ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന നടിയാണ് കാമ്യ പഞ്ചാബി. തന്‍റെ മികച്ച അഭിനയത്തിലൂടെ ദശലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം. ‘ബാനു മേൻ തേരി ദുൽഹൻ’, ‘ശക്തി- അസ്തിത്വ കേ എഹ്‌സാസ് കി’ തുടങ്ങി നിരവധി ഹിന്ദി ടിവി സീരിയലുകളിൽ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് വ്യത്യസ്തമായ ഒരു ഇമേജ് സൃഷ്ടിക്കുന്നതിൽ അവർ എപ്പോഴും വിജയിച്ചു.
കാമ്യ വിജയകരമായ അഭിനയ യാത്ര തുടരുമ്പോഴും വ്യക്തിജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടെങ്കിലും അവൾ തകർന്നില്ല. അടുത്ത ഇടെ തന്‍റെ കാമുകൻ ശലഭ് ഡാംഗിനെ വിവാഹം കഴിച്ചു. ആദ്യ വിവാഹത്തിൽ അവർക്ക് ഒരു മകളുണ്ട്. യാഥാസ്ഥിതിക സമൂഹത്തിനെതിരെ പലതവണ ശബ്ദമുയർത്തിയിട്ടുള്ള കാര്യങ്ങൾ തുറന്നുപറയാൻ മടിയില്ലാത്ത താരമാണ് കാമ്യ.
പീഡനത്തിനിരയായ പെൺകുട്ടികളോട് കാമ്യയ്ക്ക് പറയാനുള്ളത് “ആദ്യം ചിന്ത മാറ്റുക അപ്പോൾ മാത്രമേ മുന്നോട്ട് പോകൂ, അല്ലാത്തപക്ഷം നമ്മൾ പഴയ ആളായി തന്നെ തുടരും” എന്നാണ്. സീ ടിവിയിലെ സാൻജോഗ് എന്ന പരിപാടിയിൽ എന്തും തുറന്ന് സംസാരിക്കുന്ന അമ്മയുടെ വേഷത്തിലാണ് കാമ്യ ഇപ്പോൾ അഭിനയിക്കുന്നത്, കാമ്യയുമായുള്ള സംഭാഷണത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ഇതാ.
ചോദ്യം- ഈ യാത്രയിൽ നിങ്ങൾക്ക് എത്ര സന്തോഷമുണ്ട്? നിങ്ങൾ എല്ലാം തുറന്നു പറയുന്ന പ്രകൃതം ആണല്ലോ അത് എങ്ങനെ ജീവിതത്തെ ബാധിക്കുന്നു?
ഉത്തരം- എന്‍റെ യാത്രയിൽ നിന്ന് ഞാൻ ഒരുപാട് പഠിച്ചു. എല്ലാ സാഹചര്യങ്ങളിലും ഞാൻ എന്തെങ്കിലും പഠിക്കുന്നു. സാഹചര്യങ്ങൾ തീർച്ചയായും ഒരു വ്യക്തിയെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ട്. ജോലി ചെയ്യുമ്പോഴോ അഭിനയിക്കുമ്പോഴോ പഠനം തുടരുന്നു. ഇന്ന് എനിക്ക് ക്യാമറയ്ക്ക് മുന്നിൽ അത്ര ഭയമില്ലാതെ നിൽക്കാൻ കഴിയുന്നുണ്ട്. ഒരു റോളർ കോസ്റ്റർ റൈഡ് പോലെയായിരുന്നു എന്‍റെ യാത്ര, ചിലപ്പോഴൊക്കെ മുകളിലേക്കും താഴേക്കും. തിരിഞ്ഞു നോക്കുമ്പോൾ, സിനിമ വ്യവസായം ശരിക്കും ഒരുപാട് പഠിപ്പിച്ചു എന്ന് തോന്നുന്നു.
ചോദ്യം- ക്യാമറയ്ക്ക് മുന്നിലിരിക്കുമ്പോൾ നിങ്ങൾക്ക് ഇപ്പോഴും പരിഭ്രമമുണ്ടോ?
ഉത്തരം- ആദ്യമായി ക്യാമറയിൽ വരുമ്പോഴോ ഷോയുടെ ആദ്യ ദിവസം ഷൂട്ട് ചെയ്യുമ്പോഴോ പരിഭ്രാന്തി ഇല്ലെങ്കിൽ, ആ ദിവസം കരിയർ അവസാനിക്കും. അത്തരം പരിഭ്രാന്തി എന്നിൽ എപ്പോഴും നിലനിൽക്കണമെന്നും എനിക്ക് അതിലൂടെ കടന്നുപോകാൻ കഴിയണമെന്നും ഞാൻ ആഗ്രഹിക്കുന്നു.
ചോദ്യം- ഈ ഷോയിൽ അമ്മയും മകളും തമ്മിലുള്ള ബന്ധം കാണിക്കുന്നു, അമ്മയുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയായിരുന്നു?
ഉത്തരം- എത്ര അസുഖം വന്നാലും ഞാൻ സുഖമായിരിക്കുന്നു എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. ഈ സ്വഭാവം കുട്ടിക്കാലം മുതൽ എനിക്കും കൈ വന്നതാണ്. ധൈര്യം കൈവിടാതിരിക്കാൻ പഠിപ്പിച്ചത് അമ്മ ആണ്. അത് അമ്മയ്ക്ക് പോലും അറിയില്ല. ഞാൻ തന്നെ എന്‍റെ ആദ്യ വിവാഹത്തിൽ നിന്ന് പുറത്തുകടന്ന് എന്‍റെ സഹോദരിമാരെ വിവാഹം കഴിക്കുന്നതുവരെ സിംഗിൾ ആയി തുടർന്നു. എനിക്ക് എന്ത് ഉത്തരവാദിത്തം ലഭിച്ചാലും ഞാൻ അത് എല്ലായ്പ്പോഴും ചെയ്യുന്നു, എന്‍റെ മകളെയും ഞാൻ ഈ കാര്യങ്ങൾ പഠിപ്പിച്ചു. ഞാൻ വളരെ ഇമോഷണൽ ആണ് പക്ഷേ എന്‍റെ മകൾ അത്രയല്ല. നമ്മൾ ചെയ്ത ശരിയായ കാര്യം കുട്ടികളെ പഠിപ്പിക്കണം. ചെയ്ത തെറ്റുകൾ ഒരിക്കലും ചെയ്യരുത്.
ചോദ്യം- നിങ്ങൾ എല്ലായ്പ്പോഴും വെല്ലുവിളി നിറഞ്ഞ ജോലിയാണ് ചെയ്തിട്ടുള്ളത് പുതിയ റോൾ ഇഷ്ടമായോ?
ഉത്തരം- വെല്ലുവിളി നിറഞ്ഞ പ്രകടനങ്ങൾ പ്രേക്ഷകർ വളരെ ഇഷ്ടപ്പെടുന്നു. എനിക്കും ഇത് വളരെ ഇഷ്ടമാണ്. പ്രൊഫഷണൽ ആക്ടർ എന്ന പദവി എനിക്കിഷ്ടമാണ്. ഷോ നടത്തി 10 വർഷം കഴിഞ്ഞാലും ഞാൻ അത് ചെയ്യും. എന്‍റെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും സഹപ്രവർത്തകർ അഭിനന്ദിക്കുന്നുണ്ട് അത് ഭാവിയിൽ കൂടുതൽ നന്നായി ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു. അതാണ് ഞാൻ സമ്പാദിച്ചത് എനിക്ക് ലീഡ് ടാഗ് വേണ്ട. എനിക്ക് ഒരു നല്ല വേഷവും നല്ല അന്തരീക്ഷവും ഉണ്ടായിരിക്കണം, കാരണം കുറച്ച് ദിവസങ്ങൾക്ക് ശേഷം ഷോയിലെ എല്ലാ ആളുകളും എന്‍റെ കുടുംബമായി മാറുന്നു. ഒട്ടുമിക്ക അഭിനേതാക്കളും കുറച്ച് ദിവസത്തെ ലീഡിന് ശേഷം ഷോയിൽ നിന്ന് പുറത്തുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇതിന്‍റെ ലോജിക് എനിക്ക് മനസ്സിലാകുന്നില്ല, എനിക്ക് ഇത് ചെയ്യാൻ ഇഷ്ടമല്ല, ദീർഘനേരം ജോലി ചെയ്യുന്നത് അഭിനയത്തിന്‍റെ സൂക്ഷ്മതകളെ മികച്ചതാക്കുന്നു. ഇത് എനിക്ക് ഒരു അവാർഡാണ് കാരണം പ്രേക്ഷകരുടെ തിരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഷോ മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ എന്നെ കാസ്റ്റ് ചെയ്യുന്നതിൽ നിർമ്മാതാവിനും സംവിധായകനും ഒരു പ്രശ്നവുമില്ല
ചോദ്യം- ജോലിക്കൊപ്പം കുടുംബത്തെ പരിപാലിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു?
ഉത്തരം- എന്‍റെ ഭർത്താവ് ശലഭ് എന്‍റെ ജീവിതരീതി കണ്ടിരുന്നു. ഞാൻ മനസാ വളരെ ശക്തയാണെന്ന് അവർക്കറിയാമായിരുന്നു. എവിടെയും പോരാടാൻ ഞാൻ തയ്യാറാണ്. ആളുകൾ എന്ത് നെഗറ്റീവ് രൂപത്തിൽ എടുക്കുന്നത്, അദ്ദേഹം അത് പോസിറ്റീവായി സ്വീകരിച്ചു. അദ്ദേഹം എന്നിലുള്ളതെല്ലാം ഇഷ്ടപ്പെട്ടു, അതിനാൽ ജോലി ചെയ്യാൻ എളുപ്പമായിരുന്നു. ഈ സഹകരണം ആവശ്യമാണ്. ഇപ്പോൾ, എനിക്ക് വളരെയധികം വൈകാരിക പിന്തുണ ലഭിക്കുന്നു,
ചോദ്യം- കുട്ടിയെ വളർത്തുന്നതിൽ അമ്മയുടെ പങ്ക് എന്താണ്? നിങ്ങളും ഒരു അമ്മയാണ്.
ഉത്തരം- കുഞ്ഞിനെ വളർത്തുന്നതിൽ അമ്മയ്ക്ക് വലിയ സംഭാവനയുണ്ട്. എന്നാൽ കുട്ടി ഒരു മൂല്യവുമില്ലാത്തവളായി വളർന്നാൽ, അമ്മയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല കാരണം കുട്ടി വളരുമ്പോൾ, കുട്ടിയുടെ ചുറ്റുപാടുകളുടെ സ്വാധീനം, വിദ്യാഭ്യാസം മുതലായവ അവനിൽ ഉണ്ടാകും. കുട്ടിക്കാലത്ത് കുട്ടി അമ്മയോട് കൂടുതൽ അടുക്കുന്നു. വളരുമ്പോൾ അവർ എന്തെങ്കിലും തെറ്റ് ചെയ്താൽ അതിന് അമ്മയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഞാൻ കർക്കശക്കാരിയായ അമ്മയുമാണ്, അവളുടെ തെറ്റായ പ്രവൃത്തികൾക്ക് അവളെ ശകാരിക്കുന്നത് ഒരിക്കലും നിർത്തിയില്ല. അവൾക്ക് ഇപ്പോൾ 12 വയസ്സായി. സിംഗിൾ മദർ ആയിരുന്ന ഞാൻ എന്‍റെ മകളെ ഓർത്ത് ഒരുപാട് വിഷമിക്കാറുണ്ടായിരുന്നു ആ ഭയം എപ്പോഴും നിലനിന്നിരുന്നു. എന്‍റെ സുഹൃത്തുക്കൾ എന്നെ സൈക്കോ മദർ എന്ന് വിളിച്ചിരുന്നു.
ചോദ്യം- നിറവേറ്റാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും സ്വപ്നമുണ്ടോ?
ഉത്തരം- സ്വപ്നം ഒരുപാട് ആണ്, ഞാൻ അത് നിറവേറ്റുകയാണ്. ഒന്ന് പോയാൽ മറ്റൊരു സ്വപ്നം വരുന്നു. ഒരു സ്വപ്നം ഉള്ളിടത്തോളം ഞാൻ പ്രവർത്തിക്കും.