മുടിയുടെ കനം, മൃദുലത, ചുരുൾ ഇവയൊക്കെ നിർണ്ണയിക്കുന്നത് പാരമ്പര്യ ഘടകങ്ങളാണ്. എന്നാൽ കാലാവസ്ഥാവ്യതിയാനങ്ങളും അന്തരീക്ഷമലിനീകരവും മുടിയെ ദോഷകരമായി ബാധിക്കും. പാലും പാലുത്പന്നങ്ങളും പോഷകസമ്പന്നമായ ആഹാരവും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും. ഔഷധ എണ്ണകൾ ഉപയോഗിക്കുന്നതും പ്രോയജനപ്പെടും.
മുടിയുടെ പ്രശ്നങ്ങൾ നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? വീട്ടിൽ തന്നെ അവയ്ക്ക് പരിഹാരം കണ്ടെത്താവുന്നതേ ഉള്ളൂ. പേൻ ശല്യവും താരനും മുടി കൊഴിച്ചിലും അകറ്റാൻ പോംവഴികളുണ്ട്.
- വേപ്പില അരച്ച് തലയിൽ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകുക. പേൻ ശല്യം മാറി കിട്ടും.
- പാവലിന്‍റെ ഇല ഇടിച്ച് പിഴിഞ്ഞ നീര് ചേർത്ത് കാച്ചിയ വെളിച്ചെണ്ണ തലയിൽ തേക്കുക. (പാവൽ ഇലയുടെ നാലിൽ ഒന്നുമതി വെളിച്ചെണ്ണ) 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
- ചെമ്പരത്തിയുടെ ഇല, പൂവ്, കുറുന്തോട്ടി ഇല എന്നിവ ചതച്ച് താളിയാക്കി തേച്ച് കുളിക്കുക. തലമുടി വളരും.
- കാരറ്റും ചീരയും പതിവായി കഴിക്കുന്നതും മുടിയ്ക്ക് ഗുണം ചെയ്യും.
- ദിവസവും രണ്ട് എള്ളുണ്ട വീതം കഴിക്കുക. മുടിയ്ക്ക് ഇത് ഏറെ നല്ലതാണ്.
- കറിവേപ്പില അരച്ച് മോരിൽ ചേർത്ത് കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
- പാൽ, മുട്ട, ഇലക്കറികൾ എന്നിവ നിത്യവും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
- ആഴ്ചയിൽ ഒരിക്കൽ ചെറുനാരങ്ങാ നീര് തലയിൽ പുരട്ടി അഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകുക. മുടി കൊഴിച്ചിൽ ശമിക്കും.
- ചെറുപയർ പൊടിച്ചത് തൈരിൽ കലക്കി തലയിൽ തേച്ച് പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. താരൻ ശല്യം അകലും.
- ചീർപ്പ് വൃത്തിയായി സൂക്ഷിക്കുക. ഒരാൾ ഉപയോഗിച്ച ചീർപ്പ് ഉപയോഗിക്കാതിരിക്കുന്നത് ആണ് നല്ലത്. താരനും പേൻ ശല്യവും ഉണ്ടാകാതിരിക്കാൻ സഹായിക്കും.
- പ്രകൃതിദത്തമല്ലാത്ത ഷാംപൂ ഒഴിവാക്കുന്നത് നന്ന്. ഷാംപൂ ചെയ്ത ശേഷം ഗുണമേന്മയുള്ള കണ്ടീഷണർ ഉപയോഗിക്കാന മറക്കരുത്.
- ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് അകാലനര അകറ്റാൻ സഹായിക്കും.
- എള്ളെണ്ണ, ഒലിവ് ഓയിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ചെറുചൂടോടെ തലയിൽ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം കഴുകി കളയാം. മുടി സമൃദ്ധമായി വളരാൻ ഇത് സഹായിക്കും.
- തുളസിയില അരച്ച് തേക്കുന്നത് പേനും ഈരും ഇല്ലാതാക്കാൻ സഹായിക്കും.
- മൈലാഞ്ചിയിട്ട് വെളിച്ചെണ്ണ കാച്ചി പതിവായി തലയിൽ തേക്കുന്നത് മുടിയ്ക്ക് കറുപ്പുനിറം നൽകും.
- ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂൺ ഗ്ലിസറിൻ, അൽപം ചുവന്നുള്ളി നീര്, കുറച്ച് കറ്റാർവാഴ ജെൽ ഇവ ചേർത്ത് ആഴ്ചയിൽ ഒരിക്കൽ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഇത് തലയിലെ ചൊറിച്ചിൽ, കുരുക്കൾ ഇവയെ ചെറുത്ത് മുടിയ്ക്ക് കരുത്ത് നൽകും.
- തലയോട്ടിയിൽ വിരലുകൊണ്ട് നന്നായി അമർത്തി എണ്ണ തേട്ടു പിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.
- എണ്ണ തേച്ച ശേഷം വെയിൽ കൊള്ളുകയോ തല വിയർക്കുകയോ ചെയ്യാതെ സൂക്ഷിക്കണം. ഇത് നീരിറക്കത്തിന് കാരണമാകും.
- ചീവയ്ക്കാപ്പൊടി, കടലമാവ് ഇവ മുടി കഴുകാൻ ഉപയോഗിക്കാതിരിക്കുക. മുടി പരുപരുത്തതായിത്തീരും.
- മുടിയിൽ കായ ഉണ്ടെങ്കിൽ വയ്ക്കോൽ കത്തിച്ച ചാരം വെള്ളത്തിൽ കലക്കി മുടി കഴുകുക. മുടിയിൽ ആവി കൊള്ളിക്കുന്നതും നല്ലതാണ്.
- നനഞ്ഞ മുടി ഉടൻ തന്നെ കെട്ടിവയ്ക്കാതിരിക്കുക. നനഞ്ഞ മുടി ചീകുന്നത് മുടി കൂടുതൽ പൊഴിയാൻ ഇടയാക്കും. വെള്ളം വലിഞ്ഞ ശേഷം മാത്രമേ ചീർപ്പുകൊണ്ട് ചീകാൻ പാടുള്ളൂ.
- ഹെയർ ഡ്രൈർ ഉപയോഗിക്കാതിരിക്കുക.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और