നിന്‍റെ മുടിയുടെ ഉള്ള് തീരെ കുറഞ്ഞിട്ടുണ്ടല്ലോ? മുടി ഡ്രൈ ആയിരിക്കുന്നു. മുടിക്കൊന്നും കൊടുക്കുന്നില്ലേ? ഇതൊക്കെ മുടിക്ക് ശരിയായ പോഷണവും പരിചണവും ലഭിക്കുന്നില്ലെങ്കിൽ അഭിമുഖീകരിക്കുന്ന ചോദ്യങ്ങളാണ്.

മുടിയുടെ ആരോഗ്യം നഷ്ടമാകാതിരിക്കാൻ മുടിക്ക് ശരിയായ പരിചരണം കൊടുക്കേണ്ടതുണ്ട്. അതിനായി ഹെയർ സ്പാ ചെയ്യാം. മുടിക്ക് സ്റ്റൈലിഷ് ലുക്ക് നൽകുന്നതിന് ഇന്ന് ഒട്ടുമിക്കവരും ബ്ലീച്ചിംഗ്, പാമിംഗ്, കളറിംഗ്, സ്ട്രെയ്റ്റനിംഗ് ട്രീറ്റ്മന്‍റുകൾ അവലംബിക്കാറുണ്ട്.

“ഇതൊക്ക മുടിക്ക് ദോഷം ഏൽപ്പിക്കുന്നവയാണ്. മുടിക്ക് തിളക്കവും മിനുമിനുപ്പും നൽകുന്നതിന് ഹെയർ സ്പാ പോലെ ശരിയായ പരിചരണം തന്നെ നൽകണം.” ഹെയർ കെയർ എക്സ്പെർട്ട് സിബി പറയുന്നു.

ഹെയർ സ്പാ

വരണ്ട് ജീവസറ്റ മുടിക്കുള്ള ഒരു ട്രീറ്റ്മന്‍റാണ് ഇത്. മുടിയിഴകൾക്ക് പോഷണം നൽകുകയാണ് ഈ ട്രീറ്റ്മന്‍റ് വഴി ചെയ്യുന്നത്. ഇതിനുശേഷം മുടിക്ക് പട്ടുപോലെ മിനുസം കൈവരുമെന്ന് മാത്രമല്ല മുടി കൊഴിച്ചിലും താരന്‍റെ ശല്യവും ഇല്ലാതാകും.

ട്രീറ്റ്മന്‍റ്

ഷാംമ്പൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കണം. എന്നിട്ട് 50- 60 ശതമാനം മുടി ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണക്കാം. ശേഷം മുടി പല മടക്കുകളായി എടുത്ത് എസ് സൊല്യൂഷൻ സെക്സോൺ സ്പ്രേ ചെയ്യുന്നു. ഹെയർ സ്പാ നമ്പർ വൺ ക്രീമിൽ ഷൈനി പാക്സ് ചേർത്ത് മുടിയിൽ പുരട്ടുന്നു. ഇനി 10- 15 മിനിറ്റോളം മുടി സ്റ്റീം ചെയ്യണം. തല കഴുകിയ ശേഷം ടൗവ്വൽ കൊണ്ട് തുടച്ച് മുടി ഉണക്കുക. അടുത്തതായി മുടിയിൽ ഹെയർ കോഡ് ക്രീം പുരട്ടുക. ഇത് മുടിക്ക് സംരക്ഷണം നൽകും. ഹെയർ കോഡ് റെഗുലറായും ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിലൊരിക്കലോ 10 ദിവസം കൂടുമ്പോഴോ ഹെയർ സ്പാ ചെയ്യാവുന്നതാണ്. ഇതിലൂടെ മുടിക്ക് ശരിയായ പോഷണം ലഭിക്കും.

കളർ ചെയ്ത മുടിയിൽ സ്പാ

ഷൈനി പാക്സ് ഉപയോഗിച്ചാണ് കളർ ചെയ്ത മുടുയിൽ സ്പാ ചെയ്യുന്നത്. ഇതിലൂടെ കളർ ചെയ്ത മുടിക്ക് നല്ല തിളക്കം ലഭിക്കും. സ്പാ ചെയ്ത് 10 ദിവസങ്ങൾക്ക് ശേഷം മുടി കളർ ചെയ്യാവുന്നതാണ്.

ഓയിലി ഹെയർ സ്പാ

എണ്ണമയമുള്ള മുടിയിൽ മാസത്തിൽ രണ്ട് തവണ സ്പാ ചെയ്യുന്നത് ഉചിതമായിരിക്കും. ഇതിൽ സ്റ്റീമർ ഉപയോഗിച്ച് 5 മുതൽ 7 മിനിറ്റ് വരെ സ്റ്റീം ചെയ്യുന്നു.

ബ്ലീച്ച് ചെയ്ത മുടിയിൽ സ്പാ

ബ്ലീച്ച് ചെയ്ത മുടിയിൽ 2 സിറ്റിംഗുകളായി സ്പാ ചെയ്യുന്നതാണ് നല്ലത്. ആദ്യ സിറ്റിംഗിൽ മുടിയിൽ നിന്നും ബ്ലീച്ച് നീക്കം ചെയ്യുന്നു. അടുത്ത സിറ്റിംഗിൽ മുകൾ വശത്തെ മുടിയിൽ പ്രോട്ടീൻ കളർ പുരട്ടുന്നു. ബ്ലീച്ചിനും ഹൈലൈറ്റിംഗിനും സ്പായിലെ നമ്പർ വൺ ക്രീം പുരട്ടേണ്ടതില്ല.

വരണ്ട മുടിയിൽ സ്പാ

വരണ്ട മുടിയിലാണ് ഹെയർ സ്പാ അനിവാര്യം. മുടിയിൽ നിന്നും ഈർപ്പം എളുപ്പം നഷ്ടമാകുന്നതിനാൽ ഓരോ ആഴ്ചയും സ്പാ ചെയ്യാം.

കരുതൽ

സ്പാ ട്രീറ്റ്മന്‍റ് ചെയ്ത് രണ്ട് ദിവസത്തിനു ശേഷം ഷാംമ്പൂ പുരട്ടുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്. ട്രീറ്റ്മന്‍റിന് ശേഷം ഒരു ആഴ്ച കഴിഞ്ഞ് ഹെയർ കളർ ഉപയോഗിക്കുന്നതാണ് അഭികാമ്യം. കളറിംഗിനു ശേഷം മുടിയിൽ കണ്ടീഷണർ പുരട്ടാം. ഒരു മാസത്തിനു ശേഷം മുടിയിൽ എണ്ണ പുരട്ടാം. അതേ സമയം ഹെന്ന പുരട്ടരുത്. കണ്ടീഷണർ മുടി വേരുകളിൽ പുരട്ടേണ്ടതില്ല. വെയിലത്തിറങ്ങുന്നു എങ്കിൽ മുടിയിലേക്ക് നേരിട്ട് സൂര്യപ്രകാശം പതിക്കാൻ അനുവദിക്കരുത്. സ്കാർഫോ ഷാളോ കൊണ്ട് കവർ ചെയ്തോ കുട ചൂടിയോ മുടിക്ക് സംരക്ഷണം നൽകുക.

കേശപരിചരണം

വെയിലേറ്റ് മുടിക്ക് കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ നാരങ്ങാനീര് ചീപ്പിൽ പുരട്ടി മുടി ചീകുക. മുടി വരണ്ടതാണെങ്കിൽ നാരങ്ങാനീര് പുരട്ടേണ്ടതില്ല. സ്കാർഫ്/ ക്യാപ്പ് കൊണ്ട് തല കവർ ചെയ്ത് പുറത്തിറങ്ങുക. തണുത്ത വെള്ളത്തിൽ മുടി കഴുകുന്നതാണ് കേശാരോഗ്യത്തിന് നല്ലത്. ചൂടുവെള്ളം ശിരോചർമ്മത്തിന് ദോഷം ചെയ്യും. കണ്ടീഷനിംഗ് ചെയ്യുന്നു എങ്കിൽ എസ്പിഎഫ് ഉള്ള കണ്ടീഷണർ തെരഞ്ഞെടുക്കുക. വെയിലത്തിറങ്ങിയാലും മുടിയിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും.

और कहानियां पढ़ने के लिए क्लिक करें...