മട്ടൺ ബിരിയാണി ഇതുപോലെ ഉണ്ടാക്കാം,വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പാചകം ചെയ്യാം.

ചേരുവകൾ

500 ഗ്രാം ആട്ടിറച്ചി (എല്ലിനൊപ്പം)

2 വലിയ കപ്പ് ബസുമതി അരി വെള്ളത്തിൽ കുതിർത്തത്

1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

1/2 ടീസ്പൂൺ കുങ്കുമപ്പൂവ് പാലിൽ കുതിർത്തത്

1 കപ്പ് കട്ടി തൈര്

1/2 ടീസ്പൂൺ മഞ്ഞൾ പൊടി

1 ടീസ്പൂൺ എണ്ണ

1 ടീസ്പൂൺ വെണ്ണ

2 ഇടത്തരം ഉള്ളി, അരിഞ്ഞത്

5- 6 ഗ്രാമ്പൂ

2- 3  കറുവപ്പട്ട

1 ടീസ്പൂൺ ഗരം മസാല

8- 10 ചെറിയ ഏലം

3- 4 വലിയ ഏലം

1/2 ടീസ്പൂൺ ചുവന്ന മുളകുപൊടി

കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞത്

കുറച്ച് പുതിനയില ചെറുതായി അരിഞ്ഞത്

1 ടീസ്പൂൺ ജീരകം പൊടി

1 ടീസ്പൂൺ മല്ലിപ്പൊടി

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ആട്ടിറച്ചിയിൽ തൈര്, ഉപ്പ്, മഞ്ഞൾപ്പൊടി, പകുതി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ കലർത്തി 4 മണിക്കൂർ മാരിനേറ്റ് ചെയ്യാൻ ഫ്രിഡ്ജിൽ വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കുറച്ചു സവാള അരിഞ്ഞത് അല്ലികളായി വേർതിരിച്ച് ഗോൾഡൻ ആകുന്നത് വരെ വഴറ്റി മാറ്റി വെക്കുക.

അതിനുശേഷം ഒരു പാത്രത്തിൽ 5 കപ്പ് വെള്ളം തിളപ്പിക്കുക, അതിലേക്ക് അരി, ഉപ്പ്, ഗ്രാമ്പൂ, കറുവാപ്പട്ട, ചെറുതും വലുതും ഏലക്ക, എന്നിവ ഇട്ട് പകുതി വേവ് ആകുന്നതു വരെ വേവിക്കുക. വെള്ളം കളഞ്ഞ് ചോറ് മാറ്റി വയ്ക്കുക.

ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ബാക്കിയുള്ള അരിഞ്ഞ ഉള്ളി, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

ഇനി അതിലേക്ക് മാരിനേറ്റ് ചെയ്ത മട്ടൺ ഇട്ട് 7 മുതൽ 8 മിനിറ്റ് വരെ ഉയർന്ന തീയിൽ വേവിക്കുക. ഇനി തീ കുറച്ച്, മല്ലിപ്പൊടി, ജീരകപ്പൊടി, ചുവന്ന മുളക് എന്നിവ ചേർത്ത് മട്ടൺ നന്നായി വേവുന്നത് വരെ വേവിക്കുക.

ശേഷം തക്കാളി, ഉപ്പ്, 1/2 സ്പൂൺ ഗരം മസാലപ്പൊടി, മല്ലിയില അരിഞ്ഞത് എന്നിവ ചേർത്ത് ഇളക്കി കുറച്ചു നേരം വേവിക്കുക.

ഇനി ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ അരിയുടെയും ആട്ടിറച്ചിയുടെയും ചേരുവകൾ കഴിയുന്നതുവരെ ലെയർ ഉണ്ടാക്കുക.

അവസാനം കുങ്കുമപ്പൂവ്, വെണ്ണ, പുതിനയില, ബാക്കിയുള്ള ഗരം മസാലപ്പൊടി എന്നിവ ചേർത്ത് പാത്രം അലുമിനിയം ഫോയിൽ കൊണ്ട് മൂടി 180 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റ് വയ്ക്കുക. വറുത്ത ഉള്ളി കൊണ്ട് അലങ്കരിച്ച് വിളമ്പുക.

और कहानियां पढ़ने के लिए क्लिक करें...