ആരോഗ്യ സമ്പുഷ്ടമായ ഭക്ഷണവും വ്യായാമവും പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് സുഖനിദ്രയും. എന്നാൽ സ്വഭാവിക ഉറക്ക രീതിക്കളെ തടസ്സപ്പെടുത്തുന്ന ധാരാളം കാരണങ്ങളുണ്ട്. മറ്റൊരു പ്രധാന കാര്യം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആളുകളുടെ ഉറക്ക സമയം വളരെ കുറഞ്ഞുവെന്നതാണ്. ഉറക്കത്തിന്‍റെ ഗുണനിലവാരവും കുറഞ്ഞു. സുഖനിദ്ര പ്രധാനപ്പെട്ടതാകുന്നതിനുള്ള ചില കാരണങ്ങളുണ്ട്.

  • മോശം ഉറക്കം ഉയർന്ന ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. മതിയായ അളവിൽ ഉറങ്ങുന്നവരെ അപേക്ഷിച്ച് മോശമായി ഉറങ്ങുന്നവരുടെ ശരീരഭാരം ക്രമാതീതമായി വർധിക്കും.
  • കുറഞ്ഞ ഉറക്ക ദൈർഘ്യം അമിത വണ്ണത്തിനുള്ള ഏറ്റവും ശക്തവും അപകടകരവുമായ കാരണങ്ങളിലൊന്നാണ്.
  • ഒരു പഠനമനുസരിച്ച് കുറഞ്ഞ ഉറക്ക കാലയളവുള്ള കുട്ടികളിലും മുതിർന്നവരിലും യഥാക്രമം ശതമാനംവും 55 ശതമാനം അമിതവണ്ണം ഉണ്ടാകാൻ സാധ്യതയുള്ളവരാണെന്നായിരുന്നു കണ്ടെത്തൽ.
  • ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഗുണനിലവാരമുള്ള ഉറക്കം വളരെ പ്രധാനമാണെന്ന് മനസിലാക്കുക.
  • നന്നായി ഉറങ്ങുന്നവർ (സുഖനിദ്ര) കുറച്ച് കലോറിയെ കഴിക്കൂ. ഉറക്കക്കുറവുള്ള വ്യക്‌തിളാകട്ടെ അമിതമായ വിശപ്പുള്ളവരും കൂടുതൽ കലോറി കഴിക്കുന്നവരുമാണെന്നാണ് പഠനങ്ങൾ പറയുന്നത്.
  • ഉറക്കക്കുറവ് വിശപ്പ് ഹോർമോണുകളുടെ ദൈനംദിന ഏറ്റക്കുറച്ചിലുകളെ തടസ്സപ്പെടുത്തുകയും മോശം ഭക്ഷണശീലങ്ങളിലേക്ക് വ്യക്‌തിയെ നയിക്കുകയും ചെയ്യും. ഇതിൽ ഉയർന്ന അളവിലുള്ള ഗ്രെലിൻ (വിശപ്പ് ഉത്തേജിപ്പിക്കുന്ന ഹോർമോൺ) വിശപ്പ് അടിച്ചമർത്തുന്ന ഹോർമോൺ ലെപ്റ്റിൻ എന്നിവ ഉൾപ്പെടുന്നു.
  • നല്ല ഉറക്കം ഏകാഗ്രതയും ഉൽപാദന ക്ഷമതയും മെച്ചപ്പെടുത്തും. തലച്ചോറിന്‍റെ പ്രവർത്തനത്തിന്‍റെ വിവിധ വശങ്ങൾക്ക് ഉറക്കം പ്രധാനമാണ്. ഇതിൽ അറിവ്, ഏകാഗ്രത, ഉൽപാ ദനക്ഷമത, പ്രകടനം എന്നിവ ഉൾപ്പെടുന്നുണ്ട്.

ഉറക്കക്കുറവ് ഇവയെയൊക്കെ പ്രതികൂലമായി ബാധിക്കും

ഉറക്കക്കുറവ് തലച്ചോറിന്‍റെ പ്രവർത്തനത്തിന്‍റെ ചില വശങ്ങളെ മദ്യലഹരിയ്ക്ക് സമാനമായ ഫലങ്ങൾ ഉളവാക്കുമെന്ന് മറ്റൊരു പഠനം പറയുന്നു.

എന്നാൽ നല്ല ഉറക്കം, പ്രശ്നം പരിഹരിക്കാനുള്ള കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെയും മുതിർന്നവരുടെ മെമ്മറി പവർ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

  • നല്ല ഉറക്കം കായിക പ്രകടനം പരമാവധി വർദ്ധിപ്പിക്കാൻ സഹായിക്കും. ഉറക്കക്കുറവിന്‍റെ ദൈർഘ്യം മുതിർന്ന സ്ത്രീകളിലെ കായിക ക്ഷമതയേയും പ്രവർത്തന ക്ഷമതയേയും മന്ദഗതിയിലാക്കും.
  • ഉറക്കക്കുറവ് അനുഭവിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങളും സ്ട്രോക്കും വരാനുള്ള സാധ്യത കൂടുതലാണ്. നന്നായി ഉറങ്ങുന്നവരെ അപേക്ഷിച്ച് (7-8 മണിക്കൂർ) ശരിയായി ഉറക്കം ലഭിക്കാത്തവർക്ക് ഹൃദയ രോഗങ്ങളോ സ്ട്രോക്കോ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
  • മെറ്റബോളിസത്തേയും ടൈപ്പ്- 2 ഡയബറ്റീസിനേയും ഉറക്കം ബാധിക്കാറുണ്ട്. മോശം ഉറക്കശീലങ്ങൾ ബ്ലഡ് ഷുഗർ നിലയിൽ മോശമായ സ്വാധീനം ചെലുത്തും. വ്യക്‌തിയുടെ സാമൂഹിക ഇടപെടലിനെയും ബാധിക്കുമെന്നതാണ് മറ്റൊരു പ്രധാന കാര്യം.അതിനാൽ മികച്ച മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും മതിയായ ഉറക്കം ഒരു വ്യക്തിയ്ക്ക് ആവശ്യമാണ്.

സുഖനിദ്രയ്ക്ക് വിശ്രമദായകമായ അന്തരീക്ഷമൊരുക്കാൻ സഹായിക്കുന്ന 5 വഴികൾ

ബെഡ്റൂം

ഉറക്കത്തിനുള്ള മികച്ച അവസ്‌ഥയൊരുക്കുന്നവിധമാവണം ബെഡ്റൂം. പിരിമുറുക്കം അകന്നതും സൗമ്യവുമായ അന്തരീക്ഷം കിടപ്പുമുറിയിലുണ്ടാവണം. ശരിയായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത്.

സുഖനിദ്രയ്ക്ക് ഇരുട്ടും കുളിർമ്മയുമുള്ള മുറി 10 നും 67 ഡിഗ്രിയ്ക്കിടയിലുള്ള ഊഷ്മാവ് ഉറങ്ങാൻ അനുയോജ്യമാണെന്നാണ് ഭൂരിഭാഗം വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. അതുപോലെ ഇരുൾ പരന്ന മുറി ഉറക്കത്തെ പ്രോത്സാഹിപ്പിക്കും. അതിനായി ആളകൾ യോജിച്ച ജനാല വിരികളും ബ്രൈൻഡുകളും ഉപയോഗിച്ച് അനാവശ്യമായ പ്രകാശത്തെ  മുറിക്കകത്ത് പ്രവേശിക്കുന്നത് തടയാറുണ്ട്.

കിടക്ക സുഖപ്രദമായത്

സുഖപ്രദവും ആശ്വാസദായകവുമായ കിടക്കയും തലയിണകളും സുഖനിദ്രയ്ക്ക് ഏറ്റവും ആവശ്യമായ ഘടകങ്ങളാണ്. അത് മുദുത്വമാർന്നത് വേണോ അതോ ഉറച്ചത് വേണോയെന്നത് ഓരോരുത്തർക്കും സ്വന്തം താല്പര്യമനുസരിച്ച് തീരുമാനിക്കാം.

മുറിയിലെ അനാവശ്യവസ്തുക്കൾ ഒഴിവാക്കാം

കിടക്ക ഉറക്കത്തിനെ സഹായിക്കുന്നതും എന്നാൽ മുറി മുഴുവനും അലങ്കോലമായി കിടക്കുകയാണെങ്കിൽ സുഖനിദ്രയ്ക്ക് അത് തടസ്സമുണ്ടാക്കും. സാധനങ്ങൾ അടുക്കും ചിട്ടയുമില്ലാതെ വാരി വലിച്ചിട്ടിരിക്കുന്ന മുറിയിൽ ശരിയായ ഉറക്കം ലഭിക്കുകയില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ബെഡ്റൂമിലേക്ക് പ്രവേശിക്കുന്നയാളുടെ മനസിനെ ഈ കാഴ്ച സ്വാധീനം ചെലുത്താം. വൃത്തിയും വെടിപ്പോടെയുമുള്ള ഇടം മനസിന് ശാന്തതയും സന്തോഷവും പകരും.

ശരിയായ തലയിണ

അലർജി പ്രശ്നങ്ങൾ നേരിടുന്നവർ പ്രധാനമായും പരിഗണിക്കേണ്ട കാര്യമാണിത്. റയോൺ, ഫോം, തുണി എന്നിങ്ങനെയുള്ള വസ്തുക്കൾ കൊണ്ട് നിറയ്ക്കുന്ന തലയിണകളുണ്ട്. അതിനാൽ അലർജിയും മറ്റ് അസ്വസ്ഥതകളുമൊന്നും സൃഷ്ടിക്കാത്തതുമായ തലയിണകൾ ഉറക്കത്തിനായി സ്വീകരിക്കാം.

 

और कहानियां पढ़ने के लिए क्लिक करें...