സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ ശരീരത്തിന്‍റെ ആകൃതി വളരെ പ്രധാനമാണ്. യഥാർത്ഥത്തിൽ സ്തനങ്ങൾ സ്ത്രീയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. സ്തനങ്ങൾ ആകർഷകവും ആകൃതിയിലുള്ളതുമാകുമ്പോൾ രൂപം മികച്ചതായി കണക്കാക്കപ്പെടുന്നു. അതിനാൽ തന്നെ സ്തനങ്ങളുടെ സൗന്ദര്യ, ആരോഗ്യ സംരക്ഷണം വളരെ പ്രാധാന്യം അർഹിക്കുന്നു.

എന്നാൽ ഓരോ സ്ത്രീയുടെയും സ്തനവലിപ്പം, ഘടന, നിറം അല്ലെങ്കിൽ സ്വഭാവ സവിശേഷതകൾ വളരെ വ്യത്യസ്തമാണ്. രണ്ട് സ്ത്രീകൾ തമ്മിൽ സ്തനവലിപ്പം കുറവോ വലുതോ ആകുന്നത് സാധാരണമാണ്, ഒരാളുടെ രണ്ട് സ്തനങ്ങളും പരസ്പരം വ്യത്യസ്തമാകുന്നതും സാധാരണമാണ് അത് അത്ര ഭയപ്പെടേണ്ട കാര്യം ഒന്നുമല്ല.

ചെറിയ സ്തനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾക്ക് ഇത് അംഗീകരിക്കാൻ കഴിയുന്നില്ല. ശരിയായ വലിപ്പമുള്ള സ്തനങ്ങൾ ഇല്ലാത്തത് അവരുടെ മനസ്സിൽ ഒരു അപകർഷതാബോധം നിറയ്ക്കുന്നു. വിവാഹ ശേഷവും കുഞ്ഞിന്‍റെ ജനനത്തിനു ശേഷവും മാറിടത്തിന്‍റെ വലിപ്പത്തിൽ കാര്യമായ മാറ്റം ഉണ്ടാകാറുണ്ട്. ചിലപ്പോൾ അത് ചിലരില്‍ നടക്കാറില്ല. അത്തരം സന്ദർഭങ്ങളിൽ, കോസ്മെറ്റിക് സർജറിയിലൂടെയുള്ള ബ്രെസ്റ്റ് ഇംപ്ലാന്‍റുകൾ, കൊഴുപ്പ് കുത്തിവയ്പ്പുകൾ എന്നിവ ഉപയോഗിച്ച് ആവശ്യമുള്ള വലുപ്പം കൈവരിക്കാൻ കഴിയും. ചിലപ്പോൾ സ്ത്രീകളിൽ ഒരു സ്തനം ചെറുതും മറ്റൊന്ന് വലുതും ആയിരിക്കും. സാധാരണയായി ഈ വ്യത്യാസം വളരെ നിസ്സാരമാണ്, അത് ആരും അറിയുന്നില്ല. വലിപ്പത്തിലുള്ള ഈ വ്യത്യാസം പ്രകടമായി ദൃശ്യമാണെങ്കിൽ ബ്രെസ്റ്റ് ഇംപ്ലാന്‍റുകളും കൊഴുപ്പ് കുത്തിവയ്പ്പുകളും ഫലപ്രദമായ നടപടികളാണ്, അതിലൂടെ രണ്ട് സ്തനങ്ങളുടെയും വലുപ്പം ഒരേപോലെയാക്കാം.

ഒരു സ്തനം മറ്റൊന്നിനേക്കാൾ വലുതാകുമോ?

ഗുരുഗ്രാം സികെ ബിർള ഹോസ്പിറ്റലിലെ സ്തനാർബുദ വിദഗ്ധൻ ഡോ. രോഹൻ ഖണ്ഡേൽവാൾ പറയുന്നത് അനുസരിച്ച്, ഒരു സ്തനത്തിന്‍റെ വലുപ്പം മറ്റൊന്നിൽ നിന്ന് വ്യത്യസ്തമായിരിക്കും. അത് തികച്ചും സാധാരണമാണ് എന്നാണ്. എന്നാൽ അത് ആശങ്കാജനകമായ ഒരു വിഷയവുമാകാറുണ്ട്. ഇതിന്‍റെ കാരണങ്ങൾ എന്തായിരിക്കാം എന്നതിനെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്, അവ ഇനി പറയുന്നവയാണ്.

  1. ജനിതക ശാസ്ത്രം: ഒരു സ്ത്രീയുടെ സ്തനങ്ങൾ വ്യത്യസ്തമാകാനുള്ള പ്രധാന കാരണം ജീനുകളാകാം. അമ്മയുടെയോ മുത്തശ്ശിയുടെയോ സ്തനങ്ങൾക്ക് സമാനമായ പ്രശ്‌നമുണ്ടെങ്കിൽ, നിങ്ങൾക്കും ഈ പ്രശ്‌നം നേരിടാം.
  2. ഭാരം കാരണം: സ്തനങ്ങൾ തമ്മിൽ വലിപ്പ വ്യത്യാസം ഉണ്ടാകുന്നത് ശരീര ഭാരം മൂലവും സംഭവിക്കാം. നിങ്ങളുടെ ഭാരം കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ശരീരത്തിൽ ഒരേപോലെയല്ല. പലയിടത്തും അടിഞ്ഞുകൂടാം. ചിലപ്പോൾ ഒരു സ്തനത്തിലും ഇതുതന്നെ സംഭവിക്കാം.
  3. ഗർഭാവസ്ഥ: നിങ്ങൾ ഗർഭിണിയാണെങ്കിൽ സ്തനത്തിൽ വലിപ്പ വ്യത്യാസം ഉണ്ടാകാം. നിങ്ങളുടെ ശരീരം മുലയൂട്ടലിനായി തയ്യാറെടുക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് ആശങ്ക പെടേണ്ട സംഗതി അല്ല.
  4. ശാരീരിക അവസ്ഥ: ജന്മനാലോ അല്ലാതെയോ ഉണ്ടാകുന്ന സ്തനത്തിലെ വൈകല്യം മൂലവും ഇത് സംഭവിക്കാം. എന്നാൽ ഈ കാരണം വളരെ അപൂർവമായി മാത്രമേ കാണാനാകൂ.
  5. സ്തനവലിപ്പവും സ്തനാർബുദവും: ബ്രെസ്റ്റ് സൈസ് മാറ്റം കാണുകയാണെങ്കിൽ, സ്തനാർബുദവും സംഭവിക്കാം, എന്നാൽ സ്തനവലിപ്പവും സ്തനാർബുദവും തമ്മിലുള്ള ബന്ധം കൃത്യമായി പറയാൻ കഴിയില്ല.

എപ്പോൾ ശ്രദ്ധിക്കണം

സ്തനത്തിലെ വലിപ്പ വ്യത്യാസം ഒരു സാധാരണ കാര്യമായിരിക്കാം, എന്നാൽ സ്തനങ്ങളിൽ പെട്ടെന്നുള്ള മാറ്റം കണ്ടാൽ അശ്രദ്ധ കാണിക്കരുത്, തീർച്ചയായും ശ്രദ്ധിക്കുക. ഇത് ചില സമയങ്ങളിൽ ആശങ്കയ്ക്ക് കാരണമാകും. സ്തനവലിപ്പം മാറുന്നതിനൊപ്പം ചർമ്മം ചുരുങ്ങി പോകുക, കടുപ്പം തോന്നുക അല്ലെങ്കിൽ സ്തനങ്ങളുടെ നിറവ്യത്യാസം തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ഉണ്ടാകുന്നുവെങ്കിൽ. തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കുക, കാരണം ഈ ലക്ഷണങ്ങൾ ട്യൂമറുമായി ബന്ധപ്പെട്ടിരിക്കാം.

और कहानियां पढ़ने के लिए क्लिक करें...