സ്ട്രോബറി ലാവ കേക്ക്
ചേരുവകൾ
ബട്ടർ – 25 ഗ്രാം
പഞ്ചസാര – 25 ഗ്രാം
മുട്ട – 3 എണ്ണം
സ്ട്രോബറിയും ഐസ്ക്രീമും – ആവശ്യത്തിന്
മൈദ – 100 ഗ്രാം
വാനില എസൻസ് – 2-3 തുള്ളി
സ്ട്രോബറി ജാം – 20 ഗ്രാം
ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മൈദയും ഉപ്പും ചേർത്ത് മിക്‌സ് ചെയ്യുക. ഇനി ഇതിൽ മുട്ട, പഞ്ചസാര, സ്ട്രോബറി, ഐസ്ക്രീം എന്നിവ ചേർത്ത് ബീറ്റ് ചെയ്യുക. ശേഷം വാനില എസൻസ് ചേർക്കാം.
കേക്ക് ടിന്നിൽ ആദ്യം തയ്യാറാക്കി വച്ച മിശ്രിതം ഒഴിക്കുക. അതിനു മീതെ സ്ട്രോബറി ജാമും പിന്നെ അവശേഷിച്ച ചേരുവയും ഇട്ട് 180 ഡിഗ്രി സെൽഷ്യസിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 10 മിനിറ്റ് നേരം വരെ ബേക്ക് ചെയ്യാം. തണുത്ത ശേഷം സ്ട്രോബറി ജാം കൊണ്ട് ഗാർണിഷ് ചെയ്യാം.
പീച്ച് ജിഞ്ചർ മൊജിറ്റോ
ചേരുവകൾ
ലെമൺ ജെസ്റ്റ് – ഒരു ചെറിയ സ്പൂൺ
കാസ്റ്റർ ഷുഗർ – ഒരു ചെറിയ സ്പൂൺ
പുദിനയില അരിഞ്ഞത് – അൽപം
ഇഞ്ചിനീര് – 2 ചെറിയ സ്പൂൺ
പീച്ച് കഷണങ്ങൾ – 100 ഗ്രാം
സോഡ വാട്ടർ – 100 മി.ലി
ക്രഷ്ഡ് ഐസ് – അൽപം
തയ്യാറാക്കുന്ന വിധം
ലെമൺ ജെസ്റ്റ്, പീച്ച് കഷണങ്ങൾ, കാസ്റ്റർ ഷുഗർ എന്നിവ ചേർത്ത് 15 മിനിറ്റ് നേരം ഫ്രീസറിൽ വയ്‌ക്കാം.
ശേഷം ഫ്രീസറിൽ നിന്നെടുത്ത് അതിൽ ഇഞ്ചിനീര് ചേർക്കാം. ഇനി ഒരു ഗ്ലാസിൽ തയ്യാറാക്കിയ മിശ്രിതം ഒഴിച്ച് ക്രഷ്ഡ് ഐസ്, പുദിനയില എന്നിവ ഇടുക. അതിനു ശേഷം സോഡാ വാട്ടർ ചേർത്ത് സർവ്വ് ചെയ്യാം.
മിനി കെലജോൻസ്
ചേരുവകൾ
മൈദ – 300 ഗ്രാം
യീസ്റ്റ് – അൽപം
എണ്ണ – 2 ചെറിയ സ്പൂൺ
തൈര് – ഒരു വലിയ സ്പൂൺ
പാൽ- 100 ഗ്രാം
ചൂട് വെള്ളം – അരക്കപ്പ്
ബേക്കിംഗ് പൗഡർ – അൽപം
ഉപ്പ്, പഞ്ചസാര – ആവശ്യത്തിന്.
ഫില്ലിംഗ് ചേരുവ
തക്കാളി ചെറുതായി മുറിച്ചത് – 50 ഗ്രാം
ഉള്ളി ചെറുതായി മുറിച്ചത് -50 ഗ്രാം
തുളസിയില, ഒറിഗാനോ – ആവശ്യത്തിന്
മൊജറേല ചീസ് – 100 ഗ്രാം
ബ്രഷിംഗ് ചെയ്യാൻ എണ്ണയും പാലും ചേർത്ത മിശ്രിതം – ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
യീസ്റ്റ് അൽപം ചൂട് വെള്ളത്തിൽ ഇടുക. ഇനി പഞ്ചസാര, എണ്ണ, തൈര്, പകുതി പാൽ എന്നിവ കൂടി ചേർക്കുക.
ഒരു ബൗളിൽ മൈദ, ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ മിക്‌സ് ചെയ്യുക. ഈ ചേരുവ മാറ്റി വച്ച പകുതി പാൽ, യീസ്റ്റ് ചേരുവ എന്നിവ ചേർത്ത് കുഴയ്ക്കുക.
അതിനു ശേഷം 4 മണിക്കൂർ നേരം മാവ് മാറ്റി വയ്‌ക്കുക. ഇനി ഫില്ലിംഗിനുള്ള മുഴുവൻ ചേരുവകളും ഒരുമിച്ച് ചേർക്കുക.
കുഴച്ചു വച്ച മാവ് ചെറിയ ഉരുളകളാക്കി പരത്തി ചപ്പാത്തി തയ്യാറാക്കുക. അതിൽ ഫില്ലിംഗ് ചേരുവ നിറച്ച് സീൽ ചെയ്യുക.
ഓവൻ 200 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്യുക. സീൽഡ് ബോൾസിൽ പാൽ – എണ്ണ മിക്‌സ് ബ്രഷു കൊണ്ട് തേച്ചു പിടിപ്പിക്കുക. ശേഷം ഓവനിൽ ബേക്ക് ചെയ്യുക. ചൂടോടെ സർവ്വ് ചെയ്യാം.
സൺ ബൺ
ചേരുവകൾ
ബൺ – 2 എണ്ണം
കാപ്സിക്കം അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
സവാള – ഒന്ന് ചെറുതായി അരിഞ്ഞത്
മിക്‌സഡ് ഇറ്റാലിയൻ ഹെർബ്സ് – ആവശ്യത്തിന്
മൊജറീല ചീസ് – ഒരു സ്പൂൺ ചെറുതായി നുറുക്കിയത്
പർമേസൺ ചീസ് – ഒരു സ്പൂൺ ചെറുതായി നുറുക്കിയത്
ടൊമാറ്റോ സോസ് – ഒരു ചെറിയ സ്പൂൺ
മസ്റ്റാഡ് സോസ് – അര ചെറിയ സ്പൂൺ
ക്രീം – ഒരു സ്പൂൺ
എണ്ണ – ഒരു വലിയ സ്പൂൺ
കുരുമുളക്, ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി ഉള്ളി, മിക്സഡ് ഹെർബ്, കാപ്സിക്കം എന്നിവയിട്ട് 2 മിനിറ്റ് നേരം ഫ്രൈ ചെയ്യുക.
ബൺ 2 ലെയറായി മുറിക്കുക. ഒരു ലെയറിൽ ഫ്രൈ ചെയ്‌തുവച്ച മിക്സ് നിരത്തുക. ഈ മിക്സിന് മുകളിലായി ടുമാറ്റോ സോസ്, മസ്‌റ്റാഡ് സോസ് പുരട്ടുക.
ശേഷം മൊജറില, പർമേസൺ ചീസ് നിരത്തി ക്രീം ലെയർ തയ്യാറാക്കാം. ബണ്ണിന്‍റെ മറ്റേ ലെയർ കൊണ്ട് കവർ ചെയ്‌ത് ഗ്രിൽ പാനിൽ ചീസ് ഉരുകും വരെ ഗ്രിൽ ചെയ്ത് ചൂടോടെ സർവ്വ് ചെയ്യാം.