സ്‌ഥിര നിക്ഷേപം
കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണത്തിൻ മേൽ റിസ്ക‌് എടുക്കാൻ താൽപര്യം ഇല്ലാത്ത നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ രീതിയാണ് ഫിക്സഡ് ഡിപ്പോസിറ്റ്. ഡിപ്പോസിറ്റിൽ സുരക്ഷിതമായ റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നു. ഒരു നല്ല ബാങ്കിൽ നടത്തുന്ന ഡിപ്പോസിറ്റ് ഫിനാൻസ് മാർക്കറ്റിലെ ഒരു ചലനങ്ങളെയും ബാധിക്കില്ല. മാസം തോറും പലിശ പിൻവലിക്കാവുന്ന രീതിയിലും ഡിപ്പോസിറ്റ് ചെയ്യാം.
ഓഹരികൾ
ഒരു കമ്പനിയുടെയോ സ്ഥാപനത്തിന്‍റെയോ ഉടമസ്‌ഥതയുടെ ഒരു വിഹിതമാണ് സ്റ്റോക്ക് അഥവാ ഷെയർ. ദീർഘകാല നിക്ഷേപകർക്ക് ആണ് കൂടുതൽ നേട്ടം ലഭിക്കുന്നത്. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കുന്ന നിക്ഷേപരീതി ആയതിനാൽ റിസ്ക് ഫാക്ടർ ഉണ്ട്.
മ്യൂച്വൽ ഫണ്ടുകൾ
ധനകാര്യ സ്ഥാപനങ്ങൾ ആളുകളുടെ പണം ശേഖരിച്ച് റിട്ടേൺ നൽകുന്നതിനായി വിവിധ കമ്പനികളുടെ സ്റ്റോക്കുകളിലും ബോണ്ടുകളിലും നിക്ഷേപിക്കുന്നു. ഒരു ചെറിയ നിക്ഷേപ തുകയിൽ നിന്ന് ആരംഭിച്ചാൽ പോലും നല്ല വരുമാനം നേടാൻ കഴിയും.
സീനിയർ സിറ്റിസൺ സേവിംഗ്സ്
ജോലിയിൽ നിന്ന് വിരമിച്ചവർക്കുള്ള ദീർഘകാല സേവിംഗ് ഓപ്ഷനാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. വിരമിക്കലിന് ശേഷം സ്ഥിരവും സുരക്ഷിതവുമായ വരുമാനമാർഗം ലക്ഷ്യമിടുന്നവർക്ക് ഈ ഓപ്ഷൻ അനുയോജ്യമാണ്.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
ഇന്ത്യയിൽ ഏറ്റവും വിശ്വസനീയമായ നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. ഏറ്റവും കുറഞ്ഞ തുക വരെ തവണകളായി നിക്ഷേപിക്കാം. നിക്ഷേപതുക, പലിശ, മെച്യൂരിറ്റി തുക എന്നിവയെല്ലാം നികുതി മുക്തമാണ്. 15 വർഷത്തെ ലോക്ക്- ഇൻ കാലയളവ് ഉണ്ട്. കാലാവധിക്ക് മുമ്പ് ഭാഗികമായ പിൻവലിക്കലുകൾ അനുവദനീയമാണ്.
ദേശീയ പെൻഷൻ പദ്ധതി
സർക്കാർ പിന്തുണയുള്ള നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് എൻപിഎസ് അഥവാ ദേശീയ നിക്ഷേപ പദ്ധതി. ഉപഭോക്താവിന്‍റെ പണം ബോണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ, ഓഹരികൾ, മറ്റ് നിക്ഷേപ ഓപ്‌ഷനുകൾ എന്നിവയിൽ നിക്ഷേപിക്കുകയും നിക്ഷേപകന് 60 വയസ്സ് പൂർത്തിയാവുമ്പോൾ നിശ്ചിത തുക പെൻഷൻ ആയി ലഭിക്കുകയും ചെയ്യും.
ഗോൾഡ് ബോണ്ടുകൾ
സ്വർണം ഗ്രാം കണക്കിൽ വിർച്ചുൽ ആയി നൽകുന്ന സർക്കാർ സെക്യൂരിറ്റികളാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. സ്വർണ്ണ കൈവശം വയ്ക്കുന്നതിന് പകരമായി ഇന്ത്യാ ഗവൺമെന്‍റിന് വേണ്ടി റിസർവ് ബാങ്ക് ബോണ്ട് ഇഷ്യൂ ചെയ്യുന്നു. നിക്ഷേപകർക്ക് ബോണ്ട് വാങ്ങാം. കാലാവധി പൂർത്തിയാകുമ്പോൾ ഒരാൾക്ക് ബോണ്ടുകൾ റിഡീം ചെയ്യാം.
ഗവൺമെന്‍റ് ബോണ്ട്
വിവിധ ആവശ്യങ്ങൾക്കായി മൂലധനം സ്വരൂപിക്കുന്നതിനായി സർക്കാർ പുറപ്പെടുവിക്കുന്ന ഡെബ്റ്റ് സെക്യൂരിറ്റി ആണ് ഗവൺമെന്‍റ് ബോണ്ട്. അടിസ്‌ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകുക, നിലവിലുള്ള കടം വീട്ടുക, സാമൂഹിക പരിപാടികൾക്ക് ധനസഹായം നൽകുക എന്നിവയാണ് ഉദ്ദേശ്യങ്ങൾ.
ഒരു നിക്ഷേപകൻ സർക്കാർ ബോണ്ട് വാങ്ങുമ്പോൾ അവർ സർക്കാരിന് പണം കടം കൊടുക്കുകയാണ്. ഈ വായ്പയ്ക്ക് പകരമായി നിശ്ചിത സമയത്തേക്ക് പലിശ നൽകുന്നു. സാധാരണമായി മാസങ്ങൾ മുതൽ വർഷങ്ങൾ വരെ ബോണ്ട് നിക്ഷേപം നടത്താം. ബോണ്ടിന്‍റെ കാലാവധി അവസാനിക്കുമ്പോൾ സർക്കാർ നിക്ഷേപകന് പണം പലിശയടക്കം തിരിച്ചടയ്ക്കുന്നു. ഗവൺമെന്‍റ് ബോണ്ടുകൾ റിസ്‌ക് കുറഞ്ഞ നിക്ഷേപമായി കണക്കാക്കപ്പെടുന്നു.
ഇക്വറ്റി
സ്റ്റോക്കുകൾ അല്ലെങ്കിൽ ഷെയറുകളുടെ ഉടമസ്ഥത എന്നും അറിയപ്പെടുന്നു. ഓഹരി വിപണിയിൽ നിന്ന് നേരിട്ട് ഓഹരികൾ വാങ്ങി ട്രേഡ് ചെയ്യാം. നേരിട്ടുള്ള ഇക്വിറ്റി വാങ്ങുമ്പോൾ കമ്പനിയുടെ ഉടമസ്‌ഥതയുടെ ഒരു ഭാഗം ലഭിക്കുകയാണ്. കമ്പനിയുടെ ആസ്‌തികളിലും വരുമാനത്തിലും ഒരു ക്ലെയിം ഉണ്ടായിരിക്കുകയും ചെയ്യും.
നേരിട്ടുള്ള ഇക്വിറ്റി ഹോൾഡർ എന്ന നിലയിൽ ക്യാപിറ്റൽ നിരക്ക് കൂടുന്നതിലൂടെ ലാഭം നേടാം. കാലക്രമേണ കമ്പനിയുടെ ഓഹരികളുടെ മൂല്യത്തിലുണ്ടായ വർദ്ധനവും ഉയർന്ന ഡിവിഡൻറും ഇത് സൂചിപ്പിക്കുന്നു. ഓഹരി ഉടമകൾക്ക് വിതരണം ചെയ്യുന്ന കമ്പനിയുടെ വരുമാനത്തിന്‍റെ ഒരു ഭാഗമാണ് ഡിവിഡന്‍റ്.
യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്
പ്ലാനുകൾ (ULIP)
യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (ULIP) എന്നത് ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയാണ്. അത് പോളിസി ഹോൾഡറെ നിക്ഷേപത്തിൽ നിന്ന് ലാഭം നേടാനും ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകാനും സഹായിക്കുന്നു. പോളിസി ഹോൾഡർക്ക് നിക്ഷേപത്തിന്‍റെയും ഇൻഷുറൻസിന്‍റെയും നേട്ടങ്ങൾ ഒരൊറ്റ പ്ലാനിൽ നൽകുന്നതിനാണ് ULIP-കൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പോളിസി ഉടമയ്ക്ക് അവരുടെ റിസ്ക് അപ്പിറ്റൈറ്റും സാമ്പത്തിക ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി നിക്ഷേപ ഫണ്ടുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. ചില നിബന്ധനകൾക്ക് വിധേയമായി അടച്ച പ്രീമിയത്തിനും ആനുകൂല്യങ്ങൾക്കും നികുതി ആനുകൂല്യങ്ങളും നൽകുന്നു.
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾ (NSC)
തപാൽ വകുപ്പ് മുഖേന ഇന്ത്യാ ഗവൺമെന്‍റ് വാഗ്ദാനം ചെയ്യുന്ന ഒരു സേവിംഗ്‌സ് സ്കീമാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾ . ഒരു നിശ്ചിത തുക നിക്ഷേപിക്കാനും അതിൽ പലിശ നേടാനും കഴിയുന്ന ഒരു സ്‌ഥിരവരുമാന നിക്ഷേപമാണിത്. അഞ്ച് വർഷത്തെ മെച്യൂരിറ്റി കാലയളവിലാണ് ഈ സ്കീം വരുന്നത്. എൻഎസ്സിയിൽ നടത്തിയ നിക്ഷേപം 1000 രൂപ വരെ നികുതിയിളവിന് അർഹമാണ്. നിക്ഷേപത്തിന് പരിധിയില്ല.
സുകന്യ സമൃദ്ധി അക്കൗണ്ട്
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ കാമ്പെയ്നിന് കീഴിൽ ആരംഭിച്ച പെൺകുട്ടികൾക്കായുള്ള സർക്കാർ സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി അക്കൗ ണ്ട്. ഇന്ത്യയിലെ പെൺകുട്ടികളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും പെണ്മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹച്ചെലവുകൾക്കകുമായി രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 10 വയസ്സിന് താഴെയുള്ള ഒരു പെൺകു ട്ടിയുടെ പേരിൽ മാതാപിതാക്കൾക്കോ രക്ഷിതാവിനോ അക്കൗണ്ട് തുറക്കാവുന്നതാണ്. ഇന്ത്യയിലെ ഏത് പോസ്‌റ്റ് ഓഫീസിലോ അംഗീകൃത ബാങ്ക് ശാഖയിലോ അക്കൗണ്ട് തുറക്കാം. ഈ അക്കൗണ്ടിന് ആകർഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിലവിൽ പ്രതിവർഷം 8.2 ശതമാനം ആണ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ. ഇത് നികുതി രഹിതമാണ്.
കിസാൻ വികാസ് പത്ര (കെവിപി)
1988-ൽ ഒരു ചെറിയ സമ്പാദ്യ സർ ട്ടിഫിക്കറ്റ് പദ്ധതിയായി തുടങ്ങിയതാണ് കിസാൻ വികാസ് പത്ര തുടക്കത്തിൽ കർഷകർക്കായി രൂപകൽപ്പന ചെയ ഈ സ്കീം പിന്നീട് വിപുലീകരിച്ചു. യോ ഗ്യതയുള്ള ആർക്കും ഇപ്പോൾ നിക്ഷേപിക്കാൻ കഴിയും. കിസാൻ വികാസ് പത്ര പോസ്റ്റ‌് ഓഫീസ് പദ്ധതി വരുമാനം ഉറപ്പ് നൽകുന്നു. നിക്ഷേപകർക്ക് ഏതെങ്കിലും ഇന്ത്യൻ പോസ്‌റ്റ് ഓഫീസ് ശാഖയിൽ നിന്നോ തിരഞ്ഞെടുത്ത പൊതു മേഖലാ ബാങ്കുകളിൽ നിന്നോ സർട്ടിഫിക്കറ്റുകൾ നേടാം.
പോസ്റ്റ‌് ഓഫീസ് നിക്ഷേപം
പോസ്റ്റ‌് ഓഫീസ് ഡെപ്പോസിറ്റ് എന്നത് ഇന്ത്യ പോസ്റ്റ‌് വാഗ്ദാനം ചെയ്യുന്ന ഒരു സ്ഥിരകാല നിക്ഷേപമാണ്. ഒരു വർഷം മുതൽ 5 വർഷം വരെയുള്ള നിശ്ചിത കാലയളവിലേക്ക് മികച്ച പലിശ നിരക്കിൽ തുക നിക്ഷേപിക്കാം. റിസ്ക്‌ക് ഫ്രീ ആയ നിക്ഷേപം ആണിത്.