നല്ല നീർവാർച്ചയുള്ള ഏത് മണ്ണിലും വളരാൻ കഴിയുന്ന ഒരു ഫലവൃക്ഷമാണ് പപ്പായ. ഏത് കാലാവസ്‌ഥയിലും ഇത് സമൃദ്ധമായി കായ്ക്കും. അതിനാൽ വർഷം മുഴുവനും പപ്പായ സുലഭമായി ലഭിക്കും. പോഷകങ്ങളാൽ സമ്പന്നമാണ് ഈ ഫലം. ആരോഗ്യത്തിനും അഴകിനും പപ്പായ കഴിക്കുന്നത് ഉത്തമമാണ്. വിറ്റാമിൻ എ, സി എന്നിവ പോലുള്ള രോഗപ്രതിരോധത്തിന് സഹായിക്കുന്ന പോഷകങ്ങൾ പപ്പായയിൽ ഉയർന്ന അളവിൽ ഉണ്ട്.

പ്രതിദിനം ആവശ്യമായി വരുന്ന വിറ്റാമിൻ സിയുടെ അളവിനേക്കാൾ കൂടുതൽ അളവിൽ ഒരു ഇടത്തരം പപ്പായയിൽ ഉണ്ട്. അതേപോലെ പ്രതിദിനം ആവശ്യമായി വരുന്ന വിറ്റാമിൻ എ യുടെ മൂന്നിലൊന്ന് ഭാഗവും ഇത് നൽകുന്നു. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും പപ്പായ കഴിക്കുന്നതിലൂടെ സാധ്യമാകും.

രോഗപ്രതിരോധത്തെ ശക്തിപ്പെടുത്തും

പപ്പായയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ആന്‍റി ഓക്സിഡന്‍റായ വിറ്റാമിൻ സി (അസ്കോർബിക് ആസിഡ്)  പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. രോഗങ്ങളെയും അണുബാധകളേയും തടയും. മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിന് ഈ പോഷകം നിർണായക പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ,  നഖങ്ങൾ, ചർമ്മം, മുടി, സന്ധികൾ എന്നിവയുടെ ആരോഗ്യം നിലനിർത്തുന്നതിന് കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വിറ്റാമിൻ സി ആവശ്യമാണ്.

പപ്പായയുടെ ഒരു സെർവിംഗ് പ്രതിദിനം വിറ്റാമിൻ സിയുടെ പകുതിയിലധികം ശരീരത്തിന് പ്രദാനം ചെയ്യും. സ്ത്രീകൾക്ക് ഇത് പ്രതിദിനം 75 മില്ലിഗ്രാമും പുരുഷന്മാർക്ക് 90 മില്ലിഗ്രാമുമാണ് വേണ്ടത്.

കാൻസർ സാധ്യത കുറയ്ക്കും

പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുമുള്ള വിറ്റാമിൻ സി കാൻസർ പ്രതിരോധത്തിലും ചികിത്സയിലും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നാണ് ശാസ്ത്രീയമായ നിരീക്ഷണം.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പപ്പായയിൽ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. ഫ്രീ റാഡിക്കൽ കേടുപാടുകൾ തടയാനും ശരീരകോശങ്ങളിലെ ഓക്സിഡേറ്റീവ് സ്ട്രെസ് തടയാനും ഇത് സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

ശരീരത്തിൽ ജലാംശം നിലനിൽക്കുന്നതും നാരുകൾ വേണ്ട അളവിൽ ലഭിക്കുന്നതും ദഹനത്തിന് ആവശ്യമായ രണ്ട് മാനദണ്ഡങ്ങളാണ്. പപ്പായയിൽ 88 ശതമാനം വരെ ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ദഹനം വർദ്ധിപ്പിക്കാനും മലബന്ധം ലഘൂകരിക്കാനും വയറുവേദന കുറയ്ക്കാനും പപ്പായ കഴിക്കാം.

കൂടാതെ, പപ്പായയിലെ നാരുകൾ ക്രമമായ മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നു. ആരോഗ്യകരമായ ദഹനത്തിനും വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കുന്നതിനുമുള്ള നിർണായക ഘടകമാണിത്.

വീക്കം കുറയ്ക്കാം

പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ശരീരത്തിലെ സൈറ്റോകൈനുകളുടെ ഉൽപാദനത്തെ തടയുന്നു. നീർവീക്കം ഉണ്ടാകുന്ന സമയത്ത് പുറത്തു വരുന്ന ഒരു പ്രോട്ടീൻ ഗ്രൂപ്പ് ആണിത്.

വിട്ടുമാറാത്ത വീക്കം രോഗസാധ്യത വർദ്ധിപ്പിക്കുന്നതിലൂടെ ആരോഗ്യത്തെ  നശിപ്പിക്കും. വീക്കം, വാർദ്ധക്യം, കാൻസർ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയിൽ നിന്നുള്ള സംരക്ഷണം ഉൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്നതിന് പപ്പായ എക്സ്ട്രാക്ട് മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...