സ്പിനാച് റൈത്ത
ചേരുവകൾ:
ചീര കൊത്തിയരിഞ്ഞ് വേവിച്ചത് ഒരു കപ്പ്
സവാള കൊത്തിയരിഞ്ഞത് രണ്ടുമൂന്നെണ്ണം
തൈര് രണ്ടു കപ്പ്
ഉപ്പ് അര ടീസ്‌പൂൺ
പഞ്ചസാര ഒരു ടീസ്‌പൂൺ
ജീരകം വറുത്തത് ഒരു ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഒരു മിക്‌സറിൽ തൈര് അടിച്ച ശേഷം എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിക്കുക. തയ്യാറാക്കിയ മിശ്രിതം ജാറിൽ നിറച്ച് ഫ്രിഡ്‌ജിൽ വച്ചു തണുപ്പിച്ച് സർവ്വ് ചെയ്യാം.
കോക്കനട്ട് തൈര് കറി
ചേരുവകൾ
തൈര് രണ്ടു കപ്പ്
ഉപ്പ് (ശർക്കര മധുരം ഇഷ്ടമുള്ളവർക്ക്)
1/4 ഫ്രഷ് തേങ്ങ
ഒരു പിടി മല്ലിയില
4- 5 വെളുത്തുള്ളിഅല്ലികൾ
2 പച്ചമുളക്
താളിക്കുന്നതിന്:
എണ്ണ ഒരു ടീസ്പൂൺ
കറിവേപ്പില
ജീരകം അര ടീസ്പൂൺ
കടുക് അര ടീസ്‌പൂൺ
കായം ഒരു നുള്ള്.
തയ്യാറാക്കുന്ന വിധം
തൈര് ഒഴികെ ബാക്കിയുള്ള ചേരുവകൾ എല്ലാം അരച്ച് പേസ്‌റ്റാക്കുക. എണ്ണ ചൂടാക്കി കടുക് താളിച്ച് തയ്യാറാക്കിയ പേസ്‌റ്റ് ഇതിൽ ചേർക്കുക. രണ്ടു മിനിറ്റോളം ഇളക്കിയ ശേഷം തൈര് അടിച്ചതും ചേർക്കുക. രണ്ടു മിനിറ്റോളം തീ കുറച്ചു വച്ച് ചൂടാക്കിയ ശേഷം ചൂടോടെയോ തണുപ്പിച്ചോ സർവ്വ് ചെയ്യാം.
മിന്‍റി ഡിപ്പ്
ചേരുവകൾ
ഫ്രഷ് തൈര് രണ്ടു കപ്പ്
ഉപ്പും പഞ്ചസാരയും സ്വാദാനുസരണം
പൊദിന ഇലകൾ അരച്ചത് അര കപ്പ്
തയ്യാറാക്കുന്ന വിധം
തൈര് വൃത്തിയുള്ള ഒരു തുണിയിൽ പകർത്തി ഒരു മണിക്കൂറോളം കെട്ടി വയ്ക്കുക. വെള്ളം വാർന്ന ശേഷം മറ്റു ചേരുവകൾ ചേർക്കാം. കുക്കുംബർ, പൊട്ടറ്റോ വെഫേർസ് അല്ലെങ്കിൽ ചപ്പാത്തിയ്ക്കൊപ്പം നല്ല കോമ്പിനേഷനാണ്.
ലസ്സി ബട്ടർ മിൽക് ഷേയ്ക്ക്
ചേരുവകൾ
തൈര് ഒരു കപ്പ്
വെള്ളം ഒരു കപ്പ്
ഐസ് ക്യൂബ്‌സ് അര കപ്പ്
ഉപ്പ്, പഞ്ചസാര, കുരുമുളകുപൊടി സ്വാദാനുസരണം.
തയ്യാറാക്കുന്ന വിധം
തൈരിൽ വെള്ളം ചേർത്ത് മിക്സറിലിട്ട് അടിക്കുക. മറ്റു ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ച് സർവ്വ് ചെയ്യാം. ജീരകം, കുരുമുളകുപൊടി, മിന്‍റ് ഇലകൾ ചതച്ച് ചേർത്തും ടേസ്‌റ്റിയാക്കാനാവും.
കുറിപ്പ്: പഴം ഉടച്ചത് / മാംഗോ പൾപ്പ്/ സ്ട്രോബറി/ മറ്റേതെങ്കിലും സീസണൽ ഫ്രൂട്ട് ചേർത്തും ബട്ടർ മിൽക്ക് ഷേയ്ക്ക് രുചികരമാക്കാൻ സാധിക്കും.
സ്വീറ്റ് കർഡ് (ശ്രീ ഖണ്ഡ്)
ചേരുവകൾ
തൈര് രണ്ടു കപ്പ്
പഞ്ചസാര പൊടിച്ചത്/ തേൻ അര കപ്പ്
ഓറഞ്ച് / മാംഗോ/ തണ്ണിമത്തൻ/ മുന്തിരി/ പഴം/ കുങ്കുമപ്പൂവ് / ഏലയ്ക്കാപ്പൊടി/ ബദാം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തൈര് വൃത്തിയുള്ള തുണിയിൽ പകർത്തി ഒരു മണിക്കൂറോളം കെട്ടി തൂക്കി വയ്ക്കുക. പഞ്ചസാരയും ഫ്രൂട്ട് പൾപ്പും ചേർത്ത് അടിക്കുക. ഭംഗിയുള്ള ഗ്ലാസുകളിൽ നിറച്ച് തണുപ്പിച്ച് സർവ്വ് ചെയ്യാം.
പൈനാപ്പിൾ
ചേരുവകൾ
പൈനാപ്പിൾ ചെറുതായി അരിഞ്ഞത് ഒരു കപ്പ്
പഴുത്ത ഏത്തപ്പഴം ചെറുതായി അരിഞ്ഞത് അര കപ്പ്
കറുത്ത മുന്തിരി 10-12 എണ്ണം
മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ
മുളകുപൊടി അര ടീസ്പൂൺ
വെള്ളം അര കപ്പ്
തേങ്ങ ചിരകിയത് അര കപ്പ്
പച്ചമുളക് രണ്ടെണ്ണം
കടുക് ഒരു നുള്ള്
ശർക്കര/പഞ്ചസാര 2 ടീസ്പൂൺ
തൈര് 3 ടീസ്പൂൺ
വറ്റൽ മുളക് 2-3 എണ്ണം
കറിവേപ്പില 3 തണ്ട്
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ പൈനാപ്പിളും പഴം നുറുക്കിയതും മഞ്ഞൾപ്പൊടിയും മുളകുപൊടിയും അൽപം ഉപ്പും ചേർത്ത് അര കപ്പ് വെള്ളവും ഒഴിച്ചു അടച്ചുവച്ച് വേവിക്കുക.
ആ സമയം കൊണ്ട് തേങ്ങ ചിരകിയതും കടുകും പച്ചമുളകും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം.
പാനിലുള്ള കഷണങ്ങൾ വെന്ത ശേഷം ഒരു തവി കൊണ്ട് കഷണങ്ങൾ ഉടയ്ക്കുക. അതിലേക്ക് അരച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്യുക. 2-3 മിനിറ്റ് നേരം കൂടി വേവിക്കുക.
ഇനി അതിലേക്ക് പഞ്ചസാര/ ശർക്കര ചേർത്ത് ഇളക്കാം. മധുരം ഇഷ്ടപ്പെടുന്നവർക്ക് അളവ് കൂട്ടാം.
ഒടുവിലായി മുന്തിരി ചേർക്കുക. മുന്തിരി വെന്ത് പോകരുത്. ഗ്യാസ് ഓഫാക്കി കറിയൽപ്പം തണുക്കാൻ അനുവദിക്കാം. അൽപം ചൂട് മാറിയ ശേഷം തൈര് ചേർക്കാം.
മറ്റൊരു പാനിൽ എണ്ണ അൽപം ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം കറിവേപ്പിലയും വറ്റൽ മുളകും ഇട്ട് മൂപ്പിച്ചശേഷം കറിയിലേക്ക് ചേർക്കാം





