പ്രകൃതിയും പ്രകൃതിദത്തമായ പ്രതിവിധികളും നമ്മുടെ മനസ്സിനെയും ശരീരത്തേയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിലനിർത്തുന്നതിൽ മാന്ത്രികമായ പങ്ക് വഹിക്കുന്നുണ്ട്. പുറത്ത് പോയി ആനന്ദകരമായ നിമിഷങ്ങൾ ചിലവഴിക്കുന്നതിലൂടെയോ ചില ആരോഗ്യഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയോ മാനസികാരോഗ്യം സുഖപ്പെടുത്താമെന്ന കാര്യത്തെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതെ, അത് പ്രകൃതിദത്ത ഔഷധമാണ്. പ്രകൃതിയുടെ ശക്‌തി പ്രയോജനപ്പെടുത്തി നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ചയൊരു മാർഗമാണ്.
എന്താണ് പ്രകൃതി ചികിത്സ
പ്രകൃതിദത്ത പരിഹാര മാർഗ്ഗങ്ങൾ ഉപയോഗിച്ച് നമ്മുടെ ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്തുന്നതിനുള്ള ആരോഗ്യസംരക്ഷണ മാർഗ്ഗമാണത്. പ്രകൃതിചികിത്സ അല്ലെങ്കിൽ പ്രകൃതി ചികിത്സകൻ നമ്മുടെ ശരീരത്തെയും മനസ്സിനെയും നമുക്ക് ചുറ്റുമുള്ള പ്രകൃതി ലോകവുമായി ചേർത്ത് സന്തുലിതാവസ്ഥ സൃഷ്‌ടിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യവും സന്തോഷവും നിലനിർത്താൻ സഹായിക്കുന്ന സസ്യങ്ങൾ, ഭക്ഷണങ്ങൾ, ഔട്ട്ഡോർ പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
മാനസികാരോഗ്യം മനസ്സിലാക്കുക
ചിലപ്പോൾ നമുക്ക് സങ്കടമോ ഉത്കണ്‌ഠയോ സമ്മർദ്ദമോ അനുഭവപ്പെടുന്ന സാഹചര്യങ്ങൾ മനസ്സിൽ ഉണ്ടാകാം. തികച്ചും സാധാരണമാണ് അത്. കുറച്ച് ഉത്കണ്‌ഠയോ സമ്മർദ്ദമോ ഉണ്ടായാലും കുഴപ്പമില്ല. മനസ്സിൽ വ്യത്യസ്ത വികാരങ്ങളുടെ വേലിയേറ്റം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ജലദോഷം വരുമ്പോൾ മരുന്ന് കഴിക്കുന്നത് പോലെ മാനസികാരോഗ്യം സംരക്ഷിക്കാൻ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
പ്രകൃതിയുടെ രോഗശാന്തി ശക്തികൾ
പ്രകൃതിയുടെയും പ്രകൃതിചികിത്സയുടെയും സഹായത്തോടെ നമ്മുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്.
ശുദ്ധവായുവും സൂര്യപ്രകാശവും
ശുദ്ധവായു ആഴത്തിൽ ശ്വസിക്കുന്നത് എത്രത്തോളം നല്ലതാണെന്ന കാര്യത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാരണം ശുദ്ധവായു നമ്മുടെ തലച്ചോറിന് സമ്പന്നമായ ഒരു പോഷകമായി പ്രവർത്തിക്കുന്നു. പുറത്ത് സമയം ചെലവഴിക്കുമ്പോൾ, നമ്മുടെ തലച്ചോറിന് കൂടുതൽ ഓക്‌സിജൻ ലഭിക്കുന്നു. അത് മനസ്സിനും മസ്തിഷ്കത്തിനും ഭക്ഷണം പോലെയാണ്. ഇതുകൂടാതെ സൂര്യകിരണങ്ങൾ നമുക്ക് വിറ്റാമിൻ ഡി നൽകുന്നു. ഇത് നമ്മുടെ തലച്ചോറിനെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. അൽപ്പം വിഷമം തോന്നുന്ന സാഹചര്യത്തിൽ പ്രകൃതിയിൽ ഇറങ്ങി ഇളം വെയിൽ കൊള്ളുക.
വർണ്ണാഭമായ ഭക്ഷണം
നാം എന്താണോ കഴിക്കുന്നത് അത് നമ്മുടെ ആരോഗ്യത്തെ എന്നപോലെ മനോവികാരങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ രുചിമുകുളങ്ങളെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന വർണ്ണാഭമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ പ്രകൃതിചികിത്സ നമ്മെ പഠിപ്പിക്കുന്നു. സരസഫലങ്ങൾ, കാരറ്റ്, ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമിനുകളും പോഷകങ്ങളും ധാരളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ തലച്ചോറിന് ഉണർവ്വ് പകരാൻ ഇത് സഹായിക്കുന്നു. അതിനാൽ, മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യം നിലനിർത്താൻ, ദിവസവും വിവിവിധതരം വർണ്ണാഭമായ ഭക്ഷണം കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
ഔഷധ നായകൻ
ശരീരാരോഗ്യത്തിന് വേണ്ടി ആവശ്യമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പോലെ തന്നെ നമ്മുടെ മാനസികാവസ്‌ഥയെ ഉണർവുള്ളതാക്കാനും മനസ്സിനെ ശാന്തമാക്കാനും കഴിയുന്ന ചില സസ്യങ്ങൾ പ്രകൃതിയിൽ ഉണ്ട്. “ധൂപവർഗ്ഗം” എന്നും അറിയപ്പെടുന്ന ലാവെൻഡറിന് മനസ്സിനെ ശാന്തമാക്കാൻ അത്ഭുതകരമായ കഴിവുണ്ട്. ഇത് ഒരു മരുന്നായി മാത്രമല്ല. മനസ്സിന് വിശ്രമം പകരാനും ഉപയോഗിക്കുന്നുണ്ട്. അദ്വിതീയമായ സുഗന്ധമാണ് ഇതിനുള്ളത്.
അവബോധം
പ്രകൃതിചികിത്സ നമ്മെ അവബോധത്തോടെ ജീവിക്കാൻ മനഃപൂർവ്വം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത് നമ്മു ടെ മനസ്സിന് വിശ്രമം പകരുന്നതുപോലെയാണ്. പ്രിയപ്പെട്ട പ്രഭാതഭക്ഷണത്തിന്‍റെ രുചി ആസ്വദിക്കുക, അ ല്ലെങ്കിൽ ചർമ്മത്തിൽ സൂര്യൻ ഇളം ചൂട് അനുഭവിപ്പിക്കുക തുടങ്ങിയ ഇപ്പോഴത്തെ നിമിഷങ്ങളിൽ മനസ്സുകൊണ്ട് മുഴുകുന്നതിനെയാണ് മൈൻഡ്‌ഫുൾനെസ് എന്ന് പറയുക. ധ്യാനനിമിഷങ്ങൾക്കായി സമയം കണ്ടെത്തുമ്പോൾ നമ്മുടെ മനസ്സ് ശാന്തവും ഏകാഗ്രവുമാകും, എന്തും നേരിടാൻ മനസ്സ് കരുത്താർജ്ജിക്കും.
പ്രകൃതിയുടെ ഉപകരണം
പ്രകൃതിയുടെ ശബ്ദങ്ങൾ, ചലനങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? പക്ഷികളുടെ കളകൂജനം, ഇലകളുടെ മർമ്മരം, ജലപ്രവാഹത്തിന്‍റെ മൃദു ശബ്ദം എന്നിവ നമ്മുടെ മനസ്സിന് സമാധാനം നൽകുന്ന മനോഹരമായ ഗാനം പോലെയാണ്. പ്രകൃതിഭംഗിയാസ്വദിച്ചുകൊണ്ടുള്ള കാടിനുള്ളിലെ നടത്തമായാലും തെളിനീരൊഴുകുന്ന നദിക്കരയിലിരുന്നാലും അല്ലെങ്കിൽ നിങ്ങളുടെ വീട്ടുമുറ്റത്തെ ഇലകളുടെ മൃദുവായ മർമ്മരം ആസ്വദിച്ചാലും ശരി പ്രകൃതിയുടെ വിവിധങ്ങളായ ഈ സംവിധാനങ്ങളുമായി ഇണങ്ങിച്ചേരാൻ പ്രക്യതി നമ്മെ ക്ഷണിക്കുകയാണ്. ഇവയുടെ ശബ്ദങ്ങൾക്ക് നമ്മുടെ മനസ്സിന് സമാധാനവും സന്തോഷവും നൽകാനുള്ള അപാരമായ മാന്ത്രിക ശക്തിയുണ്ട്.
ഭൂമിയുടെ കളിസ്ഥലം
നമുക്ക് വേണ്ടി നിർമ്മിച്ച മനോഹരമായ ഒരു കളിസ്‌ഥലം പോലെയാണ് പ്രകൃതി. പുറത്ത് ഓടുന്നതും ചാടുന്നതും കളിക്കുന്നതും കേവലം വിനോദപരിപാടികൾ മാത്രമല്ല നമ്മുടെ മാനസികാരോഗ്യത്തേയും അവ സ്വാധീനിക്കുന്നുണ്ട്. എൻഡോർഫിനുകൾ എന്ന് വിളിക്കപ്പെടുന്ന ഗുഡ് ഹോർമോണുകൾ നമ്മുടെ ശരീരത്തിൽ ഉത്പ്പാദിപ്പിക്കപ്പെടുന്നതിലൂടെ പ്രകൃതി ബാഹ്യപ്രവർത്തനങ്ങൾ ആസ്വദിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. പുറത്ത് പേയി ഒരു സ്‌പോർട്‌സിൽ ഏർപ്പെടുക സൈക്കിൾ ചവിട്ടുക സുഹൃത്തുക്കളോടൊപ്പം നടക്കുക എന്നിവയൊക്കെ ആസ്വാദനം പകരുക മാത്രമല്ല തലച്ചോറിൽ സന്തോഷം നിറയ്ക്കുകയും ചെയ്യുന്നു.
വെള്ളം
വെള്ളം കുടിക്കുകയെന്നുള്ളത് നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ കാര്യമാണ്, മാത്രമല്ല ഇത് നമ്മുടെ തലച്ചോറിനും വളരെ പ്രധാനമാണ്. ജലാംശം നിലനിർത്താൻ പ്രകൃതി നമ്മെ പഠിപ്പിക്കുന്നു. വ്യക്തമായി ചിന്തിക്കാനും ഏകാഗ്രത നിലനിർത്താനും വെള്ളം മനസ്സിനെ സഹായിക്കുന്നു. നമ്മുടെ മനസ്സിനെ ശക്തമാക്കുകയും പ്രയാസകരമായ ജോലികൾക്ക് തയ്യാറെടുപ്പിക്കുകയും ചെയ്യുന്ന ഒരു ദിവ്യ ഔഷധമായി ജലത്തെ വിശേഷിപ്പിക്കാം. അതിനാൽ മനസ്സിനും ശരീരത്തിനും ഉന്മേഷം പകരാൻ അമൃതായ കുടിവെള്ളം മതിയായ അളവിൽ കുടിക്കാൻ മറക്കരുത്.
ചിരി
ചിരി മനസ്സിനുള്ള ശക്‌തിയേറിയ ഔഷധമാണെന്നാണ് പ്രകൃതി വിധിക്കുന്നത്. ചിരി യോഗയെക്കുറിച്ച് (ലാഫിംഗ് യോഗ) നിങ്ങൾ കേട്ടിരിക്കുമല്ലോ. നമ്മുടെ മാനസികാവസ്‌ഥയെ മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ചിരിയും ലഘുവ്യായാമവും സംയോജിപ്പിച്ചുള്ള ഒരു രസകരമായ മാർഗമാണിത്. ചിരി യോഗ എന്നത് തമാശകൾ പറയുക മാത്രമല്ല, ലളിതമായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനും ഒരുമിച്ച് ചിരിക്കാനുമുള്ളതാണ്. സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കുടെ കൂട്ടി മനസ്സ് തുറന്ന് ചിരിക്കാൻ ശ്രമിക്കണം. അതുവഴി മനസ്സിൽ സന്തോഷം നിറയ്ക്കാൻ പോസിറ്റീവ് എനർജിക്ക് അവസരം ലഭിക്കും.
പുന്തോട്ട പരിപാലനം
ഒരു വിത്ത് നട്ടുപിടിപ്പിച്ച് അത് മനോഹരമായ പൂച്ചെടിയോ പച്ചക്കറി ചെടിയായോ വളരുന്നത് നിങ്ങൾ കണ്ട് സന്തോഷിച്ചിട്ടുണ്ടോ? നമ്മുടെ മനസ്സിൽ സന്തേഷത്തിന്‍റെ മാന്ത്രിക പൂന്തോട്ടം സൃഷ്‌ടിക്കുന്നതിൽ പൂന്തോട്ടങ്ങൾക്ക് കഴിയും. മണ്ണ് കുഴിച്ച് വിത്ത് പാകി ചെടി വളർന്ന് പൂവിടുന്നത് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം നമ്മെ പ്രകൃതിയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നാം സസ്യങ്ങളെ പരിപാലിക്കുമ്പോൾ നമ്മുടെ മനസ്സിനെയും ഒപ്പം പരിപാലിക്കുകയാണ് ചെയ്യുന്നത്. ഉത്തരവാദിത്തബോധവും ക്ഷമയും മനോഹരമായ ചെടികൾ വളരുമ്പോൾ ഉണ്ടാകുന്ന സന്തോഷവും അതുവഴി വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്.
ഡിജിറ്റൽ ഡിറ്റോക്സ്
ഇന്നത്തെ കാലഘട്ടത്തിൽ ഫോണുകൾ, ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിയിൽ നാം ധാരാളം സമയം ചെലവഴിക്കാറുണ്ട്. സാങ്കേതികവിദ്യ അത്ഭുതകരമായ ലോകമാണെങ്കിലും ഇടയ്ക്ക് അൽപം ഇടവേളകൾ എടുത്ത് സ്വന്തം തലച്ചോറിന് ഡിജിറ്റൽ ഡിറ്റോക്‌സ് നൽകേണ്ടതും പ്രധാനമാണ്. സ്ക്രീനുകൾക്ക് മുന്നിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് ചിലപ്പോൾ തലച്ചോറിന് ക്ഷീണമോ സമ്മർദ്ദമോ ഉണ്ടാക്കും. അതിനാൽ ഇടയ്ക്ക് സ്ക്രീനുകൾ ഓഫാക്കി പുറത്തേക്ക് പോയി യഥാർത്ഥ ലോകത്തിലെ അത്ഭുതങ്ങൾ നിരീക്ഷിക്കുക. അത്തരം ഇടവേളകൾക്ക് നിങ്ങളുടെ മനസ്സിന് നന്ദി പറയാം.
ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ നമ്മുടെ ഏറ്റവും നല്ല സുഹൃത്താണ് പ്രകൃതിയെന്ന് ഓർക്കുക. ഈ നടപടികളെല്ലാം നമ്മുടെ മാനസികാരോഗ്യം പരിപാലിക്കാൻ പ്രയോഗിക്കാവുന്ന മികച്ച ഉപാധികളാണ്. ഓർക്കുക, നാം നമ്മുടെ ശരീരത്തെ പരിപാലിക്കുന്നതുപോലെ നമ്മുടെ മനസ്സിനെയും പരിപാലിക്കേണ്ടത് പ്രധാനമാണ്. പ്രകൃതിയുടെ വിസ്‌മയങ്ങളും പ്രകൃതി നൽകുന്ന സമ്മാനങ്ങളും ഉൾക്കൊള്ളുന്നതിലൂടെ നമുക്ക് സന്തോഷത്തിലേക്കുള്ള ശക്‌തമായ ഒരു പാത സൃഷ്ടിക്കാൻ കഴിയും. മനസ്സും ശരീരവും പതിന്മടങ്ങായി റീചാർജ്‌ജാവും.