‘യാരിയൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയും മോഡലുമായ രകുൽ പ്രീത് സിംഗ് ഡൽഹി സ്വദേശിയാണ്. മോഡലിംഗിലൂടെയാണ് തന്‍റെ കരിയർ ആരംഭിച്ചത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമം എന്തായാലും രകുലിന് ഒരു തരത്തിലുള്ള പ്രശ്‌നവും ഇല്ല. നല്ലതും വെല്ലുവിളി നിറഞ്ഞതുമായ കഥകൾ അവരെ പ്രചോദിപ്പിക്കുന്നു.
മെലിഞ്ഞ ശരീരപ്രകൃതിയും ഫിലിം ഇൻഡസ്ട്രിക്ക് ചേർന്ന സൗന്ദര്യവുമുള്ള രകുലിന് എല്ലാത്തരം സിനിമകളിലും പ്രവർത്തിക്കാൻ ഇഷ്ടമാണ്. അവർ സാഹസികതയും കടൽത്തീരവും ഇഷ്ടപ്പെടുന്നു. കോളേജ് പഠനകാലത്ത് ഗോൾഫ് കളിക്കാരിയായിരുന്നു. ജീവിതത്തിൽ ഫിറ്റ്നസിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ഗൃഹശോഭയ്ക്ക് വേണ്ടി അവർ നൽകിയ പ്രത്യേക അഭിമുഖം.
ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് കാണുക
രകുൽ സിംഗ് (@rakulpreet) പങ്കിട്ട ഒരു പോസ്റ്റ്
View this post on Instagram
സാമൂഹിക സിനിമകൾ ചെയ്യണം
രകുൽ ഇതുവരെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്, അതിൽ ‘ഛത്രിവാലി’ എന്ന ചിത്രം വളരെ ജനപ്രിയമായിരുന്നു, കാരണം അത് ഒരു സാമൂഹിക സന്ദേശം നൽകുന്നു. സെക്‌സ് എജ്യുക്കേഷനെ കുറിച്ച് ആളുകൾ തുറന്ന് പറയണം എന്നതായിരുന്നു ഈ സിനിമ ചെയ്തതിന്‍റെ ഉദ്ദേശമെന്ന് രകുൽ പറയുന്നു. വിദ്യാഭ്യാസത്തിൽ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, പക്ഷേ ഇന്നും അതിനെക്കുറിച്ച് സംസാരിക്കാൻ കുട്ടികളും അധ്യാപകരും മടിക്കുന്നു.
ആളുകൾക്ക് അവരുടെ ഹൃദയത്തെക്കുറിച്ച് സംസാരിക്കാം, ആമാശയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് സംസാരിക്കാം, പക്ഷേ എന്തുകൊണ്ടാണ് പ്രത്യുൽപാദനത്തെക്കുറിച്ച് സംസാരിക്കാൻ കഴിയാത്തത്? ഇവയെല്ലാം സാധാരണ രീതിയിൽ എടുക്കേണ്ടത് ആവശ്യമാണ്, കാരണം അതും ഒരു ശരീരഭാഗമാണ്, ഈ ചിത്രം ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് കാണുക
രകുൽ സിംഗ് (@rakulpreet) പങ്കിട്ട ഒരു പോസ്റ്റ്
View this post on Instagram
ഇതിന് പുറമെ ബേട്ടി ബച്ചാവോ ബേഠി പഠാവോയുടെ ബ്രാൻഡ് അംബാസഡറും രകുൽ ആയിരുന്നു. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രവർത്തിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. രകുൽ തെലങ്കാനയിലെ നൽഗൊണ്ടയിൽ ജോലി ചെയ്തിട്ടുണ്ട്. അവരുടെ റൊമാന്‍റിക് ത്രില്ലർ ചിത്രമായ ‘ഐ ലവ് യു’ ജിയോ സിനിമയിൽ പുറത്തിറങ്ങി, അതിൽ ഷോർട് മുടിയുമായി വ്യത്യസ്തമായ ലുക്കിലാണ് രകുലിന്‍റെ രംഗപ്രവേശം
പ്രചോദനം ലഭിച്ചു
ഞാൻ ഒരു സൈനികന്‍റെ മകളായതിനാൽ എന്‍റെ കുട്ടിക്കാലത്തു കായികകാര്യങ്ങൾക്ക് കൂടുതൽ സമയം ലഭിച്ചു എന്ന് രകുൽ പറയുന്നു. പത്താം ക്ലാസിനു ശേഷം ഞാൻ സിനിമ കാണാൻ തുടങ്ങി. പക്ഷേ എനിക്ക് നല്ല ഉയരമുള്ളതിനാൽ അഭിനയ മേഖലയിൽ എന്തെങ്കിലും ചെയ്യണമെന്ന് എന്‍റെ അമ്മ റിനി സിംഗ് ആഗ്രഹിച്ചു. മിസ് ഇന്ത്യയിൽ പങ്കെടുക്കാൻ അമ്മ എന്നെ പ്രോത്സാഹിപ്പിച്ചു, പക്ഷേ പോകാൻ ഞാൻ ആഗ്രഹിച്ചില്ല. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ മോഡലിംഗ് ചെയ്യണം എന്ന് തോന്നിത്തുടങ്ങി, സിനിമകളുടെ ഓഡിഷനുകൾക്കൊപ്പം പഠനം കഴിഞ്ഞ് മോഡലിംഗും തുടങ്ങി. അങ്ങനെയാണ് ഞാൻ ഈ പ്രൊഫഷനിൽ എത്തിയത്.
ഒരു ബ്രേക്ക് കിട്ടി
മോഡലിംഗ് തുടങ്ങിയപ്പോൾ സൗത്ത് ഇൻഡസ്ട്രിയെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നുവെന്നും രകുൽ പറയുന്നു. ഞാൻ ആദ്യം നിരസിച്ചു, പക്ഷേ പിന്നീട് ഇതൊരു സിനിമയാണെന്ന് കരുതി അഭിനയിച്ചു. കുറച്ച് പണം കിട്ടി. എന്‍റെ പണം കൊണ്ട് ഒരു കാറും വാങ്ങി, അഭിനയത്തെക്കുറിച്ച് ഒരുപാട് പഠിക്കാൻ കഴിഞ്ഞു. അതിന് ശേഷം അഭിനയം ആസ്വദിക്കാൻ തുടങ്ങി. മീഡിയം എനിക്ക് വലിയ കാര്യമല്ല. ജോലി തുടരുക എന്നത് പ്രധാനമാണ്. ‘യാരിയാൻ’ എന്‍റെ ആദ്യ ഹിന്ദി സിനിമ വിജയമായിരുന്നു, അത് കൂടുതൽ റോൾ കിട്ടുന്നത് കുറച്ചുകൂടി എളുപ്പമാക്കി.
നിരാശയായില്ല
രകുലിന് ഇൻഡസ്ട്രിയിൽ തെറ്റായ ഒരു സാഹചര്യവും നേരിടേണ്ടി വന്നിട്ടില്ല, കാരണം അവൾ ഒരിക്കലും നിരാശയായിരുന്നില്ല. നിങ്ങൾ നിരാശനാണെങ്കിൽ ആരെങ്കിലും ഇതിനെക്കുറിച്ച് അറിയുമ്പോൾ ആളുകൾ അത് മുതലെടുക്കാൻ ശ്രമിക്കുമെന്ന് അവൾ പറയുന്നു. കിട്ടുന്ന ജോലിയൊക്കെ ഞാൻ ചെയ്യുമായിരുന്നു. കൂടാതെ എനിക്ക് നല്ല കുടുംബ പിന്തുണയുണ്ട്. ‘ചെയ്യുക അല്ലെങ്കിൽ മരിക്കുക’ എന്ന അവസ്ഥ ഒരിക്കലും ഉണ്ടാകില്ല. അങ്ങനെ ജീവിതത്തെ കാണുന്ന നിരവധി കലാകാരന്മാർ ഇവിടെയുണ്ടെന്ന് എനിക്കറിയാം, പക്ഷേ അവർക്ക് ഒരു നല്ല വർക്കും നേടാനായില്ല.
ഗ്ലാമർ വ്യവസായരംഗത്ത് മാത്രമല്ല, ലോകത്തിലെ എല്ലാ രംഗത്തും എല്ലാവരും മുതലെടുക്കാൻ ഇരിക്കുകയാണ്. നിങ്ങൾ അത് എത്രത്തോളം അനുവദിക്കും എന്നത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്‍റെ യാത്ര നന്നായി പോകുന്നു. കിട്ടിയതിൽ എല്ലാം ഞാൻ സംതൃപ്തയാണ് പക്ഷേ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എന്നാൽ ഇൻഡസ്‌ട്രിയിൽ ആരെയും പരിചയമില്ല. അതിനാൽ സ്വന്തമായി വന്ന് തെന്നിന്ത്യൻ സിനിമകളിൽ വലിയ നടന്മാർക്കൊപ്പവും പ്രവർത്തിക്കാൻ കഴിഞ്ഞു. ഇത് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ഇഷ്ടം തോന്നുന്നു.
ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് കാണുക
രകുൽ സിംഗ് (@rakulpreet) പങ്കിട്ട ഒരു പോസ്റ്റ്
View this post on Instagram
കഥ രസകരമാണ്
ഐ ലവ് യു എന്ന ചിത്രത്തിന്‍റെ തിരക്കഥ വളരെ മികച്ചതായിരുന്നുവെന്ന് രകുൽപ്രീത് സിംഗ് പറയുന്നു. സത്യയുടെ കഥാപാത്രം എനിക്ക് രസകരവും ശക്തവുമാണെന്ന് തോന്നി. സുന്ദരിയായ, കുടുംബിനിയായ, നല്ല ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുടെ കഥയാണിത്. പക്ഷേ പ്രശ്‌നങ്ങൾ വരുമ്പോൾ അവൾ എങ്ങനെ നിയന്ത്രിക്കുന്നു, ഇതെല്ലാം എനിക്ക് പുതിയതും വെല്ലുവിളി നിറഞ്ഞതുമായിരുന്നു.
സിനിമ തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പ്, ഞാൻ നിരവധി വർക്ക്ഷോപ്പുകൾ പങ്കെടുത്തു. അതിൽ കലാകാരന്മാടൊപ്പം സംവിധായകനും ഉണ്ടായിരുന്നു. വളരെ നൂതനമായ ഒരു സെഷനായിരുന്നു അത് കഥാപാത്രത്തെ പൂർണ്ണമായും മനസ്സിലാക്കുന്നതിൽ വിജയിച്ചു. അഭിനയിക്കുന്നതിനേക്കാൾ യഥാർത്ഥ വികാരമാണ് സിനിമയിൽ ഉപയോഗിക്കേണ്ടത്. ഇതുകൂടാതെ അണ്ടർവാട്ടർ പരിശീലനവും എടുത്തിട്ടുണ്ട്. ഒരു സീനിൽ രണ്ടര മിനിറ്റ് വെള്ളത്തിനടിയിൽ നിൽക്കേണ്ടി വന്നു.
ഒരു സ്കൂബ ഇൻസ്ട്രക്ടറാണ് ഇത് പഠിപ്പിച്ചത്. ഈ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നത് എനിക്ക് ഒരു വെല്ലുവിളിയാണ്. അടുത്തതായി, ഒരു സമ്പൂർണ്ണ പ്രണയകഥയാണ് രകുൽ സ്വപ്നം കാണുന്നത്. ഞാൻ ഇതുവരെ ഒരു റൊമാന്‍റിക് ലവ് സ്റ്റോറി ചെയ്തിട്ടില്ലെന്ന് പറയുന്നു. ഇതുകൂടാതെ, എനിക്ക് ഒരു ചരിത്ര സിനിമ ചെയ്യണം, അതിൽ എനിക്ക് ചരിത്രപരമായ വസ്ത്രങ്ങൾ ധരിക്കണം. ഞാൻ ഒരു സംവിധായകന്‍റെ നടി ആണ്, അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി സിനിമകൾ ചെയ്യുന്നു, കാരണം ഒരു സംവിധായകന്‍റെ മുഴുവൻ സിനിമയും അയാളുടെ മുന്നിലുണ്ട്. എനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെങ്കിൽ, ഞാൻ സംവിധായകനുമായി ചർച്ച ചെയ്ത് അത് നടപ്പിലാക്കും.
സുന്ദരിയായ അഭിനേത്രി
ഇൻഡസ്ട്രിയിൽ സുന്ദരിയായ നടിയുടെ ഗുണങ്ങളും ദോഷങ്ങളും ചോദിച്ചപ്പോൾ, രകുൽ ചിരിച്ചുകൊണ്ട് പറഞ്ഞു, സുന്ദരിയാകുന്നത് ഒരു പോരായ്മയോ നേട്ടമോ അല്ല. യഥാർത്ഥത്തിൽ, ജോലി, കഠിനാധ്വാനം, അഭിനയ വൈദഗ്ദ്ധ്യം മുതലായവയോടുള്ള സമർപ്പണമാണ് പ്രധാന കാര്യം, കാരണം തീർച്ചയായും എന്നെക്കാൾ സൗന്ദര്യവും കഴിവുള്ളതുമായ കലാകാരന്മാർ ഈ വ്യവസായത്തിൽ ഉണ്ടാകുമെന്ന് എനിക്കറിയാം. പക്ഷേ എന്നെക്കാൾ കഠിനാധ്വാനം ചെയ്യുന്ന ആരും ഉണ്ടാകില്ല. ഇതെല്ലാം മുന്നോട്ട് പോകാൻ സഹായിക്കുന്നു. ഭാവിയിൽ ഹിന്ദിയിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ വരാൻ പോകുന്നു, ചിലതിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്നു.
അച്ഛന്‍റെ പിന്തുണ കിട്ടി
എന്‍റെ ജോലിക്ക് എന്‍റെ കുടുംബം നല്ല പിന്തുണയാണ് നൽകുന്നതെന്ന് രകുൽ പറയുന്നു. എന്‍റെ പിതാവ് കേണൽ കെ ജെ സിംഗിനൊപ്പം ചിലവഴിച്ച സമയം പ്രത്യേകിച്ച് ഞാൻ വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ, ആ നിമിഷങ്ങൾ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു. ഇന്ന് ഞാൻ എന്താണോ എന്‍റെ ആത്മവിശ്വാസം, എന്‍റെ മൂല്യവ്യവസ്ഥ, അച്ചടക്കം എല്ലാം എന്നിൽ വന്നത് എന്‍റെ അച്ഛൻ കാരണമാണ്. 18-ാം വയസ്സിൽ ഞാൻ അഭിനയിക്കാൻ തുടങ്ങി. അക്കാലത്ത് ആരോട് എങ്ങനെ സംസാരിക്കണമെന്ന് അച്ഛൻ പഠിപ്പിച്ചു.
എന്‍റെ അക്കൗണ്ടുകൾ അച്ഛൻ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. ഏത് സമ്മർദ്ദവും ഞാൻ അച്ഛനുമായി ചർച്ച ചെയ്യുന്നു. കുട്ടിക്കാലത്ത്, ഞാൻ വളരെ കുസൃതി കുട്ടിയായിരുന്നു. ഏത് തരത്തിലുള്ള കുസൃതി ചെയ്താലും എന്‍റെ സഹോദരനെ കുറ്റപ്പെടുത്തുമായിരുന്നു. ചെറുപ്പത്തിൽ നമ്മുടെ രക്ഷിതാക്കൾക്ക് നമ്മളെ മനസിലാകില്ല എന്ന് തോന്നും. എന്നാൽ വലുതാകുമ്പോൾ അവരെക്കാൾ നന്നായി ആർക്കും നമ്മളെ മനസ്സിലാക്കാൻ കഴിയില്ല. എല്ലാ യുവാക്കൾക്കും എനിക്ക് നൽകാനുള്ള സന്ദേശം ഇതാണ്.
ഇന്നത്തെ യുവാക്കൾ ഇത് മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻ മാതാപിതാക്കളുടെ ജീവിതം മുഴുവൻ കുട്ടികളുടെ വളർത്തലിലാണ് ചെലവഴിക്കുന്നത്. അതിനാൽ അവർ നൽകുന്ന പാഠങ്ങൾ ജീവിതത്തിൽ നടപ്പിലാക്കുകയും നമ്മുടെ മാതാപിതാക്കളെ കഴിയുന്നത്ര പരിപാലിക്കുകയും വേണം. ഒരിക്കലും അവരെ വേദനിപ്പിക്കരുത്.
സൗന്ദര്യപരിചരണം
മൺസൂൺ ചർമ്മത്തിന് ഏറ്റവും സുരക്ഷിതമായ സമയമാണെന്നും ശൈത്യകാലവും വേനൽക്കാലവുമാണ് ചർമ്മപ്രശ്നങ്ങൾക്ക് ഏറ്റവും സാധ്യതയെന്നും അവർ പറയുന്നു.
ഞാൻ കൂടുതൽ വെള്ളം കുടിക്കുന്നു, വർക്കൗട്ടുകൾ ചെയ്യുന്നു, അങ്ങനെ ശരീരത്തിലെ വിഷാംശം വിയർപ്പിലൂടെ പുറത്തുവരുന്നു ഇതാണ് എന്‍റെ ദിനചര്യ. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ഉറങ്ങുക, ചർമ്മത്തിന് എപ്പോഴും ഈർപ്പം നൽകുക, മേക്കപ്പ് ഒഴിവാക്കി ഉറങ്ങുക, ഏറ്റവും പ്രധാനമായി ഉള്ളിൽ നിന്ന് സന്തോഷവാനായിരിക്കുക. ഇതുമൂലം, ഏത് സീസണിലും ചർമ്മം എപ്പോഴും തിളങ്ങുന്നു.
സൂപ്പർ പവർ
അവസാനം, രകുൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു എനിക്ക് ഒരു സൂപ്പർ പവർ ലഭിച്ചാൽ കുറ്റകൃത്യങ്ങളും നിഷേധാത്മകതയും ഈ രാജ്യത്തു നിന്ന് നീക്കം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.