പ്രായം തോന്നുന്നേയില്ല… ചർമ്മത്തിന് എന്തൊരു തിളക്കമാണ് എന്നിങ്ങനെയുള്ള പ്രശംസാ വാക്കുകൾ കേൾക്കാൻ ഏത് സ്ത്രീയാണ് ആഗ്രഹിക്കാത്തത്. എന്നാൽ മുതിർന്ന പ്രായക്കാരായ സ്ത്രീകൾക്ക് കൗമാരക്കാരുടേതുപോലെ യുവത്വം തുളുമ്പുന്ന ലുക്കും റ്റൈലും ലഭിക്കുകയെന്നുള്ളത് അത്ര എളുപ്പമുള്ള സംഗതിയല്ല. അപ്ഡേറ്റ് ചെയ്ത വാർഡ്രോബ്, സ്മാർട്ട് സ്‌കിൻ കെയർ, കിടിലൻ സ്റ്റൈലിംഗ് സെൻസ് എന്നിവയൊക്കെ അതിന് പിൻബലമായി ആവശ്യമാണ്. 20 വയസ്സുള്ള ഒരു പെൺകുട്ടിയെപ്പോലെ കാണപ്പെടാനും, തിളങ്ങുന്ന ചർമ്മവും ട്രെൻഡി ഫാഷൻ ലുക്കും സ്വന്തമാക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വയം പുതുക്കലിനുള്ള ശ്രമം ആരംഭിക്കാവുന്നതാണ്. അതിനാൽ പ്രായത്തെ റിവേ ഴ്സ് ഗിയറിലാക്കുന്ന സീക്രട്ട് സ്റ്റൈ ലിംഗ് ട്രെൻഡുകൾ എന്തൊക്കെയാണെന്ന് നമുക്ക് മനസിലാക്കേണ്ടതുണ്ട്.
ഫാഷൻ ഗെയിം കൃത്യമായി മനസ്സിലാക്കണം
കൗമാരക്കാരുടെ ഫാഷൻ സെൻസ് ഇപ്പോൾ ജീൻസിലും ടീ-ഷർട്ടുകളിലും മാത്രം ഒതുങ്ങുന്നതല്ല. ക്രോപ്പ് ടോപ്പുകൾ, കോർഡുകൾ, ഓവർസൈസ് ഷർട്ടുകൾ, ടീ-ഷർട്ടുകൾ, ക്യൂട്ട് സ്കേർട്ടുകൾ എന്നിവയ്ക്കൊപ്പം നിരവധി ട്രെൻഡി ടോപ്പുകളും നിറഞ്ഞ അവരുടെ ഫാഷൻ സെൻസുമായി കിടപിടിക്കുന്നതിന് നിങ്ങളുടെ വാർഡ്രോബിലും സമാനമായ ചില മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്.
കോർഡ് സെറ്റുകൾ: ഈ ലുക്ക് ഇപ്പോൾ സർവ്വസാധാരണമായി മാറിയിട്ടുണ്ട്. സ്നീക്കറുകൾക്കൊപ്പം മെസ്സിയായ ഒരു ഹെയർ ബണ്ണും കൂടിയായാൽ ഈ സ്റ്റൈലിംഗിലൂടെ കൂടുതൽ ചെറുപ്പമാകാം.
ഓവർസൈസ്‌ഡ് ടീസ്
ഇത് ജെൻ ഇസഡിന്‍റെ പുതിയ യൂണിഫോമാണ്. സുഖകരവും വളരെ സ്റ്റൈലിഷും കൂടിയായ ഒന്ന്. എന്ത് ധരിക്കണമെന്ന് ആശയക്കുഴപ്പമുള്ളപ്പോൾ ലളിതമായ ഓവർസൈസ്‌ഡ് ടീ-ഷർട്ട് നിങ്ങളെ സ്റ്റൈലിഷും ചെറുപ്പവുമാക്കും.
മോണോക്രോം ലുക്ക്
ഒരേ നിറത്തിലുള്ള വസ്ത്രധാരണം ഉയരക്കൂടുതൽ തോന്നിപ്പിക്കാനും മെലിഞ്ഞതുമായ ഒരു ലുക്കും നൽകും. ഇതിലൂടെ ശരീരഭാരം സ്റ്റൈലിൽ മറയ്ക്കാനും കഴിയും. കൂടാതെ ഏത് സ്‌ഥലത്തും വേറിട്ടുനിൽക്കാൻ കഴിയും. അത് ഓഫീസായാലും സുഹൃത്തിന്‍റെ പാർട്ടിക്കായാലും ശരി.
ലെയറിംഗ്
കൗമാരക്കാർ ലെയറിംഗിൽ വിദഗ്ധരാണ്. നിങ്ങളുടെ പഴയ വസ്ത്രത്തിന് ജീവൻ നൽകാനോ സ്വന്തം റ്റൈലിംഗ് ഗെയിമിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനോ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലായ്പ്പോഴും ലൈറ്റ്‌വൈയ്റ്റ് ജാക്കറ്റുകൾ, ഷഗ്ഗുകൾ വലിപ്പമേറിയ ഡെനിം ഷർട്ടുകൾ എന്നിവ ലെയറിംഗിനായി കൈവശം വയ്ക്കുക.
ചർമ്മ സംരക്ഷണം എന്ന രഹസ്യവിദ്യ
മധുര 17-ന്‍റെ തിളക്കം കൈവരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഐസ് ഡിപ്പ് മുതൽ റെറ്റിനോൾ വരെ ചർമ്മ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൗന്ദര്യ പരിചരണ മാർഗ്ഗങ്ങൾ സ്വന്തമാക്കാം. ഒപ്പം ചർമ്മത്തിന്‍റെ ദൃഢത നിലനിർത്തേണ്ടത് പ്രധാനമാണ്. അതിനായി സോളിഡ് സ്കിൻ കെയർ പിന്തുടരാം.
ഐസ് ഫേഷ്യൽ അല്ലെങ്കിൽ ഐസ് ഡിപ്പ്
മുഖം ഐസ് വെള്ളത്തിൽ മുക്കി ദിവസം ആരംഭിക്കുക. ഇത് ചർമ്മ സുഷിരങ്ങൾ ശക്തമാക്കുകയും മുഖത്തിന്‍റെ വീക്കം കുറയ്ക്കുകയും മുഖത്തിന് തൽക്ഷണം ഉണർവും പുതുമയും നൽകുകയും ചെയ്യും.
റെറ്റിനോൾ
25 വയസ്സിനുമുകളിൽ പ്രായമുണ്ടങ്കിൽ റെറ്റിനോളിനെ നിങ്ങൾക്ക് ഉറ്റ ചങ്ങാതിയാക്കാം. നേർത്ത വരകൾ, പിഗ്മെന്‍റേഷൻ, മങ്ങൽ എന്നിവ കുറച്ച് ചർമ്മത്തിന് സൗന്ദര്യവും ദൃഢതയും പകരും. ഒരു ഡെർമറ്റോളജിസ്‌റ്റിനെ കണ്ട് ചർമ്മാരോഗ്യം വർദ്ധിപ്പിക്കാനുള്ള സംരക്ഷണ മാർഗ്ഗങ്ങൾ ആരായാം. മുമ്പ് ഒരിക്കലും റെറ്റിനോൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ വിദഗ്ദ്ധ ഉപദേശം തേടിയ ശേഷം അത് ആരംഭിക്കാം. ആഴ്ചയിൽ രണ്ടുതവണ രാത്രിയിൽ ഈ 0.3% റെറ്റിനോൾ ഉപയോഗിക്കാം. മുഖത്ത് ഉണ്ടാകുന്ന ഏജിംഗ് ലക്ഷണങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
സൺസ്ക്രീൻ
വീട്ടിലായാലും പുറത്തായാലും എസ്‌പിഎഫ് 50 സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിച്ചിരിക്കണം. ഇത് അകാല വാർദ്ധക്യത്തെ തടയും.
ജലാംശം നൽകുന്ന ടോണറുകളും സിറമുകളും
ഹൈലൂറോണിക് ആസിഡും നിയാസിനാമൈഡ് ആസിഡും അടങ്ങിയ ഉൽപ്പന്നങ്ങൾ ചർമ്മത്തെ ശക്‌തിപ്പെടുത്തുകയും ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും.
മേക്കപ്പ് ഗെയിം
ലെസ്സ് ഈസ് മോർ എന്ന നിലയിലാണ് കൗമാരക്കാരുടെ മേക്കപ്പ്. വളരെ സൂക്ഷ്മവും ഭംഗിയുള്ളതുമാണ് അത്. കനത്ത ബേസും ഇല്ല. കടുത്ത ലിപ്‌സ്‌റ്റിക്കും ഇല്ല. ചർമ്മനിറത്തിനു അനുസരിച്ചുള്ള ബേസും റോസ് നിറമുള്ള കവിളുകളും ഇഷ്ടപ്പെടുന്നവരാണ് കൗമാരക്കാർ. അത്തരത്തിൽ മേക്കപ്പ് ട്രിക്കുകൾ അവലംബിക്കാം.
ടിന്‍റെഡ് മോയ്സ്ചറൈസർ അല്ലെങ്കിൽ ബിബി ക്രീം
ചർമ്മത്തെ മനോഹരവും ഈവൻ ടോണിലുമുള്ളതാക്കാൻ കനത്ത ഫൗണ്ടേഷൻ ആവശ്യമില്ല. പ്രകൃതിദത്തവും ശ്വസിക്കാൻ കഴിയുന്നതുമായ ബേസ് ചർമ്മത്തെ കൂടുതൽ ചെറുപ്പമാക്കും. ടിന്‍റഡ് മോയ്‌സ്‌ചറൈസർ, ബിബി അല്ലെങ്കിൽ സിസി ക്രീം അതിനായി തെരഞ്ഞെടുക്കാം.
ബ്ലഷ്, ഹൈലൈറ്റർ
പൗഡർ ബ്ലഷ് പുരട്ടുന്നത് എളുപ്പമാണെങ്കിലും ക്രീം ബ്ലഷ് ഉപയോഗിക്കുന്നത് കവിളുകൾക്ക് സ്വാഭാവികമായ തിളക്കം പകരും. പുരട്ടി കുറച്ച് സമയത്തിന് ശേഷം ക്രീം ബ്ലഷ് മുഖത്ത് നന്നായി സെറ്റ് ആകും. ഈ ഉൽപ്പന്നം ചർമ്മത്തിൽ ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ആർക്കും പറയാനും കഴിയില്ല. അത്രത്തോളം സ്വാഭാവികതയാണ് ഇത് പകരുന്നത്.
പുരികങ്ങൾ
കട്ടിയുള്ളതും വൃത്തിയായി ബ്രഷ് ചെയ്തതുമായ പുരികങ്ങൾ മുഖത്തിന് പുതുമയുള്ളതും നിർവചിക്കപ്പെട്ടതുമായ രൂപം നൽകുന്നു.
തിളങ്ങുന്ന ചുണ്ടുകൾ
ന്യൂഡ്, തവിട്ട് അല്ലെങ്കിൽ ഇളം പിങ്ക് നിറത്തിലുള്ള ലിപ് ഗ്ലോസ് നിങ്ങളുടെ ലുക്കിനെ കൂടുതൽ പുതുമയുള്ളതാക്കും. എന്നാൽ ഗ്ലോസിന് ടച്ചപ്പ് ആവശ്യമാണെന്ന കാര്യം ഓർക്കുക. അതിനാൽ പഴ്‌സിൽ പ്രസ്‌തുത ഷേഡ് കരുതുക. ആവശ്യമുള്ളപ്പോഴേല്ലാം ചുണ്ടുകൾക്ക് തിളക്കം പകരാൻ കഴിയും.
ഹെയർ സ്റ്റൈലിംഗ്
ചുറുചുറുക്കും യുവത്വവും നിറഞ്ഞ ലുക്കുകളായ ട്രെയ്റ്റ്, സ്ലീക് ഹെയർ സ്‌റ്റൈൽ അൽപ്പം പഴയതായി കാണപ്പെട്ടേക്കാം.
ലൂസ് വേവ്സ്
മുടിയുടെ വേവ് സ്റ്റൈൽ നിങ്ങളെ കൂടുതൽ ചെറുപ്പമുള്ളതായി കാട്ടും. മുടിയ്ക്ക് സ്വാഭാവികമായ രീതിയിൽ അലകളുള്ളതാണെങ്കിൽ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് സ്വാഭാവിക തരംഗങ്ങൾ വർദ്ധിപ്പിക്കാൻ പഠിക്കുക. ഇനി മുടി സ്ട്രെയ്റ്റാണെങ്കിൽ പോലും വിഷമിക്കേണ്ട. മുടി കഴുകിയ ശേഷം ബ്ലോ ഡ്രയറിന്‍റെ സഹായത്തോടെ മുടിയിൽ തരംഗങ്ങൾ സൃഷ്ടിക്കാം. ഇത്തരത്തിൽ കുറച്ച് ദിവസത്തേക്ക് ഈ ഹെയർ സ്‌റ്റൈൽ നിലനിർത്താൻ കഴിയും. ഉറങ്ങുമ്പോൾ സാറ്റിൻ ഹെയർ ക്യാപ്പും തലയിണയും ഉപയോഗിക്കുക. കൂടാതെ മുടി ബൺ സ്റ്റൈലിൽ കെട്ടി വച്ചു ഉറങ്ങുക. ടച്ചപ്പ് ഇല്ലാതെ തന്നെ ഏതാനും ദിവസം മുടിയിൽ ബൗൺസ് നിലനിൽക്കും.
ഹാഫ് ബൺ അല്ലെങ്കിൽ മെസ്സി ബൺ
കൗമാരക്കാരുടെ വൈബ് പകരുന്ന സ്റ്റൈലിംഗ് ആണിത്. നിങ്ങൾക്ക് വേണമെങ്കിൽ ഒരു ഹാഫ് മെസ്സി ബൺ പരീക്ഷിക്കാം. ഒരു പ്രത്യേക സ്‌റ്റൈലുമായി അവർ സ്വയം ബന്ധിക്കുന്നില്ല എന്നതാണ് കൗമാരക്കാരുടെ സ്റ്റൈലിംഗിന്‍റെ അടിസ്ഥാനം. മറിച്ച് എല്ലാ ദിവസവും അവർ പരീക്ഷണം നടത്തുന്നു. അപ്രകാരം എല്ലാ ദിവസവും വ്യത്യസ്തമായ ഹെയർ സ്‌റ്റൈൽ നിങ്ങളും സ്വീകരിക്കുക.
ക്ലോ ക്ലിപ്പുകളും ഫങ്കി ഹെയർ ബാൻഡുകളും
ഇവ ട്രെൻഡി മാത്രമല്ല, ഫേസ് ലിഫ്റ്റും ചെയ്യുന്നു. കർട്ടൻ ബാഗുകൾ അല്ലെങ്കിൽ സോഫ്റ്റ് ലെയറുകൾ, ഫെയ്‌സ് ഫ്രെയിമിംഗ് ലെയറുകൾ മുഖത്തെ മെലിഞ്ഞതും ചെറുപ്പവുമാക്കുന്നു.
ജീവിതശൈലി മാറ്റങ്ങൾ
ആന്തരികമായ തിളക്കമാണ് യഥാർത്ഥ തിളക്കമെന്ന വസ്‌തുത മറക്കാതിരിക്കുക. സൗന്ദര്യം പുറത്തു നിന്ന് മാത്രമല്ല അത് ഉള്ളിൽ നിന്നും ഉണ്ടാകേണ്ടതുമാണ്.
ജലാംശം: ധാരാളം വെള്ളം കുടിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുക.
ഉറക്കം: കുറഞ്ഞത് 7-8 മണിക്കൂർ ഉറങ്ങുക. ഇത് മുഖത്തെ ചെറുപ്പമായി കാണിക്കുന്നു.
ഭക്ഷണക്രമം: പഴങ്ങൾ, സാലഡുകൾ, വിത്തുകൾ, അവോക്കാഡോ, നട്‌സ് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ ചർമ്മത്തെ ഉള്ളിൽ നിന്ന് പരിപോഷിപ്പിക്കുന്നു.
വ്യായാമം: യോഗ, നൃത്തം, എന്നിവ ദിനചര്യയുടെ ഭാഗമാക്കുക. ശരീര പോസ്‌ചർ മെച്ചപ്പെടുത്തുകയും ശരീരത്തെ ടോൺ ചെയ്യുകയും ചെയ്യുന്നു.
സ്റ്റൈലിംഗ് സെൻസ്: സ്റ്റൈലിഷ് ആയി കാണപ്പെടാൻ വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രം ധരിക്കേണ്ട ആവശ്യമില്ല. ശരിയായ സ്റ്റൈലിംഗ് ഉപയോഗിച്ച് നിങ്ങൾക്ക് ഏത് വസ്ത്രവും ഹൈ എൻഡ് ഫാഷനാക്കി മാറ്റാം.
ശരിയായ ആക്സസറികൾ: ഹൂപ്പ് കമ്മലുകൾ, ഡെലിക്കേറ്റ്സ് ചെയിനുകൾ, ലെയേർഡ് ബ്രേസ്ലെറ്റുകൾ എന്നീ ഘടകങ്ങൾ ലുക്കിനെ സമ്പൂർണ്ണമാക്കും.
ബാഗുകൾ പാദരക്ഷകൾ: ഒപ്പം ട്രെൻഡി സ്ലിംഗ് ബാഗും സ്റ്റൈലിഷ് സീക്കറുകളും കൂടിയാകുമ്പോൾ കൂടുതൽ ചെറുപ്പമാകും.
നഖങ്ങൾ: ഗ്രൂം ചെയ്‌ത നഖങ്ങളും പ്രകൃതിദത്തമോ പേസ്‌റ്റൽ നെയിൽ നിറങ്ങളോ ഉപയോഗിക്കുന്നത് ട്രെൻഡി ലുക്ക് നൽകും.
സുഗന്ധം: ഉയർന്ന ക്വാളിറ്റിയിലുള്ള ഫ്ളവർ പെർഫ്യൂം ഉപയോഗിക്കുന്നത് ദിവസത്തെ മുഴുവനും മനോഹരവും ഹൃദ്യവുമാക്കും. ഒപ്പം ലുക്കിനെയും ആകർഷകമാക്കും.
സോഷ്യൽ മീഡിയ ഫിൽട്ടറല്ല മനോഭാവം പ്രധാനമാണ്. ഇന്നത്തെ ലോകത്ത് മനോഹരമായി കാണപ്പെടുന്നത് മാത്രം പോരാ സോഷ്യൽ മീഡിയയിലെ സാന്നിധ്യവും പ്രധാനമാണ്. സെൽഫികളിൽ നല്ല വെളിച്ചവും സ്വാഭാവിക ഭാവങ്ങളും പ്രധാനമാണ്. ആത്മാർത്ഥവും ഒപ്പം പിന്നണിയിലെ വൈബുകളുമുള്ള ഫോട്ടോകൾ ആളുകളെ കൂടുതൽ ആകർഷിക്കുന്നു. ട്രെൻഡി ശബ്ദങ്ങളുടേയും പ്രസക്തമായ ഉള്ളടക്കത്തിന്‍റെയും റീലുകൾ ഉപയോഗിച്ച് നിങ്ങൾക്ക് കൗമാരക്കാരെപ്പോലെ ആവേശം സൃഷ്‌ടിക്കാൻ കഴിയും.





