“പതിനെട്ട് വർഷമായി വിവാഹം കഴിഞ്ഞിട്ട്, എന്നട്ടിതുവരെ നിങ്ങളുടെ അമ്മക്ക് ശരിക്കും കടുകുവറുക്കാൻ പോലുമറിയില്ല. ഓരോരോ മാരണങ്ങൾ വന്ന് കൂടിക്കോളും.” ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് ദിനേശ് കുട്ടികളോടായി പറഞ്ഞു. കുട്ടികളത് കേട്ട് പൊട്ടിച്ചിരിച്ചു. റീന ഒരു നിമിഷം ഭക്ഷൺ വിളമ്പുന്നത് നിറുത്തി. പ്രശ്നം ഗുരുതരമാകാതിരിക്കാനായി സങ്കടം കടിച്ചമർത്തി.

“നിങ്ങളുടെ പപ്പയ്ക്ക് എന്നെക്കുറിച്ചൊരു ചിന്തയുമില്ല. എനിക്ക് സുഖമില്ലെന്നറിഞ്ഞിട്ടും സുഹൃത്തിന്‍റെ വീട്ടിൽ പോയിരിക്കുകയാ. അല്ലെങ്കിൽ ഓഫീസിൽ നിന്നും നേരെ ഇവിടെ വന്നിട്ട് പോയാ. പോരായിരുന്നോ? എനിക്ക് ജീവിതത്തിലിന്നുവരെ സുഖവും സമാധനവുമുണ്ടായിട്ടുണ്ടോ? സ്വന്തമായി രണ്ടുനേരത്തെ ഭക്ഷണം മൃഗങ്ങൾപോലും കണ്ടെത്തും.” മകൾ മരുന്നെടുത്ത് നൽകിയപ്പോൾ സീമ പറഞ്ഞു.

അതോടെ അച്ഛനെ ഏറെ ഇഷ്ടപ്പെടുന്ന, അച്ഛനെ ചൊല്ലി അഭിമാനം കൊണ്ടിരുന്ന മകൾ ആദ്യമായി അച്ഛനെ വെറുക്കുവാൻ തുടങ്ങി.

പലപ്പോഴും ദേഷ്യമടക്കാനാകാതെ കുട്ടികളുടെ മുന്നിൽവെച്ച് ഭർത്താവിനെ ശകാരിക്കുന്ന എത്രയെത്ര ഭാര്യമാരാണ് ഈ സമൂഹത്തിലുള്ളത്. കുട്ടികളുടെ മനസ്സിനെ ഇതെല്ലാം ബാധിക്കുമെന്ന് അവർ ഒരിക്കലെങ്കിലും ചിന്തിച്ചു കാണുമോ? കുട്ടികൾ അച്ഛനമ്മമാരെ പെർഫക്ട് പേരന്‍റായി കാണാനാണ് ആഗ്രഹിക്കുന്നത്. അവരുടെ മുന്നിൽ ജീവിതപങ്കാളിയുടെ കുറവുകൾ എടുത്തുപറഞ്ഞ് വില ഇടിച്ചുകാണിക്കരുത്. മുകളിൽ പറഞ്ഞ സംഭവത്തിൽ ദിനേശ് കുട്ടികളുടെ മുന്നിൽ അമ്മയെ പരിഹസിക്കുകയാണ് ചെയ്തത്. അതുപോലെ തന്നെ അച്ഛനെ ഉത്തരവാദിത്തമില്ലാത്ത വ്യക്തിയായി മകളുടെ മുന്നിൽ ചിത്രീകരിക്കാൻ സീമയ്ക്കും മടി തോന്നിയില്ല. നിങ്ങൾ അവരുടെ രക്ഷിതാക്കളല്ലേ? കുട്ടികളുടെ മുന്നിൽ അമ്മയെ നാട്ടുമ്പറത്തുകാരി, വിവരദോഷി എന്നൊക്കെ പറയുകയാണെങ്കിൽ ഭാവിയിൽ അവരും അമ്മയെ ബഹുമാനിക്കുമോ? ഭാര്യാഭർത്താക്കന്മാർ കുട്ടികളുടെ മുന്നിൽ ഒരിക്കലും പരസ്പരം ചെളിവാരിയെറിയരുത്.

വിഷമം പ്രകടിപ്പിക്കരുത്

അച്ഛനമ്മമാർക്കിടയിൽ ദിനംപ്രതിയുള്ള വഴക്കും പ്രശ്നങ്ങളും കാരണം കുട്ടികളണേറെ അസ്വസ്ഥരാകുന്നത്. അവരുടെ മനസ്സിലെ സഹതാപവും ആദരവും സ്നേഹവുമൊക്കെ നഷ്ടപ്പെട്ടു തുടങ്ങും. ജീവിതപങ്കാളിയിൽ സദാ കുറ്റങ്ങൾ കണ്ടെത്തിയാൽ നിങ്ങളുടെ കുടുംബജീവിതം ശിഥിലമാകുമെന്നതിൽ സംശയമില്ല. രക്ഷിതാക്കളുടെ സ്വഭാവം കുഞ്ഞിന്‍റെ മനസ്സിനേയും സ്വാധീനിക്കും.

“പപ്പയ്ക്ക് മമ്മിയെക്കുറിച്ച് പരാതി പറയാനേ നേരമുള്ളൂ. മമ്മിയാകട്ടെ പപ്പയെ കുറ്റപ്പെടുത്തുകയും ചെയ്യും.” കുട്ടികളിൽ ഇത്തരം ചിന്തകൾ ഉടലെടുക്കാൻ ഒരിക്കലും അനുവദിക്കരുത്.

മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ യുവാക്കൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതിന് പിന്നിലുള്ള പ്രധാനകാരണം അവരുടെ കുടുംബപശ്ചാത്തലമാണ്. രാപകലെന്നില്ലാതെ വീട്ടിലുണ്ടാകുന്ന വഴക്കും പ്രശ്നങ്ങളും കാരണം യുവാക്കൾ മയക്കുമരുന്നിനടിമപ്പെടുന്നു. എപ്പോഴും പരാതികളുമായി ജീവിക്കുന്ന നിങ്ങൾക്കൊപ്പം ഇരിക്കാനവർ ആഗ്രഹിക്കുകയില്ലെന്നു മാത്രമല്ല വെറുക്കാനും കാരണമാകും. രണ്ടുപേർ വഴക്കിടുമ്പോൾ, പ്രത്യേകിച്ച് ഭാര്യാഭർത്താക്കന്മാരാകുമ്പോൾ അവർ ധാരാളം കുറ്റങ്ങളും കുറവുകളും കണ്ടെത്തും. ദേഷ്യംകൊണ്ട് പരസ്പരം പഴിചാരുകയും ചീത്തപറയുകയും ചെയ്യും, എന്നാൽ അൽപസമയത്തിനുള്ളിൽ വഴക്കൊക്കെ മറന്ന് സാധാരണ സ്ഥിതിയിലെത്തിച്ചേരും. അതിനാൽ ഇത്തരം നിസ്സാര വഴക്കുകളിലേക്ക് കുട്ടികളെ വലിച്ചിഴയ്ക്കുന്നത് ഉചിതമാണോ?

ദോഷകരമായ വശം

റീത്തയുടെയും സൗമ്യയുടെയും അച്ഛനമ്മമാർ വ്യത്യസ്ത ചിന്തഗതിക്കാരും വ്യത്യസ്ത സ്വഭാവക്കാരുമാണ്. നിസ്സാരകാര്യങ്ങളെച്ചൊല്ലി എപ്പോഴും തർക്കമായിരിക്കും. അവർ മറ്റുള്ളവരുമായി നന്നായി ഇടപെഴകുന്ന ശീലമുള്ളയാളാണ് അനൂപ്. നിമ്മിയാകട്ടെ അധികമാരുമായി കൂട്ടില്ലാത്ത അന്തർമുഖയും. നിസ്സാരപ്രശ്നമാണെങ്കിൽ പോലും സീരിയസ്സായെടുക്കും, മൂന്നാലു ദിവസത്തോളം മുഖം വീർപ്പിച്ചിരിക്കും. അതിനാൽ വീട്ടിലെപ്പോഴും ടെൻഷൻ നിറഞ്ഞ അന്തരീക്ഷമാണ്. അനൂപിനും നിമ്മിക്കും രണ്ട് പെൺമക്കളാണ്. കുട്ടികളുടെ മുന്നിൽ വച്ചുതന്നെ നിമ്മിയെ ശകാരിക്കാൻ അനൂപും മടിക്കാറില്ല.

ഫലമോ, കുട്ടികൾ അകെ വിഷമിക്കും. അച്ഛനും അമ്മയും ഉണ്ടായിട്ടും ഒറ്റപ്പെട്ട അവസ്ഥയാണവരുടേത്. അച്ഛനമ്മമാർക്ക് പരസ്പരം മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ കുട്ടികളുടെ പ്രശ്നങ്ങൾ എങ്ങനെ മനസ്സിലാക്കാനാണ്.

അച്ഛനമ്മമാരുടെ പരസ്പരമുള്ള കുറ്റപ്പെടുത്തൽ സഹിക്കവയ്യാതെ റീത്തയും സൗമ്യയും വിവാഹം വേണ്ടെന്ന തീരുമാനത്തിലെത്തിച്ചേർന്നു. വിവാഹാലോചനയുമായി വന്ന അനൂപിനോട് താൻ അജീവനാന്തം അവിവാഹിതയായിരിക്കുമെന്നാണ് റീത്ത മറുപടി നൽകിയത്.

അവർ നിർബന്ധിച്ചപ്പോൾ പറഞ്ഞതിങ്ങനെ “വിവാഹം കഴിച്ചിട്ട് നിങ്ങൾക്കെന്ത് സുഖമാണ് ലഭിച്ചത്? വിവാഹശേഷം സ്വന്തംജീവിതവും കുട്ടികളുടെ ജീവിതവും നരകതുല്യമാക്കാൻ ഞാനാഗ്രഹിക്കുന്നില്ല.”

റീത്തയുടെ മറുപടി അവരെ വിഷമിപ്പിച്ചു, കുട്ടികളെയും വഴക്കിലേക്ക് വലിച്ചിഴച്ച് തങ്ങളെത്ര വലിയ തെറ്റാണ് ചെയ്തതെന്ന് അപ്പോഴാണ് അവർക്ക് ബോധ്യം വന്നത്.

അച്ഛനമ്മമാരുടെ അസുഖകരമായ ദാമ്പത്യജീവിതം കുട്ടികളെ എത്രത്തോളം ദോഷകരമായാണ് ബാധിക്കുന്നതെന്ന് പലരും അറിയുന്നില്ല. വീട്ടിലെ സാഹചര്യങ്ങൾ കണ്ടുവളരുന്ന കുട്ടികൾ അതാണ് യാഥാർത്ഥ്യമെന്ന് കരുതി അതിനനുസരിച്ച് സ്വന്തം ചിന്താഗതിയും വ്യക്തിത്വവും രൂപപ്പെടുത്തുന്നു. അച്ഛനമ്മമാർക്കിടയിലുള്ള വഴക്ക് മറന്നാൽത്തന്നെ വീട്ടിലെ അസുഖകരമായ അന്തരീക്ഷമായിരിക്കും അവരുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുക. ഇത്തരം സാഹചര്യത്തിൽ നിന്ന് വരുന്ന കുട്ടികളാണ് വഴിതെറ്റുന്നവരിൽ ഭൂരിഭാഗവുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

തനിച്ചായിരിക്കുമ്പോൾ പ്രശ്നങ്ങൾ ചർച്ചചെയ്യാം

അച്ഛനമ്മമാരുടെ വഴക്ക് പരിഹരിക്കാനുള്ള മധ്യസ്ഥരല്ല കുട്ടികൾ. കൊച്ചുകൊച്ചു സൗന്ദര്യപ്രശ്നങ്ങളോ വഴക്കോ ഉണ്ടാകുമ്പോൾ തനിച്ചിരിക്കുമ്പോൾ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സംസാരം കുട്ടികളുടെ മുന്നിൽ കഴിവതും ഒഴിവാക്കുക. പങ്കാളിയെക്കുറിച്ച് പോസിറ്റീവായി ചിന്തിക്കുക. കുറ്റങ്ങൾ കണ്ടെത്തുന്നതിന് പകരം ഗുണങ്ങൾ തിരിച്ചറിയുക.

നല്ല രക്ഷിതാക്കളായിരിക്കുക. അപ്പോൾ നിങ്ങളുടെ കുട്ടികളും നല്ലവരായിത്തീരും. ഉത്തരം വളഞ്ഞാൽ കഴുക്കോലും വളയും എന്ന് പണ്ടുള്ളവർ പറഞ്ഞത് ദാമ്പത്യബന്ധത്തെ സംബന്ധിച്ച് എത്ര ശരിയാണ് അല്ലേ?

और कहानियां पढ़ने के लिए क्लिक करें...