റോസാപ്പൂവ് പ്രണയത്തിന്‍റെ പ്രതീകമാണ്. റോസാ പുഷ്പം ഉപയോഗിച്ച് പ്രിയപ്പെട്ടവരോട് വിവാഹാഭ്യർത്ഥന നടത്തുക മാത്രമല്ല ചെയ്യുക മറിച്ച് അത് ഉപയോഗിച്ച് സൗന്ദര്യവും വർദ്ധിപ്പിക്കാം. ചർമ്മ നിറം വർദ്ധിപ്പിക്കാനും റോസാ ഇതളുകൾ പോലെ മൃദുവായ ചർമ്മം ലഭിക്കാനും ആഗ്രഹിക്കുന്നു എങ്കിൽ, റോസാപ്പൂവ് ഉപയോഗിച്ചുള്ള ചില സൗന്ദര്യ ടിപ്സുകൾ പരീക്ഷിച്ചു നോക്കാം.
- ഏതാനും മണിക്കൂറുകൾ വെയിലത്ത് ഉണക്കിയ റോസാ ഇതളുകൾ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. വെള്ളം പകുതിയായി കുറഞ്ഞാൽ അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കുക. ഈ പ്രകൃതിദത്ത ടോണർ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ദിവസത്തിൽ ഇത് രണ്ടതവണ കോട്ടൺ ഉപയോഗിച്ച് ചർമ്മത്തെ ടോൺ ചെയ്യുക.
- ചുണ്ടുകൾക്ക് പിങ്ക് നിറം പകരാൻ, റോസാ ദളങ്ങൾ ഏതെങ്കിലും നറിഷ്ംഗ് ക്രീമിൽ മിക്സ് ചെയ്ത് പേസ്റ്റ് ലിപ് പാക്ക് പോലെ ചുണ്ടിൽ പുരട്ടുക. രാവിലെ ഉണർന്നതിന് ശേഷം ചുണ്ടുകൾ വെള്ളമുപയോഗിച്ച് വൃത്തിയാക്കുക. ഈ പാക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്രീം ചുണ്ടുകളെ പോഷിപ്പിക്കുകയും ചുണ്ടുകൾക്ക് റോസാപ്പൂക്കളുടെ ചുവപ്പ് പകരുകയും ചെയ്യും.
- കണ്ണുകൾ തിളങ്ങാനും ക്ഷീണം അകറ്റാനും പനിനീരിൽ പഞ്ഞി മുക്കി കണ്ണുകളിൽ തടവുക. ഇത് കണ്ണുകളുടെ വീക്കം കുറയ്ക്കാൻ സഹായിക്കും.
- റോസിൽ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു നീക്കം ചെയ്യുന്നതിനു ഫലപ്രദമാണ്. ഇത് ചർമ്മത്തിലെ ഇറിറ്റേഷൻ ഒഴിവാക്കുകയും അത് മൂലമുള്ള വീക്കം കുറയ്ക്കുകയും ചെയ്യുന്നു. വെള്ളത്തിൽ കുതിർത്ത റോസാ ഇതളുകൾ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞു മുഖം കഴുകുക. മികച്ച ഫലം ലഭിക്കാൻ ആഴ്ചയിൽ 3 തവണ ഇത് ചെയ്യുക.
- വരണ്ട ചർമ്മമുള്ളവർ റോസാ ഇതളുകൾ പാലിൽ കുതിർത്ത് പേസ്റ്റ് രൂപത്തിലാക്കി അൽപം തേൻ ചേർത്ത് ലേപനം മുഖത്ത് പുരട്ടുക. കുറച്ച് സമയത്തിന് ശേഷം, ഇളം ചൂടു വെള്ളത്തിൽ മുഖം കഴുകുക.
- എല്ലാത്തരം ചർമ്മത്തിലും സെൻസിറ്റീവ് ചർമ്മത്തിൽ പോലും ഇത് ഉപയോഗിക്കാം എന്നതാണ് റോസ് വാട്ടറിന്‍റെ പ്രത്യേകത.
- കുളിക്കുന്ന വെള്ളത്തിലും റോസ് പെറ്റൽസ് ചേർത്ത് ഉപയോഗിക്കാം. അതിനായി റോസ് ഇതളുകൾ തലേന്ന് കുളിക്കുന്ന വെള്ളത്തിൽ ഇട്ട് രാവിലെ ആ വെള്ളമുപയോഗിച്ച് ആരോമാറ്റിക് ബാത്ത് ചെയ്യുക. ദിവസം മുഴുവനും ഫ്രഷ്നസ്സും പുതുമയും നിലനിൽക്കും. കൂടാതെ ശരീരത്തിന് മനോഹരമായ സുഗന്ധവും ലഭിക്കും.
- റോസാദളങ്ങൾ വെള്ളത്തിൽ ഇട്ട് അതിൽ പാദങ്ങൾ മുക്കി വയ്ക്കുക. ഇത് കാലുകൾക്ക് സുഖം മാത്രമല്ല, സൗന്ദര്യവും വർദ്ധിപ്പിക്കും.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और