ചോദ്യം

വൃക്കകൾ ആരോഗ്യകരമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

ഉത്തരം

വൃക്കരോഗങ്ങൾ തുടക്കത്തിൽ പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. അതുകൊണ്ട് തന്നെ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ ഇടയ്ക്കിടെ കൃത്യമായ പരിശോധനകൾ നടത്തുന്നത് ഉചിതമായിരിക്കും

ഇന്‍റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജി പ്രകാരം, ലോക ജനസംഖ്യയുടെ 10 ശതമാനം പേരിൽ ചെറുതോ ഗുരുതരമോ ആയ വൃക്ക പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. വൃക്കകളുടെ ആരോഗ്യം വിലയിരുത്താനും അതിനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഈ ഏഴ് ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

  1. അകാരണമായ ക്ഷീണവും ഊർജ്ജക്കുറവും അനുഭവപ്പെടുക
  2. പാദങ്ങളിലും കണങ്കാലുകളിലും മുഖത്തും വീക്കം ഉണ്ടാകുക
  3. സാധാരണയേക്കാൾ കൂടുതലോ കുറവോ മൂത്രം പുറന്തള്ളുക. മൂത്രത്തിന്‍റെ ഘടനയിൽ മാറ്റം കാണപ്പെടുക. തുടങ്ങിയ മൂത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
  4. രക്തസമ്മർദ്ദം തുടർച്ചയായി ഉയർന്നു നിൽക്കുക
  5. മൂത്രത്തിൽ ആൽബുമിൻ- ക്രിയാറ്റിനിൻ അനുപാതം ഉയർന്ന് നിൽക്കുക. മൂത്രത്തിൽ ആൽബുമിന്‍റെ അളവിൽ ഉണ്ടാകുന്ന വർദ്ധന തുടങ്ങിയവ വൃക്ക തകരാറിന്‍റെ പ്രാരംഭ ലക്ഷണമാണ്.
  6. ഗ്ലോമെറുലാർ ഫിൽട്രേഷൻ നിരക്ക് (ജിഎഫ്ആർ) പരിശോധന സാധാരണമല്ലാതിരിക്കുന്നത് വൃക്കരോഗത്തിന്‍റെ ലക്ഷണമാണ്.
  7. സിറം ക്രിയാറ്റിനിൻ പരിശോധനയിൽ രക്തത്തിലെ ഉയർന്ന ക്രിയാറ്റിനിൻ അളവ് വൃക്ക തകരാറിനെ സൂചിപ്പിക്കുന്നു. എന്നാൽ ഇത്തരം ലക്ഷണങ്ങൾ മാത്രം നോക്കി വൃക്കരോഗം സ്വയം സ്‌ഥിരീകരിക്കരുത്. രക്ത- മൂത്ര പരിശോധനകളും ഡോക്‌ടറുടെ വിലയിരുത്തലും ആവശ്യമാണ്.

ചോദ്യം

കാൽമുട്ടു വേദനയാണ് എന്‍റെ പ്രശ്ന‌ം. ശൈത്യ കാലത്ത് ഈ പ്രശ്ന‌ം കൂടി വരും. ശസ്ത്രക്രിയ മാത്രമാണോ ഇതിനുള്ള പരിഹാരം?

ഉത്തരം

ശൈത്യ കാലത്ത് സന്ധി വേദനയ്ക്ക് സാധ്യത കൂടുതലാണ്. ആർത്രൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയാൽ ഉടൻ തന്നെ ശസ്ത്രക്രിയ നടത്തണമെന്നില്ല. രോഗത്തിന്‍റെ തീവ്രത, വേദനയുടെ തോത്, ദൈനംദിന പ്രവർത്തനങ്ങളിലുള്ള ബുദ്ധിമുട്ട്, ചികിത്സകളോടുള്ള പ്രതികരണം തുടങ്ങിയവ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ശരീരഭാരം നിയന്ത്രിക്കൽ, ഫിസിയോതെറാപ്പി, പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങൾ ആവശ്യമായ മരുന്നുകൾ തുടങ്ങിയവ പലർക്കും ആശ്വാസം നൽകാം. വേദന തുടർച്ചയായോ വർദ്ധിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നുവെങ്കിൽ ഓർത്തോപീഡിക് ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

ചോദ്യം

എനിക്ക് 26 വയസ്സായി. കഴിഞ്ഞ മാസമാണ് ഞാൻ വിവാഹിതയായത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഫൈബ്രോയ്ഡ് പ്രശ്‌നമുണ്ട്. ഇത് ഗർഭധാരണത്തെ ബാധിക്കുമോ?

ഉത്തരം

ഫൈബ്രോയ്ഡ് പ്രശ്നങ്ങൾ സ്ത്രീകളിൽ സാധാരണമാണ്. 10 സ്ത്രീകളുടെ അൾട്രാസൗണ്ട് ചെയ്യുകയാണ് എങ്കിൽ, 5 സ്ത്രീകളിൽ ഈ പ്രശ്‌നമുണ്ട്. യഥാർത്ഥത്തിൽ, ഫൈബ്രോയ്ഡുകളുടെ വലുപ്പം, എണ്ണം, സ്ഥാനം എന്നിവയെ ആശ്രയിച്ച് ആണ് ഗർഭധാരണം സങ്കീർണമോ അല്ലയോ എന്ന് നിശ്‌ചയിക്കുന്നത്. ഫൈബ്രോയ്‌ഡുകളുടെ എണ്ണം കുറവും  ചെറുതുമാണെങ്കിൽ നിങ്ങൾക്ക് ചികിത്സ ആവശ്യമില്ല. നിങ്ങൾക്ക് സാധാരണ രീതിയിൽ ഗർഭം ധരിക്കാം. എന്നാൽ ഫൈബ്രോയിഡുകൾ വലുതാണെങ്കിൽ, അവയെ ചികിത്സിക്കേണ്ടത് ആവശ്യമാണ്. ലാപ്രോസ്കോപ്പിക് സാങ്കേതികവിദ്യ ഫൈബ്രോയിഡുകളുടെ ചികിത്സ എളുപ്പമാക്കുന്നുണ്ട്. ചികിത്സയ്ക്കു ശേഷം സാധാരണ രീതിയിൽ തന്നെ ഗർഭം ധരിക്കാനാകും.

ചോദ്യം

എനിക്ക് 29 വയസ്സ് ഉണ്ട്. എന്‍റെ ചർമ്മം വല്ലാതെ വരണ്ട് പോയിരിക്കുന്നു. ഞാൻ എന്തുതരം ഫേഷ്യൽ ആണ് ഉപോയഗിക്കേണ്ടത്?

ഉത്തരം

വരണ്ട ചർമ്മക്കാർ ചർമ്മ പരിപാലനത്തിനായി പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട് . ഇത്തരം ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതൽ ആയിരിക്കും അതിനാൽ മോയിസ്ചറൈസറും നൈറ്റ് ക്രീമും അത്യാവശ്യമായും ഉപയോഗിച്ചിരിക്കണം. നിങ്ങൾക്ക് ഓയിൽ ബേസ്ഡ് ആയിട്ടുള്ള ഫേഷ്യൽ ആണ് അനുയോജ്യം. അതോടൊപ്പം ഫേസ് ലിഫ്റ്റിംഗും ചെയ്യിക്കുക. പാലും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.

और कहानियां पढ़ने के लिए क्लिक करें...