പാൽ അത്യാവശ്യമായതുകൊണ്ടോ അല്ലെങ്കിൽ കൃഷ്ണൻ പാൽ കുടിച്ചതു കൊണ്ടോ അല്ല. ആളുകൾക്കിടയിൽ ഇത് ഒരു ലഹരിയായി മാറിയതു കൊണ്ടാണ്. ആളുകൾക്ക് പനീർ എന്നു വച്ചാൽ ജീവനാണ്. പ്രത്യേകിച്ചും വടക്കേ ഇന്ത്യക്കാർക്ക്. ഈ പ്രിയത്തിനും ഒരു ശാസ്ത്രീയ കാരണമുണ്ട്. പാൽ ദഹന സഹായിയാണ്.
പാലിൽ കെസോമോർഫിൻ എന്നു പേരുള്ള പ്രോട്ടീൻ മൂലികകളുള്ളതാണ് അതിന് കാരണം. 1981 ൽ ഏലി ഹാഡുമും സംഘവും വെൽക്കം റിസർച്ച് ലാബോറട്ടറിയിൽ നടത്തിയ പരീക്ഷണത്തിൽ പാലിൽ മോർഫിൻ എന്ന രാസവസ്‌തുവുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഇതൊരു തരം ലഹരി വസ്‌തുവാണ്. എല്ലാ സസ്തനികളുടെയും പാലിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട പ്രോട്ടീൻ ആണ് കെസിൻ. മറ്റൊരർത്ഥത്തിൽ പറയുകയാണെങ്കിൽ ഏറ്റവും പഴക്കം ചെന്ന ലഹരി വസ്‌തുക്കളിൽ ഒന്നായാണ് ഇതിനെ ലോകം കണക്കാക്കുന്നത്. ഇത്തരം ലഹരി പദാർത്ഥങ്ങൾക്ക് ഗുഡ്ഫീൽ ഉണ്ടാക്കാനും ഒരു തരം സന്തോഷകരമായ സാഹചര്യവും സമാധാന ചിന്തയും സൃഷ്ടിക്കാനും കഴിയും. ഒപ്പം നല്ല ഉറക്കം കിട്ടാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് പാൽ കുടിക്കുന്നത് ഒരു ശീലമായി മാറാം. എന്നാൽ പാൽ കുടിക്കുന്ന ഈ ശീലം ഒറ്റയടിക്ക് നിർത്തുകയാണെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കുന്ന ശീലം വർദ്ധിക്കുകയും വിത്ത് ഡ്രോവൽ സിൻഡ്രോം നേരിടേണ്ടതായും വരും.
വെണ്ണ, പനീർ, ഐസ്ക്രീം, മിൽക്ക് ചോക്ക്ളേറ്റ് തുടങ്ങിയ പാലുത്പന്നങ്ങളിൽ നല്ലയളവിൽ ലഹരി മൂലികകളുണ്ട്. ഡയറി ഫ്രീ വീഗൻ ചീസിൽ ചിലപ്പോൾ കെസാമാർഫിൻ ചേർക്കാറുമുണ്ട്. ഏകദേശം 10 ലിറ്റർ പാലിൽ ഒരു കിലോഗ്രാം വെണ്ണ കിട്ടാം. പാൽ വെണ്ണയായി മാറുമ്പോൾ ഇതിലുള്ള ജലാംശത്തെ മാറ്റുന്നതോടെ കട്ടിയുള്ള കൊഴുപ്പ് അവശേഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് വെണ്ണ പോലെയുള്ള പാലുത്പന്നങ്ങളെ ഉയർന്ന ശ്രേണിയിലുള്ള ലഹരി പദാർത്ഥമായി കണക്കാക്കുന്നത്. ഇതിൽ വലിയ അളവിൽ ലഹരി വസ്‌തുവായ കെസിൻ ഉണ്ട്. അത് മനസ്സിന് സന്തോഷകരമായ സാഹചര്യമുണർത്തും. അതുകൊണ്ടാണ് രാത്രി കിടക്കും മുമ്പ് ഭൂരിഭാഗംപ്പേരും പാൽ കുടിക്കുന്നത്. ഒന്ന് ആലോചിച്ച് നോക്കൂ. എന്തുകൊണ്ടാണ് വധുവരന്മാർ ആദ്യരാത്രിയിൽ പാൽ നൽകുന്നത്? മറ്റൊരു ചോദ്യം സ്തനങ്ങളുള്ളവരുടെ പാലിൽ എന്തുകൊണ്ടാണ് ലഹരി മൂലികകൾ അടങ്ങിയിരിക്കുന്നത്?
ഇതേപ്പറ്റി ഫിസിഷ്യൻ കമ്മിറ്റി ഫോർ റെസ്പോൺ സിബിൾ മെഡിസിന്‍റെ സ്‌ഥാപകനും ഡയറക്‌ടറുമായ ഡോ നീൽ ബർണാഡ് പറയുന്നത് ശ്രദ്ധിക്കൂ, “ഒരു പക്ഷേ അമ്മയ്ക്കും കുഞ്ഞിനുമിടയിൽ ഒരു പ്രത്യേക അടുപ്പവും ബന്ധവും സൃഷ്ടിച്ചെടുക്കാൻ വേണ്ടിയുള്ള ഒരു ഉപായമായിരിക്കാം. മാനസികാടുപ്പം എപ്പോഴും ശാരീരികമായി ശക്‌തി പ്രദാനം ചെയ്യും. അമ്മയുടെ മുലപ്പാൽ നവജാത ശിശുവിന്‍റെ മസ്തിഷ്കത്തിൽ ഒരു ലഹരിയായി പ്രവർത്തിക്കുന്നുണ്ട്. ഇത് മാതൃശിശു ബന്ധത്തെ അടിയുറച്ചതാകുന്നു. ഇക്കാരണത്താലാണ് അമ്മ സ്വന്തം കുഞ്ഞിനെ ജീവനെപ്പോലെ പരിപാലിക്കുന്നത്.
നവജാത ശിശുവിന് അമ്മയുടെ പരിചരണമാവശ്യമാണ്. ഹെറോയിൻ അല്ലെങ്കിൽ കൊക്കയിൻ പോലെ കെസോമോർഫിൻ വളരെ മന്ദഗതിയിൽ കുടലുകളിൽ എത്തുകയും അതിസാരത്തെ തടയുകയും ചെയ്യുന്നു. വേദനസംഹാരിയായ ഔഷധം പോലെ .വെണ്ണയിലുള്ള ലഹരി മൂലികകൾ മുതിർന്നവരിൽ മലബന്ധമുണ്ടാക്കാറുണ്ട്.”
ഗവേഷണഫലം വെളിപ്പെടുത്തുന്നത്
ഇതുമായി ബന്ധപ്പെട്ട പഠനങ്ങളേയും ജനാരോഗ്യത്തേയും കണക്കിലെടുത്ത് 2009 ൽ ദി യൂറോപ്യൻ ഫുഡ് സേഫ്റ്റി ഏജൻസി ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. പാലിനോടുള്ള ഇഷ്‌ടത്തെ കെസോമോർഫിൻ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന്? അതോടൊപ്പം കെസോമോർഫിൻ കുടലുകളുടെ ഭിത്തി കടന്ന് രക്‌തനാളികളിലൂടെ തലച്ചോറിൽ എത്തുന്നുണ്ടോ ഇല്ലയോ? ഓട്ടിസവുമായി കെസോമോർഫിന് എന്തെങ്കിലും ബന്ധമുണ്ടോ? ഇത്തരം ചോദ്യങ്ങൾ ശാസ്ത്ര മേഖല ഉന്നയിക്കുന്നുണ്ടെങ്കിലും മനുഷ്യ ശരീരത്തിന് പാൽ നല്ലതാണോ ഇല്ലയോയെന്ന് തീർച്ചപ്പെടുത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല.
ലഹരി പദാർത്ഥങ്ങളും അവയുടെ അളവും ഓരോ മനുഷനിലും ഓരോ തരത്തിലാണ് ബാധിക്കുക. അതുപോലെ ഏത് ലഹരി വസ്‌തുവും എന്നും കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന കാര്യവും വ്യക്‌തമായിട്ടുണ്ട്. വളരെ ചെറിയ അളവിലായാൽ പോലും അത് നന്നല്ല. ഒരു ഗവേഷണ പത്രികയിൽ പരാമർശിച്ചിരിക്കുന്ന വസ്‌തുത ശ്രദ്ധേയമാണ്, “കെസോമോർഫിന് ലഹരിയുളവാക്കാനുള്ള ശേഷിയുണ്ടത്രേ. (ഓപിയോഡ്സ്) എന്ന വാക്ക് മോർഫിൻ അഥവാ അഫിം പോലെയുള്ള ലഹരി പദാർത്ഥങ്ങൾക്കാണ് ഉപയോഗിക്കുക. ഇവ ലഹരിയുളവാക്കുന്ന പദാർത്ഥമാണ്. സഹന ശക്‌തി വർദ്ധിപ്പിക്കാനും ഗാഡനിദ്ര പ്രദാനം ചെയ്യാനും ഇതിന് കഴിയും. അതുപോലെ വിഷാദാവസ്‌ഥ ഉണ്ടാക്കുകയു ചെയ്യും.”
നവജാത ശിശുവിലുണ്ടാകുന്ന ഫലം
അടുത്തിടെ ജേർണൽ ഓഫ് പീഡിയാട്രിക് ഗ്യാസ്ട്രോയിറ്റോളജി ആന്‍റ് ന്യൂട്രിഷ്യനിൽ “കൗസ് മിൽക്ക് യൂസ്ഡ് ഇൻഫക്റ്റ് അപിനിയ വിത്ത് ഇൻക്രസ്ഡ് സിറം കണ്ടന്‍റ് ഓഫ് ബെവായിൻ ബീറ്റാ കെസോമോർഫിൻ 5 എന്ന പേരിൽ പ്രസിദ്ധീകരിച്ച കേസ് സ്റ്റഡിയിൽ പറയുന്നത് നോക്കൂ. ഇൻഫന്‍റ് അപ്നിയ എന്ന് വിശേഷിപ്പിക്കുന്നത് നവജാത ശിശു ശ്വസിക്കുന്നത് നിർത്തുന്ന അവസ്‌ഥയെയാണ്.
മുലപ്പാൽ കുടിക്കുന്ന ഒരു നവജാത ശിശുവിന് അടിക്കടി അപ്നിയ എന്ന അവസ്‌ഥയുണ്ടാക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തുകയുണ്ടായി. അമ്മ എപ്പോഴും പശുവിൻ പാൽ കുടിച്ച ശേഷം കുഞ്ഞിന് മുലപ്പാൽ നൽകുന്നതായിരുന്നു ഈ കേസിൽ കണ്ടെത്തിയ കാര്യം. ലാബോറട്ടറി പരിശോധനയിൽ കുഞ്ഞുങ്ങളുടെ രക്‌തത്തിൽ അധികയളവിൽ കെസോമോർഫിൻ കണ്ടെത്തുകയുണ്ടായി. ഈ ഓപിയോഡ്സ് അവസ്‌ഥ മൂലം ശ്വസന കേന്ദ്രത്തിൽ സമ്മർദ്ദമുണ്ടാകാം. ഈയവസ്‌ഥയെ മിൽക്ക് ഒപിയോയിഡ് എന്നാണ് വിശേഷിപ്പിക്കുന്നത്.
പശുവിൻ പാലിൽ കണ്ടു വരുന്ന പ്രോട്ടീൻ നവജാത ശിശുക്കളുടെ ശാരീരിക പ്രക്രിയയിൽ അപ്നിയയുടെ ലക്ഷണമുളവാക്കുന്നുണ്ടെന്നാണ് ഈ ഗവേഷണ റിപ്പോർട്ടുകളിലൂടെ വ്യക്‌തമാക്കുന്നത്. ഇത്തരം കേസുകളെ തികച്ചും ഭാവശൂന്യമായി കാണാറുണ്ടെന്ന കാര്യം അംഗീകരിക്കുന്നു. യഥാർത്ഥത്തിൽ നവജാതശിശുവിന്‍റെ ജീവന് ഇത് അപായമുണ്ടാക്കാം. ഇത്തരം കാര്യങ്ങൾക്ക് ഏറ്റവും ഉത്തമമായ പരിഹാരമാണ് ഡയറി ഫ്രീ ഭക്ഷണം. അതത്ര വിലയേറിയതുമല്ല. ഓരോ 10 നവജാതശിശുക്കളിൽ ഒരാളെങ്കിലും അപനീയയ്ക്ക് ഇരയാകുന്നുണ്ട്. കുഞ്ഞിനെ രക്ഷിക്കാനാവില്ല. മാത്രവുമല്ല സഡൻ ഇൻഫന്‍റ് ഡെത്ത് സിൻഡ്രോം (എസ്ഐഡിഎസ്) ഉണ്ടായാൽ ആകസ്മിക മരണത്തിന് നവജാതശിശു ഇരയാകാം.
കാലിഫോർണിയയിലെ ബവർലി ഹിൽഡിലെ ഇമ്മ്യൂണോ സയൻസ് ലാബിലെ സിഇഒ അരിസ്റ്റോ ഹേജ്ഡാനി പറയുന്നത് ഗ്ലൂട്ടേനും ഡയറി ഉത്പന്നങ്ങളും ധാരാളം പേരിൽ ഏതെങ്കിലും തരം മയക്കുമരുന്നായി പ്രവർത്തിക്കുമെന്നാണ്. ഉദാ:ഹെറോയിൻ അല്ലെങ്കിൽ വേദനസംഹാരി ശീലമാക്കുന്നതു പോലെ. ഗ്ലൂട്ടേൻ അഥവാ കെസിൻ ഒഴിവാക്കുമ്പോൾ അതിന്‍റെ ഫലം ഉടൻ ഉണ്ടാവുകയും ചെയ്യും. അത് വിത്ത്ഡ്രോവൽ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടും. അതിൽ ദേഷ്യം വിഷാദം എന്നിവ ഉൾപ്പെടാം.
അതുപോലെ കെസിൻ വയറ്റിൽ എത്തി രാസപ്രവർത്തനം നടത്തി ഹിസ്റ്റാമൈൻ റിലീസ് ചെയ്യുന്നു. ഹിസ്റ്റാമൈൻ എന്ന പദാർത്ഥം ശരീരത്തിൽ അലർജിയ്ക്കും രക്‌തവാഹികൾ വികസിക്കുന്നതിനും കാരണമാകുന്നു. അതുപോലെ രക്‌തവാഹികളുടെ ഭിത്തി നേർത്തതാകുന്നതിനു ഇത് നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. അലർജിയുണ്ടാക്കുന്ന ഏതെങ്കിലും ബാഹ്യ വസ്തുവിന്‍റെ സാന്നിധ്യമാണ് ഹിസ്റ്റാമൈൻ സ്രവമുണ്ടാക്കുക. ഇക്കാരണത്താൽ ലോകത്ത് 70 ശതമാനം ജനങ്ങളിൽ ഡയറി ഉൽപന്നങ്ങളിൽ നിന്ന് അലർജിയുണ്ടാകുന്നുണ്ട്.
നവജാത ശിശുവിന്‍റെ പരിപാലനത്തിന് ഏറ്റവും സുഖകരമായ രീതി പ്രകൃതിയൊരുക്കിയിട്ടുണ്ട്. ഇക്കാരണത്താൽ പാലുകുടി നിർത്താനും തടസ്സമാകാറുണ്ട്. മുതിർന്നവർ പോലും പാലുപേക്ഷിക്കാൻ തയ്യാറാകാത്തതിനും കാരണം ഇത് തന്നെയാണ്. ഒന്ന് ചിന്തിച്ചു നോക്കൂ,” നിങ്ങളും ഈ ലഹരിക്കടിമയാണോ?