മുഖസൗന്ദര്യത്തിന് അനുയോജ്യമായ മേക്കപ്പും പേഴ്സണാലിറ്റിക്ക് അനുയോജ്യമായ വസ്ത്രധാരണവും നിങ്ങൾക്ക് സ്റ്റൈലിഷ് ലുക്ക് നൽകും. നിങ്ങളുടെ മുഖചർമ്മത്തിന് ഏതുതരം മേക്കപ്പ് ആണ് യോജിക്കുക എന്നത് ലുക്ക് ഡിസൈൻ ചെയ്യുന്നതിന് മുമ്പ് തന്നെ അറിഞ്ഞിരിക്കണം.
ഇരുണ്ട നിറം ഉള്ളവർക്ക്
വേനൽക്കാലത്ത് ഇരുണ്ട നിറമുള്ളവർ മേക്കപ്പ് ബേസായി ഫൗണ്ടേഷനു പകരം വാട്ടർപ്രൂഫ് ബേസ് സ്റ്റിക്ക് ഉപയോഗിക്കണം. ചർമ്മത്തിൽ പാച്ച് വീഴാതിരിക്കാനാണ് ഇത്. കളർ ആയി നാച്ചുറൽ ഷെയ്ഡ്സ് ഉപയോഗിക്കാം. വാട്ടർപ്രൂഫ് മസ്കാരാ, ബ്ലാക്ക് ഐ ലൈനർ എന്നിവയാണ് ഇവർക്ക് അനുയോജ്യം. ഇരുണ്ട നിറമുള്ളവർ കാലാവസ്ഥയ്ക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് വേണം മേക്കപ്പ് അണിയാൻ. കണ്ണുകളുടെ മേക്കപ്പിന് പ്രത്യേകം ശ്രദ്ധ ചെലുത്തണം. ഇരുണ്ട നിറമുള്ളവർ തീർച്ചയായും സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കണം. എന്നാൽ അത് സ്കിൻ ടോൺ നോക്കി വേണം ചെയ്യാൻ. മേക്കപ്പിന് മുൻപ് ഇവർ ശരിയായ രീതിയിൽ മൊയ്സ്ചുറൈസേഷൻ ചെയ്യേണ്ടത് ഏറ്റവും അനിവാര്യമാണ്. ഡാർക്ക് സ്കിൻ ടോൺ ഉള്ളവർ അതേ ടോണിൽ തന്നെ ഉള്ള ഫൗണ്ടേഷൻ ഉപയോഗിക്കുന്നത് അനുയോജ്യമായിരിക്കും
വെളുത്ത നിറം ഉള്ളവർക്ക്
വെളുത്ത നിറമുള്ളവർ ഹെവി മേക്കപ്പോ ലൈറ്റ് മേക്കപ്പോ ഇടരുത്. നാച്ചുറൽ ലുക്ക് നഷ്ടമാവാതിരിക്കാൻ ആണിത് ഇങ്ങനെ ചെയ്യുന്നത്. സ്കിൻ ടോണിന് മാച്ച് ചെയ്യുന്ന രീതിയിൽ വേണം വെളുത്ത നിറമുള്ളവർ മേക്കപ്പ് ഇടുന്നത്.
കോളേജ് ഗേൾസിന് ബോൾഡ് ലുക്ക്
രാവിലെ മോയ്സ്ചറൈസറോ സൺസ്ക്രീൻ ലോഷനോ ഐ ലൈനറോ ഉപയോഗിക്കാം. ക്ലെൻസിങിനു ശേഷം മുഖത്ത് മാറ്റ് ഗ്ലോ ബേസിനൊപ്പം കൺസീലിങ്ങും ബേസിങ്ങും ഒന്നിച്ചു ചെയ്യണം. കണ്ണുകളിൽ മിക്സ് ചെയ്ത ഐഷാഡോ ഉപയോഗിച്ച് പേൾ മാറ്റ് ഐ ലൈനറിന്റെ ടച്ച് നൽകണം. ഡ്രസ്സിനും കണ്ണുകൾക്കും വശ്യത നൽകുന്നതിന് ബ്ലൂ ഡോട്ടഡ് ഐലൈനർ കൊണ്ട് കണ്ണുകൾ ഷേപ്പ് ചെയ്യാം. ബ്ലൂ കോൺടാക്റ്റ് ലെൻസ് ഉപയോഗിക്കുന്നതോടൊപ്പം കണ്ണിന്റെ ചുവടു വശം ബ്ലൂ ഷെയ്ഡിങ് ചെയ്യുന്നത് നന്നായിരിക്കും. ചീക്ക് ബോൺസ് ഹൈലൈറ്റ് ചെയ്യുന്നതിന് ആദ്യം ബേബി പിങ്ക് പുരട്ടണം. ശേഷം ഷിമർ ബ്ലഷർ ടച്ച് കൊടുക്കണം. ചുണ്ടുകളുടെ ഔട്ട് ലൈൻ ആകൃതി വരുത്തുന്നതിനായി മിക്സഡ് ലിപ് ലൈനർ ഉപയോഗിക്കണം. അതിനുശേഷം പ്ലം പിങ്ക് ലിപ് കളറുകൾ ഉപയോഗിക്കണം. ചുണ്ടുകൾ ഹൈലൈറ്റ് ചെയ്യുന്നതിന് ഷിമർ ടച്ച് നൽകണം.
എക്സിക്യൂട്ടീവ് ലുക്ക്
എക്സിക്യൂട്ടീവ് ലുക്ക് ലഭിക്കാൻ ലൈറ്റ് മേക്കപ്പ് ഇടുന്നതാണ് നല്ലത്. നാച്ചുറൽ എന്ന് തോന്നിക്കുന്ന മേക്കപ്പ് ബേസുകൾ വേണം ഉപയോഗിക്കാൻ. മുഖത്ത് ആദ്യം ലൈറ്റ് കോപാംക്റ്റ് ടച്ച് ഇടണം. കണ്ണുകൾ ഹൈലൈറ്റ് ചെയ്യാൻ ആദ്യം കോൺട്രാസ്റ്റായി ബേസ് ടോൺ ഷാഡോ പുരട്ടിയ ശേഷം ബ്ലൂയിഷ് സിൽവർ ടച്ച് നൽകണം. അതിനുശേഷം കൺമഷി ഉപയോഗിക്കുക. കവിളുകളിൽ പീച്ച് കാരമൽ ബ്ലഷ് ടച്ച് നൽകാം. ചുണ്ടുകളിൽ ലിപ് ലൈനർ ഉപയോഗിച്ച് നേരിയ ഔട്ട്ലൈൻ നൽകണം. അതിനുശേഷം തേൻ നിറമുള്ള ട്രാൻസ്പരന്റ് കളർ ചുണ്ടകളിൽ പുരട്ടാം. ലൈറ്റും നാച്ചുറലുമായ മേക്കപ്പ് ഉപയോഗിക്കണം.