പാദങ്ങൾക്ക് പാകുമല്ലാത്ത പാദരക്ഷകൾ അണിയുന്നത് കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. ഇത് നടത്തത്തിനെ സാരമായി ബാധിക്കുക മാത്രമല്ല, കാലുകളിലേയും മുതുകിലേയും പേശികളുടെ അമിത സമ്മർദ്ദത്തിന് കാരണമാകുകയും ചെയ്യും. പുറംവേദന, സ്പോണ്ടിലൈറ്റിസ്, മുട്ടുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഇത്തരം പാദരക്ഷകൾ അണിയുന്നതുകൊണ്ട് ഉണ്ടാകാം.

അനായാസമായി നടക്കാൻ സഹായിക്കുന്നതും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾക്കിടയാക്കാത്തതുമാണ് ശരിയായ പാദരക്ഷകൾ. കാലുതെറ്റി വീണുള്ള അപകടങ്ങളെ അത് കുറയ്ക്കും. ഉപ്പുറ്റി, മുട്ട് തുടങ്ങി അരക്കെട്ട് വരെയുള്ള ഭാഗങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ശരിയായ പാദരക്ഷകൾ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച്…

ശരിയായ സോൾ

ഷൂസിന്‍റെയും ചെരിപ്പിന്‍റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സോ പുറമെ നിന്ന് നോക്കുമ്പോൾ ഭംഗിയുള്ളതാണെന്ന് തോന്നുന്ന പാദരക്ഷകൾ, അണിയുമ്പോൾ അത്ര സുഖകരമായി തോന്നണമെന്നില്ല. ചെരിപ്പ് വ്യക്‌തിത്വത്തി ന് ഇണങ്ങുന്നതാണോ എന്നും പരിശോധിക്കണം. പാദരക്ഷകൾ വാങ്ങുമ്പോൾ അവയുടെ സോളും ആന്തരിക നിർമ്മാണ രീതിയുമൊക്കെ കണക്കിലെടുക്കണം. ബ്രാൻഡിൽ മാത്രം ശ്രദ്ധിച്ചതുകൊണ്ട് കാര്യമില്ല. പാദങ്ങളുടെ രൂപത്തിനനുസരിച്ചുള്ളതായിരിക്ക’ണമെന്നില്ല മിക്ക പാദരക്ഷകളും അണിഞ്ഞ് നടന്ന് നോക്കിയ ശേഷമേ പാദരക്ഷകൾ വാങ്ങാവു.

ഹീലുള്ളത് വേണോ?

ഹീലുള്ള ഷൂസും ചെരിപ്പുകളും കാലുകളുടെ രൂപത്തിന് അനുയോജ്യമാവണമെന്നില്ല. പെൻസിൽ ഹീലുള്ള ചെരിപ്പണിഞ്ഞാൽ ഉപ്പുറ്റിയുടെയും വിരലുകളുടെയും സന്തുലിതാവസ്‌ഥ അവതാളത്തിലാകും. അത്തരം ചെരിപ്പുകൾ പാദത്തിന്‍റെ അടിഭാഗത്തും ഉപ്പുറ്റിയിലും വേദനയുളവാക്കും. തെന്നിവീഴാനും സാധ്യതയുണ്ട്.

മുൻകരുതലുകൾ

  • ജോഗിംഗ് ചെയ്യുമ്പോഴും നടക്കുമ്പോഴും ശരിയായ അളവിലുള്ളതും വീതിയുള്ളതുമായ ഷൂസുകളോ ചെരിപ്പുകളോ വേണം അണിയാൻ പാദരക്ഷകൾ അഴിക്കുമ്പോൾ പാദങ്ങളിൽ സമ്മർദ്ദമേറ്റുള്ള പാടുകളോ മറ്റോ കണ്ടാൽ നിങ്ങളുടെ പാദരക്ഷകളുടെ ഉൾഭാഗത്തെ സോൾ അനുയോജ്യമല്ല എന്ന് അനുമാനിക്കാം.
  • തുകൽ, വെൽക്രോ എന്നിവ കൊണ്ട് നിർമ്മിച്ച പാദരക്ഷകൾ കൂടുതൽ സംരക്ഷണമേകുന്നവയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വെൽക്രോ പാദരക്ഷകളാണ് അനുയോജ്യം, അവ അനായാസം അണിയാനും ഊരാനും കഴിയും.
  • തറനിരപ്പിൽ നിന്നും അധികം ഉയരമില്ലാത്തതും കാലുകളിലെ എല്ലുകൾക്കും ജോയിന്‍റുകൾക്കും സുഖം പകരുന്ന സോളുള്ളതുമായ പാദരക്ഷകളാണ് ഏറ്റവും നല്ലത്. അകം കുഷ്യനിട്ടതു പോലെയായിരിക്കുകയും വേണം.
  • മുൻവശം കൂർത്തിരിക്കുന്ന ഷൂസ് വാങ്ങുന്നത് ഒഴിവാക്കണം. വിരലു കൾ സുഖകരമായ രീതിയിൽ ഇരിക്കത്തക്കവിധം വീതിയുണ്ടാവണം.
  • പാദരക്ഷകൾ അണിയുമ്പോൾ തള്ളവിരലിനും ചെറുവിരലിനും ഉപ്പൂറ്റിയ്ക്കും അമിത സമ്മർദ്ദം അനുഭവപ്പെടാത്തവ തെരഞ്ഞെടുക്കണം.
  • ഒരു പേപ്പറിൽ കാലിന്‍റെ ഔട്ട്‌ലൈൻ വരയ്ക്കുക. ഈ രേഖാചിത്രം വൃത്തിയായി വെട്ടിയെടുത്ത് ഷൂസിന്‍റെയോ ചെരിപ്പിന്‍റെയോ അകത്ത് ഇട്ട് നോക്കാം. ഈ കടലാസ് കഷണം ചെരിപ്പിനകത്ത് ചുളിവുകളൊന്നുമില്ലാതെയാണ് ഇരിക്കുന്നതെങ്കിൽ നിങ്ങൾ തെരഞ്ഞെടുത്ത ചെരിപ്പ് ശരിയായിട്ടുള്ളതാണെന്ന് ഉറപ്പിക്കാം.
  • പകൽ സമയം ഓടി നടക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നതുകൊണ്ട് കാലുകളിൽ നേരിയ രീതിയിൽ നീർവീക്കമുണ്ടാകാം. അതുകൊണ്ട് പാദരക്ഷകൾ വൈകുന്നേരം വാങ്ങുന്നതാണ് നല്ലത്.

കുട്ടികൾക്കുള്ള ചെരിപ്പ്

കുട്ടികളുടെ കാലുകളുടെ വളർച്ച വളരെ വേഗത്തിലാണ് നടക്കുന്നത്. അതുകൊണ്ട് അവർക്കുള്ള പാദരക്ഷകൾ അടിക്കടി മാറേണ്ടി വരും. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ഭൂരിഭാഗം മാതാപിതാക്കളും അവർക്കായി അല്പം വലിയ ചെരിപ്പുകളും ഷൂസുകളും വാങ്ങാറുണ്ട്. എന്നാൽ കുട്ടികളുടെ പാദങ്ങളുടെ ആരോഗ്യത്തിനിത് നല്ലതല്ല. വലുതോ ചെറുതോ ആയ പാദരക്ഷകൾ നടക്കുമ്പോൾ കാലുകൾക്ക് പൂർണ്ണമായ സപ്പോർട്ട് നൽകുകയില്ല. നടത്തത്തെ അത് വികലമാക്കുകയും ചെയ്യും. കാലു മടങ്ങാനും തെന്നി വീഴാനുമുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് കുട്ടികളുടെ കാലുകൾക്ക് യോജിച്ച അളവിലുള്ള ചെരിപ്പുകൾ തന്നെ തെരഞ്ഞെടുക്കണം.

വ്യായാമം ആവശ്യം

വ്യായാമം കാലുകളിലെ പേശികളെ ബലപ്പെടുത്താനും കാലുകൾക്കുണ്ടാകുന്ന അസ്വസ്‌ഥതകൾ അകറ്റാനും സഹായിക്കും. പകൽ രണ്ടുതവണ 10 മിനിറ്റുനേരം ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് കാലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കും.

  • വിരലുകളിൽ ബലം കൊടുത്ത് പാദങ്ങളും ഉപ്പുറ്റിയും മുകളിലേക്ക് ഉയർത്തുക.
  • പിന്നീട് പാദങ്ങൾ പതിയെ നിലത്തുറപ്പിക്കുക. ഇത് പലതവണ ആവർത്തിക്കുക.
  • കാൽവിരലുകൾ ആദ്യം ചുരുക്കുകയും പിന്നീട് പതിയെ വിടർത്തുകയും ചെയ്യാം. ഈ ക്രിയ ആവർത്തിക്കണം.
  • വിരലുകൾ മുകളിലോട്ടും താഴോട്ടും ചലിപ്പിക്കുക.

പെഡിക്യൂർ

കാലുകൾക്ക് ഏറ്റവും ഫലപ്രദമായ സൗന്ദര്യപരിചരണ രീതിയാണ് പെഡിക്യൂർ. പെഡിക്യൂർ വീട്ടിൽ വെച്ചോ ബ്യൂട്ടി പാർലറിൽ വെച്ചോ ചെയ്യാം. പാദങ്ങളുടെ സൗന്ദര്യവും ആരോഗ്യവും കൂട്ടാൻ ഈ രീതി സഹായിക്കും.

പാദങ്ങളിലെ ദുർഗന്ധം

പാദങ്ങളിലുണ്ടാകുന്ന സാധാരണ പ്രശ്നമാണിത്. പരിഹാരമാർഗ്ഗങ്ങളാണ് ചുവടെ പറയുന്നത്.

  • ഷൂസും സോക്സ്‌സും അഞ്ച് മണിക്കൂറിലധികം അണിയരുത്. ജോലി ചെയ്യുന്നതിനിടെ കുറച്ചുനേരം ഷൂസും സോക്സ്‌കളും അഴിച്ചുവെയ്ക്കാം.
  • ദുർഗന്ധത്തിൽ നിന്നും മോചനം നേടുന്നതിന് ആന്‍റി ബാക്‌ടീരിയൽ സോക്സു‌കൾ അണിയാം. പാദങ്ങളിൽ ഡിയോഡറന്‍റുകൾ ഉപയോഗിക്കുകയും ചെയ്യാം.
  • മഴക്കാലത്ത് ഷൂസുകൾ നനയാറുണ്ട്. അതുകൊണ്ട് വീട്ടിലെത്തിയ ഉടൻ തുറസ്സായ സ്‌ഥലത്തുവെച്ചോ വെയിലത്ത് വെച്ചോ ഷൂസ് ഉണക്കിയെടുക്കണം.
  • നനവും ഈർപ്പവും തട്ടുന്നതുമൂലം ഷൂസുകളിൽ പൂപ്പൽ ഉണ്ടാകാം. സ്വാഭാവികമായും കാലുകളിൽ ദുർഗന്ധമുണ്ടാകുന്നതിന് ഇത് ഇടയാക്കും. അതുകൊണ്ട് ഷൂസ് നന്നായി ഉണങ്ങിയ ശേഷം അണിയുക.

പാദസംരക്ഷണ കാര്യങ്ങളിൽ പ്രമേഹ രോഗികൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. അവരുടെ പാദങ്ങളിലുള്ള രക്‌തക്കുഴലുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. അതുകൊണ്ട് അത്തരം രക്തക്കുഴലുകൾ കാലുകളുടെ ആകൃതിയിലും വലിപ്പത്തിലും വ്യത്യാസമുണ്ടാക്കാം. ഇടതുവലതു പാദങ്ങളുടെ വ്യത്യാസങ്ങൾ സ്വയം നിരീക്ഷിച്ച് വലിയ പാദത്തിന്‍റെ അളവിനനുസരിച്ച് പാദരക്ഷ തെരഞ്ഞെടുക്കണം.

പാദങ്ങൾക്ക് സുരക്ഷ പ്രദാനം ചെയ്യുന്ന പ്രത്യേകതരം സോളുകളുള്ള ചെരിപ്പുകൾ അണിയാൻ പ്രമേഹരോഗികൾ ശ്രദ്ധിക്കണം. ഷുഗർനില കൂടുമ്പോൾ കാലുകളിൽ നീർവീക്കവുമുണ്ടാകാം. ഈ സാഹചര്യത്തിൽ ഉടൻ തന്നെ പാദരക്ഷകൾ മാറ്റി യോജിച്ചവ തെരഞ്ഞെടുക്കണം. മോശമായ ചെരിപ്പണിഞ്ഞാൽ ചിലപ്പോൾ കാലുകളിൽ മുറിവുകളും മറ്റും ഉണ്ടാകാം. ഇത് പിന്നീട് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാം.

और कहानियां पढ़ने के लिए क्लिक करें...