മാറുന്ന പരിസ്ഥിതിയ്ക്കൊപ്പം ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് അടിമപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്. ഇക്കാരണം കൊണ്ട് ആളുകളിപ്പോൾ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാനായിരിക്കുകയാണ്. അതുപോലെ ആരോഗ്യപരമായ ഭക്ഷണം കഴിക്കാൻ താൽപര്യവും കൂട്ടിവരികയാണ്. ഹെൽത്ത് ഫുഡ് പ്രൊഡക്റ്റുകളും വിപണിയിൽ ധാരാളമായി എത്തുന്നുമുണ്ട്. പോഷകങ്ങളെപ്പറ്റി ആളുകൾ ബോധവാന്മാരായിരിക്കുന്നു. ഉപ്പിന്‍റെയും കൊഴുപ്പിന്‍റെയും ഉപയോഗം നിയന്ത്രിക്കുന്നതിലും ആളുകൾ ശ്രദ്ധാലുക്കളാകുന്നു. ഭക്ഷണത്തെ സംബന്ധിച്ച് മാറിയ ഈ ചിന്താഗതി ഈറ്റ് റൈറ്റ് മൂവ്മെന്‍റിന്‍റെ മഹത്വത്തെയാണ് കാണിക്കുന്നത്. അതായത് ഇന്ത്യക്കാരുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ പ്രതിജ്‌ഞാബദ്ധമാണിത്.
എല്ലാത്തരം പോഷകങ്ങളും അടങ്ങുന്നതാവണം നമ്മുടെ ഭക്ഷണം എന്ന കാര്യം നമ്മൾ വിസ്മരിക്കുകയാണ്. ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഏതെങ്കിലും വൃക്ഷത്തിന്‍റെ വേരുകൾ ദുർബലമായാൽ അവ വെള്ളമോ മണ്ണിൽ നിന്നുള്ള ധാതുക്കളോ വലിച്ചെടുക്കയില്ല. അതോടെ വൃക്ഷത്തിന് ശരിയായ വളർച്ചയും ഉണ്ടാവുകയില്ല. നമ്മൾ എന്ത് കഴിക്കുന്നോ അത് ദഹിപ്പിക്കാനും പോഷകങ്ങളെ വലിച്ചൊടുക്കാനും കുടലുകൾക്കുള്ള പങ്ക് വളരെ വലുതാണ്. അഥവാ വൻകുടൽ ആവശ്യമുള്ള പോഷകങ്ങളെ വലിച്ചെടുക്കുന്നില്ലെങ്കിൽ നമ്മളെത്ര ഭക്ഷണം കഴിച്ചാലും നമ്മുടെ ശരീരത്തിൽ അതിന്‍റെ ഗുണം കിട്ടണമെന്നില്ല.
ഹെൽത്തി ഇന്‍റസ്റ്റൈനിന് ബാക്ടീരിയ ആവശ്യം
ഇത് വളരെ അദ്ഭുതമുണർത്തുന്ന കാര്യമാണ്. എന്നാലിത് സത്യമാണ്. കുടലുകൾ ആരോഗ്യ പൂർണ്ണമായിരിക്കാൻ ബാക്ടീരിയ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. എന്തെന്നാൽ നമ്മുടെ കുടലിൽ ഏകദേശം 1.5 കിലോഗ്രാം ബാക്ടീരിയ ഉണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കാൻ ഇത് സഹായിക്കും. ഒപ്പം ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പോഷകങ്ങളെ സ്വാംശീകരിക്കകയും ചെയ്യുന്നു. അതായത് നമുക്ക് ശരിയായ അവളവിൽ ഊർജ്ജം പ്രാപ്തമാവുന്നതും എന്നും ആരോഗ്യത്തോടെ ഇരിക്കുന്നതും ഇക്കാരണത്താലാണ്.
അയൺ, മഗ്നീഷ്യം, കാത്സ്യം പോലെ മഹത്വപൂർണമായ ധാതുക്കളെ സ്വാംശീകരിക്കുന്നിതനും ബാക്ടീരിയ സഹായിക്കുന്നു. ഈ ധാതുക്കളുടെ കുറവ് കൊണ്ട് ശരീരത്തിൽ വിളർച്ചയുണ്ടാകാം. എല്ലുകൾ ദുർബലമാകുന്ന പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് മാത്രമല്ല ഈ ബാക്ടീരിയികൾ കുടലുകളുടെ പ്രവർത്തനത്തെ നോർമലാക്കി നിലനിർത്തും. മലബന്ധം, ദഹനക്കേട് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ. നീണ്ട നാളായി മലബന്ധം ഉണ്ടാവുകയാണെങ്കിൽ കുടലുകളിൽ വിഷ പദാർഥങ്ങൾ ശേഖരിക്കപ്പെടുകയും ക്രമേണ രക്‌തദൂഷ്യം ഉണ്ടാവുകയും ചെയ്യും.
മാനസികാരോഗ്യത്തിന് പ്രയോജനപ്രദം ബാക്ടീരിയ
യഥാർത്ഥത്തിൽ ഈ ബാക്ടീരിയ മാനസികാരോഗ്യത്തിനും കാരണമാകുന്നു. ആരോഗ്യമുള്ള കുടലും മസ്തിഷ്ക്കവും വളരെ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. കുടൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മസ്തിഷ്കവും നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന് സാരം. പകുതിയിലധികം ഹാപ്പി ഹോർമോണുകൾ (സെറോട്ടോണിൻ) ബാക്ടീരിയയിലൂടെയാണ് കുടലിൽ രൂപം കൊള്ളുന്നതെന്നാണ് ഇതിൽ കൗതുകമേറിയ കാര്യം. അതിനാൽ കുടലിന്‍റെ ആരോഗ്യം അതിനുള്ളിൽ ഉള്ള നല്ല ബാക്ടീരിയകളെ ആശ്രയിച്ചുമാണിരിക്കുന്നത്.
തിരക്കേറിയ ദിനചര്യ, മാനസിക പിരിമുറുക്കം, അമിതമായ ഭക്ഷണം, ആന്‍റിബയോട്ടിക് മരുന്നുകൾ അധികമായി കഴിക്കുക എന്നിവയൊക്കെ നമ്മുടെ ശരീരത്തിലുള്ള നല്ല ബാക്ടീരിയകളുടെ എണ്ണത്തെ കുറയ്ക്കും. അതുവഴി നമ്മുടെ ദഹനപ്രക്രിയയെ ദുർബലമാക്കും. ദുർബലമായ ദഹനവ്യവസ്ഥ മൂലം മലബന്ധം ദഹനക്കേട്, അസിഡിറ്റി എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഇത് മാത്രമല്ല, കുടലിൽ ശരീരത്തിന്‍റെ ഏകദേശം 70 ശതമാനം ഫൈറ്റർ സെല്ലുകൾ ഉണ്ട്. അത് പല അസുഖങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും. എന്നാൽ ഇതിന്‍റെ നിലയിൽ താഴ്ചയുണ്ടായാൽ നമ്മുടെ ആരോഗ്യവും ദുർബലമാകും. അടിക്കടി, ഛർദി, ചുമ, അലർജി പോലെയുള്ള അസുഖങ്ങൾ ഉണ്ടാകാം.
എങ്ങനെ ഗുഡ് ബാക്ടീരിയ ഉണ്ടാക്കാം
നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും സന്തുലിത ഭക്ഷണത്തിൽ പ്രോബയോട്ടിക് ഫുഡ് ഉൾപ്പെടുത്തുകയെന്നുള്ളതാണ് ഏറ്റവും മികച്ച രീതി. ഭക്ഷ്യവസ്തുക്കളിൽ പര്യാപ്തമായ അളവിൽ നല്ല ബാക്ടീരിയകൾ ഉണ്ടാവുകയും കുടലിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഈ പ്രോബയോട്ടിക് ബാക്ടീരിയ കുടലിൽ ജീവനോടയൊണ് എത്തുക, അത് കുടലിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
എന്നാൽ പ്രോബയോട്ടിക് ബാക്ടീരിയ വിസർജ്ജനത്തിനൊപ്പം പുറത്തു പോകുന്നതിനാൽ ഭക്ഷണത്തിൽ അവ വേണ്ടയളവിൽ ഉൾപ്പെടുത്തണം. മികച്ച ദഹനത്തിനും രോഗപ്രതരോധത്തിനും മാത്രമല്ല മനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും ആന്‍റിബയോട്ടിക് മരുന്നുകളുടെ ദൂഷ്യഫലങ്ങളെ തടയുന്നതിനും ക്യാൻസർ പോലെ മാരകരോഗങ്ങളെ പ്രതിരോധിക്കുന്നിതനും പ്രോബയോട്ടിക് ഉത്തമമാണ്.