ഉത്സവം ആയാൽ ഏത് വസ്ത്രം ധരിക്കണം എന്ന സംശയം പെൺകുട്ടികൾക്കോ സ്ത്രീകൾക്കോ ഉണ്ടാകില്ല. സാരി തന്നെ മെയിൻ. എന്നാൽ ഏത് സാരി? അതൊരു ചോദ്യമാണ്. വിപണിയിൽ നിരവധി തരം സാരികൾ ലഭ്യമാണെങ്കിലും, ഉത്സവ സീസണിൽ നിങ്ങൾക്ക് വ്യത്യസ്തവും പ്രത്യേകതയുള്ളതുമായ എന്തെങ്കിലും ധരിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ, കൈത്തറി സാരികൾ ട്രൈ ചെയ്തു നോക്കു.

ഉത്സവ വേളകളിൽ സാരികൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സംശയമില്ല ഏറ്റവും ട്രെൻഡ് ചെയ്യുന്നത് കൈത്തറി സാരിയാണ്. കൈത്തറി സാരികൾ നെയ്ത്തുകാർ കൈകൊണ്ട് നിർമ്മിക്കുന്നു. ഇവയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ പരിസ്ഥിതി സൗഹൃദവും പ്രകൃതിദത്തവുമാണ് എന്നതാണ് പ്രധാന സവിശേഷത. കൂടാതെ, ഈ സാരികൾ ഒരിക്കലും ഫാഷനിൽ നിന്ന് പുറത്തും പോകില്ല.

അതുകൊണ്ട് തന്നെ ഇവയ്ക്കായി ചെലവഴിക്കുന്ന പണം ഒരിക്കലും പാഴാകില്ല. പലപ്പോഴും നമ്മൾ വിലകൂടിയ സാരി വാങ്ങി വീട്ടിൽ വന്നതിനുശേഷം അതിന്‍റെ നിറമോ ഡിസൈനോ നമുക്ക് ഇഷ്ടപ്പെടാതെ വരാറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ, കൈത്തറി സാരികൾ ഒരു മടിയും കൂടാതെ വാങ്ങാവുന്നതാണ്.

എന്താണ് കൈത്തറി

നെയ്ത്തുകാർ പല തരത്തിലും നിറത്തിലുമുള്ള നൂലുകൾ ഉപയോഗിച്ച് സാരികൾ നെയ്തെടുക്കുന്ന രീതിയെ കൈത്തറി എന്ന് വിളിക്കുന്നു. കൈത്തറിയിൽ നെയ്ത്ത് ചെയ്യുന്നതിനാൽ അതിനെ കൈത്തറി സാരി എന്ന് വിളിക്കുന്നു.

കൈ കൊണ്ട് നിർമ്മിച്ചതിനാൽ, ഈ സാരികളുടെ രൂപകൽപ്പനയും ഗുണനിലവാരവും യന്ത്രത്തിൽ നിർമ്മിച്ച സാരിയിൽ നിന്ന് വ്യത്യസ്തമാണ്, അതിനാൽ അവ ധരിക്കുന്നതിലൂടെ നിങ്ങൾ ആൾക്കൂട്ടത്തിൽ സ്വന്തം വ്യക്തിത്വം സൃഷ്ടിക്കുന്നു, കാരണം അവ ഒരിക്കലും മറ്റൊരാൾക്ക് പകർത്താൻ കഴിയില്ല.

കൈത്തറി സാരി തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

നിറം സവിശേഷമായിരിക്കണം

എല്ലാ നിറങ്ങളും ഓരോ വ്യക്തിക്കും അനുയോജ്യമല്ല. ഒരു സാരി വാങ്ങുമ്പോൾ, നിങ്ങളുടെ ചർമ്മത്തിന്‍റെ നിറം മനസ്സിൽ വയ്ക്കുക.

ബജറ്റ് നിശ്ചയിക്കുക

എല്ലാ ശ്രേണിയിലും കൈത്തറി സാരികൾ വിപണിയിൽ ലഭ്യമാണ്. വാങ്ങാൻ പോകുന്നതിന് മുമ്പ്, ബജറ്റ് തീരുമാനിക്കുക, തുടർന്ന് അതിന് അനുസരിച്ച് സാരികൾ കാണിക്കാൻ കടയുടമയോട് ആവശ്യപ്പെടുക, ബജറ്റ് നിശ്ചയിച്ചിട്ടില്ലെങ്കിൽ, കടയുടമ ഉയർന്ന സാരികൾ കാണിക്കാൻ തുടങ്ങും, പിന്നീട് പശ്ചാത്തപിക്കുന്നതിന് പകരം നിങ്ങളുടെ ബജറ്റ് മുൻകൂട്ടി തീരുമാനിക്കുക.

ശരീരത്തിന്‍റെ ഷേപ്പ് ശ്രദ്ധിക്കുക

കനത്ത ബോർഡറുള്ള സാരി മെലിഞ്ഞ ശരീരത്തിനും ബോർഡർ ഇല്ലാത്ത സാരി അല്ലെങ്കിൽ വളരെ നേർത്ത ബോർഡർ അമിത ഭാരമുള്ള ശരീരത്തിനും പ്ലെയിൻ അല്ലെങ്കിൽ മൈൽഡ് പ്രിന്റുള്ള സാരി ഭാരമുള്ള ശരീരത്തിനും അനുയോജ്യമാണ്.

ജി ടാഗ് നോക്കുക

എല്ലാ കൈത്തറി സാരികൾക്കും കൈത്തറി വകുപ്പ് അതിന്‍റെ ടാഗ് നൽകുന്നു. ഇത് നോക്കിയ ശേഷം മാത്രം സാരി വാങ്ങുക, അങ്ങനെ നിങ്ങൾ തട്ടിപ്പിൽ നിന്ന് സുരക്ഷിതരായിരിക്കും. ബനാറസി, സിൽക്ക് സാരികൾ എന്നിവയിൽ സിൽക്ക് മാർക്ക് കാണുന്നതും വളരെ പ്രധാനമാണ്.

പരിചരണം ഉറപ്പാക്കുക

സാരി വാങ്ങുന്നതിനൊപ്പം, സാരിയുടെ പരിപാലനത്തെക്കുറിച്ച് കടയുടമയിൽ നിന്ന് ആവശ്യമായ വിവരങ്ങൾ എടുക്കുക, സാരി സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയും. ധരിച്ചു കഴിഞ്ഞാൽ നന്നായി ഉണക്കി യ ശേഷം സാരി കവറിൽ വയ്ക്കുക. നിങ്ങൾ വേനൽക്കാലത്ത് സാരി ധരിക്കുകയാണെങ്കിൽ, അത് ഡ്രൈ ക്ലീനിംഗ് ചെയ്തശേഷം സൂക്ഷിക്കുക, അല്ലാത്തപക്ഷം വിയർപ്പിന്‍റെ പാടുകൾ സാരിയെ നശിപ്പിക്കും.

ഈ കാര്യങ്ങളും മനസ്സിൽ വയ്ക്കുക

  • കൈത്തറി സാരികൾ വളരെ ലോലവും ചെലവേറിയതുമാണ്. അതിനാൽ അവയ്ക്ക് അധിക പരിചരണവും ആവശ്യമാണ്. മഴക്കാലത്ത് ഇവ ധരിക്കുന്നത് ഒഴിവാക്കുക.
  • വേനൽക്കാലത്ത് ധരിച്ച ഉടൻ തന്നെ വിയർപ്പ് ഉണക്കുക, തുടർന്ന് ഡ്രൈ ക്ലീൻ ചെയ്യുക.
  • ബോർഡറും പല്ലും വളരെ ഭാരമുള്ളതും ധാരാളം ത്രെഡുകൾ കാണാവുന്നതുമാണെങ്കിൽ, ധരിക്കുമ്പോൾ ത്രെഡുകൾ കുടുങ്ങാതിരിക്കാൻ പുറകിൽ ഒരു വല ഇടുന്നത് ഉറപ്പാക്കുക.
  • ടൈഗർ പ്രിന്‍റ്, ചുനരി പ്രിന്‍റ് കോട്ടൺ സാരികൾ ആദ്യമായി കഴുകുമ്പോൾ അവ അര മണിക്കൂർ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുക. അതിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകുക.
  • മെഷീൻ വാഷിംഗിന് പകരം കൈത്തറി സാരി എപ്പോഴും കൈ കൊണ്ട് കഴുകുക, കാരണം മെഷീനിൽ കളർ ബ്ലീഡിംഗ് അല്ലെങ്കിൽ ചുരുങ്ങാൻ സാധ്യതയുണ്ട്.
और कहानियां पढ़ने के लिए क्लिक करें...