ആധുനിക ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ മൾട്ടിപർപ്പസ് ക്രീമുകൾക്ക് വലിയ പങ്കുണ്ട്. ബിബി, സിസി ക്രീം ഈ വിഭാഗത്തിൽ പെടുന്നവയാണ്.

മോയ്‌സ്ചറൈസർ, സൺസ്‌ക്രീൻ, ആന്‍റി ഏജിംഗ് ക്രീം തുടങ്ങിയ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ കൊണ്ടാണ് ബിബി, സിസി ക്രീമുകൾ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഫൗണ്ടേഷൻ, കൺസീലർ, പ്രൈമർ തുടങ്ങിയ മറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങൾ കൂടി അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് ഉപയോഗിച്ചതിന് ശേഷം വേറെ ചർമ്മ സംരക്ഷണത്തിന്‍റെയോ മേക്കപ്പ് ഉൽപ്പന്നങ്ങളുടെയോ ആവശ്യമില്ല. ബിബി, സിസി ക്രീമുകളുടെ ഗുണങ്ങളെക്കുറിച്ചും അവ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും നമുക്ക് അറിയാം.

എന്താണ് ബിബി ക്രീം

ബിബി ക്രീം ബ്ലെമിഷ് ബേസ് എന്നും ബ്യൂട്ടി ബാം എന്നും അറിയപ്പെടുന്നു. ഇത് ഒരു മൾട്ടിടാസ്‌കിംഗ് സ്കിൻ കെയർ ഉൽപ്പന്നമാണ്. അതായത് ചർമ്മ സംരക്ഷണ ഉൽപ്പന്നം മാത്രമല്ല മേക്കപ്പ് ഉൽപ്പന്നങ്ങളും അടങ്ങിയിരിക്കുന്നു. മോയ്‌സ്ചറൈസർ, സെറം, സൺസ്‌ക്രീൻ, പ്രൈമർ, ഫൗണ്ടേഷൻ തുടങ്ങിയ ഗുണങ്ങളുള്ളതിനാൽ ഫൗണ്ടേഷൻ, സൺസ്‌ക്രീൻ തുടങ്ങിയവ പ്രത്യേകം പുരട്ടേണ്ട ആവശ്യമില്ല.

ബിബി ക്രീമിന്‍റെ സൗന്ദര്യ ഗുണങ്ങൾ

ഇതിന് സൺസ്‌ക്രീനിന്‍റെ ഗുണങ്ങളും ഉള്ളതിനാൽ, സൂര്യന്‍റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്‍റിഓക്‌സിഡന്‍റുകൾ പ്രായമാകുന്നതിന് മുമ്പ് ചർമ്മത്തിൽ നേർത്ത വരകളും ചുളിവുകളും പ്രത്യക്ഷപ്പെടുന്നത് തടയുന്നു. ബിബി ക്രീമിൽ അടങ്ങിയിരിക്കുന്ന മോയ്സ്ചറൈസർ ചർമ്മത്തെ മൃദുവാക്കുന്നു, ഫൗണ്ടേഷന്‍റെ സാന്നിധ്യം മുഖത്തിന് മേക്കപ്പ് പോലെയുള്ള രൂപം നൽകുന്നു.

എന്താണ് മികച്ച ബിബി ക്രീം?

യുവ ചർമ്മത്തിന് ബിബി ക്രീം കൂടുതൽ ഫലപ്രദമാണ്. എല്ലാ സ്കിൻ ടൈപ്പിലും ഇത് ഉപയോഗിക്കാം അതായത് സാധാരണ, എണ്ണമയമുള്ള, വരണ്ട ചർമ്മങ്ങൾക്ക് അനുയോജ്യം. ഫൗണ്ടേഷൻ പോലെ തന്നെ സ്കിൻ ടോൺ അനുസരിച്ച് ബിബി ക്രീമും വിപണിയിൽ ലഭ്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ചർമ്മത്തിന്‍റെ ടോൺ കണക്കിലെടുത്ത് ഏറ്റവും മികച്ച ബിബി ക്രീം തിരഞ്ഞെടുക്കാം.

എന്താണ് സിസി ക്രീം

ബിബി ക്രീമിന്‍റെ എല്ലാ ഗുണങ്ങളും സിസി ക്രീമിൽ ഉണ്ട്, ബിബി ക്രീം പോലെ തന്നെ സിസി ക്രീം ഉപയോഗിക്കുന്നത് ചർമ്മത്തെ മൃദുവാക്കുന്നു. ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുമെന്ന് ഭയപ്പെടേണ്ട മാത്രമല്ല മുഖത്തിന് മേക്കപ്പ് ഫിനിഷ് നൽകുന്നു. എന്നാൽ ഇതിന് ബിബി ക്രീമിൽ ഇല്ലാത്ത ചില ഗുണങ്ങളുണ്ട്. സിസി ക്രീം ചർമ്മത്തിന്‍റെ നിറം വർദ്ധിപ്പിക്കുന്നു, അതായത് ഇരുണ്ട നിറത്തിന് തിളക്കമുള്ള ടോൺ നൽകുന്നു. അതുകൊണ്ടാണ് ഇതിനെ കളർ കറക്ടർ എന്നും വിളിക്കുന്നത്.

സിസി ക്രീമിന്‍റെ സൗന്ദര്യ ഗുണങ്ങൾ

സിസി ക്രീം ഇരുണ്ട ചർമ്മത്തിന് നല്ല ഫലം നൽകുന്നു. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം മുഖക്കുരു, കറുത്ത പാടുകൾ തുടങ്ങിയ ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നൽകുന്നു. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ചില സ്ത്രീകളുടെ ചർമ്മം വളരെ പെട്ടെന്ന് ചുവപ്പായി മാറുന്നു. അതുകൊണ്ട് തന്നെ അവർക്കും ഈ ക്രീം ഗുണം ചെയ്യും.

എന്താണ് മികച്ച സിസി ക്രീം

ബിബി ക്രീം പോലെ സിസി ക്രീമും ചർമ്മത്തിന് കൂടുതൽ ഗുണം ചെയ്യും. കൂടാതെ ഇത് എല്ലാ ചർമ്മത്തിനും അനുയോജ്യമാണ്. മുഖക്കുരു വരുകയോ ചർമ്മത്തിന് നിറം മാറുകയോ മുഖത്ത് കറുത്ത പാടുകൾ, ആവശ്യമില്ലാത്ത ചുവപ്പ് എന്നിവ കാണപ്പെടുകയോ ചെയ്താൽ സിസി ക്രീം നിങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയതാണെന്ന് മനസ്സിലാക്കുക.

ബിബി, സിസി ക്രീം എങ്ങനെ പ്രയോഗിക്കാം

ബിബി, സിസി ക്രീമുകൾക്ക് സൺസ്‌ക്രീനിന്‍റെയും കൺസീലറിന്‍റെയും ഗുണമേന്മ ഉണ്ട്. എന്നാൽ അവ കൺസീലർ പോലുള്ള ചെറിയ അളവുകളിലോ സൺസ്‌ക്രീൻ പോലെ ധാരാളമായോ അല്ല ഉപയോഗിക്കേണ്ടത് ഇത് ഫൗണ്ടേഷൻ പോലെ ഉപയോഗിക്കണം. ആദ്യം വിരൽ കൊണ്ട് മുഖത്ത് ചില സ്പോട്ടുകൾ പോലെ പുരട്ടുക എന്നിട്ട് അവ മുഖത്ത് ചെറുതായി പരത്തുക. മേക്കപ്പ് ബ്രഷ് ഉപയോഗിച്ച് മികച്ച ഫിനിഷിംഗ് നൽകാം.

എന്താണ് ഡിഡി ക്രീം

ബിബി, സിസി ക്രീമുകൾക്ക് പിന്നാലെ ഡിഡി ക്രീമുകളും (ഡെയിലി ഡിഫെൻസ് ക്രീം) ഇന്ന് കോസ്മെറ്റിക് വിപണിയിൽ എത്തുന്നുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ ഡിഡി ക്രീമിന് ബിബിയുടെയും സിസിയുടെയും എല്ലാ സവിശേഷതകളും ഉണ്ട്. എന്നാൽ അന്തർലീനമായ ആന്‍റി ഏജിംഗ് ഗുണങ്ങൾ ഇതിനെ ബിബി, സിസി ക്രീമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഡിഡി ക്രീമിൽ കാണപ്പെടുന്ന ആന്‍റി ഏജിംഗ് ക്രീം മുഖത്ത് നേർത്ത വരകളും ചുളിവുകളും ഇല്ലാതാക്കുന്നു. അതുപോലെ തന്നെ വാർദ്ധക്യത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു. പ്രായപൂർത്തിയായ ചർമ്മത്തിന് ഏറ്റവും മികച്ച ക്രീം ആണ് ഡിഡി ക്രീം.

മേക്കപ്പ് ആർട്ടിസ്റ്റ് മനീഷ് കെർക്കർ പറയുന്നതനുസരിച്ച്, “ബിബി ക്രീമിന് സിറം, മോയ്സ്ചറൈസർ, പ്രൈമർ, കൺസീലർ, ഫൗണ്ടേഷൻ, സൺസ്‌ക്രീൻ മുതലായവയുടെ ഗുണങ്ങളുണ്ട്. അതിനാൽ ഇതിനെ ഒരു ഫേഷ്യൽ കോസ്മെറ്റിക് എന്നും വിളിക്കുന്നു.”

“സിസി ക്രീം ബിബി ക്രീമിന്‍റെ മറ്റൊരു പതിപ്പാണെന്ന് പറയാം, ഇതിന് ബിബി ക്രീമിന്‍റെ എല്ലാ ഗുണങ്ങളും ഉണ്ട് കൂടാതെ ചർമ്മത്തിന് തിളക്കം നൽകാനുള്ള കഴിവുമുണ്ട്.”

സ്മാർട്ട് ടിപ്‌സ്

  1. നിങ്ങൾ ബിബി ക്രീം പ്രയോഗിക്കുകയാണെങ്കിൽ ഒപ്പം സിസി ക്രീം പ്രയോഗിക്കരുത്, രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കുക.
  2. ബിബിയിലും സിസി ക്രീമിലും മോയിസ്ചറൈസർ ഉണ്ട്. എന്നാൽ നിങ്ങളുടെ ചർമ്മം വരണ്ടതാണെങ്കിൽ ചർമ്മത്തിൽ ബിബി അല്ലെങ്കിൽ സിസി ക്രീമുകൾ പുരട്ടുന്നതിന് മുമ്പ് തീർച്ചയായും മോയ്സ്ചറൈസർ പുരട്ടുക.
  3. മികച്ച ഫലങ്ങൾക്കായി ആദ്യം മുഖത്ത് ബിബി അല്ലെങ്കിൽ സിസി ക്രീം പുരട്ടുക. നന്നായി ഉണങ്ങുമ്പോൾ മുകളിൽ സെറ്റിംഗ് പൗഡർ പുരട്ടുക. ബിബി സിസി ക്രീം ദീർഘകാലം നിലനിൽക്കും.
और कहानियां पढ़ने के लिए क्लिक करें...