സ്ട്രെസിൽ നിന്നും മോചനം നേടാനുള്ള നല്ലൊരു ഉപാധിയാണ് മസാജും റിലാക്സേഷനും. ഇക്കാരണത്താലാണ് ഇന്ന് സ്പാ സെന്‍ററുകൾ കൂൺ കണക്കെ പൊട്ടിമുളയ്ക്കുന്നത്. മാത്രമല്ല സ്പാ ടൂറിസവും ശക്തിയാർജ്ജിക്കുന്നു.

പിരിമുറുക്കം, മാനസിക പ്രശ്നങ്ങൾ, ശാരീരിക അസ്വസ്ഥതകൾ, മടുപ്പിക്കുന്ന ദിനചര്യ തുടങ്ങിയവയിൽ നിന്നും മോചനം നേടാനുള്ള ഫലവത്തായ രീതിയാണ് സ്പാ. ശരീരത്തിന് മാത്രമല്ല മനസ്സിനും നൂറു ശതമാനം അശ്വാസം നൽകും. പ്രകൃതിയോട് നാം ഏറെയടുത്ത് നിൽക്കുന്ന തോന്നലും ഉളവാക്കും.

പാശ്ചത്തലത്തിൽ മുഴങഅങികേൾക്കുന്ന മൃദുസംഗീതവും നേരിയ വെളിച്ചവും പൂക്കളുടെ മനം മയക്കുന്ന സുഗന്ധവും മികച്ച അലങ്കാരവും ശാന്തമായ അന്തരീക്ഷവും ഹെർബൽ ഓയിൽ ഉപയോഗിച്ചുള്ള സുഖകരമായ മസാജും എല്ലാം ചേർന്ന് ശരീരത്തിനും മനസ്സിനും മൊത്തത്തിൽ ആശ്വാസം പകരുകയാണ്. അതിന് ശേഷമുള്ള സ്റ്റീം ബാത്തും കൂടിയാകുന്നതോടെ തളർച്ചയും ടെൻഷനുമെല്ലാം പമ്പ കടക്കും.

ബ്യൂട്ടി സലൂണുകൾ സ്പാ സലൂണുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനർത്ഥം പണക്കാർക്ക് മാത്രമല്ല സാധാരണക്കാർക്കും ബ്യൂട്ടി സലൂണിൽ പോയി ഒന്ന് മൊത്തത്തിൽ മിനുക്കിയെടുക്കാമെന്നാണ്.

സ്പാ

പണ്ടുകാലത്ത് രാജകൊട്ടാരങ്ങളിലും സമ്പന്ന ഗൃഹങ്ങളിലും ഹെൽത്ത് സ്പാ ഉണ്ടായിരുന്നു. രോഗം വരാതിരിക്കാനാണ് പ്രധാനമായും ചെയ്തിരുന്നതെന്ന് മാത്രം. പച്ചമരുന്നുകൾ, സുഗന്ധപുഷ്പങ്ങൾ, മസാലകൾ എന്നിവയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

സ്പാ എന്ന വാക്ക് ലാറ്റിൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണ്. വെള്ളത്തിലൂടെ ആശ്വാസം എന്നാണ് അതിനർത്ഥം. ആരോഗ്യമുള്ള ശരീരവും മനസ്സും പ്രദാനം ചെയ്യാനുള്ള ഉപാധിയാണ് ഇന്ന് ലോകമെമ്പാടും ഇത് ഉപയോഗപ്പെടുത്തുന്നത്. മാത്രമല്ല ബിസിനസ് എന്ന രീതിയിലും വൻ വിജയമാണ്യ ആർക്കും സ്പാ ചികിത്സ നടത്താം. പുരുഷന്മാർക്കും സ്ത്രീകൾക്കും കൗമാരക്കാർക്കുമെല്ലാം ഈ രീതി അവലംബിക്കാം.

ചില ആശുപത്രികളിലും ഇപ്പോൾ സ്പായ്ക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പാദങ്ങളുടെ മസാജ്, ചുമലുകളുടെ മസാജ്, ശരീരം മുഴുവനുള്ള മസാജ് എന്നിവയുൾപ്പെടുന്നതാണ് സാധാരണ മസാജ്.

ബ്യൂട്ടി ഫിറ്റ്നസ് സ്പാ മസാജ്

ദൈനംദിന ജീവിതത്തിൽ വിരസതയും തളർച്ചയും അനുഭവിക്കുന്നവർക്ക് ഏതെങ്കിലും ബ്യൂട്ടിപാർലറിൽ പോയി സ്പാ ട്രീറ്റ്മെന്‍റ് എടുക്കാം. ശിരസ്സു മുതൽ പാദം വരെയുള്ള മസാജുകൾ ലഭ്യമാണ്. ചില സ്ഥലങ്ങളിൽ പ്രത്യേകം പാക്കേജുകളും ഉണ്ട്. മാനിക്യൂർ, പെഡിക്യൂർ, സ്കാൽപ് മസാജ്, ഫുട് മസാജ്, അരോമ തെറാപ്പി, ഫേഷ്യൽ,ക്ലൻസിംഗ്, ബോഡി മസാജ്, സ്റ്റീം ബാത്ത് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ടെൻഷൻ ഇല്ലാതാക്കുന്ന തെറാപ്പികളിലൂടെ ശരീരത്തെ ആയസരഹിതമാക്കി രക്തപ്രവാഹത്തെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എസ്സൻഷ്യൽ, ഹെർബൽ ഓയിലുകൾ ഉപയോഗിച്ചുള്ള മസാജ് പലതരം അസുഖങ്ങൾക്കും വേദനകൾക്കും ആശ്വാസപ്രദമാണ്.

പലതരം സ്പാകൾ

ഹെൽത്തി ലൈഫ്‍സ്റ്റൈൽ, ഫിറ്റ്നസ്, വേദനയിൽ നിന്നുള്ള മുക്തി, തൂക്കം കുറയ്ക്കുക, ഓർഗാനിക് സ്കിൻ കെയർ എന്നിവ ആഗ്രഹിക്കുന്നവർക്ക് സ്പാ പരീക്ഷിച്ചു നോക്കാവുന്നതാണ്.

റിസോർട്ടുകളിലും ഡെസ്റ്റിനേഷൻ സ്പാകളിലും ഹോട്ടലുകളിലും ബ്യൂട്ടി സലൂണുകളിലും എയർപോർട്ടിൽ വരെ സ്പാ ട്രീറ്റ്മെന്‍റിനുള്ള സൗകര്യം ലഭിക്കും. ഇതോടൊപ്പം ഫേസ് ട്രീറ്റ്മെന്‍റ്, ബോഡി ട്രീറ്റ്മെന്‍റ്, നെയിൽ ട്രീറ്റ്മെന്‍റ്, ഹെയർ ട്രീറ്റ്മെന്‍റ് എന്നിവയ്ക്കും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. സ്വന്തം ബജറ്റിനും ആവശ്യത്തിനുമനുസരിച്ച് സ്പാ തെരഞ്ഞെടുക്കാം.

ശരീരത്തിനും മനസ്സിനും ഊർജ്ജം പകരാനും ഫിറ്റ്നസിനുമായിട്ടാണ് ഡെസ്റ്റിനേഷൻ സ്പാ ഡിസൈൻ ചെയ്തിരിക്കുന്നത്. ിതിൽ ഹെൽത്തി ഫുഡ്, പൂർണ്ണമായ റിലാക്സേഷൻ എന്നിവകൂടി ഉൾപ്പെട്ടിരിക്കും.

ഡേ സ്പായിൽ ദിവസേനയെന്ന രീതിയിലാണ് ട്രീറ്റ്മെന്‍റ് കൊടുക്കുക. ഇതിൽ മാനിക്യൂർ, പെഡിക്യൂർ, ഫേഷ്യൽ, ബോഡി എന്നിവ ഉൾപ്പെട്ടിരിക്കും. മെഡിക്കൽ സ്പാ വ്യക്തിയുടെ പൂർണ്ണമായ ആരോഗ്യത്തിലാണ് ശ്രദ്ധയൂന്നുക. ഇതിൽ കോസ്മെറ്റിക് ട്രീറ്റ്മെന്‍റാണ് നൽകുക. ഉദാ: ബട്ടോക്സ് ഇൻജക്ഷൻ. മിനറൽ സ്പ്രിംഗ് സ്പായിൽ നാചുറൽ മിനറൽ, തെർമൽ, സീ വാട്ടർ എന്നിവ ഉപയോഗിക്കും. ക്രൂസ് ഷിപ് സ്പായിൽ ഫിറ്റ്നസ്, വെൽനസ് എന്നിവയുമായി ബന്ധപ്പെട്ടുള്ള സ്പാ ട്രീറ്റ്മെന്‍റാണുള്ളത്. എയർപോർട്ട് സ്പായിലാണെങ്കിൽ യാത്രക്കാർക്കായി ഒരു ഷോർട്ട് ട്രീറ്റ്മെന്‍റാണ് കൊടുക്കുക. 15 മിനുള്ള ചെയർ മസാജും ഓക്സിജൻ തെറാപ്പിയും അതിലെ സാധാരണമായ ട്രീറ്റ്മെന്‍റാണ്.

സ്റ്റോൺ സ്പാ: ഇതിൽ ചില പ്രത്യേകതരം കല്ലുകളാണ് ഉപയോഗിക്കുക. ഈ കല്ലുകൾക്ക് കാന്തികശേഷി ഉണ്ടായിരിക്കും. ഇവ ശരീരത്തിൽ വയ്ക്കുമ്പോൾ ഞരമ്പുകളിൽ പ്രത്യേകതരം സ്പന്ദനം ഉണ്ടാകുകയും പുത്തനുണർവ്വ് ലഭിക്കുകയും ചെയ്യുന്നു. ഈ കല്ലുകൾ ശരീരത്തിൽ ഉരസുന്നതോടെ നല്ലൊരു മസാജും കൂടി ലഭിക്കും. പ്രത്യേകതരം ആയുർവേദ എണ്ണകൾ ചൂടാക്കി അതിൽ കല്ലുകൾ മുക്കി വച്ചശേഷമാണ് ശരീരത്തിൽ വച്ച് ചികിത്സ നടത്തുന്നത്.

ഫ്രൂട്ട് സ്പാ: അനേകതരം എണ്ണകളും ആയുർവേദ പച്ചമരുന്നുകളും വേരുകളും വിദേശിയും സ്വദേശിയുമായ പഴങ്ങളുടെ ചാറും ചേർത്താണ് മസാജിംഗ് നടത്തുക. ചർമ്മത്തിന്‍റെ സ്വഭാവവും രീതിയുമനുസരിച്ചാണ് ചേരുവകൾ നിർണ്ണയിക്കുക.

സ്നേക് സ്പാ: തളർച്ചയും പിരിമുറിക്കവും അകറ്റാൻ വിഷരഹിത പാമ്പുകളെ ശരീരത്തിൽ ഇഴയാൻ അനുവദിക്കുന്നു. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും ശരീരത്തിൽ അത്ഭുതജനകമായ ഉണർവ്വും ഉന്മേഷവും ഈ ചികിത്സാ രീതിയിലൂടെ ലഭിക്കും.

और कहानियां पढ़ने के लिए क्लिक करें...