ചർമ്മം വൃത്തിയുള്ളതും സൗന്ദര്യമുള്ളതുമാകാൻ ആരാണ് ആഗ്രഹിക്കാത്തത്. കാരണം ഇത്തരത്തിൽ പരിചരിക്കുന്ന ചർമ്മം ആരോഗ്യവും തിളക്കവുമുള്ളതായിരിക്കും. ചർമ്മം ഹൈഡ്രേറ്റഡും തിളക്കവുമുള്ളതായിരിക്കാൻ ഏറ്റവും ലളിതമായ മാർഗ്ഗമാണ് ഫേസ് സ്റ്റീമിംഗ് അഥവാ മുഖത്ത് ആവി കൊള്ളൽ. ഇത് വീട്ടിൽ തന്നെ അനായാസം ചെയ്യാവുന്ന ഒരു പ്രക്രിയയാണ്. അല്ലെങ്കിൽ പാർലറിൽ പോയി ചെയ്യിക്കാവുന്നതുമാണ്. ചർമ്മ സുഷിരങ്ങൾ തുറന്ന് അകത്ത് അടിഞ്ഞു കൂടിയ അഴുക്കിനെയും മെഴുക്കിനെയും പുറന്തള്ളി ചർമ്മത്തെ സുന്ദരവും തിളക്കവുമുള്ളതും ഹൈഡ്രേറ്റഡുമാക്കുകയാണ് ഇത് ചെയ്യുക.

ഒപ്പം രക്തയോട്ടം വർദ്ധിപ്പിച്ച് മുഖത്തിന് പുത്തൻ തിളക്കം നൽകുകയും ചെയ്യും.

എങ്ങനെ ഫേസ് സ്റ്റീമിംഗ് ചെയ്യാം

മുഖചർമ്മം ഹൈഡ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ വെള്ളത്തിൽ തുല്യ അളവിൽ കാമോമൈൽ പൂക്കളും റോസാപ്പൂവിതളുകളും ഇട്ട് അതിൽ അല്പം നാരങ്ങാനീരും ചേർത്ത് 10 മിനിറ്റ് നേരം ആവി കൊള്ളാം. ഇത് ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യും.

എങ്ങനെയാണ് പ്രവർത്തിക്കുക

കാമോമൈലിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ് മൂലികകൾ ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്നും മോചിപ്പിച്ച് ആരോഗ്യമുള്ള കോശങ്ങളെ ഉത്തേജിപ്പിക്കുകയും അതുവഴി ചർമ്മത്തിന് പുത്തൻ തിളക്കം പകരുകയും ചെയ്യും. റോസാപ്പൂവിതളുകളിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന്‍റെ സ്വാഭാവിക തിളക്കത്തെ നിലനിർത്തി ചർമ്മത്തിലെ ഈർപ്പത്തെ നഷ്ടപ്പെടാതെ പരിരക്ഷിക്കുകയും ചെയ്യും. ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായ നാരങ്ങാ നീര് ചർമ്മത്തെ ഡീറ്റോക്സ് ചെയ്യും.

തണുപ്പ് പകരാൻ

ചർമ്മത്തിന് നല്ല കുളിർമയും ആശ്വാസവും ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വെള്ളത്തിൽ കാമോമൈൽ ടീ ബാഗും കുക്കുംബർ കഷ്ണങ്ങളും ഏതാനും തുള്ളി എസ്സെൻഷ്യൽ ഓയിലും ചേർത്ത് 10- 15 മിനിറ്റ് നേരം ആവി പിടിക്കാം. മിനിറ്റുകൾക്കുള്ളിൽ തന്നെ ചർമ്മത്തിൽ നല്ല വ്യത്യാസം ഉണ്ടാകുന്നത് അറിയാൻ കഴിയും.

കുക്കുംബറിൽ ഉള്ള ഓക്സിഡന്‍റുകൾ ചർമ്മത്തിന് ഉടനടി തണുപ്പ് പകരും. ഇതുവഴി ചർമ്മത്തിലെ നീർവീക്കത്തെയും ചുവന്ന തിണർപ്പിനെയും നിശ്ശേഷം മാറ്റുകയും ചെയ്യും. കാമോമൈൽ ടീ യിൽ ആന്‍റി ഇൻഫ്ളമേറ്ററി മൂലികകൾ ഉള്ളതിനാൽ ചർമ്മത്തിലെ ചൊറിച്ചിൽ പോലുള്ള പ്രശ്നത്തെ അകറ്റി ഹീലിംഗ് പ്രക്രിയയെ വേഗത്തിലാക്കും. എസ്സെൻഷ്യൽ ഓയിൽ ആകട്ടെ ചർമ്മ ഘടനയെ മെച്ചപ്പെടുത്തി ചർമ്മത്തിന് കുളിര് പകരും.

ഡീറ്റോക്സ് യുവർ സ്കിൻ

അഴുക്കും അന്തരീക്ഷ മലിനീകരണവും മൂലം ചർമ്മത്തിൽ കുരുക്കളും ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും മറ്റും പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം അവസ്‌ഥയിൽ സ്റ്റീം ചെയ്യുന്നത് ചർമ്മത്തെ ഡീറ്റോക്സ് ചെയ്യാൻ സഹായിക്കും. അതുവഴി ചർമ്മത്തിന് നൈസർഗികമായ തിളക്കം ലഭിക്കുകയും ചെയ്യും. ചൂട് വെള്ളത്തിൽ നാരങ്ങാ കഷ്ണങ്ങളും ഗ്രീൻ ടീ ബാഗും ഇട്ട് മുഖത്ത് ആവി കൊണ്ട് ഡീറ്റോക്സ് ചെയ്യാം. ഡീറ്റോക്സ് ചെയ്യുന്നതിലൂടെ ചർമ്മത്തിലെ പ്രശ്നങ്ങൾ മാറി കിട്ടും.

ഗ്രീൻ ടീയിൽ ടാനിൻ, ആസ്ട്രിജന്‍റ് ആയി പ്രവർത്തിച്ച് കണ്ണിന് ചുറ്റുമുള്ള വീക്കത്തെ ഇല്ലാതാക്കുന്നതിനൊപ്പം ചർമ്മത്തിന് മുറുക്കം പകർന്ന് ചെറുപ്പമുള്ളതാക്കുന്നു. നാരങ്ങാ കഷ്ണങ്ങൾ ഡീറ്റോക്സ് ചെയ്യുന്നതിനൊപ്പം പിഗ്മെന്‍റേഷനെ ഇല്ലാതാക്കും.

ഏജിംഗ് തടയാൻ

സ്കിൻ ഏജിംഗ് തടയുന്നതിന് മിക്കവരും വില കൂടിയ സൗന്ദര്യ വർദ്ധകങ്ങൾ വാങ്ങി ഉപയോഗിക്കാറുണ്ട്. അതോടൊപ്പം ഈ ഫേസ് സ്റ്റീമിംഗ് കൂടി ഒന്ന് ട്രൈ ചെയ്‌തു നോക്കുന്നത് മികച്ച ഫലം നൽകും. കുറച്ച് ഡ്രൈ റോസ്മെറിയും ഡ്രൈ കാമോമൈലും ഏതാനും തുള്ളി എസ്സെൻഷ്യൽ ഓയിലും ചേർത്ത് ആവി കൊള്ളുന്നത് മികച്ച ഫലം നൽകും. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ നല്ല മാറ്റം കാണാം.

കാമോമൈൽ പൂക്കളിലുള്ള ബ്ലീച്ചിംഗ് മൂലികകൾ ചർമ്മത്തിന് കൂടുതൽ തിളക്കം പകരുകയും പാടുകൾ മായിച്ച് കളയുകയും ചുളിവുകൾ ഇല്ലാതാക്കുകയും ചെയ്യും. റോസ്മെറി ഏജിംഗ് പ്രശ്നങ്ങളെ തടയുകയും ചെയ്യും. എസ്സെൻഷ്യൽ ഓയിൽ ചർമ്മത്തിന് പുത്തനുണർവ്വ് നൽകി ചർമ്മത്തിന്‍റെ ഈർപ്പം നിലനിർത്തും.

ഡ്രൈനസ്സ് അകറ്റാൻ

ചർമ്മ വരൾച്ച കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ചുവടെ കൊടുത്തിരിക്കുന്ന ഫേസ് സ്റ്റീം പ്രയോജനപ്രദമാണ്. ഉണങ്ങിയ റോസാപ്പൂവിതളുകളും ലാവെൻഡർ ഓയിലും ചൂട് വെള്ളത്തിൽ കലർത്തി ആവി കൊള്ളുന്നത് ചർമ്മ വരൾച്ചയെ തടയും. ചർമ്മത്തിൽ ഈർപ്പത്തെ ലോക്ക് ചെയ്‌ത് നിർത്താൻ ഇപ്രകാരം ആവികൊള്ളാം.

റോസാപ്പൂ ഇതളുകൾക്ക് കൊളാജൻ ഉൽപാദനത്തെ വർദ്ധിപ്പിക്കാനുള്ള ക്ഷമത ഉള്ളതിനാൽ അത് ആരോഗ്യമുള്ള കോശങ്ങളെ പ്രൊമോട്ട് ചെയ്‌ത് ഈർപ്പത്തെ നിലനിർത്തും. ഒപ്പം ഇതിലെ ആന്‍റി ഓക്സിഡന്‍റ് മൂലികകൾ കറുപ്പ് വളയത്തെ കുറച്ച് ചർമ്മത്തിന് തിളക്കം നൽകും. ലാവെൻഡർ ഓയിൽ ചേർക്കുകയാണെങ്കിൽ അതിലെ ആന്‍റി ഫംഗൽ, ഹൈഡ്രേറ്റ് മൂലികകൾ ചർമ്മത്തിലെ ചുവന്ന പാടിനെ നീക്കം ചെയ്യുന്നതിനൊപ്പം ചർമ്മത്തിലെ ഈർപ്പം നിലനിർത്തും.

ഫേസ് സ്റ്റീമിംഗ് പ്രയോജനങ്ങൾ

  • ചർമ്മ സുഷിരങ്ങൾ തുറന്ന് അതിനകത്തു അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്‌ത് ചർമ്മത്തെ ക്ലീൻ ആക്കും. ഈ പ്രക്രിയക്ക് ശേഷം ബ്ലാക്ക് ഹെഡ്സ് സോഫ്റ്റ് ആയി പുറന്തള്ളപ്പെടുകയും ചെയ്യും.
  • വാം സ്റ്റീമിംഗിലൂടെ രക്തയോട്ടം വർദ്ധിച്ച് ചർമ്മത്തിന് പുത്തൻ തിളക്കം ഉണ്ടാവുകയും ചെയ്യും.
  • അഴുക്ക് കെട്ടിക്കിടന്ന് സുഷിരങ്ങൾ അടഞ്ഞ് ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്, കുരുക്കൾ എന്നിവ ഉണ്ടാക്കുന്നു. ഇത്തരം പ്രശ്നങ്ങളെ ഫലപ്രദമായി തടയാനുള്ള മാർഗ്ഗമാണ് സ്റ്റീമിംഗ്. മൃത ചർമ്മം നീങ്ങി കിട്ടുകയും ചെയ്യും.
  • ഫേഷ്യൽ സ്റ്റീമിംഗ് കൊളാജൻ, ഇലാസ്റ്റിൻ ഉത്പാദനത്തെ വർദ്ധിപ്പിച്ച് ചർമ്മത്തിന് മുറുക്കം നൽകുകയും ഏജിംഗിനെ തടയുകയും ചെയ്യും. എസ്സെൻഷ്യൽ ഓയിൽ ചർമ്മത്തിന് റിലാക്സേഷൻ നൽകും. ഫേസ് സ്റ്റീമിംഗിന് ഫേസ് സ്റ്റീമർ, ബൗൾ അല്ലെങ്കിൽ ഹോട്ട് ടവൽ ഉപയോഗിക്കാം.
और कहानियां पढ़ने के लिए क्लिक करें...