കുട എല്ലാ കാലത്തും സീസണിലും ആവശ്യമായ ഒരു സംഗതി ആണ്. എന്നാൽ ഈ മഴക്കാലത്ത് നമുക്ക് എല്ലാവർക്കും ഒരു കുട ഒട്ടും ഒഴിച്ച് കൂടാൻ ആവില്ല. എന്നാൽ കുട വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. കുടയുടെ നിറവും ബട്ടണും പരിശോധിച്ച് മാത്രമാണ് മിക്കവരും കുട വാങ്ങുന്നത്. എന്നാൽ അങ്ങനെ ചെയ്യുന്നത് ശരിയല്ല.

മറ്റ് സാധനങ്ങൾ വാങ്ങുന്നതിന് ചില മാനദണ്ഡങ്ങൾ പാലിക്കുന്നത് പോലെ, ഒരു കുട വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരു കുട വാങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ, കടയിൽ പോയി ആദ്യം താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ പരിശോധിക്കുക, അതിനുശേഷം മാത്രമേ കുട എടുക്കാവു.

  1. രണ്ടു കാലാവസ്ഥയിലും ഉപയോഗിക്കാവുന്നത്

കുട വാങ്ങുന്നതിന് മുമ്പ് തന്നെ അതിന്‍റെ ഗുണങ്ങൾ കാണണം. കുട വാങ്ങുമ്പോൾ മഴക്കാലത്തും വേനൽ കാലത്തും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിലുള്ളത് ആയിരിക്കണം കുട എന്ന കാര്യം കൂടി ഓർക്കണം. വേനൽക്കാലത്തു സൂര്യ രശ്മികളെ ഫലപ്രദമായി തടയുന്നതും ആവണം കുട. മഴക്കാലത്തു അവ വെള്ളത്തെയും തടഞ്ഞു നിർത്തണം.

  1. കുടയുടെ വൃത്താകൃതി

കുടയുടെ വൃത്താകൃതി നോക്കി വാങ്ങുക. വൃത്താകൃതി ഉള്ള കുടയിൽ രണ്ടുപേർക്ക് ഒരു കുടക്കീഴിൽ പോകേണ്ടി വന്നാൽ, അവർ നനയാതെ രക്ഷപ്പെടും അല്ലെങ്കിൽ കയ്യിൽ ഒരു ബാഗ് ഉണ്ടെങ്കിൽ അതും മഴയിൽ നിന്ന് രക്ഷിക്കപ്പെടും. മറ്റു ആകൃതികൾ അത്രയും ഗുണം ചെയ്യില്ല.

  1. കുടയുടെ ഹാൻഡിൽ സൗകര്യപ്രദമായിരിക്കണം

കുടയുടെ വൃത്താകൃതിയോടൊപ്പം, അതിന്‍റെ ഹാൻഡിൽ കൂടി പരിശോധിക്കുക, കാരണം നമ്മൾ അത് പിടിച്ചാണ് എപ്പോഴും നടക്കുക. അതുകൊണ്ട് കുടയുടെ പിടി സുഖകരമായിരിക്കണം ഒപ്പം ബലം ഉള്ളതും ആയിരിക്കണം. കൂടുതൽ നേരം പിടി പിടിച്ചാലും കൈകളിൽ വേദന ഉണ്ടാകാത്തതും ആയിരിക്കണം.

  1. കുടയുടെ നീളം 10 അല്ലെങ്കിൽ 11 ഇഞ്ച്

നിങ്ങളുടെ കുടയുടെ നീളം കുറഞ്ഞത് 10 അല്ലെങ്കിൽ 11 ഇഞ്ച് ആയിരിക്കണമെന്ന് ഓർമ്മിക്കുക. കൂടാതെ ഒരിക്കലും വില നോക്കി മാത്രം കുട വാങ്ങരുത്, കുടയുടെ ഗുണനിലവാരം പ്രത്യേകം ശ്രദ്ധിക്കുക.

  1. ഷാഫ്റ്റ് ശക്തമായിരിക്കണം

കുടയുടെ ഷാഫ്റ്റ് ശക്തമായിരിക്കണം. ഒരു കുട വാങ്ങുമ്പോൾ, അതിന്‍റെ തുണിയിലും പ്രത്യേക ശ്രദ്ധ നൽകുക, കാരണം നല്ല തുണി ആണെങ്കിൽ മാത്രമേ അത് കനത്ത മഴയിൽ നനയാതെ നിങ്ങളെ സംരക്ഷിക്കുകയുള്ളു. പലപ്പോഴും ചില കുടകൾ കനത്ത മഴയിൽ വിറച്ചു തുള്ളാൻ തുടങ്ങും അല്ലെങ്കിൽ വെള്ളം തെറിക്കുന്നത് തടയില്ല.

  1. കുട്ടികൾക്കായി പ്രത്യേക കുട

ചെറിയ കുട്ടികൾക്കായി നിരവധി തരം കുടകൾ വിപണിയിൽ ലഭ്യമാണ്, കുടയുടെ ആകൃതിയിലുള്ള തൊപ്പികളും ലഭ്യമാണ്, അവ ഹാൻഡ്‌സ് ഫ്രീ എന്നതിനൊപ്പം മഴയിൽ നിന്ന് സംരക്ഷിക്കുന്നു, അതിനാൽ കഴിയുമെങ്കിൽ കുട്ടികൾക്കും അത്തരം കുടകൾ വാങ്ങുക. ഇതൊരു മികച്ച പരിഹാരമാണ്.

ഈ എളുപ്പ നടപടികളെല്ലാം സ്വീകരിക്കുന്നതിലൂടെ, നിങ്ങൾക്കും നല്ലതും മികച്ചതുമായ ഒരു കുട തിരഞ്ഞെടുക്കാം.

और कहानियां पढ़ने के लिए क्लिक करें...