കടയിൽ പോയി സാധനങ്ങൾ വാങ്ങണമെങ്കിൽ കുറഞ്ഞത് രണ്ട് വട്ടമെങ്കിലും ആലോചിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ. കടകൾ വഴി മോശം സാധനങ്ങൾ ലഭിക്കുക, പരസ്യങ്ങളുടെ മോഹവലയത്തിൽപ്പെട്ട് വഞ്ചിക്കപ്പെടുക, ഉൽപന്നങ്ങളുടെ ഗുണനിലവാരമില്ലായ്മ, നിശ്ചിത വിലയേക്കാളിലും കൂടുതൽ ഈടാക്കുക തുടങ്ങി പല രീതിയിലും ഉപഭോക്താക്കൾ നിരന്തരം വഞ്ചിക്കപ്പെടുന്നതാണ് കാരണം.
ഉപഭോക്താവിന്‍റെ അവകാശം
സ്വന്തം അവകാശങ്ങളെക്കുറിച്ചും ഉൽപന്നത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ചും ബോധമുള്ളയാളാണ് സ്മാർട്ട് ഷോപ്പർ. അത്തരക്കാരെ ആർക്കും ചതിക്കാനാകില്ല. ഒരു സ്മാർട്ട് ഷോപ്പർ ആകണമോ? എങ്കിൽ ഏത് സാധനം വാങ്ങഇയാലും വിലയ്ക്കൊപ്പം ഗുണനിലവാരം കൂടി ശ്രദ്ധിക്കുക.
- പായ്ക്കറ്റ് ഉൽപന്നങ്ങളാണെങ്കിൽ വിവരണം, മാനുഫാക്ടറിംഗ് ഡേറ്റ്, എക്സ്പയറി ഡേറ്റ്, എംആർപി എന്നിവ വായിച്ച് മനസ്സിലാക്കുക.
- ഗ്യാരന്‍റി കാർഡോ, വാറന്‍റി കാർഡോ ഉണഅടെങ്കിൽ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി, വർഷം എന്നിവയടക്കം സീൽ ചെയ്ത ശേഷം സാധനം വാങ്ങാം. ബിൽ വാങ്ങാൻ മറക്കരുത്.
- വാങ്ങിയ വസ്തു തിരിച്ചെടുക്കില്ലെന്ന് രസീതിൽ എഴുതിയിട്ടുണ്ടെങ്കിൽ ഓർക്കുക, അത് ഉചിതമായ നടപടിയല്ല.
- ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ ഉപഭോക്തൃ സംയുക്ത സമിതിയും കൺസ്യൂമർ കോടതികളുമുണ്ട്. ജില്ലാ ഫോറത്തിൽ ഒരു രൂപ മുതൽ 20 ലക്ഷം വരെയുള്ള കേസുകൾ പരിഗണിക്കും. 20 ലക്ഷം തുടങ്ങി ഒരു കോട് വരെയുള്ളത് സ്റ്റേറ്റ് കമ്മീഷനിലും ഒരു കോടിക്ക് മുകളിലുള്ളത് നാഷണൽ കമ്മീഷനിലുമാണ് പരിഗണിക്കുക.
വിൽപനയിലെ തന്ത്രങ്ങൾ
ബിസിനസ് മെച്ചപ്പെടുത്തുന്നതിന് കടക്കാൻ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. ഡിസ്കൗണ്ട് സെയിൽ അത്തരം തന്ത്രങ്ങളിലൊന്നാണ്.
- സ്വന്തം ഫാക്ടറിയിൽ നിർമ്മിച്ച ഉൽപന്നങ്ങൾ മറ്റ് ബ്രാൻഡ് ഉൽപന്നങ്ങളുടെ നടുവിലാകും ഡിസ്പ്ലേ ചെയ്യുക. ഉപഭോക്താക്കൾ സ്വന്തം ഉൽപന്നം തന്നെ തെരഞ്ഞെടുക്കണമെന്ന ഗൂഢ ഉദ്ദേശമാണ് ഈ തന്ത്രത്തിന് പിന്നിൽ.
- കൂടുതൽ ലാഭം കിട്ടുന്ന വസ്തുവാകും ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കും വിധം വയ്ക്കുക. കസ്റ്റമേഴ്സ് കടന്നു പോകുന്ന ഭാഗത്ത് തന്നെ വിലയേറിയതും വലുപ്പമുള്ളതുമായ ഉൽപന്നങഅങൾ അണി നിരത്തുന്നത് കണ്ടിട്ടില്ലേ.
- ഫ്രീയായി എന്തു കിട്ടിയാലും സന്തോഷിക്കും. പക്ഷേ ഫ്രീയായ ഉൽപന്നത്തിന്‍റെ വില പ്രധാന ഉൽപന്നത്തിന്‍റെ വിലയോടൊപ്പം ചേർത്തിരിക്കുമെന്നതാണ് സത്യം. ഉദാ- ഫോണിനൊപ്പം സിം ഫ്രീ, ഇത് വെറും തട്ടിപ്പാണ്. ഫോണിനൊപ്പം സിം ഫ്രീയായി ലഭിക്കാറുണ്ട് എന്നതാണ് വാസ്തവം.
ഇത്തരം ചതിക്കുഴികൾ തിരിച്ചറിഞ്ഞ് കൈയിലെ പൈസ കളയാതെ ആവശ്യമായത് പർച്ചേസ് ചെയ്യുകയെന്നതാണ് സ്മാർട്ട് ഷോപ്പർ ചെയ്യേണ്ടത്.
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്
ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുമ്പോൾ എന്ത് നടപടി സ്വീകരിക്കണം, എവിടെ പരാതിപ്പെടണം. വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
വഞ്ചിക്കപ്പെട്ട ഉപഭോക്താവ് എവിടെയാണ് പരാതി നൽകേണ്ടത്?
ഒരു നിശ്ചിത ഫോം പൂരിപ്പിച്ചാണ് കൺസ്യൂമർ കോർട്ടിൽ പരാതി നൽകേണ്ടത്. ഷോപ്പുടമ, കമ്പനി ബ്രാഞ്ച് എന്നിവയ്ക്കെതിരെ കേസ് ഫയൽ ചെയ്യാം. ആരോപണവിധേയരായവർ കോടതിയിൽ ഹജരാകേണ്ടി വരും. ഈ-മെയിൽ വഴിയും പരാതിപ്പെടാം.
വേണ്ടത്ര സൗകര്യങ്ങളില്ലാത്ത അമിതമായ ഫീസ് ഈടാക്കുന്ന സ്കൂളികൾക്ക് എതിരെയും നിയമനടപടി സ്വീകരിക്കാനാകുമോ?
തീർച്ചയായും. സ്കൂളിനെതിരെ കൺസ്മ്യൂർ കോടതിയിൽ പരാതി നൽകാം.
ബാങ്കിന്‍റെ പ്രവർത്തനങ്ങളിൽ ഉപഭോക്താക്കൾ അസംതൃപ്തരാകാറുണ്ട്. മുന്നറിയിപ്പില്ലാതെ പലിശനിരക്ക് കുറയുകയും കൂടുകയും ചെയ്യും. ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സമയത്ത് പറയുന്ന കാര്യങ്ങൾ ആകില്ല പിന്നീട് നടക്കുക. കുറേ കഴിയുമ്പോൾ മെമ്പഡഷിപ്പ് ഫീസും ഈടാക്കും. ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത്?
പലിശനിരക്കുകളിലുണ്ടാകുന്ന വ്യതിയാനം ഉപഭോക്താക്കളെ ധരിപ്പിച്ചിരിക്കണംയ അതാണ് നിയമം. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ ബാങ്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്, ബാങ്ക് ഏതെങ്കിലും സ്കീം റദ്ദ് ചെയ്യുകയാണെങ്കിൽ അ വിവരം മുൻകൂട്ടി തന്നെ കസ്റ്റമേഴ്സിനെ ധരിപ്പിക്കണം. ക്രെഡിറ്റ് കാർഡ് എടുക്കുന്ന സമയത്ത് തന്നെ മെമ്പർഷിപ്പ് ഫീസുണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്താം. ഫോമിൽ ഫീസിനെക്കുറിച്ചൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ അതടയ്ക്കേണ്ടതില്ല.
ഇൻഷുറൻസ് കമ്പനികൾ കൃത്യസമയത്ത് ക്ലെയിം തന്നില്ലെങ്കിൽ എന്ത് നടപടിയാണ് കൈക്കൊള്ളേണ്ടത്?
ഏത് തരം ഇൻഷുറൻസ് ആയാലും ക്ലെയിം ചെയ്യുന്നതിനായി എല്ലാ രേഖകളും ആവശ്യമായി വരും. മുഴുവൻ രേഖകളുമുണ്ടെങ്കിൽ ക്ലെയിം ചെയ്യുന്നതിന് യാതൊരു തടസ്സങ്ങളുമുണ്ടാകില്ല. എന്നിട്ടും തുക ലഭിച്ചില്ലെങ്കിൽ ഉപഭോക്തൃ കോടതിയെ സമീപിക്കാവുന്നതാണ്. എഗ്രിമെന്‍റ് പ്രകാരമുള്ള സൗകര്യങ്ങൾ ഹൗസിംഗ് സൊസൈറ്റി തന്നില്ലെങ്കിൽ പരാതി നൽകാം. ബിൽഡർ പറ്റിച്ചാലും കോടതിയെ സമീപിക്കാം.
ട്രെയിൻ വൈകിയതിനെത്തുടർന്ന് ഇന്‍റർവ്യൂവിന് പങ്കെടുക്കാൻ കഴിയാതെ വന്നാൽ?
ട്രാൻസ്പോർട്ട് വകുപ്പ് നിശ്ചയിച്ചിട്ടുള്ള സമയത്തിനുള്ളിൽ ട്രെയിനോ വിമാനമോ നിഷ്ടിതസ്ഥലത്ത് എത്തിച്ചേർന്നില്ലെങ്കിൽ യാത്രക്കാരന് നിയമനടപടി സ്വീകരിക്കാം. ഇതുവഴി റിക്രൂട്ട് സംബന്ധമായി തടസം നേരിട്ടതിന് പരിഹാരം കാണാനാകും. ടൂർ ഓപ്പറേറ്റർമാർ മുൻകൂട്ടി പറഞ്ഞിട്ടുള്ള സൗകര്യങ്ങളൊന്നും യാത്രാവേളയിൽ യാത്രക്കാരന് ലഭിച്ചിട്ടില്ലെങ്കിലും പരാതി നൽകാം.
താമസം മാറിപ്പോകുമ്പോൾ വീടുപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുകയാണെങ്കിൽ ആർക്കെതിരെയാണ് പരാതി നൽകേണ്ടത്?
ഇതിൽ ആരാണ് ഉത്തരവാദിയെന്ന് അറിയേണ്ടതുണ്ട്. മൂവേഴ്സ് ആന്‍റ് പാക്കേഴ്സാണോ അതോ ട്രാൻസ്പോർട്ടേഴ്സാണോ എന്നറിയണം.
എംആർപിയിലോ തൂക്കത്തിലോ കൃത്രിമത്വം കാട്ടിയാൽ എന്ത് ചെയ്യണം?
ജില്ലാഫോറത്തിൽ പരാതി നൽകാം. 5- 10 ഗ്രാമിന്‍റെ വ്യത്യാസമേയുള്ളുവെങ്കിൽ കേസിനത് കാരണമായി കണക്കാക്കപ്പെടുകയില്ല. 900 ഗ്രാമേയുള്ളു എങ്കിലത് ശിക്ഷാർഹമാണ്. എംആർപിയിൽ നിന്നും അധികവില ഈടാക്കുന്ന കടയുടമയ്ക്കെതിരെ ബ്ലാക്ക് മാർക്കറ്റിംഗിന്‍റെ പേരിൽ കേസ് ചാർജ് ചെയ്യാം.