സന്തോഷം നൽകുന്ന മദിപ്പിക്കുന്ന സുഗന്ധം! അത് കോഫിയ്‌ക്കല്ലാതെ മറ്റെന്തിനാണ് ഉള്ളത്! പണ്ടൊക്കെ കാപ്പി കുടിക്കുന്നവരുടെ എണ്ണം കുറവായിരുന്നു. പക്ഷേ ഇപ്പോൾ കഥ മാറി. കാപ്പി കുടിക്കുന്നത് സ്വാദിനു മാത്രമല്ല ആരോഗ്യത്തിനും നല്ലതാണെന്ന തിരിച്ചറിവ് കൂടുതൽ കോഫി പ്രേമികളെ ഉണ്ടാക്കുന്നുണ്ട്. ഇതാ കാപ്പിയുടെ കിടിലൻ കഥകൾ കേൾക്കാം.

ഓർമ്മശക്‌തി വർദ്ധിപ്പിക്കുന്നു

കാപ്പി കുടിക്കുന്നത് ഓർമ്മശക്‌തി വർദ്ധിപ്പിക്കും. കാപ്പി കുടിയുടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുന്നത് തലച്ചോറിനാണ്. തലച്ചോറിന് ആരോഗ്യം നൽകി, ഓർമ്മശക്‌തി വർദ്ധിപ്പിക്കുന്നതിനു പുറമേ തലവേദന കുറയ്‌ക്കും. രക്‌തസഞ്ചാരം വർദ്ധിപ്പിക്കും. ക്ഷീണം അകറ്റും.

ചർമ്മത്തിന് ഗുണം

ചർമ്മത്തിന്‍റെ ആരോഗ്യത്തിനും കാപ്പികുടി നല്ലതാണ്. കാപ്പിയിലടങ്ങിയ ആന്‍റി ഓക്‌സിഡന്‍റുകൾ ശരീരത്തിലെ ചുളിവുകൾ അകറ്റുന്നു. ആന്‍റി ഓക്‌സിഡന്‍റുകൾ ശരീരത്തിനുള്ള പ്രകൃതിദത്തമായ കവചമാണ്. രക്‌തചംക്രമണം വർദ്ധിപ്പിച്ച് കൺതടങ്ങളിലെ കറുപ്പ് മാറാൻ കഫീൻ എന്ന ഘടകം സഹായിക്കും.

ക്ഷീണം അകറ്റുന്നു

ജോലികൾ ചെയ്യുമ്പോൾ ഇടയ്‌ക്കിടെ ക്ഷീണം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ക്ഷീണം തോന്നുമ്പോൾ ഒരു കോഫി കുടിച്ചുനോക്കൂ. ഒരു പഠനമനുസരിച്ച് 400 മി.ഗ്രാം കഫീൻ ശരീരത്തിൽ ഉണ്ടെങ്കിൽ സഹന ശക്‌തി കൂടുമെന്നാണ്.

കരൾരോഗങ്ങൾ കുറയ്‌ക്കും

എണ്ണയും മസാലയും ചേർന്ന ഭക്ഷണ സാധനങ്ങൾ അമിതമായി കഴിക്കുമ്പോഴും മദ്യപാനം വർദ്ധിക്കുമ്പോഴും കരൾ പണിതരും. എന്നാൽ നിത്യവും കാപ്പി കുടിക്കുമ്പോൾ കരളിന്‍റെ പ്രവർത്തനം കാര്യക്ഷമമാകുന്നു.

അമിതവണ്ണം കുറയുന്നു

വണ്ണം കൂടിയാൽ ആകെ വിഷമം തന്നെയാണ്. എങ്കിൽ പിന്നെ കാപ്പിയും ഒന്നു പരീക്ഷിക്കാം. കഫീൻ തന്നെയാണ് ഇവിടെയും ഗുണം ചെയ്യുന്നത്. ശരീരത്തിലെ നീർക്കെട്ടിനെ കുറയ്‌ക്കുന്നു. അമിതവണ്ണമുള്ളവർ ദിവസവും ബ്ലാക്ക് കോഫി കുടിക്കുക.

മുഖത്തിന് തിളക്കം

തിളങ്ങുന്ന ചർമ്മം ലഭിക്കുന്നതിനും കാപ്പി സഹായിക്കുമത്രേ! കോഫിയിൽ, ശരീരകോശങ്ങളെ റിപ്പയർ ചെയ്യാൻ സഹായിക്കുന്ന ഘടകങ്ങളുള്ളതിനാൽ കോശങ്ങൾ പുനരുജ്‌ജീവിപ്പിക്കപ്പെടുന്നു. ചർമ്മത്തിന്‍റെ ഈർപ്പം നിലനിർത്തുകയും ചെയ്യും.

മാനസിക ശക്‌തി

കാപ്പി കുടിക്കുമ്പോൾ ക്ഷീണം അകലുന്നതിനൊപ്പം “സൈക്കോ ആക്‌ടീവ്” ആക്കുകയും ചെയ്യുന്നു. അതായത് നല്ല മൂഡ് സൃഷ്ടിക്കുന്നു എന്നർത്ഥം.

വയറിനും നല്ലത്: ഡൈ യൂറേറ്റിക് ഡ്രിങ്ക് ആണ് കോഫി. മൂത്രം നന്നായി പോകും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി വയറിനെ ശുദ്ധീകരിക്കുന്നു.

और कहानियां पढ़ने के लिए क्लिक करें...