സ്റ്റഫ് ചെയ്ത വെണ്ടയ്ക്ക

ചേരുവകൾ:

ഫ്രഷ് സോഫ്റ്റ് വെണ്ടയ്ക്ക- 250 ഗ്രാം

ഉള്ളി പേസ്റ്റ്- 2 ടീസ്പൂൺ

ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂൺ

വറുത്തുപൊടിച്ച ചെറുപയർ മാവ്- 2 ടീസ്പൂൺ

മുളകുപൊടി- 2 ടീസ്പൂൺ

മല്ലിപൊടി- 2 ടീസ്പൂൺ

മഞ്ഞൾപൊടി- അര ടീസ്പൂൺ

ഉണങ്ങിയ മാങ്ങാപൊടി- 1 ടീസ്പൂൺ

കടുക്- 1 ടീസ്പൂൺ

എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഓരോ വെണ്ടയിലും ചെറിയൊരു സ്ലിറ്റ് ഉണ്ടാക്കുക. ഉള്ളിലെ എല്ലാ കുരുക്കളും നീക്കം ചെയ്യുക. ഒരു ടീസ്പൂൺ എണ്ണ ചൂടാക്കിയ ശേഷം ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ വഴറ്റുക.

വറുത്ത ചെറുപയർ മാവ് മിക്സ് ചെയ്ത് ഉപ്പ് ചേർത്ത് തണുത്ത ശേഷം ഈ മിശ്രിതം ഓരോ വെണ്ടയ്ക്കയിലും നിറയ്ക്കുക.

ഒരു നോൺസ്റ്റിക്ക് പാനിൽ എണ്ണ ചൂടാക്കി വെണ്ടയ്ക്ക നന്നായി മൊരിച്ചെടുക്കുക.

മിക്സഡ് വെജിറ്റബിൾ ഡിലൈറ്റ്

ചേരുവകൾ:

പാവയ്ക്ക- 3

ഫ്രഞ്ച് ബീൻസ്- 1

കാരറ്റ്- 1

കോളിഫ്ളർ- 50 ഗ്രാം

ഉരുളക്കിഴങ്ങ്- 1

തക്കാളി- 3

സവാള നീളത്തിൽ അരിഞ്ഞത്- 2 ടേബിൾ സ്പൂൺ

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂൺ

ഗ്രാമ്പൂ- 4

കുരുമുളക്- 10

ഏലയ്ക്ക-1

കറുവാപ്പട്ട- അരയിഞ്ച്

വയണയില- 2

പച്ചമുളക് നീളത്തിൽ അരിഞ്ഞത്- 2 എണ്ണം

മല്ലിയില- 1 ടേബിൾ സ്പൂൺ

ജീരകം- 1 ടീസ്പൂൺ

എണ്ണ- 2 ടീസ്പൂൺ

അലങ്കരിക്കാൻ അൽപം മല്ലിയില

തയ്യാറാക്കുന്ന വിധം

പാവയ്ക്ക കുരു നീക്കി 4 ആയി മുറിക്കുക. കാരറ്റ്, ഫ്രഞ്ച് ബീൻസ് ഒരിഞ്ച് നീളത്തിൽ മുറിക്കുക. ഉരുളക്കിഴങ്ങ് നീളത്തിൽ മുറിക്കുക.

ഒരു നോൺസ്റ്റിക്ക് പാനിൽ എണ്ണ ചൂടാക്കി എല്ലാ മസാലകളും ചേർക്കുക. ഇവ വഴറ്റി കഴിഞ്ഞാൽ സവാള ചേർത്ത് വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ശേഷം മല്ലിയില ചേർക്കുക.

അരിഞ്ഞ എല്ലാ പച്ചക്കറികളും ചേർത്ത് തക്കാളി നീളത്തിൽ 8 കഷണങ്ങളാക്കി അതിൽ ചേർക്കുക. ഉപ്പ് ചേർത്ത് ചെറിയ തീയിൽ പച്ചക്കറികൾ വേവിക്കുക. തക്കാളിയിലെ വെള്ളം പറ്റിയ ശേഷം സർവിംഗ് പ്ലെയിറ്റിൽ വിഭവം വിളമ്പി മല്ലിയില കൊണ്ട് അലങ്കരിച്ച് സെർവ്വ് ചെയ്യുക.

ചുരയ്ക്ക ക്യൂബ്സ്

ചേരുവകൾ

കടലമാവ്- മുക്കാൽ കപ്പ്

ചെറുപയർ പൊടി- കാൽ കപ്പ്

ചുരയ്ക്ക ചെറുതായി മുറിച്ചത്- ഒരു കപ്പ്

ഇഞ്ചി, പച്ചമുളക് ചെറുതായി അരിഞ്ഞത്- ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി പേസ്റ്റ്- അര ടീസ്പൂൺ

മഞ്ഞൾപൊടി- കാൽ ടീസ്പൂൺ

മല്ലിയില അരിഞ്ഞത്- ഒരു വലിയ സ്പൂൺ

ജീരകം- ഒരു ചെറിയ സ്പൂൺ

കായം- ഒരു നുള്ള്

എണ്ണ- 2 ടേബിൾ സ്പൂൺ

ഉപ്പ്, മുളക് സ്വാദനുസരിച്ച്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ കടലമാവും ചെറുപയർ പൊടിയും നന്നായി മിക്സ് ചെയ്യുക. അതിൽ ജീരകം, കായം എണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർക്കുക. 2 കപ്പ് വെള്ളം ചേർത്ത് ബാറ്റർ ഉണ്ടാകുക. അത് 10 മിനിറ്റ് മൂടി വയ്ക്കുക.

നോൺസ്റ്റിക്ക് പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി കായവും ജീരകവുമിടുക. ശേഷം ചുരയ്ക്കയും തയ്യാറാക്കിയ മാവും ചേർക്കാം. ചെറുതീയിൽ തുടർച്ചയായി ഇത് ഇളക്കുക.

മാവ് വെള്ളം വറ്റി കട്ടി ആകുന്നതോടെ എണ്ണ പുരട്ടിയ പ്ലെയിറ്റിലേക്ക് പകരുക. അര ഇഞ്ച് കനത്തിൽ ഇത് പരത്തുക. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കുക. നോൺസ്റ്റിക് പാനിൽ എണ്ണ ചൂടാക്കി ചുരയ്ക്ക ക്യൂബ്സ് ഇരുവശവും നന്നായി മൊരിച്ചെടുക്കുക.

और कहानियां पढ़ने के लिए क्लिक करें...