ഒരു വിഭാഗത്തെ മാറ്റി നിർത്തിയാൽ ചെറിയൊരു വിഭാഗം താരമക്കൾക്ക് സിനിമാരംഗത്ത് വലിയ ചലനമൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ആദ്യ ഒന്നോ രണ്ടോ സിനിമകളിൽ അവരെക്കുറിച്ചുള്ള വലിയ വാർത്തകളും ബഹളവുമൊക്കെ കാണും. എന്നാൽ കുറച്ച് കഴിയുമ്പോൾ ആ താരം അപ്രത്യക്ഷമാകും, താരത്തിന് വലിയ അഭിനയപാടവം സൃഷ്ടിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം.
ബോളിവുഡിന്‍റെയും സ്വജനപക്ഷപാതത്തിന്‍റെയും ഒരു ഉത്തമ ഉദാഹരണം അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രത്യേക സംവിധാന ശൈലിക്ക് പേരുകേട്ട സോയ അക്തർ ‘ആർച്ചീസ്’ എന്ന പേരിൽ ഒരു സിനിമ ചെയ്യുകയുണ്ടായി, അതിൽ ബോളിവുഡിലെ മുൻനിര താരങ്ങളുടെ മക്കൾ അഭിനയിക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രത്തെയും അഭിനേതാക്കളെയും കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ പ്രതീക്ഷിച്ചിരുന്നതുപോലെയാണ് സംഭവിച്ചത്.
ചിത്രത്തിലെ പുതുമുഖ താരങ്ങളുടെ അഭിനയം ഏറെ രസകരമായിരുന്നു. പ്രേക്ഷകർ അതിനെ നല്ലവണ്ണം വിമര്ശിക്കുകയും ചെയ്തു. ചിത്രത്തിലെ ഒരു രംഗത്തിൽ, ഖുശി കപൂറും സുഹാന ഖാനും ഒരു റെസ്റ്റോറന്‍റിൽ ഇരുന്ന് സംസാരിക്കുന്നതായിരുന്നു, അതിൽ സുഹാന ഖാൻ ഖുശി കപൂറിനോട് ക്ഷമ ചോദിക്കുന്നു. മാപ്പ് പറയുന്ന രംഗത്തിൽ ഇരുവരുടെയും മുഖത്ത് ഉണ്ടായിരുന്ന ഭാവങ്ങൾക്ക് അവരുടെ സംഭാഷണങ്ങളുമായി ഒട്ടും പൊരുത്തമുണ്ടായിരുന്നില്ല.
ഖുശിയുടെ സംഭാഷണം വരുന്ന മറ്റൊരു രംഗ൦ ഇപ്രകാരമായിരുന്നു, “ഇന്ന് നമ്മൾ ഈ പാർക്ക് വിട്ടാൽ ഒരു മരം പോലും അവശേഷിക്കില്ല.” ഈ ഡയലോഗ് പറയുമ്പോൾ ഖുശിയുടെ മുഖത്ത് യാതൊരു വികാരവുമുണ്ടായിരുന്നില്ല. മരം എന്ന വാക്ക് പോലും അവർക്ക് ശരിയായി ഉച്ചരിക്കാനായില്ല. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ്, സോയ അക്തർ താരങ്ങൾക്കായി ഒരു വർഷത്തെ ആക്റ്റിംഗ് വർക്ക് ഷോപ്പും നടത്തിയിരുന്നു. പക്ഷേ അപ്പോഴും അവരുടെ അവസ്ഥ പരമ ദയനീയമായിരുന്നു. അവരുടെ സ്ക്രീനിലെ പ്രകടനം കാണുമ്പോൾ ഈ കരിയറിലേക്ക് അവരെ ആരോ ഉന്തി തള്ളിവിടുന്നത് പോലെയാണ് തോന്നിയത്.
അമ്മയുടെയും അച്ഛന്‍റെയും പ്രശസ്തിയുടെ മുഴുവൻ നേട്ടവും സ്റ്റാർ കിഡ്‌സിന് കിട്ടിയിട്ടുണ്ടെന്ന് സിനിമ കണ്ടുകഴിഞ്ഞാൽ മനസിലാകും. അതുകൊണ്ടാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഈ ചിത്രത്തിലെ സ്റ്റാർ കിഡ്‌സിന്‍റെ അഭിനയത്തെ ഇൻഫ്ലുവൻസർമാരും യൂട്യൂബർമാരും തകർത്ത് പ്രശംസിക്കുന്നത്.
‘എന്‍റെ വേലക്കാരിക്ക് ഇതിലും നന്നായി അഭിനയിക്കാൻ കഴിയും’ എന്ന് സിനിമ കണ്ട പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് കണ്ടിട്ട് എനിക്ക് തലവേദന തുടങ്ങിയെന്നും ചിലർ എഴുതി. നിങ്ങളുടെ സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, സ്റ്റാർകിഡ്‌സിനെ പരീക്ഷിക്കുന്നത് നിർത്തണമെന്ന് നിരവധി യൂട്യൂബർമാർ നിർമ്മാതാവ് സോയ അക്തറിനോട് അഭ്യർത്ഥിക്കുവരെ ഉണ്ടായി.
സിനിമയിലെ എല്ലാ താരനിരയും ബോളിവുഡ് നായികനായകന്മാരുടെ മക്കളാണ്, അവർക്ക് ലൈംലൈറ്റിൽ നിറഞ്ഞുനിൽക്കുന്നവർ, കുടുംബത്തിൽ വലിയ താരങ്ങളുണ്ടെങ്കിലും കുട്ടിത്താരങ്ങൾക്ക് അഭിനയവുമായി യാതൊരു ബന്ധവുമില്ല, അഥവാ ആരെങ്കിലും അഭിനയവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെ അവർ സമൂഹത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ട പോലെയാണ്. അവർ യാത്രികമായി അഭിനയിക്കുന്നു, പക്ഷേ അവർക്ക് വികാരങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ല.
ഖുശി കപൂറിനെ കുറിച്ച് പറയുകയാണെങ്കിൽ, അവർ നടി ശ്രീദേവിയുടെയും പ്രശസ്ത നിർമ്മാതാവ് ബോണി കപൂറിന്‍റെയും മകളാണ്, അവർ 2000 നവംബർ 5 ന് മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ ജനിച്ചു. ധീരുഭായ് അംബാനി ഇന്‍റർനാഷണൽ സ്‌കൂളിൽ നിന്നാണ് ഖുശി കപൂർ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ലണ്ടൻ കോളേജിൽ നിന്ന് ബിരുദവും നേടി.
മൂത്ത സഹോദരി ജാൻവി കപൂർ ബോളിവുഡിലെ അറിയപ്പെടുന്ന മുഖമാണ്. അവരുടെ സഹോദരൻ അർജുൻ കപൂറും ഒരു നടനാണ്. മൂന്ന് സഹോദരങ്ങളും അഭിനയത്തിന്‍റെ കാര്യത്തിൽ ശരാശരിയിലും താഴെയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അൻഷുല കപൂറും അവരുടെ പോസ്റ്റുകളിലൂടെ ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നു. കൂടാതെ, അവർ വൻകിട ഉത്പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
യുവാക്കൾക്കിടയിൽ ഖുശി കപൂർ എത്രത്തോളം പ്രശസ്തയാണെന്ന് അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് മാത്രമേ മനസിലാക്കാനാവൂ. ഇൻസ്റ്റാഗ്രാമിൽ 1.3 ദശലക്ഷം ഫോളോവേഴ്‌സ് അവർക്ക് ഉണ്ട്. അവരുടെ ഒരു പോസ്റ്റിന് ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിക്കുന്നത്. ഇതുകൂടാതെ, അവരുടെ സ്റ്റൈൽ- ഫാഷൻ സെൻസ് യുവാക്കൾക്കിടയിൽ വളരെ ജനപ്രിയവുമാണ്.
ഖുശി സ്ഥിരമായി ജിമ്മിൽ പോകാറുണ്ട്. അവരുടെ പ്രിയപ്പെട്ട ഗായകൻ ജസ്റ്റിൻ ബീബറാണ്. മോഡലാകണമെന്നായിരുന്നു അവരുടെ ആഗ്രഹം. എന്നാൽ സിനിമാ പശ്ചാത്തലം കാരണം സിനിമയിൽ ഇറങ്ങിയെങ്കിലും ആ തീരുമാനം വലിയ പരാജയമാണ് അവർക്ക് സമ്മാനിച്ചത്. കരൺ ജോഹറിനെ പോലെയുള്ള സംവിധായകർ തങ്ങളുടെ സിനിമകളിൽ അവരെ ഭാഗമാക്കിയാൽ മാത്രമേ ഇനിയവർക്കു തിളങ്ങാനാവൂ.
സോയ അക്തറിന്‍റെ ‘ദി ആർച്ചീസ്’ എന്ന ചിത്രത്തിലൂടെയാണ് ഖുശി കപൂർ തന്‍റെ സിനിമാ ജീവിതം ആരംഭിച്ചത്. അഭിനയത്തിന്‍റെ കാര്യത്തിൽ തുടക്കക്കാരിയാണെന്നു സിനിമ കണ്ടുകഴിഞ്ഞാൽ വ്യക്തമായി പറയാം. ഡയലോഗ് ഡെലിവറി പോലും ശരാശരിയ്ക്ക് താഴെയാണ്.
ഒരു ഡോക്ടറുടെ മകൻ ഡോക്ടറാകണമെന്നില്ല, ഒരു ക്രിക്കറ്റ് താരത്തിന്‍റെ മകൻ ക്രിക്കറ്റ് താരമാമാകണമെന്നില്ല.ഇക്കാര്യം താരങ്ങളും മക്കളും മനസ്സിലാക്കണം. മറ്റെന്തെങ്കിലും കാര്യങ്ങളിൽ വൈദഗ്ധ്യമുണ്ടെങ്കിൽ, അവിടെ ഒരു കൈ പരീക്ഷിച്ചുകൊണ്ട് അവർക്ക് വളരെയധികം മുന്നേറാനാകും. ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക, ഇതൊക്കെയാണ് വിമർശകർ പറയുന്നത്.
യഥാർത്ഥ പ്രശ്‌നം എന്തെന്നാൽ, താരപുത്രിപുത്രന്മാർ ഒരുതരം ആഡംബര ജീവിതം നയിക്കുന്നവരാണ്. അവർ പാർട്ടികൾ ഇഷ്ടപ്പെടുന്നു, രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കുന്നു, രാജ്യത്തും വിദേശത്തുമുള്ള വലിയ ചെലവേറിയ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നു. ഗ്ലാമർ പരിവേഷം ഇഷ്ടപെടുന്നവരാണ് ഈ താരകുട്ടികൾ, പക്ഷേ ആ ഗ്ലാമർ എങ്ങനെ നേടണമെന്ന് അറിയില്ല.ഇതിൽ പകുതിയിലധികം നടിനടന്മാർക്കും ഹിന്ദി പോലും ശരിയായി അറിയില്ല. അവർ അധികവും വിദേശ സാഹിത്യ൦ വായിക്കുന്നവരാണ്. പക്ഷെ നാടിന്‍റെ മണമുള്ള സാഹിത്യവും ജീവിതവും അനുഭവങ്ങളും ഇവർക്ക് അജ്ഞാതമായ കാര്യങ്ങളാണ്. ചുറ്റും നടക്കുന്ന സംഭവങ്ങൾ സാമൂഹിക, സാംസകാരിക, രാഷ്ട്രീയ ചലനങ്ങൾ ഇതൊന്നും തന്നെ അവരുടെ അറിവിന്‍റെ പരിധിയിൽ ഉൾപ്പെടുന്ന കാര്യങ്ങളല്ല. ചുറ്റും നടക്കുന്ന കാര്യങ്ങളിലേക്കുള്ള സൂക്ഷ്മമായ നിരീക്ഷണമാണല്ലോ ഒരു നടനെ അവന്‍റെ അഭിനയ പാടവത്തെ പരുവപ്പെടുത്തിയെടുക്കുന്നത്.