10 വർഷം മുൻപ് എരമല്ലൂർ എന്ന ചെറിയ പ്രദേശത്തു ഒരു ചെറിയ തയ്യൽക്കട നടത്തുകയായിരുന്നു സുമിത. മാസാ മാസം വീട്ടു വാടക കൊടുക്കാൻ പോലും പ്രയാസപ്പെട്ട കാലം. ആ പ്രതിസന്ധി മറികടക്കാൻ സുമിതയെ സഹായിച്ചത് ഡയറക്റ്റ് സെല്ലിംഗ് ഇൻഡസ്ട്രി ആണ്. 2017ൽ ഡയറക്റ്റ് സെല്ലിംഗ് രംഗത്തേക്ക് കടന്നുവന്ന് രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത് ഇപ്പോൾ 20 കോടിയുടെ ബിസിനസ് നെറ്റ്‍വർക്ക് സൃഷ്ടിച്ചു കഴിഞ്ഞു ഈ വനിത. സാധാരണ ഒരു ഡിസ്ട്രിബൂറ്റർ ആയി ബിസിനസ് ആരംഭിച്ച സുമിത ഇപ്പോൾ കമ്പനിയുടെ കോണ്ടിനെന്‍റൽ ടീം കോർഡിനേറ്റർ എന്ന സ്ഥാനത്ത് എത്തി. പ്രതിസന്ധികൾ ഒരുപാട് മുന്നിൽ വന്നു നിന്നിട്ടും പിന്മാറാതെ പിടിച്ചു നിന്ന സുമിതയുടെ ഈ രംഗത്തെ വിജയഗാഥ അവരിൽ നിന്നു തന്നെ കേട്ടറിയാം. ഒപ്പം ജീവിതത്തിൽ മുന്നേറാൻ അവരെ സഹായിച്ച ജീവിതവീക്ഷണങ്ങളും..
ഒരുപാടു ബിസിനസ് രംഗങ്ങൾ ഉണ്ടെങ്കിലും ഡയറക്റ്റ് സെല്ലിംഗ് ഇൻഡസ്ട്രി തെരെഞ്ഞടുത്തത് എന്തുകൊണ്ട്?
ഈ മേഖലയെ കുറിച്ച് ഞാൻ ആദ്യമായി പറഞ്ഞു കേട്ടത് എന്‍റെ സുഹൃത്തായ ശരൺ കുമാറിൽ നിന്നാണ്. വലിയ ഇൻവെസ്റ്റ്മെന്‍റ് വേണ്ടാത്ത ഒരു മികച്ച വ്യവസായ രംഗം എന്ന് മനസിലാക്കിയപ്പോൾ ശ്രമിച്ചു നോക്കാമെന്നു ആദ്യം കരുതി. അങ്ങനെ മൈലൈഫ് സ്റ്റൈൽ എന്ന ഡയറക്റ്റ് സെല്ലിംഗ് കമ്പനി തുടങ്ങി, കേന്ദ്ര സർക്കാരിന്‍റെ ആയുഷ് പ്രീമിയം സർട്ടിഫിക്കേഷൻ ഉള്ള ആയുർവേദ ഉൽപ്പനങ്ങൾ കുറച്ച് വാങ്ങിച്ച് ബിസിനസ് ആരംഭിച്ചു. അവ വിറ്റപ്പോൾ നല്ല ഫീഡ് ബാക്ക് മാർക്കറ്റിൽ നിന്ന് ലഭിച്ചു. അതോടെ ഞാൻ ഈ രംഗത്ത് കൂടുതൽ ഫോക്കസ് ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ അത്യാവശ്യം വരുമാനം വന്നു തുടങ്ങിയപ്പോൾ തയ്യൽക്കട വിട്ട് പൂർണമായും ബിസിനസ്‌ലേക്ക് തിരിയുകയായിരുന്നു.
വൻതുക മുടക്കി ബിസിനസ് തുടങ്ങാൺ നിവർത്തി ഇല്ലാത്തവർക്ക്, അതിന്‍റെ പേരിൽ ബിസിനസ് സ്വപ്നങ്ങൾ മാറ്റിവെയ്ക്കുന്നവർക്ക് ഡയറക്റ്റ് സെല്ലിംഗ് പരിഹാരമാണ്. എന്നാൽ അതിലേക്ക് ഇറങ്ങും മുൻപ് ഈ രംഗത്തെയും കമ്പനികളെയും ബിസിനസ് രീതികളെയും മനസിലാക്കി വരണം. ഗവണ്മെന്‍റ് അംഗീകരിച്ച ഉൽപ്പന്നങ്ങൾ മാത്രം തെരെഞ്ഞെടുത്താൽ നന്നായിരിക്കും. പ്രോഡക്റ്റും ഓപ്പർച്യൂണിറ്റിയും വിൽക്കാൻ ഉള്ള അവസരം കമ്പനി നൽകുന്നു. അതിലൂടെ ആർക്കും വരുമാനം ഉണ്ടാക്കാൻ. കഴിയും
ഏതൊരു സാധാരണക്കാരനും ചെയ്യാവുന്ന ബിസിനസ് എന്ന നിലയിൽ ആദ്യം ഫോക്കസ് ചെയ്തത് സാധാരണക്കാരായ വീട്ടമ്മമാരെയാണ്. സമയപരിധിയോ ബോസോ ഒന്നും ബിസിനസ്സിൽ ബാധകമല്ല. അതിനാൽ സ്വന്തം ബോസ്സ് താൻ തന്നെ ആണെന്ന ചിന്ത ഉണ്ടെങ്കിലേ വിജയിക്കാൻ കഴിയു.
ഒരു ബിസിനസ് ചെയ്യണം എന്നാഗ്രഹിക്കാൻ എന്താണ് കാരണം
ചേർത്തലയിൽ ചമ്മനാട് എന്ന സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഒരു നാട്ടിൻപുറത്താണ് ഞാൻ വളർന്നത്. സർക്കാർ ജോലിക്കാരനായ പിതാവ് സുബൈർ, തയ്യൽക്കാരി ആയിരുന്നു അമ്മ സുബൈദ, സഹോദരൻ സുധീർ, പിന്നെ ഞാനും ഉൾപ്പെട്ട കുടുംബത്തിന്‍റെ സാമ്പത്തിക പശ്ചാത്തലം വളരെ ശോചനീയം ആയിരുന്നു. വളരെ സങ്കടകരമായ ഒരു ബാല്യകാലം ആയിരുന്നു… പണത്തെ പറ്റിയുള്ള ചിന്ത അപ്പോൾ മുതലുണ്ട്. പണമുണ്ടക്കണം എന്ന് ഏറെ ആഗ്രഹിച്ചു. ജീവിച്ചു പോകാൻ 16വയസ്സിലെ തന്നെ ചെറിയ ജോലികളൊക്കെ ചെയ്യാൻ തുടങ്ങി. ഡിഗ്രിയും കമ്പ്യൂട്ടർ കോഴ്സും ഒക്കെ പഠിച്ചു. ഇതിനിടയിൽ വിവാഹവും കഴിഞ്ഞു. മലപ്പുറം സ്വദേശി സക്കീർ ആണ് ഭർത്താവ്. വിവാഹശേഷം താമസം വാടക വീട്ടിലേക്ക് മാറിയ സാഹചര്യത്തിൽ അദ്ദേഹം വിദേശത്ത് ജോലിക്ക് പോയി. ഞാൻ ഒരു ചെറിയ ബോട്ടിക്ക് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു വരുമാനം ഉടനെ വേണം എന്ന ചിന്തയിൽ മുതൽ മുടക്ക് കുറഞ്ഞ ഒരു ബിസിനസ് ചെയ്യാൻ ആഗ്രഹിച്ചു.
ബിസിനസ്സിൽ കടന്നു വന്നപ്പോൾ നേരിട്ട പ്രധാന വെല്ലുവിളി എന്തായിരുന്നു
ഈ മേഖലയും മറ്റേതൊരു ബിസിനസ് മേഖല പോലെ തന്നെ ചലഞ്ചിംഗ് ആണ്. ബിസിനസ് രംഗത്ത് ഇറങ്ങി പുറപ്പെടുന്ന സ്ത്രീകൾ പൊതുവെ കേൾക്കുന്ന വിമർശനം വ്യക്തിപരമായിരിക്കും. വണ്ടിയുമായി പുറത്തു പോകുന്നു, രാത്രിയിൽ വൈകി വീട്ടിലെത്തുന്നു എന്നൊക്കെയുള്ള മോറൽ പോലീസിംഗ് ഒക്കെ ധാരാളം കേൾക്കേണ്ടി വന്നിട്ടുണ്ട്. മോശം കാര്യം എന്തോ ചെയ്യുന്നു എന്ന തെറ്റിദ്ധാരണ ഫാമിലിയിലും സുഹൃത്തുക്കൾക്കിടയിലും ഉണ്ടാക്കും. എന്നാൽ എല്ലാം സഹിച്ച് കഷ്ടപ്പെട്ട് ലക്ഷ്യം നേടിയപ്പോൾ പലരുടെയും വായടയും… അതുവരെ പിടിച്ചു നിൽക്കണമെന്ന് മാത്രം. അതിന്‍റെ തെളിവാണ് ഞാൻ.
അങ്ങനെ കഷ്ടപ്പെട്ട് പണി എടുത്തു ബിസിനസ് കേരളത്തിലും പുറത്തും വ്യാപിപ്പിച്ചു. അങ്ങനെ നേടിയ വരുമാനം കൊണ്ട് വാടക വീട്ടിൽ നിന്ന് ആദ്യം 250 സ്‌ക്വയർ ഫീറ്റ് വീട്ടിലേക്കും പിന്നെ 1000 സ്‌ക്വയർ ഫീറ്റ് വീട്ടിലേക്കും താമസം മാറി. കൂടാതെ ഒരു ടു വീലറിൽ നിന്ന് ഇപ്പോൾ 26 ലക്ഷത്തിന്‍റെ ടൊയോട്ട ഹൈ റൈഡർ എന്ന് കാറിലേക്ക് മാറാൻ സഹായിച്ചത് വെല്ലുവിളികളിൽ ഭയപ്പെടാതെ ബിസിനസ് മുന്നോട്ട് കൊണ്ടു പോയത് കൊണ്ടാണ്.. Mba പഠിക്കുന്ന മകൾ ഫിസയുടെ വിദ്യാഭ്യാസ ചെലവുകൾ നടത്താനും കഴിയുന്നു. എന്നെ പോലുള്ളവർ ബിസിനസ് ചെയ്ത് കോടികൾ ബാങ്കിലിട്ടിട്ട് മാത്രം കാര്യമില്ല. അത് ജീവിതത്തിലും കൂടി പ്രതി ഫലിച്ചാൽ മാത്രമേ ആളുകൾ വിശ്വസിക്കു എന്നാണ് അവസ്ഥ.
കുടുംബത്തിന്‍റെ പിന്തുണ എത്രത്തോളം ആവശ്യമാണ്
ഒരു സ്ത്രീയുടെ വളർച്ചയിൽ ഫാമിലി സപ്പോർട്ടിന് ഒരുപാട് സഹായിക്കാൻ കഴിയും. സത്യം പറഞ്ഞാൽ അത് അനിവാര്യമായ സംഗതി ആണ്. എത്ര സമത്വം ഒക്കെ പറഞ്ഞാലും പുരുഷന്‍റെ ഈഗോയെ തൃപ്തിപെടുത്തേണ്ട സാഹചര്യം പലരും നേരിട്ടേക്കാം സ്ത്രീകൾക്ക് പുരുഷനെക്കാൾ വരുമാനം ഉണ്ടായാൽ ഈഗോ ഉണ്ടാകാം. ഇവിടെ ഒരു കാര്യമേ ചെയ്യാനുള്ളൂ, ബഹുമാനം കൊടുത്ത് ബഹുമാനം നേടുക.
പിന്നെ എത്ര തിരക്ക് ഉണ്ടെങ്കിലും ഫാമിലി സംബന്ധമായ കാര്യങ്ങൾ നമ്മൾ ചെയ്തേ മതിയാവു. ഞാൻ ആണ് വലുത് എന്ന മട്ടിൽ സംസാരിക്കാതിരിക്കുക. ഒപ്പം വരുമാനമുള്ള ഭാര്യ, ഭർത്താവിനെ പോലെ തന്നെ വീട്ടിലെ കാര്യങ്ങൾ അതായത് വാടക, കുട്ടിയുടെ പഠനം ഇതിനൊക്കെ പണം ചെലവഴിക്കണം. അങ്ങനെ തുല്യത നേടിയെടുക്കണം.
കമ്മ്യൂണിറ്റിയിൽ നിന്ന് എതിർപ്പുണ്ടായോ
ഒരു മുസ്ലീം പെൺകുട്ടി ഇങ്ങനെ വീട് കയറിയിറങ്ങി ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യണ്ട ആവശ്യമുണ്ടോ? പുരുഷന്മാരുമായി അടുത്തിടപഴകേണ്ട കാര്യമുണ്ടോ? എന്നിങ്ങനെ എന്‍റെ കമ്മ്യൂണിറ്റിയിൽ തന്നെ കുറേ ചോദ്യങ്ങളും വിമർശനങ്ങളും ഉണ്ടായി. ബന്ധുക്കൾ പലരും അകറ്റി നിർത്തി. പക്ഷേ ഞാൻ അച്ചിവ് ചെയ്യുന്നു എന്ന് മനസിലായപ്പോൾ അകന്നു നിന്നവരൊക്കെ അടുക്കാൻ തുടങ്ങി. അതേസമയം പണം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ചില സൗഹൃദങ്ങൾ നഷ്ടമായിട്ടുമുണ്ട്.
പുതിയ തലമുറയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്താണ്
വരുമാനം ഉള്ള സ്ത്രീകൾ ആണുങ്ങളെ അനുസരിക്കില്ല എന്ന പിന്തിരിപ്പൻ ചിന്തകൾ ഇപ്പോഴത്തെ ജനറേഷനിൽ കുറവാണ്. പഴയ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമാണ് 90കൾക്ക് ശേഷം ജനിച്ചവർ. യഥാർത്ഥത്തിൽ 90കൾക്ക് ശേഷം ഉണ്ടായ മാറ്റം നല്ല മാറ്റമാണ്. ആളുകൾ കുറേ കൂടി ഓപ്പൺ ആയി സംസാരിക്കാൻ തുടങ്ങി. മതത്തെ സ്ത്രീയും പുരുഷനും കുറേയൊക്കെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ശീലിച്ചു. മതത്തിന്‍റെ ചട്ടക്കൂട്ടിൽ നിന്ന് കുട്ടികളെ വളർത്തുന്ന രീതിക്ക് പോലും മാറ്റം വന്നു. എന്‍റെ അച്ഛനും അമ്മയും തികഞ്ഞ ഓർത്തഡോക്സ് മുസ്ലിം ആയിരുന്നു. ഞാൻ പത്താം ക്ലാസ്സ് പരീക്ഷ എഴുതിയത് 1995ലാണ്. 15 വയസ് മുതൽ എന്‍റെ ഉള്ളിൽ അനാവശ്യമായ മത ചിന്തകൾ കടന്നു വന്നിട്ടില്ല. എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കണം എന്ന് മാത്രമേ തോന്നിയിട്ടുള്ളു. എന്‍റെ മകൾ 2002ലാണ് ജനിച്ചത്. എല്ലാവരും മനുഷ്യർ എന്ന ചിന്ത മാത്രമേ ഞാൻ അവളിലേക്ക് എത്തിച്ചിട്ടുള്ളു. മതത്തെ അവളുടെ ചോയ്സുകൾക്ക് വിട്ട് കൊടുക്കുന്നു.
ഇപ്പോൾ കുട്ടികൾക്ക് അവരുടെ ഇഷ്ടങ്ങൾ തെഞ്ഞെടുക്കാൻ മിക്ക മാതാപിതാക്കളും അനുവാദം നൽകുന്നു. ഈ ഒരു നിലപാട് സമൂഹത്തിൽ ഉണ്ടാകാൻ സോഷ്യൽ മീഡിയ ഒരു പങ്കു വാച്ചിട്ടുണ്ട്. 90കൾക്ക് ശേഷം സാങ്കേതിക വിദ്യ ഇത്രയേറെ ജനകീമായപ്പോൾ ആളുകൾ കൂടുതൽ ബോധവാന്മാരായി.
തിരക്കുള്ള ഒരു ബിസിനസ് പേഴ്സൺ എന്ന നിലയിൽ പേരെന്‍റിംഗ് എങ്ങനെ ചെയ്തു?
പേരെന്‍റിംഗിനെ കുറിച്ച് പറഞ്ഞാൽ ഒരു വയസു മുതൽ കുട്ടിയെ അച്ചടക്കം പരിശീലിപ്പിക്കാം. അവൾ/ അവന്‍റെ കളിപ്പാട്ടം സൂക്ഷിച്ചു വെയ്ക്കാനും ഭക്ഷണം സ്വയം കഴിക്കാനും, പ്രാഥമിക കൃത്യങ്ങൾ സ്വയം ചെയ്യാനും പരിശീലനം നൽകണം. ജോലിക്ക് പോകുന്ന, ബിസിനസ് ചെയ്യുന്ന അമ്മമാർ ഇത് തീർച്ചയായും ചെയ്യണം. അങ്ങനെ ചെയ്യതാൽ 5 വയസ് ആകുമ്പോൾ കുട്ടി സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തി നേടിയിട്ടുണ്ടാകും. അമ്മയ്ക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സമയം കിട്ടുകയും ചെയ്യും.
പേരെന്‍റിംഗ് എന്നാൽ 15 വയസിൽ വടി എടുക്കുന്നതല്ല. രാവിലെ എഴുനേറ്റ് വരുമ്പോൾ തന്നെ സ്വയം പോട്ടി ചെയർ എടുക്കാൻ പഠിപ്പിക്കുന്നതും പേരെന്‍റിംഗ് ആണ്.
ഇപ്പോൾ ഒരുപാടു യുവാക്കൾ ഇന്ത്യ വിട്ട് പുറത്തേക്ക് പോകുന്നു. എന്തു കൊണ്ടാണത്?
ഇന്നത്തെ തലമുറയ്ക്ക് സ്വാതന്ത്ര്യബോധം ഉണ്ട്. അവർക്ക് വീട്ടിലും നാട്ടിലും മനസമാധാനം കൊടുക്കുന്നില്ല. രാത്രി പുറത്തു പോകാൻ സമ്മതിക്കില്ല. സൗഹൃദങ്ങൾ അനുവദിക്കില്ല. ഇതൊക്കെയാണ് കുട്ടികൾ നമ്മുടെ കൺവെട്ടത്ത് നിന്ന് പോകാൻ ആഗ്രഹിക്കുന്നത്. പിന്നെ ജോലി അവസരങ്ങൾ കുറഞ്ഞു.
താങ്കളെ പോലെ ഒരു സംരംഭക ആകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്ന ഉപദേശം എന്താണ്?
ധൈര്യം വേണം. ഇരുട്ടിനെ ഭയക്കാതിരിക്കുക. പിന്നെ സ്വന്തം കാര്യം നോക്കാനുള്ള ചങ്കൂറ്റം വേണം. പുറത്തേക്ക് പോയി ജോലി ചെയ്യാൻ പറ്റാത്തവർക്ക് വീട്ടിൽ ഇരുന്നു ചെയ്യാൻ കഴിയുന്ന ചെറിയ തൊഴിലുകൾ കണ്ടെത്തണം. കംഫർട്ടബിൾ ആയ പുരുഷ സൗഹൃദങ്ങൾ കൂടി വളർത്തിയെടുക്കുക. യാത്രകൾ ചെയ്യുക മനസ്സ് വിശാലം ആകാൻ യാത്രകൾ സഹായിക്കും. ഒരു വണ്ടി ഓടിക്കാൻ തീർച്ചയായും പഠിച്ചിരിക്കുക..
20 വയസിൽ ലോകം കാണുന്ന അതേ പ്രസരിപ്പോടെ 40കളിലും 50കളിലും കാണുമ്പോഴാണ് ജീവിതം അർത്ഥപൂർണ്ണമാകുന്നത്.
ബിസിനസ്സിൽ വിജയിച്ചവരോട് പറയാനുള്ളത്?
ഉയരം കൂടുമ്പോൾ വിനയം കൂടുക. പറയേണ്ടത് മാത്രമേ പറയാവു. കേൾക്കേണ്ടത് മാത്രമേ കേൾക്കാവു.
താങ്കളുടെ ഫിറ്റ്നസ് മന്ത്ര എന്താണ്
ഞാൻ പൊതുവെ കുറച്ചു ഭക്ഷണം കഴിക്കുന്ന ആളാണ്. മിതമായ ഭക്ഷണം, മിതമായ ഉറക്കം, അരമണിക്കൂർ നടത്തം… പിന്നെ ചെറിയ അസുഖങ്ങൾക്കൊക്കെ ആയുർവേദ മരുന്നുകൾ മാത്രമേ കുട്ടിക്കാലം മുതൽ ശീലിച്ചിട്ടുള്ളു.
താങ്കളുടെ ലൈഫ് ഗോൾ
ബിസിനസ് ചെയ്ത് കൂടുതൽ പണമുണ്ടാക്കുകയും അതിൽ നിന്ന് എനിക്ക് ജീവിക്കാൻ ഉള്ളത് മാത്രം എടുത്തിട്ട് ബാക്കി അർഹതപ്പെട്ടവരിലേക്ക് എത്തിക്കണം എന്നാഗ്രഹമുണ്ട്. അതിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നു.