മാസം തികയാതെ ജനിച്ച കുട്ടികൾ ഏറ്റവും കൂടുതൽ മരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇതിന്‍റെ കാരണം ഗർഭധാരണത്തിന് ശേഷം അമ്മയ്ക്ക് ശരിയായ പോഷകാഹാരം ലഭിക്കാത്തതാണ്. ഗർഭധാരണത്തിന് ശേഷം അമ്മ ഭാരിച്ച ജോലി ചെയുന്നത്, ആശുപത്രിയിൽ ആധുനിക സാങ്കേതിക സംവിധാനമില്ലാത്തത് ഇങ്ങനെ വേറെയും കാരണങ്ങൾ ഉണ്ടാകാം. എന്ത് തന്നെ ആയാലും, മാസം തികയാതെയുള്ള കുഞ്ഞുങ്ങൾക്ക് ഒരു മാസം മാത്രമേ അതിജീവിക്കാൻ കഴിയൂ. അത്തരമൊരു സാഹചര്യത്തിൽ കംഗാരു പരിചരണം നവജാതശിശുവിന് അനുഗ്രഹമല്ലാതെ മറ്റൊന്നുമല്ല.

സാങ്കേതികവിദ്യ എളുപ്പമാണ്

കംഗാരു കെയർ എന്നത് മാസം തികയാതെ പിറന്ന നവജാത ശിശുക്കളെ പരിപാലിക്കുന്നതിനുള്ള ഒരു സാങ്കേതികതയാണെന്ന് ‘ഇന്‍റർനാഷണൽ കംഗാരു കെയർ അവയർനസ് ഡേ’യിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, നിയോനറ്റോളജി ചാപ്റ്ററിലെ നിയോനാറ്റോളജിസ്റ്റ് ഡോ.നവീൻ ബജാജ് പറയുന്നു. മാസം തികയാതെയുള്ള ജനനം മൂലം ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾക്കാണ് കംഗാരു പരിചരണം കൂടുതലും ഉപയോഗിക്കുന്നത്. ഇതിൽ, കുഞ്ഞിനെ മാതാപിതാക്കളുടെ നെഞ്ചിൽ ചേർത്തു വെയ്ക്കുന്നു. അതുമൂലം കുഞ്ഞിന്‍റെ ചർമ്മവുമായി മാതാപിതാക്കളുടെ ചർമ്മം നേരിട്ട് സമ്പർക്കം പുലർത്തുന്നു, ഇത് വളരെ ഫലപ്രദവും ഉപയോഗിക്കാൻ എളുപ്പമുള്ളതും കുഞ്ഞിനെ നിലനിർത്തുന്നതുമാണ്. മാസം തികയാതെയോ അല്ലാതെയോ ജനിച്ച എല്ലാ കുഞ്ഞുങ്ങളെയും നന്നായി പരിപാലിക്കുന്നതിന് കംഗാരു പരിചരണം പ്രയോജനകരമാണ്.

ആരോഗ്യവും ശുചിത്വവും പാലിക്കേണ്ടത് പ്രധാനമാണ്

കംഗാരു കെയർ ടെക്നിക്കിൽ കുഞ്ഞിനെ പരിപാലിക്കാൻ ഏറ്റവും നല്ല വ്യക്തി അമ്മയാണെന്ന് ഡോ.നവീൻ പറയുന്നു, എന്നാൽ ചില കാരണങ്ങളാൽ അമ്മയ്ക്ക് കുട്ടിക്ക് കംഗാരു പരിചരണം നൽകാൻ കഴിയില്ല എങ്കിൽ പിതാവ് അല്ലെങ്കിൽ ഏതൊരു അടുത്ത കുടുംബാംഗത്തിനും ചെയ്യാൻ കഴിയും. കുട്ടിയുടെ ഉത്തരവാദിത്തം കൈകാര്യം ചെയ്യാൻ കഴിയുന്ന സഹോദരങ്ങൾ, മുത്തശ്ശിമാർ, അമ്മായിമാർ, അമ്മാവൻമാർ തുടങ്ങിയവർ കുട്ടിക്ക് കംഗാരു പരിചരണം നൽകിക്കൊണ്ട് അമ്മയുടെ ഉത്തരവാദിത്തത്തിന്‍റെ ഒരു ഭാഗം പങ്കിടാൻ കഴിയും. ഇതുകൂടാതെ, കംഗാരു പരിചരണം നൽകുന്ന വ്യക്തി ശുചിത്വത്തിന്‍റെ പൊതുവായ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ്. അതായത് എല്ലാ ദിവസവും കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, പതിവായി കൈ കഴുകുക, സ്വയം വൃത്തിയായി സൂക്ഷിക്കുക, കൈകളിലെ നഖങ്ങൾ വെട്ടി വൃത്തിയാക്കുക, മുതലായവ. പ്രധാനമാണ്.

കംഗാരു കെയർ എപ്പോൾ തുടങ്ങണം

കംഗാരു പരിചരണം അല്ലെങ്കിൽ സ്കിൻ ടു സ്കിൻ സമ്പർക്ക രീതി കുട്ടിയുടെ ജനനം മുതൽ ആരംഭിക്കണമെന്നും പ്രസവാനന്തര കാലയളവ് വരെ തുടരാമെന്നും ഡോക്ടർമാർ വിശ്വസിക്കുന്നു. ഈ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്‍റെ ദൈർഘ്യം തുടക്കത്തിൽ സൂക്ഷിക്കണം. ആദ്യത്തെ 30 മുതൽ 60 മിനിറ്റ് വരെ, അത് കഴിഞ്ഞ് ക്രമേണ അമ്മ ഇത് ശീലമാക്കുന്ന അനുസരിച്ചു കൂട്ടി കൊണ്ടുവരാം. ഈ വിദ്യ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം അമ്മയിൽ വന്ന ശേഷം കഴിയുന്നത്ര നേരം ഇത് ഉപയോഗിക്കാം. കംഗാരു പരിചരണത്തിന്‍റെ ദൈർഘ്യം തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾക്ക് കൂടുതൽ ആവശ്യമാണ്. അതിനാൽ കുഞ്ഞിന് കംഗാരു പരിചരണം നൽകുമ്പോൾ അമ്മയ്ക്ക് സ്വയം വിശ്രമിക്കാനോ, ഉറങ്ങാനോ കഴിയും.

കംഗാരു പരിപാലന പ്രക്രിയ

കുഞ്ഞിനെ അമ്മയുടെ സ്തനങ്ങൾക്കിടയിൽ തല ഒരു വശത്തേക്ക് ചരിച്ചു കിടത്തുക അപ്പോൾ, ശ്വസിക്കാൻ എളുപ്പമാണ്. കുട്ടിയുടെ വയറ് അമ്മയുടെ വയറിന്‍റെ മുകൾ ഭാഗത്ത് ഒട്ടിപ്പിടിച്ചിരിക്കണം, കൈകളും കാലുകളും വളച്ച് വേണംവെയ്ക്കാൻ. കുഞ്ഞിനെ താങ്ങാൻ വൃത്തിയുള്ള കോട്ടൺ തുണിയോ കംഗാരു ബാഗോ ഉപയോഗിക്കാം. മാസം തികയാതെയോ തൂക്കം കുറഞ്ഞതോ ആയ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനാണ് കംഗാരു പരിചരണം ആരംഭിച്ചത്. എന്നാൽ ഈ വിദ്യ പൂർണ്ണ കാലയളവ് അല്ലെങ്കിൽ സാധാരണ ഭാരമുള്ള കുഞ്ഞുങ്ങൾക്കും പ്രയോജനകരമാണ്.

പിതാവിന്‍റെ കംഗാരു കെയർ

അമ്മമാരെ പോലെ തന്നെ അച്ഛന്മാർക്കും സ്കിൻ ടു സ്കിൻ കോൺടാക്റ്റ് ടെക്നിക്കുകൾ വഴി കുഞ്ഞിനെ പരിപാലിക്കാൻ കഴിയുമെന്ന് ഡോ.ബജാജ് പറയുന്നു. ഇത് കുഞ്ഞിനും പിതാവിനും ഒരുപോലെ പ്രയോജനകരമാണ്. കുട്ടിയെ നന്നായി പരിപാലിക്കാനും കഴിയും ഒപ്പം അമ്മയെ സഹായിക്കാനും കഴിയും എന്നതാണ് പിതാവിന്‍റെ പ്രധാന നേട്ടങ്ങളിൽ ചിലത്. ഇത് കുഞ്ഞും പിതാവും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയും കുഞ്ഞിന്‍റെ പരിപാലനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുന്നതിന്‍റെ സന്തോഷം പിതാവിന് നൽകുകയും ചെയ്യുന്നു. കുഞ്ഞിന്‍റെ വിശപ്പിന്‍റെയും സമ്മർദ്ദത്തിന്‍റെയും സിഗ്നലുകൾ മനസിലാക്കാൻ ഈ സാങ്കേതികവിദ്യ പിതാവിനെ സഹായിക്കുന്നു. അച്ഛൻ കംഗാരു പരിചരണം നൽകുമ്പോൾ അമ്മയ്ക്ക് വിശ്രമിക്കാനും കുഞ്ഞിനെ നന്നായി പരിപാലിക്കാനുള്ള ഊർജ്ജവും ഉത്സാഹവും നിലനിർത്താനും കഴിയും.

കംഗാരു കെയറിന്‍റെ ഗുണങ്ങൾ

  • കുഞ്ഞിന് സ്വന്തമായ നല്ല പരിചരണം സ്ഥാപിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിപാലിക്കുന്ന കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധമുണ്ട്.
  • സ്കിൻ ടു സ്കിൻ സമ്പർക്കം മസ്തിഷ്ക വികസനം പ്രോത്സാഹിപ്പിക്കുകയും വൈകാരിക ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്നു. കണ്ണുകളുമായുള്ള ബന്ധം സ്നേഹവും വാത്സല്യവും വിശ്വാസവും വളർത്തുന്നു. സാമൂഹിക കഴിവുകളും വളർത്തിയെടുക്കുന്നു.
  • ഈ സാങ്കേതികവിദ്യയുടെ ഉപയോഗം മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നു, കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തിന് പ്രയോജനകരമാണ്. കൂടാതെ കുട്ടിയുടെ പോഷകാഹാരത്തിനും വികാസത്തിനും മുലയൂട്ടലിന്‍റെ സംഭാവന പ്രധാനമാണ്.
  • കൂടാതെ കുറഞ്ഞ ഭാരമുള്ള കുഞ്ഞുങ്ങളിൽ, കുഞ്ഞിന്‍റെ ശരീര താപനില ശൈത്യകാലത്ത് സ്ഥിരമായി നിലനിർത്തുന്നു.
  • ഈ രീതി ഉപയോഗിച്ച് പരിപാലിക്കുന്ന കുഞ്ഞുങ്ങൾക്ക് നന്നായി ശരീരഭാരം കൂട്ടുന്നു, ദീർഘനേരം സമാധാനത്തോടെ ഉറങ്ങുന്നു, ഉണർന്നിരിക്കുമ്പോൾ ശാന്തത പാലിക്കുന്നു, കരയുന്നത് കുറയും.
  • ഇതുകൂടാതെ കംഗാരു കെയർ ടെക്നിക് ഉപയോഗിച്ച് പരിപാലിക്കുന്ന കുട്ടികൾ ആരോഗ്യമുള്ളവരും കൂടുതൽ ബുദ്ധിയുള്ളവരും അവരുടെ കുടുംബത്തോട് കൂടുതൽ അടുപ്പമുള്ളവരുമാണ്. ഈ വിദ്യ കുട്ടിക്കും അമ്മയ്ക്കും കുടുംബത്തിനും സമൂഹത്തിനും മുഴുവൻ രാജ്യത്തിനും പ്രയോജനകരമാണ്.

അതുകൊണ്ടാണ് ലോകാരോഗ്യ സംഘടനയും ഡോക്ടർമാരും കംഗാരു പരിചരണ രീതി എല്ലാ കുട്ടികൾക്കും ഉപയോഗിക്കണമെന്ന് ഉപദേശിച്ചത്, അതുവഴി കുട്ടിക്ക് ശരിയായ വളർച്ച കൈവരിക്കാൻ കഴിയും.

और कहानियां पढ़ने के लिए क्लिक करें...