ട്രെഡിഷണൽ ആയും മോഡേൺ ആയും ഉപയോഗിക്കാൻ കഴിയുന്ന ഫാഷൻ പിന്തുടരാൻ താല്പര്യം ഉണ്ടോ എങ്കിൽ പഞ്ചാബി സ്യൂട്ടുകൾ- സൽവാറുകൾക്ക് എപ്പോഴും അതിന്‍റെതായ ഐഡന്‍റിറ്റിയുണ്ട്. ഇപ്പോഴും ഫാഷൻ ട്രെൻഡ് ഉള്ള ഡ്രസിംഗ് സ്റ്റൈൽ ആണ് പഞ്ചാബി സൂട്ട്.
എംബ്രോയ്ഡറി ചെയ്ത ജോർജറ്റ്
ഫോയിൽ പ്രിന്‍റ്, സീക്വിൻസ്, സ്റ്റോൺ വർക്ക്, എംബ്രോയ്ഡറി എന്നിവയിൽ നിർമ്മിച്ച ജോർജറ്റ് പഞ്ചാബി സ്യൂട്ട് ഏത് അവസരത്തിനും ധരിക്കാം. പഞ്ചാബി കുർത്തിക്ക് നീളം കൂടരുത്. ഇതിന്‍റെ നീളം കാൽമുട്ടിനു മുകളിൽ വച്ചാൽ നല്ല ലുക്ക് കിട്ടും. ഫങ്കി ആഭരണങ്ങളുമായി എളുപ്പത്തിൽ പൊരുത്തപ്പെടുത്താനാകും. ഒരു പ്രത്യേക ചടങ്ങിനായി തയ്യാറെടുക്കണമെങ്കിൽ, പരമ്പരാഗത സ്വർണ്ണാഭരണങ്ങളും പരീക്ഷിക്കാം. അതിനൊപ്പം പരന്ന പാദരക്ഷകൾ ധരിക്കുക, ഒരു പരമ്പരാഗത പ്രിന്‍റുള്ള ചുന്നി (ദുപ്പട്ട) നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.
പ്ലെയിൻ ഫ്ലോറൽ
നിങ്ങൾക്ക് ട്രെഡിഷണൽ ലുക്ക് ആവശ്യമില്ലെങ്കിൽ, പ്ലെയിൻ കുർത്തി പരീക്ഷിക്കുക. ഒരു പഞ്ചാബി സ്യൂട്ടിന്‍റെ ലുക്ക് നൽകാൻ, അത് ഫ്‌ളോറൽ സൽവാറും ചുന്നിയുമായി മാച്ച് ചെയ്യാം. മെലിഞ്ഞയാളാണെങ്കിൽ, സ്യൂട്ട്- സൽവാറിനായി കട്ടി കൂടിയ തുണിത്തരങ്ങളും തിരഞ്ഞെടുക്കാം. ഭാരം അൽപ്പം കൂടുതലാണെങ്കിൽ കനം കുറഞ്ഞ തുണി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പ്ലസ് സൈസ് ഫിഗറിൽ നെറ്റ് അല്ലെങ്കിൽ ടിഷ്യു ഫാബ്രിക് യോജിക്കില്ല. അതുപോലെ, കോട്ടൺ, ഷിഫോൺ എന്നിവ മെലിഞ്ഞ പെൺകുട്ടികൾക്കും ചേരില്ല.
പട്യാല മൾട്ടി കളർ
ട്രെഡിഷണൽ ലുക്ക് ആണ് ആവശ്യം എങ്കിൽ നിങ്ങൾക്ക് മൾട്ടി കളർ പട്യാല സ്യൂട്ടുകളും സൽവാറുകളും പരീക്ഷിക്കാം. ഇത് കൂടുതൽ സ്റ്റൈൽ ചെയ്യാൻ കറുത്ത ഹൈ ഹീൽസ് ധരിക്കുക. പഞ്ചാബി സ്യൂട്ടിന്‍റെ പ്രത്യേകത ചുന്നി വളരെ നീളമുള്ളതാണ് എന്നതാണ്. റെയിൻബോ ശൈലിയിലുള്ള മൾട്ടികളർ പഞ്ചാബി സ്യൂട്ടുകളും പരീക്ഷിക്കാം.
ചുവപ്പ്, നീല, മഞ്ഞ നിറം
ചുവപ്പ്, നീല, മഞ്ഞ നിറങ്ങളിലുള്ള പ്രീ- സ്റ്റിച്ചഡ് കുർത്തികൾ ഇന്ന് വളരെ ജനപ്രിയമാണ്. ഈ നിറങ്ങൾ എടുക്കാനും പ്രിന്‍റ് ചെയ്യാനും കഴിയും. പഞ്ചാബി ലുക്ക് നൽകാൻ അയഞ്ഞ പാന്‍റുകളോ സൽവാറോ മാച്ച് ചെയ്യാം. പട്യാല സൽവാറിന്‍റെ ലുക്ക് നൽകുന്ന ഇത്തരം പ്രീ-സ്റ്റിച്ചഡ് ധോത്തി പാന്‍റുകളും ഇപ്പോൾ വിപണിയിൽ എത്തുന്നുണ്ട്.




 
  
         
    




 
                
                
                
                
                
                
               