ചേരുവകൾ
മൈദ – ഒന്നര കപ്പ്
ബേക്കിംഗ് സോഡ – അര ടീ സ്പൂൺ
പഞ്ചസാര – മുക്കാൽ കപ്പ്
മുട്ട – 1
എണ്ണ – ഒരു ടേബിൾ സ്പൂൺ
കിസ്മിസ് – 4 ടേബിൾ സ്പൂൺ
ടൂട്ടി – ഫ്രൂട്ടി – 4 ടേബിൾ സ്പൂൺ
കശുവണ്ടി പരിപ്പ് കഷണങ്ങളാക്കിയത് – 4 ടേബിൾ സ്പൂൺ
ജിഞ്ചർ കാൻറീസ് – 2 ടേബിൾ സ്പൂൺ
ഷാജീര – ഒരു ടീസ്പൂൺ
ഗ്രാമ്പൂ പൊടിച്ചത് – കാൽ ടീസ്പൂൺ
ജാതിക്ക ഉണക്കി പൊടിച്ചത് – അര ടീസ്പൂൺ
കറുവാപ്പട്ട പൊടിച്ചത് – അര ടീസ്പൂൺ
വാനില എസ്സൻസ് – ഒരു ടീസ്പൂൺ
കരാമലൈസ് ചെയ്യാൻ
പഞ്ചസാര – കാൽ കപ്പ്
വെള്ളം – അര കപ്പ്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1
ചൂടാക്കിയ ഒരു പാനിൽ പഞ്ചസാര ഉരുക്കി കരാമലൈസ് ചെയ്യുക. ഇളക്ക രുത്. പഞ്ചസാര നല്ല ഡാർക്ക് ഗോൾഡൻ നിറമാകുമ്പോൾ വെള്ളം ചേർക്കാം. ഇനി പഞ്ചസാരയും എണ്ണയും ചേർത്ത് ചേരുവ 3 മിനിറ്റ് നേരം ചൂടാക്കിയ ശേഷം തണുപ്പിക്കുക.
സ്റ്റെപ്പ് 2
മാവിൽ ബേക്കിംഗ് സോഡ ചേർത്ത് മിക്‌സ് ചെയ്യാം. ഇത് പാനിലെ കരാമലിലേക്ക് ഇട്ട് മരത്തവി കൊണ്ട് നന്നായി ഇളക്കി ചേർക്കുക. ശേഷം ഇതിലേക്ക് എല്ലാ സുഗന്ധദ്രവ്യങ്ങളും നട്ട്സും കിസ്മിസും ടൂട്ടി-ഫ്രൂട്ടിയും ചേർത്ത് മിക്‌സ് ചെയ്യുക. അതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ച് വീണ്ടും നന്നായി മിക്‌സ് ചെയ്യുക.
സ്റ്റെപ്പ് 3
ഇനി എണ്ണ പുരട്ടിയ ബേക്കിംഗ് പാനിലേക്ക് മാവ് ഒഴിച്ച് 150 ഡിഗ്രി സെൻറിഗ്രേഡിൽ പ്രീഹീറ്റ് ചെയ്‌ത ഓവനിൽ വച്ച് കേക്ക് 30-35 മിനിറ്റ് ബേക്ക് ചെയ്യുക. ടൂത്ത് പിക്ക് കൊണ്ട് കുത്തി വേവ് പരിശോധിക്കാം. കേക്ക് പ്ലെയിനായോ ഇഷ്ടമനുസരിച്ച് ഡെക്കറേറ്റ് ചെയ്തോ സർവ്വ് ചെയ്യാം.