ചർമ്മത്തിലുണ്ടാകുന്ന പുളിവുവകൾ വാർദ്ധക്യ ലക്ഷണമായി കരുതുമെങ്കിലും ചിലരിലിത് വളരെ നേരത്തെ തന്നെ പ്രത്യക്ഷപ്പെടാറുണ്ട്. അതിന് കാരണമാകുന്നത് ശരീരത്തിനുണ്ടാകുന്ന നിർജ്ജലീകരണവും അമിതമായ സൂര്യപ്രകാശം ഏൽക്കുന്നതുമൊ ക്കെയാണ്. ഇവയൊക്കെ അകാലത്തിൽ തന്നെ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നതിലേക്ക് നയിക്കും. മുഖത്തേയും കൈകളിലേയും ചർമ്മത്തെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.

വാർദ്ധക്യത്തെ നമുക്ക് ഒരിക്കലും തടയാൻ കഴിയില്ല. എന്നാൽ ഫലപ്രദമായ പതിവായുള്ള ചർമ്മ സംരക്ഷണ മാർഗ്ഗങ്ങളിലൂടെ തീർച്ചയായും അതിനെ മന്ദഗതിയിലാക്കാൻ സാധിക്കും. ക്യൂട്ടിസ് സ്ക‌ിൻ ക്ലിനിക്കിലെ ഡെർമറ്റോളജി സ്‌റ്റായ ഡോ. അപ്രതിം ഗോയൽ പറയുന്നതിങ്ങനെ “ചർമ്മ സംരക്ഷണം എന്നത് എല്ലായ്പ്പോഴും ദിനചര്യയുടെ ഭാഗമായിരിക്കണം. ഇത് ചെറുപ്പം മുതൽ ആരംഭിക്കേണ്ടതാണ്. അങ്ങനെ അതൊരു ശീലമായി മാറും. ചർമ്മം നമ്മുടെ ആറാമത്തെ ഇന്ദ്രിയമാണ് അതിനെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്.

ചുളിവുകൾ കാരണങ്ങൾ

പ്രായത്തിനനുസരിച്ച് സ്വാഭാവികമായും ചർമ്മം നേർത്തതും വരണ്ടതുമായി മാറാം. ഈയൊരു അവസ്ഥ ചർമ്മത്തിന്റെ ഇലാസ്ത‌ികത കുറയ്ക്കുകയും ക്രമേണ കേടുപാടുകൾ സംഭവിക്കുകയും ചർമ്മത്തിനു സ്വയം പരിപാലിക്കാൻ കഴിയാതെ വരുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യുമെന്നാണ് ഡോക്ടർ വിശദീകരിക്കുന്നത്. ഇത് ചുളിവുകൾ പ്രത്യക്ഷപ്പെടുന്നതിലേക്ക് നയിക്കും. തിരക്കേറിയ ജീവിതശൈലി, ഉറക്കക്കുറവ്, സമ്മർദ്ദം, ഭക്ഷണകാര്യത്തിലുള്ള അശ്രദ്ധ എന്നിവയാണ് ചെറുപ്രായത്തിൽ തന്നെ ചുളിവുകൾ പ്രത്യക്ഷപ്പെടാനുള്ള കാരണങ്ങൾ, ഇത് സമയബന്ധിതമായി പരിഹരിക്കാൻ കഴിയും. കൂടാതെ പുറത്ത് ദീർഘനേരം ജോലി ചെയ്യുന്നവരിലും ദീർഘനേരം വെയിൽ കൊള്ളുന്നവരിലും വളരെ നേരത്തെ തന്നെ ചുളിവുകൾ ഉണ്ടായി തുടങ്ങും. കാരണം അമിതമായി വെയിൽ ഏൽക്കുന്നതിലൂടെ ചർമ്മത്തിലെ കൊളാജനും ഇലാസ്റ്റിക് നാരുകളും നശിച്ചു പോകും. ഇവ രണ്ടും കോശങ്ങളെ ഒരുമിച്ച് നിർത്തുകയും ചർമ്മത്തിന് ഉറച്ച രൂപം നൽകുകയും ചെയ്യുമ്പോൾ ഈ പാളിയുടെ തകർച്ച ചർമ്മത്തെ ദുർബലപ്പെടുത്തുകയും ചുളിവുകൾക്ക് കാരണമാവുകയും ചെയ്യുന്നു.

ചർമ്മത്തെ പുതുമയോടെ നിലനിർത്തുന്നതിനുള്ള അഞ്ച് എളുപ്പ വഴികൾ ഇതാ:

ആവശ്യത്തിന് വെള്ളം കുടിക്കുക: ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുകയും വരൾച്ചമൂലം ചർമ്മത്തിലുണ്ടാകുന്ന നേർത്ത വരകൾ തടയുകയും ചെയ്യുന്നു. ചർമ്മത്തെ പുതുമയോടെ നിലനിർത്താൻ സഹായിക്കുന്ന ഏറ്റവും ലളിതമായ രീതിയാണിത്.

വിറ്റാമിൻ സി, വിറ്റാമിൻ എ: ഇവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ, പേരക്ക, നെല്ലിക്ക തുടങ്ങിയ വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൊളാജനെ സമന്വയിപ്പിക്കാൻ സഹായിക്കുന്നു. ഇവ ചർമ്മത്തിന്റെ തിളക്കവും ഘടനയും മെച്ചപ്പെടുത്തുന്നു. കാരറ്റ്, പപ്പായ, പച്ച ഇലവർഗ്ഗങ്ങൾ തുടങ്ങിയ വിറ്റാമിൻ എ അടങ്ങിയ പഴങ്ങളും പച്ചക്കറികളും റെറ്റിനോളിന്റെ സ്വാഭാവിക ഉറവിടങ്ങളാണ്. ഇത് ചർമ്മത്തിന്റെ ഘടന മാത്രമല്ല, ചർമ്മത്തിന്റെ നിറവും മെച്ചപ്പെടുത്തുന്നു.

വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക: കൊളാജനുണ്ടാകുന്ന ആവർത്തിച്ചുള്ള കേടുപാടുകൾ ചർമ്മത്തിന്റെ വാർദ്ധക്യ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചുളിവുകൾ പ്രത്യക്ഷപ്പെടാൻ കാരണമാവുകയും ചെയ്യുന്നതിനാൽ ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്. പുറത്തുപോകുമ്പോൾ ചർമ്മത്തെ സംരക്ഷിക്കാൻ എല്ലായ്പ്പോഴും സ്കാർഫ്, തൊപ്പി, സൺസ്ക്രീൻ, കുട എന്നിവ ഉപയോഗിക്കുക.

മാജിക്കൽ ജ്യൂസ്: കറ്റാർ വാഴ ജ്യൂസ് കഴിക്കുകയോ ഫേസ് പായ്ക്കായി ഉപയോഗിക്കുകയോ ചെയ്യുന്നത് ചർമ്മത്തെ ജലാംശം ഉള്ളതും മിനുസമാർന്നതുമായി നിലനിർത്തും. വാഴപ്പഴം ഉടച്ച് മാസ്‌ക് തയ്യാറാക്കി ഉപയോഗിക്കുന്നത് ചർമ്മത്തെ മിനുസപ്പെടുത്തുകയും മോയ്ചറൈസറായി പ്രവർത്തിക്കുകയും ചെയ്യും. ഓറഞ്ച് നീരിൽ വിറ്റാമിൻ സി ധാരളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കവും പുതുമയും നൽകാൻ മികച്ചതാണ്.

ഓയിൽ മസാജ് മികച്ചത്: വെളിച്ചെണ്ണയും ബദാം എണ്ണയും ചർമ്മ വരൾച്ച തടയാൻ മികച്ചതാണ്. അവ ചർമ്മത്തിലുള്ള വിള്ളലുകൾ നിറയ്ക്കുകയും നേർത്ത വരകളും ചുളിവുകളും ഉണ്ടാകുന്നത് തടയുകയും ചെയ്യും. നിത്യവും മൃദുവായ ഫേഷ്യൽ മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കും. ഇത് ചർമ്മത്തെ പുനരു‌ജ്ജീവിപ്പി ക്കുന്നു. എണ്ണയുടേയും മസാജിന്റെയും ഗുണങ്ങൾ നിരവധിയാണെങ്കിലും മുഖക്കുരു സാധ്യതയുള്ളവർ എണ്ണയും മസാജും ഒഴിവാക്കാം.

और कहानियां पढ़ने के लिए क्लिक करें...