ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യൻ ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നു. ഇവ ഉപയോഗിക്കുന്നതിന്‍റെ ഉദ്ദേശ്യം ഭക്ഷണത്തിന്‍റെ രുചി കൂട്ടുക മാത്രമല്ല, ഭക്ഷണത്തിന്‍റെ ക്രമക്കേടുകൾ കുറച്ചുകൊണ്ടു ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതുമാണ് . ഇതോടൊപ്പം ചെറിയ തലത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഈ സുഗന്ധദ്രവ്യങ്ങളിൽ പരിഹരിക്കപ്പെടുന്നുണ്ട് .

എന്നിരുന്നാലും, ഇന്നത്തെ കാലഘട്ടത്തിൽ, മുളക്, മസാലകൾ, നെയ്യ് എണ്ണ എന്നിവയുടെ ഉപയോഗം അനുദിനം കുറഞ്ഞുവരികയാണ്. കലോറിയുടെ അളവും പോഷക മൂല്യവും നല്ല ഭക്ഷണത്തിന്‍റെ അളവുകോലാണ് . എന്നാൽ ഭക്ഷണത്തിൽ ഏതെങ്കിലും മസാലകൾ ഉചിതമായ അളവിൽ ഉൾപ്പെടുത്തിയാൽ അത് ആരോഗ്യത്തിന് നല്ലതാണെന്ന് തുടർച്ചയായ പല ഗവേഷണങ്ങളും കാണിക്കുന്നു.

ജനപ്രിയമായ ചില സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചും അവ ഉപയോഗിക്കുന്നത് രുചിയ്‌ക്കൊപ്പം ആരോഗ്യത്തെ എങ്ങനെ സംരക്ഷിക്കുമെന്നും നമുക്ക് നോക്കാം.

  1. കറുവപ്പട്ട

ഗരം മസാലയുടെ ഭാഗമായ ഉഷ്ണ സ്വഭാവമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. പുലാവ് ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിനൊപ്പം കഴിക്കുന്ന റൈത്തയിൽ ഒരു നുള്ള് പൊടി ചേർത്താൽ രുചി കൂടും. ബ്രെഡിൽ വെണ്ണ പുരട്ടുമ്പോൾ ഈ പൊടി അൽപം വിതറാവുന്നതാണ്. കാപ്പിയിൽ ഒരു നുള്ള് ചേർത്താൽ രുചി കൂടും. ആപ്പിൾ പായസമോ മിൽക്ക് ഷേക്കോ ഉണ്ടാക്കുമ്പോൾ കറുവാപ്പട്ട പൊടി ഉപയോഗിക്കുക.

  1. കുരുമുളക്

പച്ചക്കറികളിലായാലും മാംസം ആയാലും കുരുമുളക് അനിവാര്യമാണ്. പാശ്ചാത്യ വിഭവങ്ങളിലും സലാഡുകളിലും കുരുമുളക് പൊടിയുടെ രൂപത്തിൽ ഉപയോഗിക്കുന്നു. കുരുമുളക് 2 തരം ഉണ്ട്. ഒന്നാമതായി, പഴുത്ത വിത്തുകൾ ഉണക്കി സൂക്ഷിക്കുന്നു, പിന്നീട് അവ കറുത്തതായി മാറുന്നു, രണ്ടാമതായി, വിത്തുകൾ പൂർണ്ണമായും പാകമാകുമ്പോൾ, കറുത്ത തൊലി എളുപ്പത്തിൽ പുറത്തുവരും. പാകം ചെയ്യുമ്പോൾ, കറുത്ത കുരുമുളകിനെക്കാൾ കൂടുതൽ ഗുണങ്ങൾ വെളുത്ത കുരുമുളകിൽ കാണപ്പെടുന്നു.

പക്കാവട ഉണ്ടാക്കുമ്പോൾ വെള്ള കുരുമുളക്, കുരുമുളക് പൊടി എന്നിവ ചേർക്കുക. പരിപ്പ് താളിക്കുമ്പോൾ 4- 5 കുരുമുളക് പൊടിച്ചത് ചേർക്കുക. രുചി കൂടും. സൂപ്പിലേക്ക് കുരുമുളക് പൊടി ചേർക്കാം. ഇത് നല്ല രുചിയുണ്ടാക്കും.

  1. നീർ മരുത്

ഹിമാലയൻ മലനിരകൾ, ഉത്തർപ്രദേശ്, ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു തരം വൃക്ഷമാണിത്. അർജുനൻ മരം എന്നും അറിയപ്പെടുന്നു ഈ മരത്തിന്‍റെ പുറംതൊലി ധാരാളം ഉപയോഗിക്കുന്നു. വൈറ്റമിൻ ഇ യ്ക്ക് തുല്യമായ ആന്‍റിഓക്‌സിഡന്‍റായി ഇത് പ്രവർത്തിക്കുന്നുവെന്ന് ഇത് സംബന്ധിച്ച് നടത്തിയ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്, തൊലിയുടെ പൊടി ആണ് ഉപയോഗിക്കുന്നുത്

1 മുതൽ 2 സ്പൂൺ പൊടി 1 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ദിവസത്തിൽ രണ്ടുതവണ കുടിക്കുക. ഇത് തക്കാളി നീരും പാലും ചേർത്ത് കുടിക്കാം, ചായയിലും ഉപയോഗിക്കാം.

  1. കരിം ജീരകം

കരിം ജീരകം വിത്തുകൾ കടുക് പോലെയാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ നല്ല അളവിൽ കാണപ്പെടുന്നു. കൂടാതെ കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയും ഇവയിലുണ്ട്. പല അച്ചാറുകളിലും ഇത് ഉപയോഗിക്കാറുണ്ടെങ്കിലും മാങ്ങാ അച്ചാർ ഇതില്ലാതെ അപൂർണ്ണമാണെന്ന് പറയാം. നാനും പൂരിയും ഉണ്ടാക്കുമ്പോൾ, കുറച്ച് കരിം ജീരകം ചേർക്കുന്നത് അവയുടെ രുചി മെച്ചപ്പെടുത്തുന്നു. കുറച്ച് ചേർത്ത് ചായ ഉണ്ടാക്കി കുടിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നു. കരിം ജീരകം എണ്ണയും പല തരത്തിൽ ഉപയോഗിക്കുന്നു.

  1. ജാതിക്കയും ജാതി പത്രിയും

ജാതിക്കയും പത്രിയും ഗരംമസാലയുടെ ഭാഗമാണ്. പ്രത്യേക വിഭവങ്ങളിൽ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്, പക്ഷേ അവ മരുന്നായി വ്യാപകമായി ഉപയോഗിക്കുന്നു. ജാതിക്ക സുഗന്ധമുള്ളതാണ്, മൂത്ത ജാതിക്ക മാത്രമേ നല്ലതായി കണക്കാക്കൂ. ജാതിക്കയുടെ പുറംതൊലിയാണ് ജാതി പത്രി.

ജലദോഷമുണ്ടെങ്കിൽ, അല്പം ജാതിക്ക കല്ലിൽ പൊടിച്ച് ഒരു ടേബിൾസ്പൂൺ പാലിൽ കലക്കി കുടിക്കുന്നത് ആശ്വാസം നൽകും. ഉറക്കമില്ലായ്മയുണ്ടെങ്കിൽ ജാതിക്കപ്പൊടിയും കായപ്പൊടിയും കുങ്കുമപ്പൂവും ചെറിയ ഏലയ്ക്കാപ്പൊടിയും ചേർത്ത് പാൽ തിളപ്പിച്ച് ഉറങ്ങുമ്പോൾ കുടിക്കുക. പച്ചക്കറികൾ മുഴുവൻ മസാലകൾ ഉപയോഗിച്ച് താളിക്കുമ്പോൾ ചെയ്യുമ്പോൾ ഒരു ചെറിയ കഷണം ജാതി പത്രി ചേർക്കുക, നല്ല രുചിയാകും.

  1. ജീരകം

അടുക്കളയിൽ ഉപയോഗിക്കുന്ന പ്രധാന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് സാധാരണ ജീരകം. ഇതിന് സുഗന്ധമുണ്ട്. ഇന്ത്യൻ ഭക്ഷണത്തിനു പുറമേ, മെക്സിക്കൻ ഭക്ഷണത്തിലും ജീരകം ധാരാളം ഉപയോഗിക്കുന്നു. ജീരകത്തിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തിനും സഹായിക്കുന്നു.

ജീരകം പല തരത്തിൽ ഉപയോഗിക്കുന്നു. പയർ, പച്ചക്കറികൾ, അരി എന്നിവയിൽ ചേർക്കാറുണ്ട്, കൂടാതെ, അസംസ്കൃത മസാലകൾ വറുക്കുമ്പോൾ ജീരകപ്പൊടി രൂപത്തിൽ ചേർക്കാറുണ്ട്. കറികളിലും പൊടി രൂപത്തിലോ അരച്ചോ ചേർക്കാറുണ്ട്. വറുത്ത ജീരകം ഉപയോഗിക്കുന്നത് വയറിനു നല്ലതാണ്. ജീരകം ഏത് രൂപത്തിലും ആരോഗ്യത്തിന് നല്ലതാണ്. പ്രമേഹരോഗികൾക്കും മലബന്ധത്തെക്കുറിച്ച് പരാതിപ്പെടുന്നവർക്കും ഗുണം ചെയ്യും. മഞ്ഞുകാലത്ത് പതിവായി കഴിക്കുന്നത് നല്ലതാണ്.

  1. കടുക്

കടുക് വറുത്ത കറികൾ നമ്മുടെ ഇഷ്ട വിഭവങ്ങളിൽ പെടുന്നു. ആമാശയത്തിലും കുടലിലും നല്ല ഫലമുണ്ടാക്കുന്നു. തൽഫലമായി, വിശപ്പ് കൂടുന്നു. കടുക് പ്രധാനമായും രണ്ട് തരത്തിലാണ്. ഒന്ന് കറുപ്പും മറ്റൊന്ന് മഞ്ഞയും. കറുത്ത കടുക് വിത്ത് സാധാരണയായി ചൂടാക്കാൻ ഉപയോഗിക്കുന്നു. ദക്ഷിണേന്ത്യൻ പാചകരീതികളിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കടുക് എന്ന് വിളിക്കപ്പെടുന്ന മഞ്ഞ കടുക് അച്ചാറുകൾ, തൈര് റൈത്തകൾ, ചട്ണി, മീൻകറി മുതലായവയിൽ പൊടിയായോ അരച്ചോ ഉപയോഗിക്കുന്നു. കടുക് ചേർത്ത് പാകം ചെയ്യുമ്പോൾ മത്സ്യത്തിലും മറ്റും ഒമേഗ3യുടെ അളവ് കൂടും.

സാമ്പാർ, പരിപ്പ്, ഉപ്പുമാവ് തുടങ്ങിയവയിൽ കറുത്ത കടുക് നല്ലതായിരിക്കും. മഞ്ഞ കടുക് പൊടി മുളക് അച്ചാറിൽ ചേർക്കുന്നത് അവയുടെ രുചി കൂടുതൽ വർദ്ധിപ്പിക്കുന്നു.

  1. അയമോദകം

ദഹിപ്പിക്കുന്നതും രുചികരവും രൂക്ഷവുമാണ് അയമോദകം. ഇത് കഴിക്കുന്നത് ഗ്യാസ്, തൊണ്ടവേദന മുതലായവയിൽ വലിയ ആശ്വാസം നൽകുന്നു. കുരുമുളകിന്‍റെയും കടുകിന്‍റെയും ചൂടും, അബ്സിന്തയുടെ കയ്പും (അബ്സിന്തേ ഒരു ചെടിയാണ്) കായത്തിന്‍റെ ഗുണങ്ങളും അയമോദകത്തിനുണ്ട്. ഇത് ചേർക്കുന്നത് പച്ചക്കറിയുടെ രുചിയും മണവും വർദ്ധിപ്പിക്കും. എല്ലാ സുഗന്ധവ്യഞ്ജനങ്ങളിലും ഏറ്റവും മികച്ചതാണ് ഇത്, കാരണം ഭക്ഷണത്തിൽ ഉപയോഗിച്ചാൽ ദഹനം വേഗം നടക്കും.

പഴത്തോടൊപ്പം രുചി കൂടുക മാത്രമല്ല, ദഹിക്കാനും എളുപ്പമാണ്. അയമോദകം, കസൂരി മേത്തി എന്നിവ ചേർത്ത് കടല ഉണ്ടാക്കുന്നത് രുചി വർദ്ധിപ്പിക്കുന്നു. അതുപോലെ ചെറുപയർ മസാലയിൽ ഈ പൊടി ചേർത്താൽ ആരോഗ്യത്തിനും നല്ലതാണ്.

  1. ഫ്ളാക്സ് സീഡ്സ്

ഫ്ളാക്സ് സീഡിന്‍റെ പ്രാധാന്യം ഇപ്പോൾ വെളിച്ചത്തു വന്നിരിക്കുന്നു. നേരത്തെ ഇവ മൃഗങ്ങൾക്ക് കഴിക്കാൻ നൽകിയിരുന്നു, അടുത്ത കാലത്തായി നടത്തിയ ഗവേഷണങ്ങൾ മത്സ്യങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒമേഗ3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണെന്ന് തെളിയിച്ചിട്ടുണ്ട്. വെജിറ്റേറിയൻ ആളുകൾക്ക്, ഫ്ളാക്സ് സീഡുകൾ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.

ഈ വിത്തുകൾ ഇളം ചൂടിൽ വറുത്ത് പൊടിച്ചെടുക്കുക. എന്നിട്ട് സാലഡിൽ ഇടുക അല്ലെങ്കിൽ പച്ചക്കറി വേവിച്ചു അതിൽ ഇളക്കുക. അല്ലെങ്കിൽ ഗോതമ്പ്മാവിൽ ചേർത്ത് ഉപയോഗിക്കാം. ആരോഗ്യത്തിന് നല്ലതായിരിക്കും. സന്ധികളിൽ വേദനയുള്ള സ്ത്രീകൾക്ക് ഇത് വളരെ ഗുണം ചെയ്യും. എന്നാൽ ഇത് ഒരു ദിവസം 2 ടേബിൾസ്പൂണിൽ കൂടുതൽ കഴിക്കാൻ പാടില്ല.

  1. കുങ്കുമപ്പൂവ്

കുങ്കുമപ്പൂവ് ഏറ്റവും വില കൂടിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്. തണുപ്പുകാലത്തും വേനൽക്കാലത്തും ഇത് ഉപയോഗിക്കാം. ഈന്തപ്പഴം, ഉണക്കമുന്തിരി, ബദാം എന്നിവ ചേർത്ത് പാകം ചെയ്ത പാലിൽ കുറച്ച് കുങ്കുമപ്പൂവ് ചേർക്കുക, ഇത് ഒരു മികച്ച ടോണിക്ക് ആണ്. തണുത്ത പാലിൽ ചേർക്കുമ്പോൾ തണുപ്പും ചൂടുള്ള പാലിൽ ചേർത്താൽ ചൂടും ലഭിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. കുറച്ച് നാരുകൾ റോസ് വാട്ടറിലോ ഇളം ചൂടുള്ള പാലിലോ കുതിർത്ത് 10 മിനിറ്റ് വയ്ക്കുക. രുചിയും മണവും ഒരുപോലെ വർദ്ധിക്കും.

  1. പെരുംജീരകം

നമ്മുടെ സുഗന്ധവ്യഞ്ജനങ്ങളിൽ പെരുംജീരകവും വ്യാപകമായി ഉപയോഗിക്കുന്നു. ഉണങ്ങിയ പെരുംജീരകം ദഹനവ്യവസ്ഥയിൽ ഫലപ്രദമായ സ്വാധീനം ചെലുത്തുന്നു. നമ്മുടെ പല പരമ്പരാഗത പച്ചക്കറികളിലും ഇത് പൊടി രൂപത്തിലാണ് ഉപയോഗിക്കുന്നത്. കൂടാതെ അച്ചാറുകളിലും ഇടാറുണ്ട്. പ്രധാനമായും ഇത് 2 തരത്തിലാണ്. കട്ടിയുള്ള പെരുംജീരകം, ഭക്ഷണത്തിന് ഉപയോഗപ്രദമാണ്, മറ്റൊന്ന് വായിലെ മണം ഇല്ലതാക്കുന്നതിനും ഉപയോഗിക്കുന്നു നല്ല പെരുംജീരകം. ഇത് കഴിക്കുന്നത് മലബന്ധം, വയറുവേദന, തൊണ്ടവേദന, പിത്തപ്പനി, കൈകളിലും കാലുകളിലും എരിച്ചിൽ തുടങ്ങിയവയ്ക്ക് ആശ്വാസം നൽകുന്നു.

പാവയ്ക്ക, കാബേജ്, അടക്കം ഉള്ള പച്ചക്കറികളിൽ ഇത് ഉപയോഗിക്കുന്നു. ഭക്ഷണത്തിന്‍റെ ആരോഗ്യവും രുചിയും വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നു.

  1. ബേ ലീഫ്

ഗ്രാമ്പൂ, കറുവാപ്പട്ട അല്ലെങ്കിൽ വലിയ ഏലക്കായ പോലെ സുഗന്ധവും രുചിയും വർദ്ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു. കഫ രോഗങ്ങൾ, ദഹനക്കേട്, ഉദര രോഗങ്ങൾ, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയ്ക്ക് ഇതിന്‍റെ ഉപയോഗം പ്രത്യേകിച്ചും ഗുണം ചെയ്യും. പഴകുംതോറും ഇലകളിൽ നിന്ന് സുഗന്ധം കൂടുതൽ ലഭിക്കും.

പച്ചക്കറികളിലും മറ്റും ഗരം മസാലകൾക്കൊപ്പം ഇത് ധാരാളം ഉപയോഗിക്കുന്നു. മസാല വറുക്കുന്നതിന് മുമ്പ്, ചട്ടിയിൽ എണ്ണയിൽ 2- 3 ഇലകൾ ഇടുക, തുടർന്ന് മസാല വറുത്ത് പച്ചക്കറി ചേർക്കുക. രുചി കൂടും.

മേൽപ്പറഞ്ഞ സുഗന്ധവ്യഞ്ജനങ്ങൾ കൂടാതെ, വേറെയും നിരവധി സുഗന്ധവ്യഞ്ജനങ്ങളുണ്ട്. ഉലുവ, പോപ്പി സീഡ്, മുളക്, വലുതും ചെറുതുമായ ഏലക്ക, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി തുടങ്ങിയവ എല്ലാം മികച്ച സുഗന്ധവ്യഞ്ജനങ്ങളാണ്. ഇവയെല്ലാം ആരോഗ്യത്തിന് ഗുണകരമാണ് എന്നാൽ പരിമിതമായ അളവിൽ കൃത്യമായി ഉപയോഗിക്കണമെന്നു മാത്രം. ഇതുകൂടാതെ, സുഗന്ധവ്യഞ്ജനങ്ങൾ ശരിയായി സൂക്ഷിക്കുക, അങ്ങനെ അവയുടെ സുഗന്ധം ദീർഘനാൾ കേടുകൂടാതെയിരിക്കും.

और कहानियां पढ़ने के लिए क्लिक करें...