മിക്ക നായ്ക്കളും ശാന്തപ്രകൃതരാണ്. എന്നാൽ വീട്ടിൽ വളർത്തുന്നതും തെരുവിൽ വളരുന്നതും ആയ ചില നായ്ക്കൾ ആക്രമണസ്വഭാവം ഉള്ളവരാണ്. ഒരു നായ കുരച്ചു കൊണ്ടു വന്നാൽ എന്തു ചെയ്യണം എന്ന് പലർക്കും സംശയമില്ല. എല്ലാ നായ്ക്കളും മനുഷ്യൻ പ്രതീക്ഷിക്കുന്നതു പോലെ പെരുമാറണം എന്നില്ല.
നടക്കാൻ പോകുന്ന വഴിയിൽ തെരുവുനായ ശല്യം ഉണ്ടെങ്കിൽ ചില മുൻകരുതലുകൾ എടുക്കാവുന്നതാണ്. നായകളുടെ ശരീരഭാഷ അറിയുന്നത് പല ഘട്ടങ്ങളിലും ഗുണം ചെയ്യും. അതുപോലെ തന്നെ, മനുഷ്യന്‍റെ ശരീരഭാഷ വായിച്ചാണ് നായ്ക്കൾ പ്രതികരിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്ത് അവർക്കിടയിലൂടെ എങ്ങനെ സുരക്ഷിതമായി കടന്നു പോകാം എന്ന് മനസ്സിലാക്കാം.
നായ്ക്കൾ മനുഷ്യനുമായി ഇണങ്ങുമെങ്കിലും അവ മനുഷ്യരല്ല എന്ന് ഓർക്കണം. മൃഗങ്ങൾക്ക്, പ്രത്യേകിച്ചും നായ്ക്കൾക്ക് മനുഷ്യരെപ്പോലെ തന്നെയുള്ള വികാരങ്ങളും ചിന്തകളും ഉണ്ടെന്ന് തെറ്റിദ്ധരിക്കുന്ന നിരവധി പേരുണ്ട്. അമിത സ്നേഹവും അസ്ഥാനത്തായ വ്യാഖ്യാനവും ഇവരെ അബദ്ധത്തിൽ കൊണ്ടെത്തിക്കാറുമുണ്ട്, പ്രത്യേകിച്ചും കുട്ടികൾക്ക് ഈ പ്രവണത കൂടുതലാണ്. നായയ്ക്ക് നായയുടേതായ രീതിയുണ്ട്, ശരീരഭാഷയുണ്ട്. അതു വ്യക്തമായി പഠിക്കാൻ ശ്രമിക്കുന്നതിനു പകരം അവയുടെ ഓരോ ചേഷ്ടയും മനുഷ്യന്‍റെ ഭാവങ്ങളായി ഉപമിച്ച് തെറ്റിദ്ധരിക്കരുത് എന്നാണ് ഉദ്ദേശിച്ചത്.
ഓരോ നായയും ഓരോ വ്യക്‌തിത്വത്തിന് ഉടമയാണ്. വ്യത്യസ്തമായ ജീവിതാനുഭവങ്ങളും അവരുടെ സ്വഭാവത്തെ സ്വാധീനിക്കും. അതിനാൽ ഹായ് ഇത് എന്‍റെ പട്ടിയാണ്, ഞാൻ ഒന്നു തൊട്ടു നോക്കട്ടെ എന്നുള്ള നിലപാട് അപകടം വരുത്തി വയ്ക്കാം. നായയുടെ ആക്രമണ സാധ്യത തീരുമാനിക്കുന്നതിൽ ബ്രീഡിനേക്കാൾ പ്രധാനം ഓരോ നായയുടെയും വ്യക്‌തിത്വവും അതു വളർന്ന പശ്ചാത്തലവുമാണ്.
വളർത്തു നായ്ക്കളെ ആയാലും തെരുവ് നായ്ക്കളെ ആയാലും ഭയമാണെങ്കിൽ സമീപിക്കരുത്. നമ്മുടെ ഭയം അവരെ അസ്വസ്ഥരാക്കാൻ വഴിയുണ്ട്. നായ്ക്കളുമായി ഇടപെടാൻ ആഗ്രഹിക്കുന്നവർക്കും കുട്ടികൾക്കും പ്രത്യേക മുൻകരുതലുകൾ ആവശ്യമാണ്. വഴിയരികിൽ ശാന്തരായി വിശ്രമിക്കുന്ന തെരുവു നായ്ക്കളെ വെറുതെ കല്ലെറിഞ്ഞ് പ്രകോപിപ്പിക്കുന്നത് മണ്ടത്തരമാണ്. അവരിൽ പുതുതായി അക്രമവാസന ഉണ്ടാകാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.
ഒരു നായ പുറം ലോകത്തെ കാണുന്നത് മനുഷ്യർ കാണുന്നത് പോലെയല്ല എന്നോർക്കണം. മനുഷ്യന്‍റെ മണം, രൂപം, ചലനം, ശബ്ദം, കണ്ണുകൾ, നോട്ടത്തിന്‍റെ ദിശ, മുഖഭാവം, ആൾക്ക് ഉടമസ്ഥനുമായുള്ള സൗഹൃദം, നായയുടെ പൂർവ്വാനുഭവങ്ങൾ ഇതൊക്കെ വിലയിരുത്തിയാണ് ഒരു നായ പുതിയ ഒരാളെ അളക്കുന്നത്.
ഇക്കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി നമ്മുടെ രീതികളിൽ അൽപമൊക്കെ മാറ്റം വരുത്തുകയും നായ്ക്കളുടെ ശരീരഭാഷ വായിച്ചെടുക്കാൻ പഠിക്കുകയും ചെയ്താൽ ഒരളവു വരെ നായ്ക്കളെ പ്രകോപിപ്പിക്കാതെ രക്ഷപ്പെടാൻ സാധിക്കും. അവയുമായുള്ള ഏറ്റുമുട്ടലുകളും പരമാവധി ഒഴിവാക്കാൻ സാധിക്കും.
പട്ടി കടിക്കാൻ വന്നാൽ സ്വയരക്ഷയ്ക്കായി എന്തു ചെയ്യണം?
നടക്കുന്ന വഴിയിൽ കടിക്കാൻ വരുന്ന പട്ടി പലപ്പോഴും പിന്നിൽ നിന്നും നിശബ്ദമായിട്ടാകാം വരിക. കടിച്ച ശേഷമാകാം പലപ്പോഴും നാം വിവരം അറിയുന്നത്. അതിനാൽ നടക്കുമ്പോൾ മുന്നിൽ മാത്രമല്ല പിന്നിലും എന്തു നടക്കുന്നു എന്ന ശ്രദ്ധ വേണം.
മൊബൈൽ ഫോൺ കുത്തി നടക്കുന്ന ശീലം പലർക്കും ഉണ്ട് എന്ന് ഓർക്കുക. ഇത് ശ്രദ്ധക്കുറവുണ്ടാക്കും.
നടക്കാൻ പോകുമ്പോൾ കട്ടിയുള്ള ജീൻസ് പോലെയുള്ള വസ്ത്രം ധരിച്ചാൽ കടിയുടെ തീവ്രത കുറയ്ക്കാം. മുറിവിന്‍റെ ആഴം കൂടുന്തോറും റിസ്ക് കൂടും. പട്ടി കടിച്ചാൽ ഉടൻ കയ്യോ കാലോ ശക്തമായി പിടിച്ചു വലിക്കരുത്, അത് പേശികൾ വലിഞ്ഞു കീറി മുറിവിന്‍റെ ആഴം കൂടാൻ ഇടയാകും.
കാരണം, പട്ടിയുടെ Jaw grip strength ഒരു ചതുരാശ്ര ഇഞ്ചിൽ നൂറു കിലോയിലും കൂടുതലാണ്. സാധാരണ ഗിതിയിൽ നൈമിഷികമായിരിക്കും കടി, ഒന്നോ രണ്ടോ സെക്കന്‍റിനകം പിടി വിടാനും മതി. താനേ വിടുവിച്ചാൽ ഉടൻ തന്നെ വീണ്ടും കടിക്കാതിരിക്കാൻ ശ്രദ്ധിക്കാം. ഉച്ചത്തിൽ അലറുന്നത് ആ ഘട്ടത്തിൽ നായയെ ഭയപ്പെടുത്താനും ഓടിപ്പോകാനും ഉപകരിക്കും.
കയ്യിൽ കുടയോ വടിയോ ഉണ്ടെങ്കിൽ വീശിയാൽ ചിലപ്പോൾ നായ വേറെ വഴിക്ക് പൊയ്ക്കൊള്ളും. ബാഗും മറ്റും ഒരു തടയാക്കുകയോ അല്ലെങ്കിൽ നായയുടെ നേരെ എറിയുകയോ ചെയ്യാവുന്നതാണ്.
ആക്രമണത്തിനിടയിൽ ബാലൻസ് തെറ്റി താഴെ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം നായ ആക്രമണം തുടർന്നാൽ നമ്മുടെ മുഖത്തും കഴുത്തിലും മുറിവേൽക്കാൻ ഇടയുണ്ട്. അഥവാ പേപ്പട്ടിയാണ് കടിച്ചതെങ്കിൽ ഇത്തരം മുറിവുകൾ പേവിഷബാധയ്ക്ക് സാധ്യത കൂട്ടും. നിലത്തു വീണാൽ പെട്ടെന്ന് രക്ഷപ്പെടാനും നമുക്ക് ബുദ്ധിമുട്ടാകും.
കടിയേറ്റാൽ ഉടൻ തന്നെ ടാപ്പ് തുറന്ന് ഒഴുകുന്ന വെള്ളത്തിൽ പതിനഞ്ചു മിനിറ്റെങ്കിലും സോപ്പ് ഉപയോഗിച്ച് മുറിവുകൾ ഓരോന്നും കഴുകുന്നത് അവിടെ പറ്റിപ്പിടിച്ചിരിക്കാവുന്ന റേബീസ് വൈറസിനെ നശിപ്പിക്കാനുപകരിക്കും. അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചെന്ന് ഡോക്ടറുടെ ഉപദേശപ്രകാരം കുത്തിവെയ്പ്പ് എടുക്കുകയും വേണം.
വഴിയരികിൽ സഥിരമായി നായ്ക്കൾ ഉള്ളയിടത്തു കൂടി നടന്നു പോകേണ്ടി വന്നാൽ വേഗത കുറയ്ക്കുകയോ കൂട്ടുകയോ, റോഡിൽ പെട്ടെന്നു നിന്നു നമ്മുടെ തല നായ്ക്കളുടെ ദിശയിലേക്കു തിരിച്ചു തുറിച്ചു നോക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യരുത്. വെറുതെ വഴിയരികിൽ കിടക്കുന്ന പട്ടികളുടെ ശ്രദ്ധ നമ്മിലേയ്ക്ക് കൂടുതൽ ആകർഷിക്കാൻ ഇത് വഴിയൊരുക്കും. അവയെ കണ്ടിട്ടേയില്ല എന്ന രീതിയിൽ മൈൻഡ് ചെയ്യാത്ത മട്ടിൽ നടക്കുക.
എല്ലാ രാജ്യങ്ങളിലും ഏറ്റവും കൂടുതൽ കടിയേൽക്കുന്നത് കുട്ടികൾക്കാണ്. ഇതിന് ചില കാരണങ്ങളുണ്ട്.
• കുട്ടികളുടെ ചലനം താരതമ്യേന വേഗത്തിലാണ്. അതുപോലെ അവർ കൂടുതൽ ശബ്ദം ഉണ്ടാക്കുകയും ചെയ്യാറുണ്ട്. അത് നായ്ക്കളുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കാനിടയുണ്ട്. ചിലപ്പോൾ താല്പര്യപൂർവം നായ മണത്തു നോക്കാനായി അടുത്തേക്കു വന്നെന്നും വരാം. പക്ഷേ ഒരു നായ അടുത്തേയ്ക്കു വരുമ്പോൾ സ്വാഭാവികമായും നാം ഭയക്കാനിടയുണ്ട്. പ്രത്യേകിച്ചും കുട്ടികൾ, ആ ഘട്ടത്തിൽ തിരിഞ്ഞോടിയാൽ പലപ്പോഴും നായ പിന്തുടരാനും ചിലപ്പോഴെങ്കിലും ആക്രമിക്കാനും ഇടയുണ്ട്.
• കയ്യിൽ കനം കുറഞ്ഞ ഒരു പ്ലാസ്റ്റിക് സഞ്ചി ഉള്ളത് നായകൾക്ക് ഒരു മാഗ്നെറ്റാണ്. തെരുവിൽ മാലിന്യം വലിച്ചെറിയുന്നതു കണ്ടു വളർന്ന അവർ ഉടൻ തന്നെ അത് അവർക്കുള്ള ഭക്ഷണമാണ് എന്ന് തെറ്റിദ്ധരിക്കുകയും നമ്മെ സമീപിക്കുകയും ചെയ്തേക്കാം.
• നായ്ക്കൾ കടിപിടി കൂടുന്നിടത്ത് പോകാതിരിക്കുക. അവയെ ആ സമയത്ത് ശല്യപ്പെടുത്തിയാൽ കടി കിട്ടാൻ നല്ല സാധ്യതയുണ്ട്.
ഇത്തരം ആക്രമണസ്വഭാവമുള്ള നായ്ക്കൾ സമീപപ്രദേശങ്ങളിൽ ഉണ്ടെങ്കിൽ അതിനെ അവിടെ നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണ്. ഒരിക്കൽ മനുഷ്യനെ കടിച്ച നായ വീണ്ടും അവിചാരിതമായി യാതൊരു പ്രകോപനവും കൂടാതെ തന്നെ മറ്റുള്ളവരെ ആക്രമിക്കാൻ ഇടയുണ്ട്. ചില നായ്ക്കൾക്ക് ആക്രമണസ്വഭാവം കൂടുതലാണ്. അതുകൊണ്ട് അത്തരം ഒരു നായ ശ്രദ്ധയിൽ പെട്ടാൽ വരട്ടെ, നോക്കാം, ക്ഷമിക്കാം, സ്നേഹിച്ചു നോക്കാം, ഭക്ഷണം കിട്ടാത്തതിന്‍റെയാണ് എന്നീ രീതിയിലുള്ള ന്യായീകരണങ്ങൾക്കു സ്ഥാനമില്ല.
പ്രസവിച്ചു കിടക്കുന്ന നായയെ സൂക്ഷിക്കുക
പ്രസവിച്ചു കിടക്കുന്ന നായ അപരിചിതരെ ആക്രമിക്കാൻ സാധ്യത കൂടുതലാണ്. നായക്കുഞ്ഞുങ്ങളെ കണ്ട് ആകൃഷ്ടരായി അടുത്തു ചെന്നാൽ അപകടമാണ്. കാരണം, നായയ്ക്കറിയില്ലല്ലോ