ആരോഗ്യമുള്ള വ്യക്‌തിയ്ക്ക് ഒരു നല്ല ഭാവിയുണ്ടാവാൻ സാധ്യത കൂടുതലാണ്. നമ്മുടെ ജീവിതത്തിന്‍റെ ഉയർച്ചയ്ക്ക് നല്ല ആരോഗ്യം അത്യാവശ്യമാണെന്ന് ഇനിയും വിസ്മരിച്ചു കൂടാ. 40 വയസ്സിനു മുകളിൽ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക താൽപര്യം എടുക്കണം അല്ലെങ്കിൽ ഭാവിയിൽ വലിയ പ്രശ്നങ്ങളിലേക്കായിരിക്കും നയിക്കുക.
നാല്പതുകളിലോ അതിനു ശേഷമോ നാം ആഗ്രഹിക്കുന്ന പെർഫക്റ്റ് ലൈഫിലേക്ക് ഏറ്റവും വലിയ മുതൽക്കൂട്ടാണ് ശരിയായ ആരോഗ്യം. എന്നാൽ ആ പ്രായത്തിൽ നമ്മൾ അടിസ്‌ഥാന തത്വങ്ങൾ സൗകര്യപൂർവ്വം മറക്കുകയോ മറ്റു തിരക്കുകളിൽ അലിഞ്ഞ് സ്വന്തം ആരോഗ്യം നോക്കാൻ ക്ഷമയോ സൗകര്യമോ ഇല്ലാതെ വരികയോ ചെയ്യുന്നത് സർവ്വസാധാരണമാണ്. ശരീരത്തിന് നല്ല ശ്രദ്ധ വേണ്ട സമയത്താണിത് എന്ന് ഓർക്കണം. ആരോഗ്യം കടം വാങ്ങാനാവില്ല എന്നത് എപ്പോഴും ഓർക്കുന്നത് നല്ലതാണ്.
40 ന് ശേഷം നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാത്തതിൽ Reiga എന്ന പ്രോജക്റ്റ് വളരെയധികം നിങ്ങളെ സഹായിക്കും. നിങ്ങൾ ഒറ്റയ്ക്ക് ശ്രമിക്കുന്നതിനേക്കാൾ Reiga പോലുള്ള ഒരു പ്രൊഫഷണൽ ടീമിനൊപ്പം ശ്രമിക്കുന്നതാണ് നല്ലത്.
ശരിയായ ആരോഗ്യം കാത്തു സൂക്ഷിക്കാനുള്ള 4 പ്രധാന കാര്യങ്ങൾ നമുക്ക് മറക്കാതിരിക്കാം. Reiga യോടൊപ്പം അവ പരിശീലിക്കൂ, ഒരു പെർഫെക്ട് ജീവിതത്തിനായി ശ്രമിക്കൂ.
- ഇമോഷണൽ സ്റ്റെബിലിറ്റി
നല്ല മനോഭാവം നല്ല ആരോഗ്യത്തിന് വളരെ ആവശ്യമാണെന്ന് പലർക്കും ഓർമ്മയില്ല. നിങ്ങളുടെ തിരക്കും പിരിമുറുക്കങ്ങളും നിറഞ്ഞ ജീവിതത്തിൽ സ്ട്രെസ്സ് മാനേജ്മെന്‍റ് അഥവാ സമ്മർദ്ദങ്ങളെ അതിജീവിക്കുക എന്നത് ഒരു ആഡംബരമല്ല, അത്യാവശ്യമാണ്. 40 നു ശേഷം മെഡിറ്റേഷൻ ശീലിക്കുകയോ ശരിയായ മനോഭാവം നിലനിർത്തുവാനുള്ള ഉപാധികൾ കണ്ടുപിടിക്കുകയോ ചെയ്യണം. Reiga യുടെ കൂട്ടായ്മകൾ നിങ്ങളെ അതിനു സഹായിക്കും. ജീവിതത്തിന്‍റെ ബാലൻസ് Reiga യിലൂടെ നിലനിർത്തൂ.
- ശരിയായ ഉറക്കം, വിശ്രമം
7- 8 മണിക്കൂർ ഉറങ്ങുക എന്നുള്ളത് ഇന്ന് വളരെയധികം പ്രചാരത്തിലുള്ള ഒരു സന്ദേശമാണ്. പക്ഷെ പ്രായോഗിക ജീവിതത്തിൽ അതിന് പലർക്കും സാധിക്കുന്നില്ല എന്നതാണ് കാണുന്നത്. കനത്ത രീതിയിൽ അത്താഴം കഴിക്കാതിരിക്കുക, ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും മൊബൈൽ, ടിവി, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങൾ ഉപയോഗം നിർത്തുക, പ്രാർത്ഥന, മെഡിറ്റേഷൻ ഇവ ശീലമാക്കുക. ഇവയൊക്കെ ഗാഢനിദ്രയെ സഹായിക്കും.
- വ്യായാമം
“Movement is very important for your optimal health”
ആരോഗ്യ കാര്യം വരുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് വ്യായാമം തന്നെയാണ്. എന്നാൽ അതു മാത്രമാണ് ആരോഗ്യത്തിനാവശ്യം എന്നത് നല്ല കാഴ്ചപ്പാടല്ല. പ്രായം കൂടുന്നതനുസരിച്ച് വ്യായാമത്തിന്‍റെ രീതികളിലും മാറ്റം നല്ലതാണ്. ഒരു എക്സ്പെർട്ടിന്‍റെ സഹായത്തോടു കൂടി നിങ്ങൾ വ്യായാമം ചെയ്യുന്നതാണ് അഭികാമ്യം. വ്യായാമത്തോടൊപ്പം എത്രമാത്രം മൂവ്മെന്‍റ്സ് (ചലനം) സാധ്യമാകുമോ അത്രത്തോളം ചെയ്യുക. പടികൾ കയറുക, ചെറിയ ദൂരത്തേക്ക് നടന്നു പോവുക തുടങ്ങിയ ചെയ്യാവുന്നതാണ്. കോവിഡ് വന്ന ആൾക്കാർ കഠിന വ്യായാമം ചെയ്യുന്നത് ഡോക്ടർമാരുടെ നിർദ്ദേശത്തോടെ മാത്രം ചെയ്യുക.
- പോഷണം
വ്യായാമത്തോടൊപ്പമോ അതിൽ കൂടുതലോ നമ്മൾ ശ്രദ്ധിക്കേണ്ടതാണ് പോഷണം. ദുഃഖകരം എന്നു പറയട്ടെ, പലരും ഈ കാര്യം ശ്രദ്ധിക്കുന്നതേ ഇല്ല. Reiga നിങ്ങളെ ശരിയായ പോഷണ ക്രമം പാലിക്കുവാനും, ന്യൂട്രീഷണൽ സപ്ലിമെന്‍റുകൾ ഉപയോഗിക്കുവാനും പരിശീലിപ്പിക്കും. പോഷണത്തെക്കുറിച്ചും പ്രകൃതിദത്തമായ ആയുർവേദ ന്യൂട്രീഷണൽ സപ്ലിമെന്‍റുകളേക്കുറിച്ചും ഉള്ള അവബോധം ഇനിയും വളരെയധികം ഉണ്ടാകേണ്ടിയിരിക്കുന്നു.
കോവിഡിനു ശേഷമുള്ള ജീവിതത്തിൽ ഇമ്മ്യൂണിറ്റി അഥവാ പ്രതിരോധശക്തിക്ക് നാം കൂടുതൽ ഊന്നൽ കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. Reiga അതിൽ വളരെയധികം ശ്രദ്ധിക്കുന്നു. ഞങ്ങളുടെ എക്സ്പെർട്ടുകൾ നിങ്ങളെ ശരിയായ രീതിയിൽ സഹായിക്കാനുണ്ടാവും.
അപ്പ്ഗ്രേഡ് ടു ആയുർവേദ (Upgrade to Ayurveda)
ആയുർവേദത്തിലൂന്നിയുള്ള ജീവിതരീതി വളരെയധികം പ്രയോജനം ചെയ്യും. ന്യൂട്രീഷണൽ സപ്ലിമെന്‍റുകളുടെ ഉപയോഗം ഒരു ആഡംബരമല്ല, അത്യാവശ്യമാണെന്ന തിരിച്ചറിവ് ഉണ്ടാവണം.
എല്ലാവർക്കും നല്ല ആരോഗ്യം അതാണ് Reiga യുടെ ലക്ഷ്യം. നമുക്കൊരുമിച്ച് അതിനായി ശ്രമിക്കാം.