താര സുതാരിയയുടെ മുൻ കാമുകൻ ആധാർ ജെയിൻ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കരീന കപൂർ ഖാന്‍റെ ദീപാവലി പാർട്ടിയിൽ തന്‍റെ ലേഡി ലവ് അലേഖ അദ്വാനിയോടൊപ്പം സ്റ്റൈലിഷ് ആയി രംഗപ്രവേശം നടത്തിയതോടെ ആധാർ ജെയിൻ ശ്രദ്ധാ പിടിച്ചുപറ്റുകയായിരുന്നു.
അലേഖയുടെ കൈപിടിച്ച് നിൽക്കുന്ന മനോഹരമായ ചിത്രമാണ് ആധാർ തന്‍റെ ഇന്‍റസ്‌റ്റാഗ്രാമിൽ ഈയടുത്ത് പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റായിൽ ഫോട്ടോ പങ്കുവച്ചാണ് താരം ബന്ധം ഔദ്യോഗികമാക്കിയത്. തന്‍റെ ജീവിതത്തിന്‍റെ വെളിച്ചമായിട്ടാണ് അവൻ അവളെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. താര സുതാരിയയുമായി ആധാർ നേരത്തെ പ്രണയത്തിലായിരുന്നു.
ഇന്‍റസ്‌റ്റാഗ്രാം പോസ്റ്റ്
View this post on Instagram
ഫോട്ടോയിൽ ആധാർ അലേഖയെ ടാഗ് ചെയ്യുകയും “എന്‍റെ ജീവിതത്തിന്‍റെ വെളിച്ചം” എന്ന അടിക്കുറിപ്പ് നൽകുകയും ചെയ്‌തു. അവരുടെ ബന്ധത്തിൽ നിന്ന് അവർക്ക് ലഭിക്കുന്ന ആഴത്തിലുള്ള സ്നേഹവും സന്തോഷവും ആണ് അടിക്കുറിപ്പ് രേഖപ്പെടുത്തുന്നത്.
പോസ്റ്റ് ഷെയർ ചെയ്തതോടെ ലൈക്കുകളുടെയും കമന്‍റുകളുടെയും പ്രവാഹമായിരുന്നു. റിദ്ദിമ കപൂർ സാഹ്നി പോസ്റ്റിൽ കമൻറ് ചെയ്‌തു. നിങ്ങളുടെ റോഷ്നിയെ കാണാൻ എനിക്ക് കാത്തിരിക്കാനാവില്ല, തുടർന്ന് ഒരു ഹാർട്ട് ഇമോജിയും ചേർത്തു.
ആരാണ് ഈ നിഗൂഢ പെൺകുട്ടി?
ആധാർ ജെയിനിന്‍റെ പുതിയ കാമുകി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. കരീന കപൂർ ഖാന്‍റെ ദീപാവലി പാർട്ടിയിൽ മിസ്റ്ററി ഗേളിനൊപ്പം ആധാർ ജെയിനും ഉണ്ടായിരുന്നു. അലേഖ അദ്വാനി എന്നാണ് ആ പെൺകുട്ടിയുടെ പേര് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. “വെ വെൽ” എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടർ അലേഖ അദ്വാനിയാണെന്ന് പറയാം. ഇത് കൂടാതെ അലേഖ ഒരു മോഡലും കൂടിയാണ്.
ദേവ് പട്ടേലിന്‍റെ പുതിയ സിനിമ സഹേല
2008ൽ ഇന്ത്യയിലെത്തി ജുഹുവിലെ ചേരിയിൽ വളർന്ന 18 വയസ്സുള്ള ജമാലിന്‍റെ കഥ പറഞ്ഞ ബ്രിട്ടീഷ് ചലച്ചിത്ര നിർമ്മാതാവ് ഡാനി ബോയ്ൽ ഒരു ചേരിയിലാണ് സ്ലംഡോഗ് മില്യണയർ എന്ന സിനിമ ചിത്രീകരിച്ചത്. അതിൽ ജമാൽ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ താരമാണ് ദേവ് പട്ടേൽ. അതോടെ വെറും പതിനെട്ടാം വയസ്സിൽ അദ്ദേഹം ഒരു സ്റ്റാർ ആക്ടറായി. ഇത് അദ്ദേഹത്തിന്‍റെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു.
ഇംഗ്ലണ്ടിൽ സ്‌ഥിര താമസമാക്കിയ ദേവ് പട്ടേൽ തന്‍റെ മാതൃഭാഷയായ ഗുജറാത്തി നന്നായി സംസാരിക്കും. അദ്ദേഹത്തിന്‍റെ പൂർവ്വികർ ഗുജറാത്തിലെ ജാംനഗറിലും ഉംജയിനിയിലുമാണ് താമസിച്ചിരുന്നത്. ലയൺ, ഹോട്ടൽ മുംബൈ, ഐ ലാസ്റ്റ് മൈ ബോഡി തുടങ്ങി പതിനേഴ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആക്ഷൻ ത്രില്ലർ സിനിമ “മങ്കി മാൻ” സംവിധാനം ചെയ്തത് ദേവ് ആണ്. കൂടാതെ അദ്ദേഹം അതിൽ വേഷമിടുകയും ചെയ്തിരുന്നു. ഈ സിനിമയുടെ പുരോഗതി എന്താണെന്ന് അറിയില്ല, എന്നാൽ ദേവ് പട്ടേൽ നിർമ്മിച്ച ചിത്രം സഹേല, രഘുവീർ ജോഷി സംവിധാനം നിർവഹിച്ച ഈ സിനിമ ജിയോ മാമി മുംബൈ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023 ൽ പ്രദർശിപ്പിക്കുകയുണ്ടായി.
സിഡ്നിയിൽ ചിത്രീകരിച്ച “സഹേല (കൂട്ടുകാരി)” എന്ന സിനിമയുടെ കഥ വെസ്റ്റേൺ സിഡ്നിയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. വിവാഹശേഷം ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉണ്ടാകുന്ന ഭിന്നതയും ഭാര്യ നിത്യ അവളുടെ ഭർത്താവ് രവി ഓജ സ്വവർഗ്ഗാനുരാഗിയാണ് എന്ന് തിരിച്ചറിയുന്നതുമാണ് കഥ.
വീറും (അന്‍റോണിയോ അകിൽ) നിത്യയും (അനുല നവലേക്കർ) സിഡ്നിയിലെ പരമട്ടയിൽ താമസിക്കുന്ന സന്തുഷ്ട ദമ്പതികളാണ്. അവർ ഒരുമിച്ച് സിത്താർ വായിക്കാൻ ഇഷ്ടപ്പെടുന്നു. നിത്യ ഒരു ദന്തഡോക്ടറാണ്. അയാൾ അക്കൗണ്ടിംഗ് പരീക്ഷയ്ക്ക് പഠിക്കുകയാണ്. എന്നിരുന്നാലും കുട്ടിക്കാലം മുതലുള്ള സാംസ്കാരിക അവബോധം അവരെ ബാധിക്കാൻ തുടങ്ങുമ്പോൾ രണ്ടുപേരും സമൂഹത്തിലുള്ള നിലയും വിലയും നിലനിർത്താൻ പാടുപെടുന്നു. ബ്രേക്കിംഗ് പോയിന്‍റിൽ എത്തിയ വീർ തന്‍റെ ലൈംഗികതയുമായി പൊരുത്തപ്പെടുന്നു. ഈ വെളിപ്പെടുത്തൽ ദമ്പതികൾക്കിടയിൽ വേർപിരിയലിന് കാരണമാകുന്നു. അവരുടെ കുടുംബത്തിന്‍റെ ആഴത്തിലുള്ള സാംസ്കാരിക മൂല്യങ്ങൾക്ക് മേൽ ഇത് കാർമേഘം ഇരുൾ വീഴ്ത്തുകയാണ്.
വീർ സ്വയം കണ്ടെത്തലിന്‍റെ ഒരു യാത്ര ആരംഭിക്കുമ്പോൾ, നിത്യ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ മല്ലിടുകയാണ്. അവരെ അത് പര്യവേക്ഷണത്തിന്‍റെയും പരിവർത്തനത്തിന്‍റെയും പാതയിലേക്ക് നയിക്കുന്നു. വൈകാരികമായി അവർ ഇപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും അവർ പ്രണയത്തെക്കുറിച്ച് ഒരു ബദൽ വീക്ഷണം തേടുന്നുണ്ട്. അതാണ് സിനിമ ചർച്ച ചെയ്യുന്നത്.