മനസ്സില്ലാമനസ്സോടെ ആണ് രേഖ സിനിമാലോകത്ത് എത്തിയത്. എന്നാൽ അഭിനയത്തിന്‍റെ മാസ്മരികതയിൽ അവർ പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറി. അവിവാഹിതയായി തുടരുന്ന ഈ സുന്ദരിയുടെ പേര് നിരവധി അഭിനേതാക്കളുമായി ബന്ധപ്പെട്ടിരുന്നു, പക്ഷേ നിർഭാഗ്യവശാൽ ഹൃദയത്തിന്‍റെ കോണിൽ പ്രണയം ശൂന്യമായിരുന്നു. ഈ സങ്കടത്തെ അടക്കി, എപ്പോഴും പുഞ്ചിരി വിടർത്തുന്ന രേഖയുടെ പ്രണയം അപ്പൂർണമായി തുടരുന്നു.

1974-ൽ പുറത്തിറങ്ങിയ അലി രാജയുടെ ചിത്രം ‘പ്രാൺ ജയേ പർ വച്ചൻ ന ജായേ’ ഒരു മസാല ചിത്രമാണെങ്കിലും, ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു. ഏതൊരു സിനിമയും ഹിറ്റാകാൻ വേണ്ടതെല്ലാം ഈ ചിത്രത്തിലുണ്ടായിരുന്നു. ഉദാഹരണത്തിന്, നിഗൂഢത, സാഹസികത, പ്രണയം, ലൈംഗികത, ആക്ഷൻ, കൊള്ളക്കാരൻ, വേശ്യ, പോലീസ്, ഠാക്കൂർ സാഹിബ് തുടങ്ങിയവ. എന്നാൽ വാസ്തവത്തിൽ, എഴുപതുകളിലെ ട്രെൻഡിനെ ധിക്കരിച്ച് വളരെ പ്രകോപനപരമായ രംഗം നൽകിയ നടി രേഖയാണ് വിജയത്തിന് പ്രധാന കാരണം.

ഈ ചിത്രം കാണാൻ മുതിർന്നവരും സ്കൂൾ കുട്ടികളും കോളേജ് വിദ്യാർത്ഥികളും വരെ ഒഴുകി എത്തി. ഒരു തവണ കണ്ടവർ, ഓരോ തവണയും വരിയിൽ നിന്ന് വീണ്ടും ടിക്കറ്റ് എടുത്തു കണ്ടു. അപ്പോൾ കുറഞ്ഞ ടിക്കറ്റിന് 35 പൈസ ആണ് നിരക്ക്. ഈ പടം അന്ന് കണ്ടവരൊക്കെ ഇപ്പോൾ വയസ്സായിട്ടുണ്ടാകും, പക്ഷേ, ഓർമ്മയിൽ, കുളിച്ച് കുളത്തിൽ നിന്ന് ഇറങ്ങിവരുന്ന രേഖയുടെ നഗ്നശരീരം അവർക്ക് മറക്കാൻ കഴിയില്ല.

1957ലെ ‘മദർ ഇന്ത്യ’ മുതൽ അപ്പോഴേക്കും ഒരു ഡസൻ ഹിറ്റ് ചിത്രങ്ങൾ നൽകിയ നായകൻ സുനിൽ ദത്ത് ആയിരുന്നു ‘പ്രാൺ ജയേ പർ…’ എന്ന ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. രേഖ ആദ്യ ചിത്രമായ ‘സാവൻ ഭദോൻ’ എന്ന ചിത്രത്തിലും ചന്ദ എന്ന നാടൻ പെൺകുട്ടിയുടെ വേഷം ചെയ്തു, എന്നാൽ പിന്നീട് സിനിമാ നിരൂപകർ രേഖയുടെ പ്രകടനത്തെക്കുറിച്ച് സംശയം ഉന്നയിച്ചിരുന്നു, കാരണം നിറം ഇരുണ്ടതായിരുന്നു. പിന്നെ മുഖം ഹിന്ദിക്കാരുടെത് പോലെ തോന്നിയില്ല. എന്നാൽ രേഖ എല്ലാ ആശങ്കകളും ഒന്നൊന്നായി ഇല്ലാതാക്കുക മാത്രമല്ല, അസാമാന്യമായ അഭിനയ പ്രതിഭ തെളിയിക്കുകയും ചെയ്തു.

1970-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ ‘സാവൻ ഭദോൻ’ ഹിറ്റായതിന് കാരണം ഇതിലെ മിക്ക അഭിനേതാക്കളും, പരിചയസമ്പന്നരായിരുന്നു. രേഖയ്‌ക്കൊപ്പം നവീൻ നിശ്ചലിന്‍റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. പിന്നീട് രേഖ തിരിഞ്ഞുനോക്കിയതേയില്ല.

ദുരന്ത ബാല്യം

രേഖയുടെ പേര് പ്രശസ്തമായതോടെ ആളുകൾ അവരുടെ വ്യക്തിജീവിതത്തിലേക്ക് ഇറങ്ങിചെല്ലാൻ തുടങ്ങി. അത് അവരുടെ സെലിബ്രിറ്റിയുടെയും വിജയത്തിന്‍റെയും മറ്റൊരു അടയാളമായിരുന്നു. മെല്ലെ മെല്ലെ ആ ജീവിതകഥ പുറത്ത് വരാൻ തുടങ്ങിയപ്പോൾ ആളുകൾക്ക് താൽപര്യം വർദ്ധിച്ചു തുടങ്ങി. 70കളിൽ അച്ചടി മാധ്യമങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആക്കാലത്തു രേഖ പത്രങ്ങളുടെയും മാസികകളുടെയും ആവശ്യമായി മാറിയിരുന്നു.

യഥാർത്ഥത്തിൽ, നിർഭാഗ്യവതിയായ നടിമാരിൽ ഒരാളാണ് രേഖ, അവരുടെ കുട്ടിക്കാലം സാധാരണ കുട്ടികളെപ്പോലെ ആയിരുന്നില്ല. അച്ഛൻ ജെമിനി ഗണേശൻ തെന്നിന്ത്യൻ സിനിമകളിൽ വലിയ താരം ആയിരുന്നു എന്നാൽ, ഒരിക്കലും അച്ഛൻ എന്ന സ്നേഹം രേഖയ്ക്ക് ലഭിച്ചില്ല.

കാരണം അമ്മ പുഷ്പവല്ലി ഒരു ചെറിയ നടിയായിരുന്നു, രേഖയുടെ ജനനത്തിനു ശേഷം ഇരുവരും തമ്മിൽ പിരിഞ്ഞു. ഇരുവരും യഥാവിധി വിവാഹം കഴിച്ചിരുന്നോ ഇല്ലയോ എന്നത് ഇപ്പോഴും ദുരൂഹമാണ്. പുഷ്പവല്ലിയുടെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ പണം സമ്പാദിക്കാനായി 13 വയസ്സുള്ള ഏക മകളെ സിനിമയിലേക്ക് തള്ളിവിട്ടു.

സിനിമയിൽ പ്രവർത്തിക്കാൻ രേഖയ്ക്ക് താൽപ്പര്യമില്ലായിരുന്നു. ദക്ഷിണേന്ത്യൻ പെൺകുട്ടികളെപ്പോലെ കുട്ടിക്കാലത്ത് തടിച്ചവളുമായിരുന്നു, ഇരുണ്ട നിറം ആയിരുന്നു. എന്നാൽ ആകർഷകമായി കാണപ്പെട്ടു എന്നതിൽ സംശയമില്ല.

അപൂർണ്ണമായ പ്രണയകഥകൾ

രേഖയ്ക്ക് ഒമ്പതാം ക്ലാസ് മുതൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. അമ്മയ്‌ക്കൊപ്പം ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറിയപ്പോൾ, ബുദ്ധിമുട്ടുകളും പോരാട്ടങ്ങളും കൂടെ കൂടി. ജീവിതത്തിൽ സ്വന്തമായി ഒന്നുമില്ലെന്ന് അപ്പോഴേ രേഖ മനസ്സിലാക്കിയിട്ടുണ്ടാകുമോ എന്ന് തോന്നുന്നില്ല. ഒരു നിഴൽ പോലെ ഇപ്പോഴും പിന്തുടരുന്ന ഒരു അപൂർണ്ണതയോടെയാണ് അവൾ ജനിച്ചത്.

ഈ അപൂർണതയുമായി രേഖ പൊരുത്തപ്പെട്ടു, അതും ഒരു പുഞ്ചിരിയോടെ ജീവിക്കുക എന്ന ശീലം ഉണ്ടാക്കിയെടുത്തു എന്നതാണ് പ്രത്യേകത. ഇപ്പോൾ 69-ാം വയസ്സിലും ആ സൗന്ദര്യം കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല

സത്യമായാലും മിഥ്യയായാലും രേഖയുടെ പ്രണയത്തിന്‍റെ കഥകൾ ഇന്നും ചർച്ചയിൽ അവശേഷിക്കുന്നു. ‘സാവൻ ഭദോൻ’ റിലീസ് ചെയ്‌തതിന് തൊട്ടുപിന്നാലെ, അവരും നവീൻ നിശ്ചലും സ്‌നേഹത്തിലാണെന്ന് സിനിമാലോകത്ത് പ്രചരിച്ചിരുന്നു. എന്നാൽ രേഖയുമായുള്ള പ്രണയത്തിൽ നിന്ന് നവീൻ നിശ്ചലിന് ഒന്നും ലഭിച്ചിരുന്നില്ല. രണ്ടാമതായി, ഭാവിയുടെ രാജ് കപൂറോ ദിലീപ് കുമാറോ ആണെന്ന തോന്നൽ ഉണ്ടായതിനാൽ അദ്ദേഹം രേഖയെ തഴഞ്ഞു.

കയ്പേറിയതായിരുന്നു മുംബൈയിലെ രേഖയുടെ ആദ്യ അനുഭവം. ‘സാവൻ ഭാദോൻ’ ആദ്യ റിലീസ് ചിത്രമാണെങ്കിലും, ആദ്യമായി ഒപ്പിട്ട ഹിന്ദി ചിത്രം ‘അഞ്ജാന സഫർ’ ആയിരുന്നു, അതിൽ വിശ്വജിത് ചാറ്റർജിയ്‌ക്കൊപ്പം അവർ ജോഡിയായി. മെഹബൂബ് സ്റ്റുഡിയോയിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്.

ഒരു സീനിൽ വിശ്വജിത്തിന് രേഖയെ ചുംബിക്കേണ്ടിവന്നു. അപ്പോൾ രേഖയ്ക്ക് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഈ രംഗം ചിത്രീകരിക്കുമ്പോൾ തനിക്ക് എന്ത് സംഭവിച്ചുവെന്നു പോലും അവർക്ക് അറിയില്ല.

ചെറിയ പെൺകുട്ടിയായ രേഖയെ സെറ്റിൽ കണ്ടപ്പോൾ, അവളേക്കാൾ 25 വയസ്സ് കൂടുതലുള്ള വിശ്വജിത്ത് നിയന്ത്രണം നഷ്ടപ്പെട്ടു. അയാൾ മനപ്പൂർവ്വം രേഖയുടെ ചുണ്ടുകളിൽ ഒന്നിനുപുറകെ ഒന്നായി ഒരു ഡസൻ ചുംബനങ്ങൾ നിർബന്ധിച്ചുചെയ്തു, അതോടെ ഭയന്ന് കരയാനും തുടങ്ങി.

1979-ൽ ‘ദോ ശിക്കാരി’ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസിൽ കാര്യമായ വിജയം നേടിയില്ല. അപ്പോഴേക്കും രേഖ നിരവധി ഹിറ്റ് ചിത്രങ്ങൾ നൽകിയിരുന്നു, ഒരു സിനിമയിലെ അവരുടെ സാന്നിധ്യം അതിന്‍റെ വിജയത്തിന്‍റെ ഉറപ്പായി കണക്കാക്കപ്പെട്ടു.

നവീൻ നിശ്ചലിനുശേഷം, നടൻ വിനോദ് മെഹ്‌റയുമായി ബന്ധപ്പെട്ടാണ് പിന്നീട് ഗോസിപ്പ് ഉയർന്നത്. മണിക് ചാറ്റർജി സംവിധാനം ചെയ്ത, വിനോദ് മെഹ്‌റയ്‌ക്കൊപ്പം രേഖയുടെ ‘ഘർ’ എന്ന ചിത്രം വളരെ വിജയമായിരുന്നു, അതിൽ ബലാത്സംഗത്തിന് ഇരയായി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ വേഷമായിരുന്നു രേഖയ്ക്ക്.

ഇതിനിടയിൽ

രേഖയുടെയും വിനോദ് മെഹ്‌റയുടെയും വിവാഹവാർത്ത പരന്നു എന്നാൽ, 2004-ൽ സിമി അഗർവാലിന്‍റെ ഒരു ഷോയിൽ താൻ വിനോദ് മെഹ്‌റയെ വിവാഹം കഴിച്ചിട്ടില്ലെന്ന് രേഖ പറയുകയുണ്ടായി.

എഴുപതുകളിൽ സിനിമാ വ്യവസായം മാറിയത് പോലെ, അതിന് മുമ്പൊരിക്കലും മാറിയിട്ടില്ല. നടിമാരുടെ കാര്യത്തിലും തലമുറ മാറ്റത്തിന്‍റെ കാലമായിരുന്നു അത്. ഹേമമാലിനി, ജയ ബച്ചൻ, മുംതാസ്, രേഖ തുടങ്ങിയ പ്രതിഭാധനരായ നടിമാരുടെ കാലഘട്ടം കടന്നുപോയി.

1976 മുതലാണ് അമിതാഭ് ബച്ചന്‍റെയും രേഖയുടെയും പ്രണയം ‘ദോ അഞ്ജാനെ’ എന്ന ചിത്രത്തിലൂടെ ആരംഭിച്ചതും ഇൻഡസ്ട്രിയിൽ ചർച്ച ചെയ്യാൻ തുടങ്ങിയതും. ഇതിനുശേഷം ഈ ജോഡി ‘ആലാപ്’, ‘ഖൂൻ പസീന’, ‘ഗംഗാ കി സൗഗന്ധ്’, ‘മുഖദ്ദർ കാ സിക്കന്ദർ’, ‘മിസ്റ്റർ നട്വർ ലാൽ’, ‘സുഹാഗ്’, ‘റാം ബൽറാം’ എന്നിവയുൾപ്പെടെയുള്ള സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകി. ‘സിൽസില’ ശ്രദ്ധേയമാണ്.

അന്ന് അമിതാഭ് ഒന്നാം സ്ഥാനത്തായിരുന്നു, കൂടാതെ രേഖയ്ക്ക് പത്തൊൻപത് വയസ്സായിട്ടില്ല, അമിതാഭിന്‍റെയും രേഖയുടെയും ജോഡി ഗോൾഡൻ ജോഡി എന്നറിയപ്പെട്ടു. 1981-ൽ പുറത്തിറങ്ങിയ യഷ് ചോപ്രയുടെ ‘സിൽസില’ സിനിമ വരെ ഈ പ്രണയം തുടർന്നു,

‘സിൽസില’യിൽ ജയയുടെ ഓപ്പോസിറ്റ് രേഖയാണോ രേഖയുടെ എതിർവശത്ത് ജയയാണോ ഉണ്ടായിരുന്നത് എന്ന് തീരുമാനിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരാണ് നന്നായി അഭിനയിച്ചത് എന്ന് തീരുമാനിക്കാൻ ഇതുവരെ ഒരു വിദഗ്ധനും കഴിഞ്ഞിട്ടില്ല. സിനിമയിൽ ജയ ഭാര്യയുടെ വേഷം ചെയ്തു, രേഖ കാമുകി ആയിത്തീർന്നു, യഥാർത്ഥ ജീവിതത്തിലും അമിതാഭിന്‍റെ ഭാര്യയും കാമുകിയുമാണ്. അമിതാഭ് ബച്ചന്‍റെ കരിയറിൽ ഈ സിനിമ വളരെ പ്രധാനമായിത്തീർന്നു, അതിൽ അവരുടെ കാലഘട്ടത്തിലെ രണ്ട് ശക്തരായ നായികമാർ യഥാർത്ഥ ജീവിതം സ്‌ക്രീനിൽ സാക്ഷാത്കരിക്കുന്നതു പോലെ ആയി.

വാസ്തവത്തിൽ, രേഖയ്ക്ക് ഒരിക്കലും അമിതാഭിനെ ജയയിൽ നിന്ന് തട്ടിയെടുക്കാൻ കഴിഞ്ഞില്ല, ഒരുപക്ഷേ അവർക്ക് ഇപ്പോൾ അതിൽ വലിയ പശ്ചാത്താപം തോന്നുന്നില്ലായിരിക്കാം എന്നാൽ അമിതാഭിൽ നിന്ന് ശ്രദ്ധ തിരിക്കാൻ, വ്യവസായി മുകേഷ് അഗർവാളിനെ അവർ വിവാഹം കഴിച്ചു, എന്നാൽ വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം മുകേഷ് ആത്മഹത്യ ചെയ്തു, അതിന് രേഖ ഉത്തരവാദിയായിരുന്നോ?

എല്ലാവർക്കും വെല്ലുവിളി

ജയാ ബച്ചൻ മാത്രമല്ല, ഡ്രീം ഗേൾ പട്ടം ലഭിച്ച ഹേമമാലിനിക്ക് വരെ രേഖ കടുത്ത വെല്ലുവിളി നൽകി, അവർ ഒരുമിച്ച് 2 സിനിമകളിൽ മാത്രം അഭിനയിച്ചു, ആദ്യത്തേത് 1972 ലെ ‘ഗോരാ ഔർ കാല’, അതിൽ രാജേന്ദ്രകുമാർ ഇരട്ടവേഷത്തിലായിരുന്നു. ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു, 1975 ൽ പുറത്തിറങ്ങിയ ‘ധർമ്മാത്മ’യും ബിസിനസ്സ് നേടി. രണ്ട് ചിത്രങ്ങളിലും ഹേമയ്ക്കും രേഖയ്ക്കും മുഖാമുഖം കുറവായിരുന്നുവെങ്കിലും രേഖയ്ക്കായിരുന്നു മുൻതൂക്കം.

രേഖ തന്‍റെ സമകാലിക നടിമാരെ അടക്കി വാഴുന്നത് എപ്പോഴും കാണാമായിരുന്നു, ഇതിന് കാരണം അവളുടെ അഹങ്കാരമോ താരമൂല്യമോ അല്ല, മറിച്ച് അഭിനയമാണ്. സംവിധായകൻ രമേഷ് തൽവാറിന്‍റെ 1981-ൽ പുറത്തിറങ്ങിയ ‘ബസേര’ എന്ന സിനിമ ഒരു കുടുംബ ചിത്രമായിരുന്നു, ഈ ചിത്രത്തിൽ രേഖ വളരെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും ഹൃദയം കീഴടക്കിയിരുന്നു. ഈ കഥാപാത്രത്തിൽ അഭിനയിക്കാൻ വലിയ സ്കോപ്പ് ഇല്ലായിരുന്നു, എന്നാൽ രേഖ സ്വയം അത് സൃഷ്ടിച്ചെടുത്തു.

1981ൽ തന്നെ പുറത്തിറങ്ങിയ ‘ഏക് ഹി ഭൂൽ’ എന്ന മറ്റൊരു ചിത്രത്തിലും ഷബാന ആസ്മിയെ രേഖ നിഷ് പ്രഭം ആക്കി എന്ന് പറയാം. ‘റാം ബൽറാം’ എന്ന ശുദ്ധ വാണിജ്യ മസാല ചിത്രത്തിൽ രേഖയുടെ ഗ്ലാമറിനു മുന്നിൽ സീനത്ത് അമന് പിടിച്ചു നിൽക്കാനായില്ല.

ഈ സിനിമകളും അത്ഭുതപ്പെടുത്തി

180 ഓളം ചിത്രങ്ങളിൽ അഭിനയിച്ച രേഖ തന്‍റെ സുവർണ്ണ നാളുകളിൽ ചില ചിത്രങ്ങളിലും അഭിനയിച്ചത് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഉദാഹരണത്തിന്, 1996-ൽ മീരാ നായരുടെ ‘കാമസൂത്ര’, ഓം പുരി നായകനായ ബസു ഭട്ടാചാര്യയുടെ ‘ആസ്ത’ എന്നിവ. സെക്‌സ് രംഗങ്ങൾ നിറഞ്ഞതായിരുന്നു ഈ സിനിമകൾ എങ്കിലും അതിലൊരു സന്ദേശം കൂടി ഉണ്ടായിരുന്നു. എന്നാൽ 90കളോടെ രേഖ വളരെയധികം പ്രശസ്തി നേടിയിരുന്നു.

1981-ൽ പുറത്തിറങ്ങിയ ശ്യാം ബെനഗലിന്‍റെ ‘കലിയുഗ്’ എന്ന ചിത്രത്തിലാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം ലഭിച്ചത്. ഇന്നത്തെ മഹാഭാരതം എങ്ങനെയിരിക്കുമായിരുന്നു എന്നത് വ്യവസായ സ്ഥാപനങ്ങളുടെ പോരാട്ടത്തിലൂടെയാണ് ഈ സിനിമയിൽ പറഞ്ഞത്.

ശശി കപൂർ, അമരിഷ് പുരി, അനന്ത് നാഗ്, ഓം പുരി, രാജ് ബബ്ബർ, കുൽഭൂഷൺ ഖർബന്ദ, സുഷമ ശ്രേഷ്ഠ, സുപ്രിയ പഥക്, വിക്ടർ ബാനർജി തുടങ്ങിയ പരിചയസമ്പന്നരായ അഭിനേതാക്കളുടെ മുന്നിൽ ദ്രൗപതിയുടെ വേഷത്തിൽ രേഖ തന്‍റെ തിളക്കം നിലനിർത്തി. തുടർന്ന് മോസ്കോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കുകയും ഫിലിംഫെയർ അവാർഡ് നേടുകയും ചെയ്തു.

ഗിരീഷ് കർണാടിന്‍റെ ‘ഉത്സവ്’ എന്ന ചിത്രത്തിലെ വസന്തസേനയുടെ വേഷത്തിൽ എത്തിയും രേഖ അമ്പരപ്പിച്ചു, കാരണം ഈ സിനിമയും വാത്സ്യനന്‍റെ കാമസൂത്രയെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ സ്വതസിദ്ധമായ രീതിയിൽ രേഖ അഭിനയിച്ചു.

ഇമേജ് കാരണം അത്തരം വേഷങ്ങൾ ചെയ്യാൻ മടിക്കുന്ന മറ്റ് സമകാലിക നടിമാരെപ്പോലെ മുൻവിധികളും നിരാശയും ഇല്ലാത്ത തനിക്ക് എല്ലാ വേഷങ്ങളും അഭിനയിക്കാൻ കഴിയുമെന്ന് കാണിക്കുക എന്നതായിരുന്നു അവളുടെ ഉദ്ദേശ്യം.

രേഖ യുടെ അർത്ഥം

രേഖയുടെ ജീവിതം നോക്കുമ്പോൾ അവൾ ആഗ്രഹിച്ചതൊന്നും കിട്ടിയില്ല എന്ന് തന്നെ പറയാം. അവളുടെ കാലഘട്ടത്തിലെ പ്രശസ്ത കവയിത്രി നിദാ ഫാസ്‌ലിയുടെ ഈ ഗസൽ അവളുടെ ‘കഭി കോ പെർഫെക്റ്റ് ജഹാൻ നഹി മിലാ…’ എന്നതിന് യോജിച്ചതാണ്. എന്നാൽ രേഖ എന്ന നടിക്ക് ലഭിച്ച സ്നേഹവും അഭിനന്ദനവും എല്ലാവർക്കും ലഭിച്ചിട്ടില്ല. നേടിയതെല്ലാം സ്വന്തം കഠിന അധ്വാനം കൊണ്ടായിരുന്നു ചെയ്തു. അവർക്ക് ഗോഡ്ഫാദർ ഇല്ലായിരുന്നു. അച്ഛനമ്മമാരെപോലെ അഭിനയം അവളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നും അവളെ അഭിനയത്തിന് വേണ്ടി സൃഷ്ടിച്ചതാണെന്നും അവൾ തെളിയിച്ചു.

മൂന്ന് പതിറ്റാണ്ടോളം ഉജ്ജ്വലമായ അഭിനയമാണ് രേഖ കാഴ്ചവെച്ചത്. ഉള്ളിൽ നിന്ന് കരയുമ്പോഴും അവർ എപ്പോഴും ചിരിച്ചു. ഒരു സാധാരണ സ്ത്രീക്കും ചെയ്യാൻ കഴിയാത്ത കാര്യമാണത്. ഒരു കാലത്ത് നടൻ ശശി കപൂർ അവളെ വൃത്തികെട്ടവൾ എന്നും തടിച്ചവളെന്നും വിളിച്ച് അപമാനിച്ചെങ്കിലും പിന്നീട് അതേ ശശി കപൂർ അവരെ തന്‍റെ സിനിമകളിൽ എടുക്കാൻ ആഗ്രഹിച്ചു

രേഖ തന്‍റെ ജീവിതകാലം മുഴുവൻ പൂർണതയ്ക്ക് വേണ്ടി അലഞ്ഞു എങ്കിലും ആ പൂർണ്ണത, മരുഭൂമിയിലെ വെള്ളം പോലെയാണ് എന്ന് ജീവിതം കൊണ്ട് അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകണം.

और कहानियां पढ़ने के लिए क्लिक करें...