ഒരു സെലിബ്രിറ്റിയെപ്പോലെ കാണാൻ ആരാണ് ഇഷ്ടപ്പെടാത്തത്? എന്നാൽ ചില സമയങ്ങളിൽ ശരിയായ മേക്കപ്പ് ടിപ്പുകളുടെ അഭാവം മൂലം, ലുക്കിൽ ചില കുറവുകൾ ഉണ്ടാകാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ലേറ്റസ്റ്റ് ആയ സെലിബ്രിറ്റി ലുക്ക് കൈവരിക്കാൻ പ്രശസ്ത കോസ്മെറ്റോളജിസ്റ്റ് ഭാരതി തനേജ ചില പ്രത്യേക ടിപ്‌സ് നൽകുന്നു:

ആയിഷ ലുക്ക്‌

എല്ലാ ലുക്കിലും ആയിഷ വളരെ സുന്ദരിയായി കാണപ്പെടുന്നുണ്ടെങ്കിലും, പുതിയ ലുക്കിൽ, തന്‍റെ കണ്പീലികൾക്ക് ഒരു സ്പൈഡർ ലുക്ക് നൽകി അവർ തികച്ചും വ്യത്യസ്തയായി. ഈ രൂപത്തിന്, കണ്ണുകളിൽ നാച്ചുറൽ ബേസ് നിലനിർത്തുക. അകത്തെ കോണിൽ ക്രീമും പുറത്തെ കോണിൽ കാരമൽ ഷേഡും പുരട്ടി വര കാണാത്തവിധം ബ്ലെൻഡ് ചെയ്യുക. ഒരു ലാഷ് ജോയിനർ ഉപയോഗിച്ച് കണ്പീലികൾ കൂട്ടിച്ചേർക്കുക. ലാഷ് ജോയിനർ ഉപയോഗിക്കുന്നതിലൂടെ, കണ്പീലികൾ സ്വാഭാവികമായി കട്ടിയുള്ളതായി കാണപ്പെടുന്നു, അതുപോലെ തന്നെ കണ്ണുകളുടെ ആകൃതിയും നിർവചിക്കപ്പെടുന്നു. ഇതിനായി ബ്രഷിന്‍റെ സഹായത്തോടെ കണ്പോളകളിൽ കറുത്ത ഐഷാഡോ പുരട്ടുക. ലാഷ് നാരുകളിൽ ലാഷുകൾ പോർട്ട് ചെയ്ത് മസ്കാര പുരട്ടി സ്പൈഡറി ലുക്ക് നൽകുക. കണ്പീലികൾ ഉപയോഗിക്കുമ്പോൾ, മുഖത്ത് ലൈറ്റ് മേക്കപ്പ് നിലനിർത്തുക. നിങ്ങൾക്ക് വേണമെങ്കിൽ, ലിപ്സ്റ്റിക് ഹൈലൈറ്റ് ചെയ്ത് മുഖത്ത് തിളക്കം കൊണ്ടുവരാം.

ആഷ് ലുക്ക്

പർപ്പിൾ ലിപ് കളറിനു പുറമെ ആഷിന്‍റെ മറ്റൊരു രൂപവും കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രസിദ്ധമായിരുന്നു. ഈ ലുക്കിനായി, ഐശ്വര്യ മുടിയിൽ അയഞ്ഞ ചുരുളുകൾ ചെയ്തിട്ടുണ്ട്. ഇതിനായി മൗസ് പുരട്ടി മുടി ചുരുട്ടുകയും സെറ്റ് ആയി സൂക്ഷിക്കാൻ മുകളിൽ UV പ്രൊട്ടക്ഷൻ സ്പ്രേ പുരട്ടുകയും ചെയ്തിട്ടുണ്ട്. മുഖത്തു മാറ്റ് ഫിനിഷിനും ലിക്വിഡ് മൗസ് ഉപയോഗിച്ചിട്ടുണ്ട്. കവിളെല്ലുകൾ പിങ്ക് ബ്ലഷ് ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. പേർഷ്യൻ കണ്ണുകളിൽ നേരിയ തോതിൽ സ്‌മോക്കി ആക്കിയിരിക്കുന്നു. ഇരുണ്ട തവിട്ട് പെൻസിൽ ഉപയോഗിച്ചാണ് പുരികങ്ങൾ നിർവചിച്ചിരിക്കുന്നത്. അപ്പർ ലിഡിലും ലോവർ ലിഡിലും ജെൽ ലൈനറും കണ്പീലികളിൽ മസ്‌കരയുടെ കോട്ടുകളും പ്രയോഗിച്ച് ഐ മേക്കപ്പ് പൂർത്തിയാക്കി. ഫ്രഞ്ച് റോസ് ഷേഡ് ലിപ്സ്റ്റിക് ആണ് അണിഞ്ഞിരിക്കുന്നത്.

ഗൗരി ലുക്ക്

ഗൗരി ഖാൻ സ്വയം ഒരു ഡിസൈനർ കൂടിയാണ്. ഇക്കാരണത്താൽ, നടിയല്ലെങ്കിലും അവളുടെ വസ്ത്രധാരണ രീതി തികച്ചും വ്യത്യസ്തവും ഗ്ലാമറസവുമാണ്. വെൽവെറ്റ് ഫിനിഷിനുള്ള ടിൻറഡ് മൗസ് ബേസ് ആയി മുഖത്ത് പ്രയോഗിക്കുക. സുഷിരങ്ങൾ അടച്ച് സൂക്ഷിക്കുന്നതിനൊപ്പം ചർമ്മത്തിന് മിനുസമാർന്ന ഫിനിഷും നൽകും. ബീജ് അല്ലെങ്കിൽ വാനില ഷേഡ് പോലുള്ള ന്യൂട്രൽ ഐഷാഡോ കണ്ണുകളിൽ പുരട്ടുക, കറുത്ത ജെൽ ലൈനർ ഉപയോഗിച്ച് കണ്ണുകൾക്ക് ക്യാറ്റ് ഐ ലുക്ക് നൽകുക. ഇത് വാട്ടർപ്രൂഫ് ആയതിനാൽ പടരാതിരിക്കുകയും ചെയ്യുന്നു. പുരികങ്ങളിൽ ബ്രൗൺ പെൻസിൽ ഉപയോഗിക്കുക, മുടിക്ക് സ്ട്രോക്കുകൾ നൽകുക. ഇങ്ങനെ ചെയ്താൽ പുരികങ്ങൾ ബോൾഡ് ആയി കാണപ്പെടും. കണ്പീലികളിൽ മസ്‌കര ഉപയോഗിച്ച് മേക്കപ്പ് പൂർത്തിയാക്കുക. കവിളുകളിലും ചുണ്ടുകളിലും തിളക്കമുള്ള രൂപത്തിന് ടു ഇൻ വൺ ജെൽ ഉപയോഗിക്കാം. മുഖത്തിന് ഇളം പിങ്ക് കലർന്ന ലുക്ക്‌ നൽകുന്നു.

ഗൗരി ഖാന്‍റേത് പോലെയുള്ള ഹെയർ സ്റ്റൈൽ ചെയ്യാൻ, ആദ്യം മുടി 4 ഭാഗങ്ങളായി വിഭജിക്കുക. തുടർന്ന് ടാഗുകളുടെ സഹായത്തോടെ ഓരോ ഭാഗവും ചുരുട്ടുക. എന്നാൽ ഇത് ചെയ്യുന്നതിന് മുമ്പ് ഹീറ്റ് പ്രൊട്ടക്ഷൻ സ്പ്രേ മുടിയിൽ പുരട്ടുക, അങ്ങനെ ചൂടിന്‍റെ പ്രഭാവം മുടിയെ ബാധിക്കില്ല. ഇതിനുശേഷം മുടി വീതിയുള്ള ചീപ്പ് ഉപയോഗിച്ച് ചുരുളുകൾ തുറക്കുക. തുടർന്ന് ഹെയർ ഫിക്സിംഗ് സ്പ്രേ പ്രയോഗിക്കുക.

സോനം ലുക്ക്

ഫാഷനബിൾ സോനം ലുക്കിന്‍റെ ഹൈലൈറ്റ് പിങ്ക് ആണ്. പിങ്ക് നിറത്തിലുള്ള കവിളുകളും പിങ്ക് നിറത്തിലുള്ള തിളങ്ങുന്ന ചുണ്ടുകളുമുള്ള തികച്ചും ഗേൾലിഷ് ലുക്കിലാണ് സോനം എത്തുന്നത്. ഹെവി ഡ്രെസ്സാണ് തന്‍റെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്‍റാക്കിയത് അതിനാൽ മേക്കപ്പ് ലൈറ്റ് ആയി നിലനിർത്തിയിട്ടുണ്ട്. പോണി ഇന്ന് ഫാഷനിലാണ്. അതുകൊണ്ടാണ് തന്‍റെ ഹെയർസ്റ്റൈൽ ട്രെൻഡിയും ഫാഷനും ആക്കാൻ സോനം പോണി ട്രൈ ചെയ്യുന്നത്. പുരികങ്ങൾക്ക് പെൻസിലിന്‍റെ സഹായത്തോടെ സ്ട്രോംഗ് ലുക്ക്‌ നൽകി. വിംഗ് ലൈനർ ഉപയോഗിച്ച് കണ്ണുകൾ ഡിഫൈൻ ചെയ്തിരിക്കുന്നു.

– ഭാരതി തനേജ, ആൽപ്സ് ബ്യൂട്ടി ക്ലിനിക്ക് ഡയറക്ടർ

और कहानियां पढ़ने के लिए क्लिक करें...