പാർട്ടി, ജന്മദിനാഘോഷങ്ങൾ, സൗഹൃദ കൂട്ടായ്മകൾ, ഉത്സവങ്ങൾ, ഡേറ്റിംഗ്… ഇങ്ങനെ സവിശേഷമായ എത്രയോ മുഹൂർത്തങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരാം. ആ ഒരു ദിവസം മനസ്സ് നിറഞ്ഞു ആഘോഷിക്കാൻ നമ്മൾ പൂർണമായും സജ്ജരാകേണ്ടതുണ്ട്. ഉദാഹരണത്തിന് ഡേറ്റിംഗിനായി കണ്ടുമുട്ടേണ്ട സ്ഥലം തീരുമാനിക്കപ്പെടുന്നതുപോലെ തന്നെ ആ സ്പെഷ്യൽ ദിനത്തിൽ അണിയേണ്ട വസ്ത്രത്തെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചുമൊക്കെ മനസ്സിൽ ഏകദേശ പ്ലാനിംഗുമൊക്കെ ഉണ്ടാകുമല്ലോ. ഏറ്റവും കോൺഫിഡൻസ് പകരുന്ന ഒരു ലുക്ക് തെരഞ്ഞെടുക്കാനാവും ഭൂരിഭാഗം പേരും തയ്യാറാകുക. ഏതു വിശേഷാവസരവും ആഘോഷിക്കാൻ ഇതേ മാനസികാവസ്ഥ തന്നെയാകാ൦ എല്ലാവർക്കുമുണ്ടാകുക. പരമാവധി സന്തോഷവും ആത്മസംതൃപ്തിയും നൽകുന്ന ഒരു സ്റ്റൈൽ സ്വീകരിക്കുക.
സ്വന്തം നിറത്തിനും നിലവിലുള്ള ഫാഷനും അടിസ്ഥാനപ്പെടുത്തി ഒരു ഡ്രസ് തെരഞ്ഞെടുക്കാം. അത്തരം ഒരു വസ്ത്രം ധരിക്കുക, അത് കൂടുതൽ ആത്മസംതൃപ്തിയും സന്തോഷവും നൽകും. ഒപ്പം ആ ദിവസത്തെ ഏറ്റവും മനോഹരവുമാക്കും
ബോഡികോൺ ഡ്രസ്
ബോഡികോൺ വസ്ത്രത്തിൽ നിങ്ങൾ വളരെ മെലിഞ്ഞതും സെക്‌സിയുമായി കാണപ്പെടും. വേണമെങ്കിൽ ഷൈനിംഗ് ബ്ലാക്ക് ഡ്രസ്സ് ഓപ്ഷനും തിരഞ്ഞെടുക്കാം. ഇത്തരം വസ്ത്രം ഒരു കംപ്ലീറ്റ് പാർട്ടി ഡ്രസ്സായി മാറും. ഒപ്പം മുടിക്ക് വേവി ലുക്ക് (തിരമാലകൾ പോലെ) നൽകാം അല്ലെങ്കിൽ സ്ലീക്ക് സ്‌ട്രെയ്‌റ്റ് ഹെയർസ്റ്റൈൽ പരീക്ഷിക്കാം. ഹൈ ഹീൽസ് അല്ലെങ്കിൽ സ്റ്റെലെറ്റോകൾ ഇതിനൊപ്പം ധരിക്കാം. ലൈറ്റ് മേക്കപ്പ് അല്ലെങ്കിൽ ബോൾഡ് ലിപ്സ്റ്റിക്ക് ധരിക്കുന്നത് ഈയൊരു സ്റ്റൈലിംഗിന് മികവ് പകരും.
ഓഫ്‌ഷോൾഡർ വസ്ത്രം
ഡേറ്റിംഗിന് ചുവപ്പ് അല്ലെങ്കിൽ വെള്ള നിറത്തിലുള്ള മനോഹരമായ ഓഫ് ഷോൾഡർ വസ്ത്രം ധരിക്കാം. ലഞ്ച്- ഡിന്നർ പാർട്ടികൾക്ക് ഈ വസ്ത്രം ഏറ്റവും അനുയോജ്യമാണെന്നതാണ് ഇതിന്‍റെ പ്രത്യേകത. വൈറ്റ് കളർ പരീക്ഷിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ, അതിനൊപ്പം ചുവന്ന നിറമുള്ള ഹൈഹീൽ സാൻഡിൽസ് അല്ലെങ്കിൽ ബൂട്ട്സ് തെരഞ്ഞെടുക്കാം. വൈറ്റ്- റെഡ് കോമ്പിനേഷൻ എപ്പോഴും ഹോട്ട് ആൻഡ് ക്യൂട്ട് ലുക്ക് നൽകുന്നു.
റെഡ് മിനി സ്‌കർട്ട്
സുഹൃത്ത് ഒരു ലഞ്ചിനായി ക്ഷണിക്കുകയാണെങ്കിൽ നിങ്ങൾക്ക് മനോഹരമായ പ്രിന്‍റഡ് മിനി സ്കർട്ട് ധരിക്കാം. ഈ വസ്ത്രധാരണം സിംപിൾ ലഞ്ച് ഡേറ്റിന് അനുയോജ്യമാണ്. ഇതിനൊപ്പം ചുവന്ന വെഡ്ജ് ഹീൽസ് ധരിക്കാം. വേണമെങ്കിൽ, ഈ വസ്ത്രത്തിനൊപ്പം ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ് ഷൂസും ധരിക്കാം. ബ്ലാക്ക് ഹീൽസും മികച്ചയൊരു ഓപ്ഷൻ ആണ്. ഈ വസ്ത്രത്തിനൊപ്പം ഹൈ പോണിടെയിൽ ഹെയർസ്റ്റൈൽ മികച്ച ലുക്ക് നൽകും. മുടിയിൽ ഇളം വേവി ടച്ച് നൽകാം.
സൈഡ് സ്ലിറ്റഡ് മാക്സി ഡ്രസ്സ്
ഒരു സായാഹ്ന പാർട്ടിക്കോ ഡേറ്റിംഗിനോ ലഞ്ച് പാർട്ടിക്കോ ആണ് പോകുന്നതെങ്കിൽ, ബോൾഡ് പ്രിന്‍റുകളും നിറങ്ങളുമുള്ള സൈഡ് സ്ലിറ്റഡ് മാക്സി ഡ്രസ് തിരഞ്ഞെടുക്കാം. ഫങ്കി ആഭരണങ്ങളും ഇതിനൊപ്പം അണിയുന്നത് ക്യൂട്ട് ലുക്ക് നൽകും. സ്മോക്കി ഐ മേക്കപ്പ് ഇട്ട് ചുണ്ടുകളിൽ ന്യൂഡ് ലിപ്സ്റ്റിക്ക് ഷേഡ് ഫിൽ ചെയ്യാം. ഒപ്പം ഹൈ ഹീൽ ചെരുപ്പും ധരിക്കാം. വേണമെങ്കിൽ ഡെനിം ജാക്കറ്റും കൂടി ആയാൽ ലുക്ക് ഗംഭീരം.
സാരി
സാരി ഓപ്ഷനും തിരഞ്ഞെടുക്കാം. ആദ്യത്തെ ഡേറ്റിംഗ് ആണെങ്കിൽ സാരി ധരിക്കുന്നത് നല്ലൊരു ഓപ്ഷനായിരിക്കും. ഈ ദിവസത്തിനായി കളർഫുള്ളായ സാരി തിരഞ്ഞെടുക്കാം. സാരി നിങ്ങളെ മനോഹരമാക്കുക മാത്രമല്ല നിങ്ങളെ വ്യത്യസ്തയാക്കുകയും ചെയ്യും. സാരിയോടൊപ്പം വ്യത്യസ്തമായ ബ്ലൗസ് തിരഞ്ഞെടുക്കണം. ഒപ്പം ചില ഹെവി ആക്സസറികളും ധരിക്കാം.
വൂളൻ ടോപ് വിത്ത് പാന്‍റ്
ഡേറ്റിംഗിന് അൽപം സ്റ്റൈലിഷ് ലുക്ക് പകരുന്നതിന് പാനന്‍റിനൊപ്പം ഒരു ചെറിയ വൂളൻ ടോപ്പും ധരിക്കാം. ഇതിനൊപ്പം ബൂട്ടും ധരിക്കാം. ജീൻസും ലോങ് കോട്ടിനുമൊപ്പം ബൂട്ടും ധരിക്കുന്നത് സ്റ്റൈലിഷ് ലുക്ക് നൽകും. ബൂട്ടിനൊപ്പം ജീൻസും ടോപ്പും കോട്ടും ധരിക്കുന്നത് വ്യത്യസ്തമായ ലുക്ക് നൽകുമെന്ന് മാത്രമല്ല, നിങ്ങളെ കൂടുതൽ സ്മാർട്ടുമാക്കും.
സാറ്റിൻ
സാറ്റിൻ ഫാബ്രിക് ഡ്രസ് തികച്ചും ഫാൻസി ആണെങ്കിലും സിംപിളും ക്ളാസിയും ആയ ലൂക്കിന് പ്ലെയിൻ സാറ്റിൻ വസ്ത്രം അനുയോജ്യമാണ്. നിങ്ങളുടെ സോഫ്റ്റ് ഫിഗറിന് ഇത് മനോഹാരിത നൽകും. റെഡ്, യെല്ലോ അല്ലെങ്കിൽ മെറൂൺ പോലെ അൽപ്പം ബ്രൈറ്റ് ആയ നിറം തിരഞ്ഞെടുക്കുക. ഒപ്പം പേൾ കമ്മലുകൾ ധരിക്കുക. പമ്പ് ഹീൽസും കാലിൽ അണിയുക.
സീക്വൻസ് ഡ്രസ്
ജീവിതത്തിലെ മനോഹരമായ നിമിഷത്തിനായി അൽപം ആഡംബരം വേണമെന്നുള്ളവർക്ക് സീക്വൻസ് ഡ്രസ് പരീക്ഷിക്കാം. സീക്വൻസ് ഡ്രസ് ഡേറ്റ്- നെറ്റിന് അനുയോജ്യമാണ്. ഒപ്പം മേക്കപ്പിനായി സ്മോക്കി ഐ ലുക്കും ചുണ്ടുകൾക്ക് ന്യൂഡ് ഷേഡും തിരഞ്ഞെടുക്കാം. കൂടാതെ, മുടി ലൂസായി ഇടുന്നത് ഈ ലൂക്കിനു മാറ്റു പകരും.
സൺഡ്രസ്
സെക്‌സിയും കംഫർട്ടബിളും ആയ ഒരു വസ്ത്രം ധരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സൺഡ്രസ് തിരഞ്ഞെടുക്കുക. റൊമാന്‍റിക് ഔട്ട്‌ഡോർ ബ്രഞ്ചിനെ സവിശേഷമാക്കാൻ ഈ വസ്ത്രം നല്ലൊരു ചോയ്‌സ് ആണ്. അത്തരമൊരു സാഹചര്യത്തിൽ, പങ്കാളിയ്‌ക്കൊപ്പം സ്വതന്ത്രമായി ഒഴുകുന്ന സൺഡ്രസ് ധരിച്ച് ഒരു റൊമാന്‍റിക് ഡേറ്റിന് പോകുകയാണെങ്കിൽ ആ ദിവസം കൂടുതൽ മനോഹരമാകും. സൺഡ്രസ് സുഖപ്രദമായത് മാത്രമല്ല ആകർഷകവുമാണ്.
എ ലൈൻ വസ്ത്രം
വിശേഷ ദിവസത്തിൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായി കാണപ്പെടാനും പ്രിയപ്പെട്ടവന്‍റെ ഹൃദയം കവരാനും ആഗ്രഹിക്കുന്നുവെങ്കിൽ അരക്കെട്ട് ഹൈലൈറ്റ് ചെയ്യുന്ന ഒരു എ-ലൈൻ വസ്ത്രം തിരഞ്ഞെടുക്കുക, ആ വസ്ത്രത്തിൽ നിങ്ങളെപ്പോലെ മനോഹരിയായി മറ്റാരും ഉണ്ടാകില്ല. സ്പെഷ്യൽ ഡേയ്‌ക്കായി റെഡ് കളറിലുള്ള എ-ലൈൻ വസ്ത്രം തിരഞ്ഞെടുക്കുക, മൃദുവായ ഫാബ്രിക്കിലുള്ളതാകണം ഡ്രസ്. ലുക്ക് ഗംഭീരമാക്കാൻ ന്യൂട്രൽ ആക്സസറികൾ ധരിക്കുക. ടിയർ ഡ്രസ് സ്റ്റൈൽ ഈ ദിവസത്തിന് വളരെ ആകർഷകമായ ഓപ്ഷനാണ്, കാരണം അതിലുള്ള ലെയറുകൾ നിങ്ങളുടെ രൂപത്തെ വളരെ ആകർഷകമാക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
ഡെനിം
കാഷ്വൽ ഔട്ടിംഗിന് ഡെനിം ജാക്കറ്റും ബെൽറ്റും ഉപയോഗിച്ച് ജോടിയാക്കാം. കട്ടൗട്ട് വസ്ത്രം, കട്ടൗട്ട് ഡ്രസ് ട്രെൻഡിയായ ഒന്നാണ്. ഇത് നിങ്ങളുടെ സെക്‌സി ലുക്ക് വർദ്ധിപ്പിക്കു൦. ഏറെ വിശേഷപ്പെട്ട ദിനത്തിൽ, അത്തരമൊരു വസ്ത്രം ധരിക്കുന്നത് ഹോട്ട് അവതാർ ലുക്ക് നൽകാൻ സഹായിക്കും. അതിനായി, ബോൾഡ് പ്രിന്‍റ് ഉള്ള ഫ്ലോയി മെറ്റീരിയലിൽ ഉള്ള ഒരു വസ്ത്രം തിരഞ്ഞെടുക്കുക. അതിന്‍റെ സ്ലീവ് നീളമുള്ളതായിരിക്കണം എന്നതും ഓർക്കുക. ഈ വസ്ത്രം സുഖകരവും ആകർഷകവുമായിരിക്കും.
സ്ലിപ്പ് ഡ്രസ്
സ്ലിപ്പ് ഡ്രസ് വളരെ ആകർഷകമാണ്. സെക്‌സി, ബോൾഡ് ലുക്ക് ലഭിക്കുന്നതിന് ഈ വസ്ത്ര൦ അനുയോജ്യമാണ്. ഡേറ്റിംഗിന് ഇത് നല്ലൊരു ചോയ്‌സാണ്. ശ്രദ്ധാപൂർവ്വം നിറം തിരഞ്ഞെടുക്കുക. അല്പം തിളങ്ങുന്ന അല്ലെങ്കിൽ റെഡ് കളർ നല്ലതായി കാണപ്പെടും. നൈറ്റ് ഔട്ടിംഗിന് ഈ വസ്ത്രം നല്ല ഒരു ഓപ്ഷനും കൂടിയാണ്.
സ്റ്റൈലിഷ് സ്കർട്ട് ടോപ്പ് ലുക്ക്
സ്കർട്ട് ടോപ്പ് ലുക്കും തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ വിശേഷാവസരത്തിന് അനുയോജ്യമായതും സൗകര്യപ്രദവുമാണ്. പോണിടെയിലിന് പകരം മുടി ലൂസായി അഴിച്ചിടുക, വാച്ചിന് പകരം വളകൾ ധരിക്കുക.
സ്പെഷ്യൽ ഇന്ത്യൻ ലുക്ക് ഫോർ സ്പെഷ്യൽ ഡേ
വിശേഷാവസരത്തിന് എന്തെങ്കിലും ഇന്ത്യൻ വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പാന്‍റും സ്ട്രെയ്റ്റ് കുർത്തയും തിരഞ്ഞെടുക്കാം, ഈ കോമ്പിനേഷൻ ഒട്ടുമിക്കവർക്കും ക്യൂട്ട് ലുക്ക് നൽകും. ഇതിനൊപ്പം ജൂട്ടിയോ കോലാപുരിയോ ധരിക്കുക, ഒപ്പം ലൈറ്റ് കമ്മലുകൾ ഇടുക. പാന്‍റിന്‍റെയും അനാർക്കലിയുടെയും ക്ലാസ്സി ലുക്കും പരീക്ഷിക്കാം. ഷൂസ്, കമ്മലുകൾ, മെസ്സി ബൺ സ്റ്റൈൽ എന്നിവ ഉപയോഗിച്ച് ലുക്ക് പൂർത്തിയാക്കുക. നാച്ചുറൽ മേക്കപ്പ് ചെയ്യുന്നത് ഈ ലുക്കിനെ കൂടുതൽ മനോഹരമാക്കും.
ലോ൦ഗ് സ്കർട്ട് വിത്ത് ടോപ്പ്
സ്പെഷ്യൽ ദിനത്തിന്, ലോ൦ഗ് സ്കര്ട്ടും നല്ലൊരു ചോയ്‌സാണ്. ലോ൦ഗ് സ്കർട്ട് ഇപ്പോൾ ട്രെന്‍റിയാണ്. ഈ വസ്ത്രത്തിൽ ലുക്ക് പൂർണ്ണമായും മാറുന്നു. സ്കർട്ടിനൊപ്പം ഒരു ഷോർട്ട് ടോപ്പോ ഏതെങ്കിലും വൂളൻ ടോപ്പോ ധരിക്കാം. ലളിതമായ ടോപ്പിനൊപ്പം സ്റ്റൈലിഷ് ജാക്കറ്റും കൂടിയാകുമ്പോൾ ലുക്ക് ഗംഭീരം.
ഹാൾട്ടർ നെക്ക്
ഹാൾട്ടർ നെക്ക് വസ്ത്രവും സെക്‌സി ലുക്ക് നൽകുന്ന ഒരു വസ്ത്രമാണ്. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മുടി സ്ട്രെയ്റ്റ് ആയിരിക്കുന്നതാണ് നല്ലത്. മേക്കപ്പ് അൽപ്പം ബോൾഡാക്കാം. ഒപ്പം ക്ലോവ് ചെയിൻ കമ്മലുകൾ ധരിക്കാം.
ഡാഷിംഗ് ഡെനിം
സെക്‌സി ലുക്ക് വേണമെന്ന് ആഗ്രഹമില്ലാത്തയാവർക്ക് ഡാഷിംഗ് ഡെനിം ലുക്കിൽ സ്റ്റൈലിഷ് ആയി കാണുന്നതിന് വളരെയധികം പരിശ്രമിക്കേണ്ടതില്ല. മാത്രവുമല്ല ഇന്ന് മിക്കവരുടെയും കൈവശം ഡെനിം, ടി-ഷർട്ട്, കണ്ണട, ബൂട്ട്, ബ്ലേസർ എന്നിവയൊക്കെ ഉണ്ടാകും. സ്വന്തം വ്യക്തിത്വവുമായി ഏകോപിപ്പിച്ച് ഇത് ധരിക്കുക. പങ്കാളിയോടൊപ്പം എവിടെയെങ്കിലും പിക്നിക്കിന് പോകുകയാണെങ്കിൽ ഡെനിം ധരിക്കാം. അത് ഒരു ഡെനിം വസ്ത്രമോ ഡെനിം ഷോർട്ട്സോ സ്കർട്ടോ ആകാം. ഒരു ലേസി ടോപ്പ് ഇതിനൊപ്പം അണിയുന്നത് ലൂക്കിനെ മികച്ചതാക്കും. ഇതോടൊപ്പം ഗോൾഡ് ബെൽറ്റും നിങ്ങളുടെ ലുക്ക് വർദ്ധിപ്പിക്കും.
ലേസി അല്ലെങ്കിൽ ലിറ്റിൽ ഫ്രില്ലി ഡ്രസ്
ഡേ ടൈം പാർട്ടിക്ക് പോകുകയാണെങ്കിൽ, നല്ലൊരു ലെയ്സി അല്ലെങ്കിൽ ലിറ്റിൽ ഫ്രില്ലി ഡ്രസ് ധരിക്കാം. റെഡ് കളറിലുള്ള വസ്ത്രങ്ങൾ കൂടാതെ, കോൺട്രാസ്റ്റ് നിറങ്ങളായ മജന്ത, മെറൂൺ അല്ലെങ്കിൽ റോസി പിങ്ക് നിറങ്ങളിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ഒരു ലെയ്സി ടോപ്പ്, പ്ലെയിൻ സ്കർട്ട് അല്ലെങ്കിൽ സോളിഡ് കളർ ട്രൗസർ പോലെയുള്ള എന്തെങ്കിലും ധരിക്കാം. ഇതിനൊപ്പം പ്ലാറ്റ്‌ഫോമുകൾ അല്ലെങ്കിൽ വെഡ്ജുകൾ, ബ്രാൻഡഡു വളകൾ എന്നിവ ഉപയോഗിച്ച് ലൂക്കിനെ ഗംഭീരമാക്കാം.
ഗൗൺ
ഒരു നൈറ്റ് പാർട്ടിക്ക് പോകാനുള്ള പ്ലാനിൽ ആണെങ്കിൽ പ്ലെയിൻ, സോളിഡ് നിറത്തിലുള്ള ഗൗൺ ധരിക്കാം. ലൈറ്റ് വർക്ക് ഉള്ള ഗൗൺ. ഹെവി കമ്മലുകളും നെക്ക് പീസും ധരിച്ച് ഇത് ബാലൻസ് ചെയ്യാം. നെക്ക്പീസ് വളരെ ഹെവി ആണെങ്കിൽ ലൈറ്റ് കമ്മലുകൾ ധരിക്കുക.
വൈഡ് ജീൻസുള്ള ഓഫ്‌ഷോൾഡർ ടോപ്പ്
ഈ കോമ്പിനേഷനും വളരെ മനോഹരമാണ്. ഇതിൽ ഒരു സ്റ്റൈലിഷ് ഓഫ് ഷോൾഡർ ടോപ്പുള്ള വൈഡ് ജീൻസ് ഉപയോഗിച്ച് സ്റ്റൈൽ ചെയ്യാം. ഇനി ഒരു ബോസി ലുക്ക് വേണമെങ്കിൽ ഈ വസ്ത്രത്തിനൊപ്പം ഒരു സ്ലിംഗ് ബാഗും ഗ്ലാസുകളും കൊണ്ടുപോകാൻ മറക്കരുത്.
ഇവ കൂടി ശ്രദ്ധിക്കുക
- റെഡ് ടീ ഷർട്ട് മാത്രം ധരിച്ചാൽ പോലും റെഡ് കളർ പങ്കാളിയെ ഒരു കാന്തം പോലെ നിങ്ങളിലേക്ക് ആകർഷിക്കു൦. വസ്ത്രത്തിനൊപ്പം ഏതെങ്കിലും ചുവന്ന ഷേഡ് ലിപ്സ്റ്റിക് ഉപയോഗിക്കാം.
- ഹാർട്ട് ക്യാപ്പോ സ്വെറ്ററോ ധരിക്കുന്ന പ്രവണത ഓൾഡ് ട്രെൻഡ് ആണെങ്കിലും ഇപ്പോഴും അത് ജനപ്രിയമാണ്.
- ഇതിനെല്ലാം പുറമേ, ഇപ്പോൾ കോർസെറ്റുകൾ ട്രെന്‍റിയായിക്കൊണ്ടിരിക്കുകയാണ്. സ്പെഷ്യൽ ദിനത്തിൽ പ്രിയ നിറത്തിലുള്ള ഒരു കോർസെറ്റ് പരീക്ഷിക്കാവുന്നതാണ്. കോർസെറ്റിനൊപ്പം കോട്ട് അല്ലെങ്കിൽ പഫർ ജാക്കറ്റിന്‍റെ കോമ്പിനേഷൻ വളരെ രസകരമായിരിക്കും.
- സ്കർട്ട് ധരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ലെതർ സ്കർട്ട്, ഫിറ്റ്ഡു കാർഡിഗൻ, ഹീലുള്ള ബൂട്ട് എന്നിവ ഫാഷനിൽ ഉൾപ്പെടുത്താം. എന്നിട്ടും എന്ത് ധരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ, ടി-ഷർട്ടും ജീൻസും മാത്രം ധരിക്കാം. അത് മികച്ച ചോയ്‌സ് ആണെന്ന് മാത്രമല്ല കംഫർട്ടും ആണ്.