ലിവിംഗ് റൂമിൽ സവിശേഷമായതോ ചടുലവുമായ ഡിസൈൻ നിയമങ്ങളില്ലാതെ വിശ്രമിക്കുന്നതിനായി സ്വതന്ത്രവുമായ ഇടം സൃഷ്ടിക്കുകയാണ് ബൊഹോ ലിവിംഗ് റൂം എന്ന ആശയം. വേഗതയേറിയതുമായ പ്രകൃതിദത്ത ഘടകങ്ങൾ, വ്യത്യസ്ത നിറങ്ങൾ, പാറ്റേണുകൾ, ടെക്സ്ചറുകൾ എന്നിവ മനോഹരമായി സംയോജിപ്പിച്ചാണ് ഈ ശൈലി ഒരുക്കുക. എന്നാൽ ഇത് പ്രധാനമായും ഓരോരുത്തരുടെയും ഇഷ്ടങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്നതാണ് സവിശേഷത.
കടുത്ത തിളക്കമുള്ള നിറങ്ങൾ അല്ലെങ്കിൽ സൂക്ഷ്മമായ ശൈലിയിലുള്ള ഇടം എന്നിവയിൽ താല്പര്യമില്ലാത്തവർക്ക് ഇഷ്ടപ്പെടുന്ന ലിവിംഗ് റൂം ആശയമാണ് ബൊഹോ സ്റ്റൈൽ എന്നത്. വ്യത്യസ്തമായ ടെക്സ്ചറുകളും പാറ്റേണുകളും ഒരുമിച്ച് ചേർത്തുകൊണ്ട് ബൊഹോ ലുക്ക് വീട്ടിലുടനീളം സ്വീകരിക്കാവുന്നതാണ്. ഉദാഹരണത്തിന്, കൈ കൊണ്ട് നെയ്ത പരവതാനികൾ പരുക്കൻ തടിയോ പിച്ചള ഗൃഹോപകരണങ്ങളോ ആയി കോർഡിനേറ്റ് ചെയ്ത് റസ്റ്റിക് ഫീൽ സൃഷ്ടിക്കാം.
ന്യൂ ആർക്ക് സ്റ്റുഡിയോയുടെ ആർക്കിടെക്റ്റ് നേഹ ചോപ്ര ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെ, “വീട് അലങ്കരിക്കാനുള്ള ഒരു മാർഗ്ഗമാണ് ബൊഹീമിയൻ ശൈലി എന്നത്. വ്യത്യസ്ത നിറങ്ങളുടെ മനോഹരമായ സംയോജനമാണ് ഈ ശൈലിയുടെ പ്രത്യേകത. പുരാതന കാലത്ത്, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ കൊട്ടാരങ്ങളിലും മാളികകളിലും ഈ ശൈലി ഉപയോഗിച്ചിരുന്നു. ഇപ്പോൾ ആളുകൾ ഇത് അപ്പാർട്ടുമെന്‍റുകളിലും വീടുകളിലും സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനെ ബൊഹോ എന്നും വിളിക്കാറുണ്ട്.
അൽപ്പം അലഞ്ഞുതിരിയുന്ന ചിന്താഗതിക്കാരായ സ്വയം അൽപ്പം വ്യത്യസ്തത കാണിക്കുന്നതിൽ വിശ്വസിക്കുന്നവരുമായ ആളുകളാണ് ഇത് ഇഷ്ടപ്പെടുന്നത്. ആർട്ടിസ്റ്റിക് മുറി എന്നും ഇതിനെ വിളിക്കാം.” വിദേശ രാജ്യങ്ങളിൽ നിലനിന്നിരുന്ന ഹിപ്പി സംസ്കാരത്തിന്‍റെ സ്വാധീനവും ഈ ശൈലിയിൽ കാണാം. ഇളം ക്രീം നിറത്തിലുള്ള ചുവരുകൾ, വർണ്ണാഭമായ പരവതാനി, മൃദുവും ഇണങ്ങുന്നതുമായ സോഫയിൽ പല നിറങ്ങളിലുള്ള ചെറുതും വലുതുമായ കുഷ്യനുകൾ, അവിടെയും ഇവിടെയും ആയി ഉള്ള ചെടിച്ചട്ടികൾ ഈ ബൊഹീമിയൻ ശൈലിയുടെ പ്രത്യേക ഐഡന്‍റിറ്റിയാണ്. പെയിന്‍റിംഗുകൾ, ഫാബ്രിക്കുകൾ, ആക്സസറികളും പോലെയുള്ളവ സ്റ്റഫഡ് ഡെക്കോറുമായി കൂട്ടിയിണക്കി ചേർത്തുള്ള സ്റ്റൈൽ ആണ് ഇതിൽ ക്രിയേറ്റ് ചെയ്യുന്നത്.
ഈ ലുക്ക് മുറിക്ക് നല്ല ഉൻമേഷം നൽകുന്നു. നിറങ്ങളുടെ ഏകോപനം ഇതിൽ പ്രത്യേകമായ പങ്ക് വഹിക്കുന്നുണ്ട്. ചുവപ്പിന്‍റെ നിറത്തിൽ നിന്നും മാറിയുള്ള കർട്ടനിന്‍റെ നിറവും സോഫയുടെ നിറത്തിൽ നിന്നും മാറിയുള്ള കുഷ്യനുകളുടെ നിറവും ചുവരിലുള്ള പെയിന്‍റിംഗുകളും മരം ഫർണിച്ചറുകളുടെ നിറവും തമ്മിലുള്ള കോൺട്രാസ്റ്റുമൊക്കെയാണ് ബൊഹീമിയൻ ശൈലിയുടെ പ്രത്യേകത.
ഇതിനെ ലെയറിംഗ് അല്ലെങ്കിൽ മിക്സിംഗ് എന്നും വിളിക്കുന്നു. കൈകൊണ്ട് നിർമ്മിച്ച വസ്തുക്കൾക്കും പുസ്തകങ്ങൾക്കും ബൊഹീമിയൻ ശൈലിയിൽ വലിയ പ്രാധാന്യമുണ്ട്. വലിയ പുസ്തക അലമാരയ്ക്ക് പകരമായി മുറി വലുതാക്കുന്ന തരത്തിൽ ചെറിയ ബുക്ക് ഷെൽഫുകളും പുരാവസ്തുക്കളും മുതലായവ ഈ സ്റ്റൈലിങ്ങിനായി തെരഞ്ഞെടുക്കുന്നു. അവ അസംസ്കൃതമോ കൈകൊണ്ട് നിർമ്മിച്ചതോ ആകാം. കാരണം ഈ ശൈലി വ്യത്യസ്ത ലുക്ക് നൽകും.
വിശ്രമദായകമായ ഒരു കസേരയോ സൈഡ് ടേബിളോ ലെദർ ബീൻ ബാഗോ മുറിയുടെ നടുവിൽ വിരിച്ചിട്ടുള്ള ഒരു പരവതാനിയോ ആകട്ടെ, എല്ലാറ്റിന്‍റെയും ബാലൻസ് ബൊഹീമിയൻ ശൈലിയിൽ മനോഹരമാക്കുന്നു. ചെടിയുടെ അലങ്കാരവും ഈ ശൈലിയെ ശക്തിപ്പെടുത്തുന്നു. സസ്യങ്ങൾ ജീവനുള്ള ഒരു മുറി നൽകുന്നു. അവ വീടിനുള്ളിൽ പ്രകൃതിയെ കൊണ്ടുവരുന്നു. പച്ച നിറം മറ്റ് നിറങ്ങളെ ഏറ്റക്കുറച്ചിലൂടെ എടുത്തുകാട്ടും. മുറി മാത്രമല്ല, അവിടെ താമസിക്കുന്നവരുടെ മാനസികാവസ്‌ഥയും പൂക്കളും ചെടികളും എടുത്തുകാട്ടും.
ഇഷ്ടമുള്ള കടും നിറമോ ഇളം നിറമോ ഉപയോഗിച്ച്, ഒരു കയറിന്‍റെ സഹായത്തോടെ അതിൽ ചില പൂച്ചെട്ടികൾ തൂക്കിയിടാം. വേണമെങ്കിൽ അവിടെ ലൈറ്റുകളും ഉപയോഗിക്കാം. ഷെൽഫുകൾ ഘടിപ്പിച്ച് വ്യത്യസ്ത ഇടങ്ങളിൽ നിന്നും വാങ്ങിയ വസ്തുക്കൾ വച്ച് അലങ്കരിക്കാം. കാഴ്ചയിൽ അവ ചിലപ്പോൾ വില കുറഞ്ഞതായി തോന്നുമെങ്കിലും അവയിലൊക്കെ നിങ്ങളുടെ കലാപരമായ കയ്യൊപ്പ് ഉണ്ടായിരിക്കുമെന്നതാണ് പ്രത്യേകത. അവ തീർച്ചയായും നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ഇത് മാത്രമല്ല, നിങ്ങൾ വരച്ച ഏത് പെയിന്‍റിംഗും, ഏത് സ്ക്രാപ്പും ഭിത്തിയിൽ കളർ ചെയ്ത് തൂക്കിയിടാം. വളരെക്കുറച്ചു മാത്രം സംരക്ഷണം ആവശ്യമായി വരുന്ന സ്നേക്ക് പ്ലാന്‍റ്, ഡ്രസീന പോലെയുള്ള ചെടികൾ വീടിനകത്തു അലങ്കാരമായി വയ്ക്കുന്നത്. വായു ശുദ്ധീകരിക്കാൻ സഹായിക്കും.
ഇവ കൂടാതെ, മുറിയിൽ ടെറാക്കോട്ട അല്ലെങ്കിൽ പാറ്റേൺ ചെയ്ത സെറാമിക് പ്ലാന്‍റുകൾ ഉപയോഗിക്കുന്നത് മുറിയ്ക്ക് വേറിട്ട ഭംഗി പകരും. നിങ്ങളുടെ മുറിയുടെ തീം കൂടുതൽ സമ്പന്നമാക്കാൻ, നിങ്ങളുടെ പഴയ ഹെവി വെഡ്ഡിംഗ് സാരിയിലെ മികച്ച ഡിസൈനുകളോ അതുമല്ലെങ്കിൽ ആനയുടെയോ കുതിരയുടെയോ ഡിസൈനുകളോ ഫ്രെയിം ചെയ്ത് മുറിയിൽ അനുയോജ്യമായിടത്ത് തൂക്കിയിടാം. ഇത് മുറിയ്ക്ക് ഒരു ഇമോഷണൽ ടച്ച് പകരും. ഇളം നിറമുള്ള ചുവരുകളിൽ വർണ്ണാഭമായ വസ്തുക്കൾ അണിനിരത്തി നിറങ്ങളുടെ തളവിസ്മയം തീർക്കാം. വർണ്ണാഭമായ കണ്ണാടികൾ കൊണ്ട് അലങ്കരിച്ചും മുറി ഊർജ്ജസ്വലമാക്കാം.
നിങ്ങളുടെ വൈകാരിക സ്പർശം ഇതിൽ ദൃശ്യമാണ്. അതിസമ്പന്നരായ ആളുകൾക്ക് മാത്രമേ ഈ ശൈലി താങ്ങാൻ കഴിയൂ എന്ന് ആളുകൾക്ക് പൊതുവെ ഒരു ധാരണയുണ്ട്. എന്നാൽ മാർക്കറ്റിൽ അലഞ്ഞുതിരിയാൻ താല്പര്യമുള്ളയാളാണെങ്കിൽ അല്പം കലാപരമായ അഭിരുചി ഉള്ള ആളാണെങ്കിൽ, നിങ്ങൾ തീർച്ചയായും ബൊഹീമിയൻ ശൈലിയിലുള്ള കാലാവസ്തുക്കളും മറ്റും കണ്ടെത്തുക തന്നെ ചെയ്യും. അതും കുറഞ്ഞ വിലയ്ക്ക്. മുറിയുടെ വലിപ്പം മനസ്സിലാക്കി അതിനനുസരിച്ച് ബൊഹീമിയൻ സ്റ്റൈൽ ഒരുക്കുക. തുടർന്ന് ഒന്ന് കണ്ണോടിച്ചു നോക്കുക, മുറിയിൽ നിറങ്ങളുടെ ഒരു വിസ്മയലോകം തന്നെ സൃഷ്ടിക്കപ്പെടും. വീട്ടിൽ ആദ്യമായി വരുന്നവൻ മുറിയുടെ സ്റ്റൈൽ കണ്ട് അദ്ഭുതപ്പെടുക തന്നെ ചെയ്യും.