തീയേറ്ററിലൂടെ അഭിനയലോകത്ത് എത്തിയ നടിയാണ് രൂപാലി സൂരി. ഡെഡ് ഹോൾഡ് മൈ ഹാൻഡ് എന്ന അന്താരാഷ്ട്ര ഫീച്ചർ ഫിലിമിലൂടെയായിരുന്നു സിനിമ പ്രവേശം. ഈ ചിത്രത്തിൽ പഴയകാല നടിയായ രത്ന പഥക്കിനൊപ്പം പ്രവർത്തിക്കാനുള്ള അവസരവും ലഭിച്ചു. ലോക്‌ഡൗൺ ഇതിവൃത്തമാക്കിയുള്ള ചിത്രത്തിന്‍റെ സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിട്ടുള്ളത് വിക്രം ഗോഖലെയാണ്. വളരെ ശ്രദ്ധേയമായ വേഷമാണ് ചിത്രത്തിൽ രൂപാലി ചെയ്തിരിക്കുന്നത്. ഇപ്പോൾ ചില വെബ് സീരീസുകളിലും സിനിമകളിലും സജീവമായിരിക്കുന്ന രൂപാലിയുടെ വിശേഷങ്ങൾ അറിയാം:

ആക്റ്റിംഗ്‌ കരിയർ തെരഞ്ഞെടുക്കാനുള്ള പ്രചോദനം എവിടെ നിന്നാണ് കിട്ടിയത്

എന്‍റെ കുടുംബത്തിൽ ആരും തന്നെ ഈ ഇൻഡസ്ട്രിയിൽ ഇല്ല. ചെറുപ്പം തുടങ്ങി ഒരു ഫീച്ചർ മോഡൽ ലുക്ക് ഉള്ളതിനാൽ ഞാൻ നിരവധി ഫാഷൻ ഷോകളിൽ പങ്കെടുത്തിരുന്നു. കൂടാതെ വീട്ടിലെ ചില ബുദ്ധിമുട്ടുകൾ കാരണം വരുന്ന പ്രൊജക്ടുകൾ ചെയ്യാൻ അമ്മ എന്നോട് പറഞ്ഞിരുന്നു. അങ്ങനെ ഒന്നിന് പിറകെ ഒന്നായി പ്രോജക്ടുകൾ എനിക്ക് കിട്ടിക്കൊണ്ടിരുന്നു. ജോലി ഇല്ലാതെ എനിക്ക് ഇരിക്കേണ്ടി വന്നിട്ടില്ല. ഇങ്ങനെ ജോലിയും ചെയ്ത് കോളേജ് വിദ്യഭ്യാസവും കഴിഞ്ഞത്തോടെയാണ് ആക്റ്റിംഗ് കരിയറിൽ തന്നെ തുടരണമെന്ന് തീരുമാനിച്ചത്. അപ്പോഴേക്കും അത്യാവശ്യം നന്നായി ജോലി പഠിക്കുകയും ചെയ്തിരുന്നു.

രണ്ടാം ക്‌ളാസ് മുതലാണ് മോഡലിംഗ് ചെയ്ത് തുടങ്ങുന്നത്. ആ കാലഘട്ടത്തിൽ ജോലി കുറവായിരുന്നുവെങ്കിലും കോളേജിൽ എത്തിയതോടെ ധാരാളം വർക്കുകൾ കിട്ടി തുടങ്ങി. മോഡലിംഗിന് പുറമെ നിരവധി സീരിയലുകളിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ക്രമേണ വെബ് സീരീസുകളും സിനിമകളും വന്നുകൊണ്ടിരുന്നു. ഇതിനിടെ അഭിനയം പഠിക്കാനായി ഞാൻ IFTA യിൽ ചേർന്നു അതിനൊപ്പം ചേർന്ന് നിരവധി ഷോകളും ചെയ്യാനുള്ള അവസരം ലഭിച്ചു. കലയ്ക്കും അഭിനയത്തിനുമൊപ്പം ധാരാളം കാര്യങ്ങൾ പഠിക്കാനുള്ള പ്രാരംഭഘട്ടമായിരുന്നു എനിക്കത്. എനിക്ക് സ്വന്തമായി എന്തെല്ലാം ജോലികൾ ചെയ്യാൻ കഴിയുമെന്ന് മനസിലാക്കേണ്ടതുമുണ്ടായിരുന്നു. അതുകൊണ്ടാണ് നാടകവേദിയിൽ പല പരീക്ഷണ പരിപാടികളും ചെയ്‌തത്‌. അവിടെയൊക്കെ നിറഞ്ഞ കരഘോഷത്തോടെ പ്രേക്ഷക പ്രതികരണം ഉടൻ തന്നെ അറിയാൻ കഴിഞ്ഞിരുന്നു. ഇൻഡസ്ട്രിയാണ് ആണ് എന്നെ തെരഞ്ഞെടുത്തത് അല്ലാതെ ഞാൻ അല്ല ഇൻഡസ്‌ട്രിയെ തെരെഞ്ഞെടുതെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടോ

വെല്ലുവികളുടെ തോത് എപ്പോഴും വ്യത്യസ്തമായിരിക്കും. ആദ്യഘട്ടത്തിൽ സാമ്പത്തിക പരാധീനതകൾ മൂലമാണ് ജോലി ചെയ്യേണ്ടി വന്നത്. വെല്ലുവിളികളുടെ രണ്ടാം ഘട്ടത്തിൽ ബസ്, ഓട്ടോ, ടാക്സി എന്നിവയ്ക്ക് പണമില്ലായിരുന്നു. ഞാൻ ഈ പ്രയാസങ്ങളെ എങ്ങനെ തരണം ചെയ്തുവെന്നത് എനിക്ക് മാത്രമേ അറിയൂ. മൂന്നാമത്തെ വെല്ലുവിളി ഫാഷൻ ഷോയ്ക്ക് പോകാൻ ഷൂസ് വാങ്ങാൻ കയ്യിൽ പണം ഇല്ലാതെ വന്നതാണ്.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഇത്രയും പോരാട്ടങ്ങൾക്ക് ശേഷമാണ് എന്നിൽ ആത്മവിശ്വാസ൦ വളർന്നിരിക്കുന്നതെന്നു ഞാൻ മനസിലാക്കുന്നു. അതുപോലെ ഞാൻ സൃഷ്ടിച്ച വിജയകരമായ എന്‍റെ ഈ ചെറിയ ലോക൦ അതിന്‍റെ പിൻബലത്തിലാണ് രൂപംകൊണ്ടിരിക്കുന്നത്. മൂത്ത സഹോദരിയും അഭിനയരംഗത്തു സജീവമായുണ്ട്. രണ്ടുപേരുടെയും വഴി ഒന്നാണെങ്കിലും അപ്പ്രോച്ച് ഡിഫറെന്‍റ് ആണ്.

മൂത്ത സഹോദരി ഇക്കാര്യത്തിൽ എത്രമാത്രം സഹായിച്ചിട്ടുണ്ട്

തീർച്ചയായും നല്ല പ്രചോദനം എനിക്ക് ലഭിച്ചിട്ടുണ്ട്. കഠിനാധ്വാനത്തിലൂടെയാണ് സഹോദരിയും അഭിനയരംഗത്തു ഇടം പിടിച്ചത്. അവരുടെ ശരിയായതും തെറ്റായതുമായ നടപടികളിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അവ എനിക്ക് ലൈവ് പാഠങ്ങൾ ആണ്. ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ളയാളാണ് ഞാൻ. എന്‍റെ അച്ഛൻ വസ്ത്ര വ്യാപാരവുമായി ബന്ധപെട്ടു പ്രവർത്തിച്ചിരുന്ന ആളാണ്. ഇപ്പോൾ വിരമിച്ചു. അമ്മ വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി. ഇക്കാരണങ്ങളാൽ ഞങ്ങൾ രണ്ട് സഹോദരിമാരും എളിയ കുടുംബപശ്ചാത്തലത്തിൽ നിന്നുള്ളവരാണ്

ഇൻഡസ്ട്രിയിൽ ഗോഡ് ഫാദർ ഇല്ലെങ്കിൽ ജോലി കിട്ടാൻ പ്രയാസമാണ്. താങ്കൾക്ക് എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടോ

ഇത് സത്യമായ കാര്യമാണ്. മാതാപിതാക്കൾ ചെയ്യുന്ന ജോലിയുടെ പ്രയോജനം മക്കൾക്ക് ലഭിക്കും. ഇത് സിനിമയിൽ എല്ലായ്പ്പോഴും നടക്കുന്ന കാര്യമാണ്. ഈ വ്യവസായത്തിൽ മാത്രമല്ല എല്ലായിടത്തും ഇത് സംഭവിക്കുന്നുണ്ട്. ലഭിക്കുന്ന ആദ്യാവസരത്തിൽ തന്നെ ഈ വ്യവസായത്തിന് തങ്ങൾ അനുയോജ്യരാണോ എന്ന് അവർക്കും പ്രൂവ് ചെയ്യേണ്ടി വരും.

വർക്കിൽ നിന്നും തിരസ്കരിക്കപ്പെട്ട അനുഭവം നേരിണ്ടേണ്ടി വന്നിട്ടുണ്ടോ

ഒരുപാട് തവണ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും രാത്രി 10 മണിക്ക് മാനേജരെ വിളിച്ചുണർത്തി ഞാൻ എന്ത് തെറ്റാണ് ചെയ്‌തതെന്ന്‌ വിളിച്ചു ചോദിക്കേണ്ട അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. പലതവണ ഒപ്പിട്ട് തുക കൈപറ്റിയശേഷം പ്രൊജക്ടിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സെറ്റിൽ എത്തിയാലും പിറ്റേന്ന് അണിയറ പ്രവർത്തകർ വിളിക്കാതിരിക്കുന്ന അനുഭങ്ങൾ ഒരുപാടു തവണ ഉണ്ടായിട്ടുണ്ട്. ഇതിന്‍റെ കാരണം മനസിലാക്കാൻ പ്രയാസമാണ്. നിങ്ങൾ ഈ റോളിന് അനുയോജ്യയല്ലെന്നു പറഞ്ഞു ചിലർ ഒഴിവാക്കും. മറ്റു ചിലരാകട്ടെ,  മറ്റെന്തെങ്കിലും ഒഴിവുകിഴിവ്‌ കണ്ടെത്തും. ആരും നേരിട്ട് ഒരു കാര്യവും പറയുകയില്ല, ഒരിക്കൽ സംവിധായകൻ അനീസ് ബസ്‌മിയുടെ ഒരു ചിത്രത്തിന്‍റെ കാസ്റ്റിംഗിനായി ഞാൻ പോവുകയുണ്ടായി. എന്നാൽ പുതിയ കലാകാരന്മാർക്കൊപ്പം ജോലി ചെയ്യാൻ താൽപര്യമില്ലെന്നും അനുഭവസ്ഥരായ കലാകാരന്മാരെയാണ് അദ്ദേഹം തേടുന്നതെന്നും അദ്ദേഹം വ്യക്തമായി പറഞ്ഞു.

സമ്മർദങ്ങളെ എങ്ങനെയാണ് അതിജീവിക്കുന്നത്

ഞാൻ അർദ്ധരാത്രി വരെ മാനേജരോട് സംസാരിച്ചുകൊണ്ടിരിക്കും. അദ്ദേഹം എന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും. അദ്ദേഹത്തെ ഫോണിൽ കിട്ടിയില്ലെങ്കിൽ കഥക് നൃത്തം ചെയ്‌തു സ്ട്രെസ്സ് റിലീസ് ചെയ്യും. ഞാൻ ഒരു കലാകാരിയാണ്. എല്ലാ ഇമോഷൻസിലൂടെയും ഞാൻ കടന്നുപോകുന്നുണ്ട്. പക്ഷെ ഒരിക്കൽ അതിൽ നിന്നും പുറത്തുകടന്നാൽ പിന്നെ ഞാൻ ആ അവസ്ഥയിലേക്ക് മടങ്ങി പോകില്ല, പിന്നെ എന്‍റെ ഫോക്കസ് മുഴുവനും മുന്നോട്ടായിരിക്കും.

ഏത് ഷോയാണ് ജീവിതം മാറ്റിമറിച്ചത്

ടിവി എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ടിവി ഷോയിലൂടെ എന്നെ ഓർമ്മിക്കുന്ന ഒരുപാടു പ്രേക്ഷകരുണ്ട്. എന്‍റെ വെബ് സീരീസ്, സിനിമകൾ എന്നിവയ്ക്ക് വ്യത്യസ്‍തമായ ഐഡന്‍റിറ്റി ഉണ്ട് ടിവി ഷോയ്ക്കു മറ്റൊരു പ്രതിച്ഛായയും. ഷക ല കാ ബൂം ബൂം ഷോയിലെ എന്‍റെ കാരക്ടറിനെയും പരസ്യങ്ങളെയും ആളുകൾ ഇപ്പോഴും ഓർക്കുന്നു. ഇത്തരത്തിൽ എല്ലാവരുടെയും വീടുകളിൽ എനിക്ക് എത്താൻ കഴിയുന്ന നിരവതി ടിവി ഷോകൾ ഉണ്ട്.

ഇന്ന് ഒടിടി പ്രേക്ഷകർക്കിടയിൽ വളരെ ജനപ്രിയമാണ്. പുതിയ കലാകാരന്മാർക്ക് ഈ പ്ലാറ്റ്ഫോ൦ എത്രമാത്രം പ്രയോജനം ലഭിക്കുന്നുണ്ട്.

ഓടിടിയുടെ വരവോടെ വ്യവസായത്തിലെ ആളുകളുടെ ജോലിയും ശമ്പളവും വളരെയധികം വർദ്ധിച്ചു. വർഷങ്ങൾക്ക് മുമ്പ് കലാകാരന്മാർക്ക് ടിവി അവസരം നൽകിയപോലെ ഓടിടിയുടെ വരവോടെ ജോലി സാധ്യത വർദ്ധിച്ചിട്ടുണ്ട്. ജോലിയും പ്രതിഫലവും വർദ്ധിച്ചത് തന്നെ ഇൻഡസ്ട്രിയിലുള്ളവരെ സംബന്ധിച്ച് വളരെ വലിയ പുരോഗതിയാണ് സൂചിപ്പിക്കുന്നത്. സിനിമയിൽ മാത്രമല്ല ഒടിടിയിലും അഭിനയിച്ചു സംതൃപ്‌തരാകാമെന്ന് ഇതിൽ നിന്നും കലാകാരൻമാർ മനസിലാക്കിയിട്ടുണ്ട്. ഇത് ശുഭസൂചകമാണ്.

കുടുംബത്തിന്‍റെ പിന്തുണ എത്രത്തോളമുണ്ട്

കുടുംബത്തിന്‍റെ പിന്തുണയില്ലാതെ നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല. ആദ്യദിവസം മുതൽ എനിക്ക് ആ പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നെ ഒരിക്കലും തടയുകയോ തടസപ്പെടുത്തുകയോ ചെയ്തിട്ടില്ല. എനിക്ക് ശക്തമായ പിന്തുണ നൽകികൊണ്ട് കുടുംബം എനിക്കൊപ്പമുണ്ട്.

എന്താണ് ആ വലിയ സ്വപ്നം

എന്‍റെ സ്വപ്‌നങ്ങൾ വളരെ ചെറുതാണ്. ചെറിയ കാര്യങ്ങളിൽപോലും ഒരുപാടു സന്തോഷിക്കുന്ന ആളാണ് ഞാൻ. ഈ ചെറിയ കാര്യങ്ങൾ ഒരുമിച്ച് ഒരു ദിവസം വലുതായി മാറും. ഞാൻ എപ്പോഴും ഇന്നിൽ ജീവിക്കുന്നയാളാണ്. നൃത്തം എന്‍റെ ജീവവായുവാന്, പക്ഷെ എപ്പോഴാണ് അത്യാവശ്യമായി വരുന്നതെന്ന് എനിക്കറിയില്ല. ഞാൻ ഷോകൾ ചെയ്യുന്നു. എന്‍റെ സൗകര്യം അനുസരിച്ചു നൃത്തം പരിശീലിക്കാറുണ്ട്. അവ എനിക്ക് ഒരുപാടു സന്തോഷം തരുന്ന കാര്യങ്ങളാണ്. രാജേന്ദ്ര ചതുർവേദിയാണ് എന്‍റെ കഥക് ഗുരു.

ജീവിതലക്ഷ്യം എന്താണ്

ചുറ്റുമുള്ള ആളുകളെ സന്തോഷിപ്പിക്കുക വർത്തമാന ജീവിത്തിൽ ജീവിക്കുക

 മൃഗസ്നേഹിയാണോ

എനിക്ക് മൃഗങ്ങളെ വളരെ ഇഷ്ടമാണ്. ഭരത് ഭോൽക്കറും ഒരു മൃഗസ്നേഹിയാണ്. മൃഗങ്ങളോടുള്ള അടുപ്പമാണ് ഞങ്ങളെ സൗഹൃദത്തിലാക്കിയതെന്നു വേണം പറയാൻ. ഞങ്ങൾക്കൊപ്പം 15 വർഷം കഴിഞ്ഞ ശേഷമാണ് പ്രിയപ്പെട്ട നായ ഡോൺ സൂരി മരിക്കുന്നത്. ഞാൻ അവളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.

और कहानियां पढ़ने के लिए क्लिक करें...