ജീവിതത്തിൽ മൂന്ന് ‘സി’ കൾ ഉണ്ട്, ചോയ്സസ്, ചാൻസസ്, ചേഞ്ച്സ്. ഒരു അവസരം ലഭിക്കാൻ ഒരു വ്യക്തി തീർച്ചയായും ഒരു തിരഞ്ഞെടുപ്പ് നടത്തണം. അല്ലെങ്കിൽ ആ വ്യക്തിയുടെ ജീവിതം ഒരിക്കലും മാറില്ല. പ്രശസ്ത പ്ലാറ്റ്ഫോം ആയ ടെഡെക്സിന്റെ സ്പീക്കറും ഏരീസ് ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടറുമായ ലക്ഷ്മി അതുലിന്റെ ജീവിതം അങ്ങനെ ഒരു മാറ്റത്തിന്റെ തെളിവാണ്. സൗന്ദര്യം, കഴിവ്, ബുദ്ധി, അനുകമ്പ എന്നിവയെ എങ്ങനെ ഒരുമിപ്പിച്ചു കൊണ്ട് സ്വന്തം ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ലക്ഷ്മി സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരുന്നു.
സിവിൽ എഞ്ചിനീയറിംഗിൽ ബിടിഇസിക്ക് രണ്ടാം റാങ്കും ട്രാഫിക് എഞ്ചിനീയറിംഗിലും ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗിലും എംടെക്കിന് സ്വർണമെഡൽ ജേതാവായ ലക്ഷ്മി ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് മേധാവിയായി ജോലിയിൽ പ്രവേശിച്ചു.
17 വർഷത്തിലേറെ പ്രൊഫഷണൽ പരിചയമുള്ള അവർ കമ്പനിയുടെ വളരെ പ്രധാനപ്പെട്ട പ്രോജക്റ്റുകളിൽ മുൻ നിരയിലുണ്ട്. കോർപ്പറേറ്റ് ലോകത്ത് സ്വയം സ്ഥാനം ഉറപ്പിച്ചതിനു പുറമെ, മിസിസ് യുണൈറ്റഡ് നേഷൻസ് പേജന്റ്സ് 2018ൽ മിസിസ് ഇന്ത്യ ചാരിറ്റി, മിസിസ് ഇന്റലിജൻസ് ആൻഡ് ഫേസ് ഓഫ് സൗത്ത് എന്നീ പദവികൾ നേടിയ നടിയും മോഡലും അവതാരകയുമാണ് ലക്ഷ്മി. നാമെല്ലാവരും ശക്തരാണ്, നാമെല്ലാവരും സുന്ദരരും അജയ്യരുമാണ്. എല്ലാം നമ്മുടെ പാതയിലാണ്, നമ്മുടെ പാത നമ്മിൽത്തന്നെയാണ്. മറ്റ് സ്ത്രീകളെ അവരുടെ ലക്ഷ്യങ്ങളിലേക്ക് പ്രചോദിപ്പിക്കാനും നയിക്കാനും ആഗ്രഹിക്കുന്ന വനിതയാണ് ലക്ഷ്മി അതുൽ. ഈ പ്രചോദനം എളുപ്പം നൽകാൻ വേണ്ടി ലക്ഷ്മി ആദ്യമായി എഴുതിയ ‘ആർക്കിടെക്റ്റ് ഓഫ് ഡ്രീംസ് ആൻഡ് ലീഡർഷിപ്പ്’ എന്ന പുസ്തകം കൊച്ചിയിൽ പ്രകാശനം ചെയ്തു. അവന്യൂ റീജന്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ, ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സോഹൻ റോയ്, ഫിലിം ഡയറക്ടർ ബ്ലെസി, മെട്രോ മാനേജിംഗ് ഡയറക്ടറും മുൻ ഡിജിപിയുമായ ലോകനാഥ് ബെഹ്റ ഐപിഎസ് എന്നിവരും പങ്കെടുത്തു.
വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള ‘എഡ്യൂക്കേഷൻ & കരിയർ ഡിസൈനിംഗ് കോഴ്സുകൾ’ പുതിയ തലമുറയ്ക്കായി രൂപകല്പന ചെയ്തുവരുന്ന ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാതയിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് കൂടിയായിരുന്നു ഈ ഈവന്റ്.
പ്രൊഫഷണൽ ബിസിനസ് രംഗത്ത് നേട്ടം കൈവരിച്ച വ്യക്തികൾക്ക്, അവർ നേടിയെടുത്ത അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിൽ ‘ഓണററി ഇൻഡസ്ട്രിയൽ ഡോക്ടറേറ്റും ‘എഐഎംആർഐ’ നൽകി വരുന്നുണ്ട്. അത്തരത്തിൽ 90ലധികം ബിസിനസ് പ്രൊഫഷണലുകളെ ഇതിനകം തന്നെ ഈ അംഗീകാരം നൽകി ആദരിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ, പ്രൊഫഷണൽ മേഖലയിൽ നിരന്തരമായ വളർച്ചയിലൂടെ മികച്ച നേട്ടം കൈവരിച്ച വ്യക്തികൾക്ക്, അവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ‘പ്രൊഫഷണൽ ബയോഗ്രാഫി’ രൂപകൽപ്പന ചെയ്യുവാൻ സഹായിക്കുന്ന ഒരു പദ്ധതിയും എഐഎംആർഐ ഇപ്പോൾ ആവിഷ്കരിച്ചിട്ടുണ്ട്. ഈ പുതിയ പദ്ധതിയുടെ ആദ്യ ഉത്പന്നം എന്ന നിലയ്ക്ക് കൂടിയാണ് ലക്ഷ്മി അതുൽ തന്റെ പുസ്തകം പ്രകാശനം ചെയ്തത്. പുതുതലമുറയിലെ പ്രൊഫഷണലുകൾക്ക് തങ്ങളുടെ അനുഭവപരിചയം വളരെ കുറഞ്ഞ സമയം കൊണ്ട് ജീവചരിത്ര രൂപത്തിലാക്കുവാൻ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഓസ്കാർ അവാർഡ് കൺസൾട്ടൻസി ഡിവിഷനിലൂടെ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ, വിവിധ ഇവന്റ് മാനേജ്മെന്റ് പ്രോജക്റ്റുകളിലെ പങ്കാളിത്തം എന്നിവയുൾപ്പെടെ അവരുടെ നേതൃഗുണവും സംരംഭകശേഷിയും കൃത്യമായി അടയാളപ്പെടുത്തുന്ന പുസ്തകം കൂടിയാണ് ഇത്. പ്രൊഫഷണൽ രംഗത്ത് കൈവരിച്ച നേട്ടങ്ങൾക്കപ്പുറം സാമൂഹ്യ പ്രതിബദ്ധത, അക്കാദമിക്ക് രംഗത്ത് കൈവരിച്ച മികവുകൾ, ജീവിതത്തെ പോസിറ്റീവായി മാറ്റിയെടുത്ത സമീപന രീതി എന്നിവയൊക്കെ പുതുതലമുറയ്ക്ക് ഒരു മികച്ച വഴികാട്ടിയാണ്. ഇതോടൊപ്പം സ്വന്തമായി മികച്ച തീരുമാനങ്ങൾ എടുക്കാനും ആർജ്ജവത്തോടെ നടപ്പാക്കാനും സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ഒട്ടനേകം ഉദാഹരണങ്ങളും ഈ പുസ്തകത്തിലുണ്ട്.
അടുത്തയിടെ ലക്ഷ്മി തന്റെ വെയ്റ്റ് ലോസ് ടാസ്കിനെ കുറിച്ചു പറഞ്ഞു കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു, ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ലക്ഷ്മി അതുലിന്റെ വെയ്റ്റ് ലോസ് ടാസ്ക്. 95 കിലോയിൽ നിന്ന് 60 കിലോ വരെ കുറച്ചു. രണ്ട് വർഷം കൊണ്ടാണ് 35 കിലോ കുറച്ചത്. വളരെ പതുക്കെയാണ് ഭാരം കുറച്ചത്. ദിവസവും നടക്കാൻ തുടങ്ങിയപ്പോൾ നല്ല മാറ്റം ഉണ്ടായിരുന്നു. തുടർന്ന് യോഗയും കാർബ് കുറച്ച് പ്രോട്ടീൻ കൂടിയ ഭക്ഷണവും ഒക്കെ ആയി രണ്ടു വർഷമെടുത്തു ലക്ഷ്യത്തിലെത്തി. തീർച്ചയായും ലക്ഷ്മിയുടെ ജീവിതം എല്ലാവർക്കും പ്രചോദനം നൽകുന്നു.